❤❤Tomboy love ❤❤ – 7 10

 

അർജുൻ : എന്താ അമ്മു കൈ നോവുന്നുണ്ടോ

 

അമ്മു : ഉം.. ഇപ്പോൾ ചെറുതായിട്ട് വേദന കൂടുന്നുണ്ട്

 

അർജുൻ : കണക്കായിപോയി… നീ എന്താ അമ്മു വല്ല ബ്ലാക്ക് ബെൽറ്റുമാണോ മതില് കണ്ണാടി എവിയൊക്കെയാ ഇടിക്കുന്നെ

 

അമ്മു : ബ്ലാക്ക് ബെൽറ്റ് ഒന്നുമല്ല പക്ഷെ കുറച്ച് കാലം ബോക്സിങ് പഠിച്ചിട്ടുണ്ട്

 

അർജുൻ : ഓഹ് അപ്പോൾ പിന്നെ എവിടെ വേണമെങ്കിലും ഇരിക്കാലോ അല്ലേ

 

അമ്മു : അജൂന് എന്നോട് ദേഷ്യമാണോ

 

അർജുൻ : അതെ അതുകൊണ്ടാണല്ലോ ഈ രാത്രി എല്ലാം വിട്ട് നിന്നെയും കൊണ്ടിറങ്ങിയത്

 

ഇത് കേട്ട അമ്മു അർജുനടുത്തേക്ക്‌ കൂടുതൽ നീങ്ങി കിടന്ന ശേഷം അവനെ കെട്ടിപിടിച്ചു

 

അർജുൻ : ഇനി ഇങ്ങനെ എന്തെങ്കിലും കാണിച്ചാൽ ഉണ്ടല്ലോ അമ്മു ഇത് ഞാൻ എപ്പോഴും പറയുന്നത് പോലെയല്ല

 

ഇത്രയും പറഞ്ഞ ശേഷം അർജുൻ അമ്മുവിന്റെ കയ്യിൽ പതിയെ മുത്തി

 

അർജുൻ : വേദന കുറവില്ലെങ്കിൽ നാളെ ഹോസ്പിറ്റലിൽ പോകാം

 

അമ്മു : ഉം..

 

അർജുൻ : അതിരിക്കട്ടെ നീ ബോക്സിങ് പഠിച്ചിട്ടുണ്ടോ എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ

 

അമ്മു : പറയാൻ മാത്രം ഒന്നുമില്ല കുറച്ച് നാൾ പോയി അത്ര തന്നെ മ്യൂസിക് ക്ലാസ്സ്‌ എന്നാ വീട്ടിൽ പറഞ്ഞിരുന്നെ ഒടുവിൽ അച്ഛൻ പൊക്കി

 

അർജുൻ : എന്റെ അമ്മു നീ ഒരു സംഭവം തന്നെ… ഉം മതി ഉറങ്ങിക്കോ നാളെ നേരത്തേ എഴുനേൽക്കേണ്ടതാ

 

ഇത്രയും പറഞ്ഞു അർജുൻ കണ്ണടച്ചു

 

രാത്രി ഒരു ഏങ്ങൽ കേട്ടായിരുന്നു അർജുൻ കണ്ണ് തുറന്നത് അപ്പോൾ അർജുൻ കാണുന്നത് ഉണർന്നു കിടന്ന് കരയുന്ന അമ്മുവിനെയാണ്‌

 

അർജുൻ : അമ്മു എന്താടി ഇത്

 

“സോറി അജു… അജു ഉറങ്ങിക്കോ ”

 

അമ്മു വേഗം കണ്ണ് തുടച്ചു

 

അർജുൻ : ഞാൻ നിന്നോട് പറഞ്ഞതല്ലേ ഒന്നും ഓർക്കണ്ടെന്ന്

 

അമ്മു : പറ്റുന്നില്ലടാ.. വീണ്ടും വീണ്ടും അത് തന്നെ മനസ്സിൽ വരുവാ എനിക്ക് മാത്രം എന്താ ഇങ്ങനെ 😭

 

അമ്മു പതിയെ അവളുടെ വയറ്റിൽ കൈ വച്ചു

 

അർജുൻ വേഗം അമ്മുവിനെ കെട്ടിപിടിച്ചു കൂടുതൽ അടുപ്പിച്ചു

 

അമ്മു : അജു നമുക്ക് കുട്ടികൾ ഉണ്ടാകില്ലേ

 

അർജുൻ : എന്തിനാ അമ്മു ഇങ്ങനെയൊക്കെ പറയുന്നെ അങ്കിളും ആന്റിയും പറഞ്ഞത് കേട്ടില്ലേ ഡോക്ടർമാർ ഒന്നും ഉറപ്പിച്ചു പറഞ്ഞിട്ടില്ല നമുക്ക് എല്ലാം ഒന്ന് സെറ്റായ ശേഷം ഹോസ്പിറ്റലിലോട്ട് പോകാം ചികിൽസയും തുടങ്ങാം

 

അമ്മു : അച്ഛനും അമ്മയും കള്ളം പറഞ്ഞതാണെങ്കിലോ ഇനി എനിക്ക് കുട്ടികൾ ഉണ്ടാകില്ലേങ്കിലോ 😭 നമുക്ക് ആരും വേണ്ടേ അജു നമ്മൾ ഒറ്റക്കാകില്ലേ കുറേ കഴിയുമ്പോൾ അജു എന്നെ വെറുക്കും എനിക്കറിയാം

 

അർജുൻ : ഞാൻ എന്റെ വീട്ടുകാരോട് പറഞ്ഞത് തന്നെയാ എനിക്ക് നിന്നോടും പറയാനുള്ളത് കുട്ടികൾ ഉണ്ടായില്ലെങ്കിൽ അത് എന്റെ വിധിയാണ് അതിൽ നിന്റെ ഒരു കുറ്റവും ഇല്ല പിന്നെ നമ്മൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ അതുകൊണ്ട് ദൈവം നമ്മളെ കൈവിടില്ല എനിക്ക് ഉറപ്പുണ്ട്

 

ഇത് കേട്ട അമ്മു അർജുന്റെ നെഞ്ചിൽ തല വച്ച ശേഷം കണ്ണുകൾ അടച്ചു

 

“അജു എഴുനേൽക്ക്‌ അജു…”

 

അമ്മുവിന്റെ ശബ്ദം കേട്ടായിരുന്നു അർജുൻ രാവിലെ കണ്ണ് തുറന്നത്

 

“ഇത്ര പെട്ടെന്നു നേരം വെളുത്തോ ” അർജുൻ കണ്ണ് തിരുമികൊണ്ട് ചോദിച്ചു

 

അമ്മു : പിന്നില്ലേ 8 മണിയായി വേഗം എഴുനേൽക്ക്‌ 10 മണിക്ക് വെക്കേറ്റ് ചെയ്യണം എന്നാ അവർ പറഞ്ഞത്

 

ഇത് കേട്ട അർജുൻ ബെഡിൽ നിന്നും എഴുനേറ്റു

 

അമ്മു : ഞാൻ ചായ പറഞ്ഞിട്ടുണ്ട് ഇപ്പോൾ കൊണ്ടുവരും അജു ഫ്രഷായിക്കോ

 

ഇത് കേട്ട അർജുൻ പതിയെ ബാത്‌റൂമിലേക്ക്‌ പോയി

 

അല്പനേരത്തിനുള്ളിൽ റെഡിയായി ഭക്ഷണവും മറ്റും കഴിച്ച അർജുനും അമ്മുവും റൂം വെക്കേറ്റ് ചെയ്തു ശേഷം അടുത്തുള്ള ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നു

 

അർജുൻ : അവിടെ ഇരുന്നോ അമ്മു ഞാൻ റിയാസിനെ ഒന്ന് വിളിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *