❤❤Tomboy love ❤❤ – 7 10

 

അമ്മു : ഉപ്പ് മാവ് റെഡി, ഉപ്പ് മാവ് റെഡി

 

അർജുൻ : ഉപ്പ് മാവ് എന്ന് നീ പറയുന്നതല്ലേ കഴിച്ചാൽ അല്ലേ എന്താണെന്നു അറിയാൻ പറ്റു 😁

 

അമ്മു : ദേ അജു എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ഞാൻ എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്ന് അറിയാമോ

 

അർജുൻ : ഞാൻ ഒരു തമാശ പറഞ്ഞതല്ലേ അമ്മു അല്ലെങ്കിലും നീ ഉണ്ടാകുന്നതെല്ലാം സൂപ്പർ അല്ലേ…

 

അമ്മു : ഉം അങ്ങനെ വഴിക്ക് വാ

 

അർജുൻ : പിന്നെ റിയാസ് വന്നിരുന്നു

 

അമ്മു : എന്നിട്ട് എവിടെ

 

അർജുൻ : പോയി നിന്നോട് വന്നെന്ന് പറയാൻ പറഞ്ഞു

 

അമ്മു : അജു എന്താ വിളിക്കാത്തെ ചേട്ടൻ എനിക്ക് ജാഡയാണെന്ന് കരുതികാണില്ലേ

 

അർജുൻ : അങ്ങനെയൊന്നും കരുതില്ല അമ്മു അവന് അല്പം ദൃതിയുണ്ടായിരുന്നു അതാ വേഗം പോയത് നീ വേഗം ഫുഡ്‌ എടുക്ക് കഴിച്ചിട്ട് പോകേണ്ടതാ ഇന്റർവ്യൂന് സമയത്തെത്തണം

 

അല്പസമയത്തിനുള്ളിൽ ഭക്ഷണം കഴിച്ചെഴുന്നേറ്റ അർജുൻ അവിടെ നിന്നുമിറങ്ങി

 

*************

 

വൈകുന്നേരം അർജുൻ തിരികെ വീട്ടിൽ

 

അമ്മു : അജു വന്നോ എന്താ വൈകിയേ ഞാൻ ഇവിടെയിരുന്നു ബോറടിച്ചു ചത്തു

 

അർജുൻ : രണ്ട് മൂന്നു ഇന്റെവ്യൂ ഉണ്ടായിരുന്നില്ലേ അമ്മു അതാ വൈകിയത്

 

അമ്മു : ഉച്ചക്ക് എന്തെങ്കിലും കഴിച്ചായിരുന്നോ

 

അർജുൻ : ഉം ഞാൻ പുറത്ത് നിന്നും കഴിച്ചു നീയോ

 

അമ്മു : ഉപ്പുമാവ് ബാക്കിയുണ്ടായിരുന്നു ഞാൻ അത് വച്ച് അഡ്ജസ്റ്റ് ചെയ്തു പിന്നെ പോയിട്ട് എന്തായി ജോലി ശെരിയായൊ

 

അർജുൻ : ഇന്ന് മൊത്തം 5 സ്ഥലത്ത്‌ ജോലിക്കായി പോയി 1 ഇടത്ത് റിജക്റ്റ് ചെയ്തു 3 ഇടത്ത് അവർക്ക് ഒക്കെയായിരുന്നു പക്ഷെ ചില ദിവസങ്ങളിൽ രാത്രിവരെ ഇരിക്കേണ്ടിവരും മുൻപ് ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു ഇപ്പോൾ അത് പറ്റില്ലല്ലോ എത്ര നേരമെന്ന് വച്ചാ നിന്നെ ഒറ്റക്കിരുത്തുക

 

അമ്മു : അപ്പോൾ ജോലി ഒന്നും ശെരിയായില്ലല്ലേ സാരമില്ല നമുക്ക് വേറെ നോകാം

 

അർജുൻ : പിന്നെ ഒരു ജാം കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ഒഴിവുണ്ട് രാവിലെ പോയാൽ ഒരു നാലു മണിയൊക്കെയാകുമ്പോൾ തിരിച്ചു വരാൻ പറ്റും

 

അമ്മു : എക്സിക്യൂട്ടീവ് എന്ന് പറയുബോൾ

 

അർജുൻ : ഓരോ ഷോപ്പിൽ ചെല്ലണം നമ്മുടെ പ്രോഡക്റ്റ് പരിചയപ്പെടുത്തണം പിന്നെ ഓഡർ എടുക്കണം അത് കമ്പനിയിൽ എത്തിക്കണം ഞാൻ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ജോലിയാ പക്ഷെ കാര്യങ്ങളൊക്കെ ഒന്ന് കലങ്ങി തെളിയുന്നത് വരെ ഇതാ നല്ലത് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഇങ്ങോട്ടേക്കു ഓടി വരാല്ലോ പക്ഷെ ഒരു പ്രശ്നമുണ്ട് ബൈക്കൊ സ്കൂട്ടറോ ഇല്ലാതെ ജോലി ചെയ്യാൻ പറ്റില്ല ഒരുപാടിടാത്തൊക്കെ പോകാൻ ഉള്ളതല്ലേ ഞാൻ ഒരാളോട് കുറച്ച് പൈസ ചോദിച്ചിട്ടുണ്ട് തല്ക്കാലം ഒരു സെക്കന്റ്‌ ഹാൻഡ് ബൈക്ക് വാങ്ങാം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം പറയാനാ അവർ പറഞ്ഞത് ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു കാര്യങ്ങളൊക്കെ നടക്കണ്ടേ

 

ഇത് കേട്ട അമ്മു പതിയെ കയ്യിൽ കിടന്ന രണ്ട് മോതിരങ്ങൾ ഊരി മേശപ്പുറത്ത് വച്ചു ശേഷം അർജുൻ വാങ്ങി നൽകിയ കമ്മലും ഊരാനായി തുടങ്ങി

 

അർജുൻ : നീ എന്താ അമ്മു ഈ കാണിക്കുന്നേ

 

അമ്മു : ഇനി ആരുടെയും കയ്യിൽ നിന്നും കടം വാങ്ങണ്ട ഇത് വിറ്റ് പുതിയൊരു ബൈക്ക് വാങ്ങാം

 

അർജുൻ : നീ മിണ്ടാതിരുന്നേ അമ്മു പൈസയൊക്കെ ഞാൻ വേറെ ഒപ്പിച്ചുകൊള്ളാം അത് നിന്റെ കാതിൽ കിടന്നോട്ടെ ഞാൻ ആശിച്ചു വാങ്ങിയതാ

 

അമ്മു : സാരമില്ല അജു അല്ലെങ്കിലും എനിക്ക് ഗോൾഡ് ഇഷ്ടമില്ലാ എന്ന് അറിയില്ലേ പുതിയ ബൈക്ക് വാങ്ങിക്കോ എന്നാലല്ലേ നമുക്ക് കറങ്ങാനൊക്കെ പോകാൻ പറ്റു

 

ഇത്രയും പറഞ്ഞു അമ്മു കമ്മല് കൂടി ഊരി വച്ചു

 

അമ്മു : പണയമൊന്നും വെക്കേണ്ട വിറ്റാൽ മതി എങ്കിലേ കാശ് തികയു

 

ഇത് കേട്ട അർജുൻ ഒന്നും മിണ്ടിയില്ല

 

Leave a Reply

Your email address will not be published. Required fields are marked *