തേജാത്മികം – 9 214അടിപൊളി  

 

 

 

“…ഹെലോ നീ എവിടാ…” തേജസ്‌ ഫോൺ എടുത്തതും ദേവൻ ചോദിച്ചു.

 

 

 

“… ഞാൻ വീട് പുതുക്കി പണിയുന്നതിനെ പറ്റി നിന്നോട് പറഞ്ഞില്ലായിരുന്നോ. അതിന്റെ കുറച്ചു സാധനങ്ങൾ എടുക്കാനായി ഷോപ്പിൽ നിന്നും ഇറങ്ങാൻ പോവാ. നീ എന്താ വിളിച്ചേ…”

 

 

 

“… ഏയ്യ് ഒന്നുമില്ല…” തേജസ്‌ അവന്റെ വീട് പണിയുന്ന ഈ സമയത്ത് അവനോട് പൈസ ചോദിക്കുന്നത് ശെരിയല്ല എന്ന് ദേവന് തോന്നി.

 

 

 

“…നീ വെറുതെ എന്തായാലും വിളിക്കില്ല എന്ന് എനിക്ക് അറിയാം. കളിക്കാതെ കാര്യം പറയടാ…”

 

 

 

“…എടാ ഞാൻ ഇച്ചിരി ടൈറ്റ് ആണെന്ന് നിനക്ക് അറിയാലോ. അത്യാവശ്യമായി കുറച്ചു പൈസ വേണമായിരുന്നു. നിന്റെൽ മറിക്കാൻ പൈസ വല്ലതും ഉണ്ടോന്ന് അറിയാൻ വിളിച്ചതാ. നീ പറയുന്ന പലിശ തരാം…” മടിച്ചു മടിച്ചു ദേവൻ പറഞ്ഞു.

 

 

 

“…നിനക്ക് കടം തരാൻ എന്റെൽ പൈസ ഇല്ല…” തേജസ്‌ ഇങ്ങനെ എടുത്തടിച്ചപോലെ മറുപടി പറയുമെന്ന് ദേവൻ വിചാരിച്ചില്ല.

 

 

 

“…എന്നാ ശരിയാട…” നിരാശയോടെ ദേവൻ ഫോൺ വയ്ക്കാൻ ഒരുങ്ങി.

 

 

 

“…ടാ മൈരേ നീ എന്നെ നാട്ടുകാർക്ക് പലിശക്ക് പണം കടം കൊടുക്കുന്ന ബ്ലേഡ് ആയിട്ട് ആണോ കാണുന്നെ 😡…”ദേവന് പെട്ടെന്ന് കാര്യം മനസിലായില്ല.

 

 

 

“…നിന്നെ ഞാൻ എങ്ങനെയാ കാണുന്നത് എന്ന് നിനക്ക് അറിയോ. അന്ന് നീ എന്റെ മുറിയുടെ വാതിൽ തുറന്നില്ല എങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു. നീ ഭിക്ഷയായി തന്ന ജീവൻ കൊണ്ട ഞാൻ ഇതെല്ലാം ഉണ്ടാക്കിയെ. അ എന്നോട് അപേക്ഷയായി അല്ല അധികാരത്തോടെ വേണം നീ പണം ചോദിക്കാൻ …”ദേവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

 

 

 

“…നിനക്ക് എത്രയാ വേണ്ടത്…” ദേവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോ തേജസ്‌ ചോദിച്ചു.

 

 

 

“… രണ്ട് ലക്ഷം…”

 

 

 

“… നീ ഷോപ്പിൽ വന്ന് കിച്ചുനോട് ചോദിച്ചാൽ മതി ഞാൻ അവന്റെൽ കൊടുത്തേക്കാം…”

 

 

 

“… നിനക്ക് എപ്പോഴാ പൈസ തിരിച്ചു വേണ്ടത്…” ദേവൻ ആദിയോടെ ചോദിച്ചു.

 

 

 

“… തിരിച്ചു തരുന്നതിനെ പറ്റി ഞാൻ ചോദിച്ചോ. നിന്റെൽ എപ്പോ പൈസ വരുന്നോ അപ്പൊൾ തന്നാൽ മതി. പിന്നെ പലിശ തന്ന് എന്നെ ക്രൂരൻ ആക്കരുത് കേട്ടോടാ …” ദേവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വന്നു.

 

 

 

“…എന്തായി മോനെ പൈസ കിട്ടോ…” ഫോൺ കട്ട്‌ ആക്കിയതും ദേവന്റെ അച്ഛൻ അവനോട് ചോദിച്ചു.

 

 

 

“… കിട്ടി. പക്ഷെ അതിനേക്കാൾ മൂല്യമുള്ള ഒന്ന് വർഷങ്ങൾക്ക് മുമ്പേ ഞാൻ സമ്പാദിച്ചെന്ന് ഇന്ന് എനിക്ക് മനസ്സിലായി…” നിറഞ്ഞ കണ്ണുകൾ തുടച്ചോണ്ട് അവൻ തേജസിന്റെ ഷോപ്പിലേക്ക് പോകാൻ ഒരുങ്ങി. അവൻ പറഞ്ഞതിന്റെ അർഥം മനസ്സിലാവാതെ ദേവന്റെ അച്ഛൻ സംശയത്തോടെ അവനെ നോക്കി നിന്നു.

 

 

 

“… കിച്ചു… ടാ…. കിച്ചു…” തേജസ്‌ അവനെ വിളിച്ചതും കിച്ചു ഓടി തേജസിന്റെ പക്കൽ വന്ന് കാര്യം തിരക്കി.

 

 

 

“…ഞാൻ പുറത്തേക്ക് പോവാ. ദേവൻ വന്നാൽ ഈ പൈസ എടുത്ത് കൊടുക്കണം കേട്ടോ…” ഷോപ്പിലെ അലമാരയിലെ പൈസ എടുത്ത് കാണിച്ചോണ്ട് പറഞ്ഞു.

 

 

 

“…ആശാനേ ഇത് വീട് പണിക്ക് വേണ്ടി മാറ്റി വെച്ചത് അല്ലെ…” സംശയത്തോടെ കിച്ചു ചോദിച്ചു.

 

 

 

“…നീ പേടിക്കാതെടാ വീട് പണിയുടെ പ്ലാൻ അല്ലെ ആയോളു. പണി തുടങ്ങുമ്പോൾ ഏതേലും വഴി പൈസ എത്തിക്കോളും…”

 

 

 

“… എന്നാലും ആശാനേ…”

 

 

 

“… ഒരു എന്നാലും ഇല്ല അവൻ വരുമ്പോൾ പൈസ എടുത്ത് കൊടുത്തേരെ. പിന്നെ വീട് പണിക്ക് വേണ്ടി മാറ്റിവെച്ച പൈസ ആണെന്നൊന്നും അവനോട് വിളമ്പാൻ നിക്കണ്ട കേട്ടല്ലോ…” കിച്ചുവിനെ ചട്ടം കെട്ടി തേജസ്‌ പുറത്തേക്ക് ഇറങ്ങി.

 

 

 

ദേവൻ തേജസിന്റെ കൈയിൽ നിന്നും പൈസ പൈസ വാങ്ങി തത്കാലം പ്രശ്നങ്ങൾക്ക് ഒരു അയവ് വന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും മാറിയില്ല. മാസങ്ങൾ കടന്നു പോയി ഇതിന്റെ ഇടക്ക് ദേവു ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവ സമയത്ത് മുഴുവൻ സമയവും കൂടെ നിന്ന് ദേവൂനെ പരിചരിക്കേണ്ട അവളുടെ അമ്മ പ്രസവ ശേഷം ആശുപത്രിയിൽ ഒരു അപരിചിതയായി കുഞ്ഞിനെ കാണേണ്ടി വന്നു. ജീവന് തുല്യം സ്നേഹിച്ച മകൾക്ക് താൻ ആരുമല്ല എന്ന തോന്നലും കടുത്ത സാമ്പാദിക പ്രതിസന്ധിയും താങ്ങാൻ കഴിയാതെ ആ അമ്മ മനം നൊന്ത് മരണത്തിനു കീഴടങ്ങി. അമ്മ പോയതോടെ മംഗലത്ത് വീട് ആകെ താളം തെറ്റി. അച്ഛനും മകനും തമ്മിൽ തമ്മിൽ അധികം സംസാരിക്കാതായി. എപ്പോഴും രണ്ടുപേർക്കും വിഷാദം മാത്രം.

Leave a Reply

Your email address will not be published. Required fields are marked *