“… നമ്മൾ ഇത് എങ്ങോട്ടാ പോവുന്നെ…” മാമന്റെ വർക്ഷോപ്പിലേക്ക് വണ്ടി തിരിഞ്ഞതും വെപ്രാളത്തോടെ ഞാൻ തിരക്കി.
എന്നാൽ എനിക്ക് ഉത്തരം ഒന്നും തരാതെ ദേവൻ വണ്ടി ഒടിച്ചു. വർക്ക്‌ഷോപ്പിൽ വണ്ടി നിർത്തി ദേവൻ ഉള്ളിലേക്ക് നടന്നു. ഒന്ന് ചലിക്കാൻ കഴിയാതെ കാറിൽ തന്നെ ഞാൻ ഇരുന്നു. ദേവൻ ഉള്ളിൽ പോയി മാമനോട് എന്തൊക്കെയോ സംസാരിച്ചു ശേഷം മാമൻ എന്നെ അവിടെന്ന് എത്തി നോക്കി. ദേവൻ അവിടെന്ന് ആരെയോ ഫോൺ ചെയ്തു എന്നാൽ റിങ് കേട്ടത് ദേവുവിന്റെ ഫോണിൽ ആണ്.
“…ഏട്ടനോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു…” ഫോൺ കാളിൽ സംസാരിച്ച ശേഷം ദേവു എന്നോട് പറഞ്ഞു.
ഞാനും ദേവൂവും കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു. എന്റെ ചങ്ക് പട പാടാന്ന് ഇടിക്കാൻ തുടങ്ങി.
“…എന്താടാ അച്ഛന്റെ പങ്ക് ചോദിച്ച് വന്നതാണോ…” പുച്ഛത്തോടെ മാമൻ ചോദിച്ചു. ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ തലകുനിച്ചു നിന്നു.
“… ചോദിച്ചത് കേട്ടില്ലേ. മുഖത്ത് നോക്കടാ…” പ്രതികരണം ഒന്നും ഇല്ലാത്തതിനാൽ മാമൻ ദേഷ്യത്തോടെ ചോദിച്ചു.
…………ഠേ………..
അടിയുടെ സൗണ്ട് കേട്ട് ദേവനും ദേവൂവും ഞെട്ടി. അപ്പോഴും ഒരു അനക്കവും കൂടാതെ ഞാൻ അതെ പോലെ നിന്നു. എന്നാൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“… നീ ജോലി അനേഷിച്ചത് ഒക്കെ മതി. മര്യതിക്ക് നാളെ മുതൽ ഇവിടെ പണിക്ക് വന്നോണം കേട്ടല്ലോ…” ഞാൻ ഒന്ന് മൂളിയ ശേഷം തിരികെ കാറിന്റെ അരികിലേക്ക് നടന്നു.
ദേവൻ മാമനോട് സംസാരിച്ചശേഷം തിരികെ വന്നു. വീട്ടിലേക്കുള്ള യാത്രയിൽ കാർ മുഴുവൻ നിശബ്ദമായിരുന്നു. സെന്റർ മിറർ വഴി ദേവു എന്നെ നോക്കുന്നുണ്ടായിയുന്നു. എനിക്ക് അടി കിട്ടിയത് കണ്ടിട്ട് ആവണം അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടിരുന്നു. അവളുടെ നോട്ടത്തിൽ എന്നോടുള്ള സഹതാപം പ്രകടമായിരുന്നു. ഞാൻ അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.
മാമൻ തല്ലിയതിൽ ഉള്ളുകൊണ്ട് എനിക്ക് സന്തോഷമേ ഉള്ളു. ഞാൻ ചെയ്തു കൂട്ടിയതിന് ഇത്രയെങ്കിലും എനിക്ക് കിട്ടണമായിരുന്നു. വീട്ടിൽ വന്ന് ദേവനും ദേവൂവും ഉച്ചക്ക് ആഹാരം കഴിച്ചിട്ടാണ് പോയത്. കൂട്ടത്തിൽ ഇന്നത്തെ സംഭവ വികസങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു കേൾപ്പിക്കുകയും ചെയ്തു.
“… എന്താ ഏട്ടാ ഇന്ന് അവിടെ നടന്നത്…” തിരികെ സ്വന്തം വീട്ടിലേക്ക് പോകവേ ദേവു ദേവനോട് തിരക്കി. ദേവൻ അവന് അറിയാവുന്നത് എല്ലാം പറഞ്ഞു.
“…തനു ചേച്ചി ചേട്ടനെ തേച്ചെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം ആ ചേച്ചിക്ക് ചേട്ടനെ വല്യ ഇഷ്ട്ടം ആയിരുന്നു…”
“… മനുഷ്യരുടെ കാര്യം അല്ലെ മോളെ ഒന്നും പറയാൻ പറ്റില്ല…” ദേവു പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ചിന്തയിൽ ആണ്ടു.
“… മോളെ ദേവു. ഞാൻ അടുത്ത ആഴ്ച തിരിച്ചു പോവും. തേജസിന്റെ മേലെ നിനക്ക് ഒരു കണ്ണ് ഉണ്ടാവണം. ഇപ്പോഴത്തെ അവസ്ഥയിൽ ചെറിയ കാര്യം മതി അവൻ പഴയപോലെ ആവൻ…”
“… ശെരി ഏട്ടാ ഞാൻ നോക്കിക്കോളാം…”
“…നിനക്ക് അറിയാലോ എനിക്ക് അവൻ എങ്ങനെ ആണെന്ന്. അതുകൊണ്ട് അവൻ നശിക്കുന്നത് എനിക്ക് കണ്ട് നിക്കാൻ പറ്റില്ല. ഇതെല്ലാം വിശ്വാസത്തോടെ ഏൽപ്പിക്കാൻ എനിക്ക് നീയെ ഉള്ളു…”
“… ഏട്ടൻ സമാധാനത്തോടെ പൊയ്ക്കൊ ഇവിടത്തെ കാര്യം ഞാൻ നോക്കിക്കോളാം…” ഗിയർ നോബിൽ വച്ചിരുന്ന ദേവന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ടു ദേവു ഉറപ്പ് നൽകി.
രാത്രിയിൽ ഉറക്കം കിട്ടാതെ തേജസ് കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ആകെ ഒരു പരവേഷം പോലെ ദേഹം മുഴുവൻ വിയർത്ത് കുളിച്ചു.രണ്ട് ദിവസമായി ഒരു തുള്ളിപോലും കുടിക്കാതെ പിടിച്ച് നിക്കുന്നു. എന്നാൽ ഇനി കുടിച്ചല്ലെങ്കിൽ ചത്തുപോകും എന്ന അവസ്ഥ ആയി. ചാടി എഴുന്നേറ്റയവൻ മുറി ആകെ അരിച്ചു പറക്കി പണ്ട് താൻ വാങ്ങി വെച്ച മദ്യം വല്ലതും ബാക്കി ഉണ്ടാവോ എന്ന പ്രദീക്ഷയിൽ തപ്പിയവന് നിരാശയായിരുന്നു ഫലം. ആ ദേഷ്യത്തിലും നിരാശയിലും അലറി വിളിച്ചു മുറിയിലെ വസ്തുക്കൾ തട്ടി തെറിപ്പിച്ചു. സൗണ്ട് കേട്ട് അമ്മ മുറിയിലേക്ക് ഓടി വന്നു. തേജസിന്റെ അവസ്ഥ കണ്ട ആ അമ്മ ആകെ തകർന്നു പോയി. എന്നിരുന്നാലും മനോദൈര്യം കൈവിടാതെ അവനെ അശ്വസിപ്പിച്ചു.
