“…കേട്ടോ അമ്മേ പതിവില്ലാതെ ഇന്നലെ അച്ഛൻ എന്റെ സ്വപ്നത്തിൽ വന്നു. എന്നോട് ഒരുപാട് സംസാരിച്ചു പക്ഷെ എനിക്ക് ഒന്നും ഓർമ്മ ഇല്ല. ചിരിച്ചോണ്ട സംസാരിച്ചേ ചിലപ്പോ നമ്മൾ ഈ വീട് വെച്ചതിൽ സന്തോഷം പങ്കിടാൻ വന്നതാവും…” കർട്ടൻ എല്ലാം മാറ്റിയിട്ടും അമ്മ അനങ്ങാതെ കിടക്കുന്നത് കണ്ട് തേജസ് അമ്മയുടെ പക്കലേക്ക് പോയി.
“… ഇങ്ങനെ ഒരു മടിച്ചി പാറു. രാവിലെ എഴീക്കൻ ഒന്നും വയ്യ അല്ലെ. മാമന്റെ വീട്ടിൽ നിന്ന് മടിപിടിച്ചു പോയി…” തേജസ് വന്ന് അമ്മയെ കുലുക്കി വിളിച്ചിട്ട് അമ്മ ഉണർന്നില്ല.
“…അമ്മേ… അമ്മേ… അമ്മേ കളിക്കാതെ എഴുന്നേറ്റെ… അമ്മേ… ” തേജസിന്റെ ചിരി എല്ലാം പോയി. എത്ര തട്ടി വിളിച്ചിട്ടും അമ്മ എഴുനേൽക്കുന്നില്ല ഉള്ളിലാകെ ഒരു ഭയം ഇറച്ചു കയറാൻ തുടങ്ങി.
വിറയാർന്ന കൈകൾ കൊണ്ട് അമ്മയുടെ മൂക്കിലേക്ക് അടുപ്പിച്ചു. ഒരു ഞെട്ടലോടെ തേജസ് പിന്നിലേക്ക് ഞെട്ടി മാറി. അവന്റെ കൈ തട്ടി ടേബിളിൽ വച്ചിരുന്ന സ്റ്റീൽ ഗ്ലാസ് നിലത്തേക്ക് വീണ സൗണ്ട് ആ മുറി ആകെ പറന്നു.
വിറങ്ങലിച്ചു പോയ തേജസ് എന്ത് ചെയ്യാണം എന്ന് അറിയാതെ ആകെ പരവശനായി. ആ നിമിഷം മുന്നിൽ തെളിഞ്ഞുവന്നത് മാമന്റെ മുഖം ആയിരുന്നു.
“… മാമ… മാമ… അമ്മ… അമ്മ…” വെപ്രാളത്തിൽ ഫോൺ എടുത്ത് മാമനെ വിളിച്ചെങ്കിലും ആ ഷോക്കിൽ അവന്റെ വായിൽ നിന്നും വാക്കുകൾ ഒന്നും വന്നില്ല.
“…മോനെ തേജസേ എന്താടാ… എന്താടാ കാര്യം…” തേജസിന്റെ ശബ്ദം കേട്ട് പേടിച്ച മാമൻ കാര്യം തിരക്കി എങ്കിലും അവന് ഒന്നും പറയാൻ കഴിഞ്ഞില്ല.
സംഭവം പന്തി അല്ല എന്ന് കണ്ടതും മാമൻ മാമിയെയും കൂട്ടി നേരെ തേജസിന്റെ വീട്ടിലേക്ക് എത്തി. ഹാളിലെ ഡോർ തുറന്ന് കിടക്കുന്നത് കണ്ട് തേജസിനെ വിളിച്ചോണ്ട് ഓടി അകത്തേക്ക് കയറി. മാമൻ നേരെ തേജസിന്റെ അമ്മ കിടക്കുന്ന മുറിയിലേക്ക് ചെന്നു. കട്ടിലിൽ അവന്റെ അമ്മ അനങ്ങാതെ കിടക്കുന്നുണ്ട് മുറിയുടെ മൂലക്കായി പേടിച്ചറണ്ട് കൽമുട്ടിന് മീതെ കൈ കെട്ടി പിടിച്ച് വിറയലോടെ കട്ടിലിലേക്ക് നോക്കി തേജസ് ഇരിക്കുന്നു.
മാമൻ പാതിയെ അമ്മയുടെ മൂക്കിലേക്ക് വിരലുകൾ വെച്ചതും. ശ്വാസം ഉള്ളത് പോലെ തോന്നിയില്ല. മാമി അപ്പോഴേക്കും നെഞ്ചത്ത് അടിച്ചു കരയാൻ തുടങ്ങി. മാമന് പാതിയെ തേജസിന്റെ അടുത്തേക്ക് എത്തി അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു.
“… അമ്മ… അമ്മ… പോയടാ…” മാമന്റെ വായിൽ നിന്നും അത് കേട്ടതും ആർത്ത് അലച്ച് മാമനെ കെട്ടിപ്പിടിച്ച് തേജസ് പൊട്ടി കരഞ്ഞു. അവനെ തന്നോട് ചേർത്ത് പിടിച്ച മാമന്റെ കണ്ണുകളും തുളുമ്പി.
വിവരം അറിഞ്ഞ് ആളുകൾ കൂടി. ഉമ്മറത്ത് വിളക്ക് കത്തിച്ച് അമ്മയെ ഹാളിലേക്ക് കിടത്തി. വിവരമറിഞ്ഞ് വന്ന ദേവനും കിച്ചുവും തേജസിനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയാതെ കുഴഞ്ഞു.
ഒന്നും മിണ്ടാൻ ആകാതെ ഒന്ന് കരയാൻ പോലും പറ്റാതെ അമ്മക്ക് അരുകിൽ തേജസ് ഇരുന്നു. അവന് ഇരു വശത്തായി കിച്ചുവും ദേവനും.
ആളുകൾ വന്നും പോയും നിന്നു. ഇന്നലെ പാലുകാച്ച് കഴിഞ്ഞ വീട് ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും മരണ വീടായി. അമ്മയെ ചിതയിലേക്ക് എടുക്കുമ്പോൾ തേജസ് ആകെ തളർന്ന അവസ്ഥയായി.
“…അമ്മക്ക് വേണ്ടി അല്ലേടാ ഞാൻ ഈ കണ്ടത് എല്ലാം ഉണ്ടാക്കിയത് ഈ വീടുപോലും. എന്നിട്ട് ഞാൻ ഒറ്റക്ക് ആണെന്ന് പോലും ഓർക്കാതെ എന്നെ തനിച്ചാക്കി അമ്മ പോയില്ലേ…” അമ്മയുടെ ചിത എരിയുമ്പോൾ ദേവനെ കെട്ടിപ്പിടിച്ച് തേജസ് അലറി കരഞ്ഞു. കണ്ട് നിന്ന എല്ലാരുടെയും ഉള്ളു കലങ്ങി.
തുടരും…
**__________**_____________** ___________**
