ഉല്ലാസയാത്ര 15

 

ആളെ കണ്ടതും പെട്ടെന്ന് എന്റെ സൽമയുടെ കണ്ണുകൾ വിടർന്നു.

 

” ഉല്ലാസ് മാഷേ…. ”

 

” ഹാ.. അല്ലാ .. ആരിത് സൽമയോ… ”

 

ഞാൻ ഒന്നും മനസ്സിലാകാതെ ഇരുവരുടെയും മുഖത്തേയ്ക്ക് നോക്കി…

 

” ഇക്ക ഇത് ഉല്ലാസ് മാഷ്.. നമ്മുടെ അജ്മലിന്റെ മലയാളം സറാണ്.. ”

 

” ഹലോ… മാഷേ… ”

 

ഞാൻ മാഷിന് കൈ കൊടുത്തു. എനിക്ക് കൈ തന്ന ശേഷം മാഷ് വീണ്ടും സൽ‍മയോട് ഒരോ വിശേഷങ്ങൾ സംസാരിച്ച് കൊണ്ടിരുന്നു.

അതിനിടക്ക് ബസിൽ ആളുകൾ നിറഞ്ഞിരുന്നു.

 

പെട്ടെന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു.

 

” മാഷേ വണ്ടി സ്റ്റാർട്ട് ചെയ്തു. ഉള്ളിലേക്ക് ഇരുന്നോളിൻ… ”

 

അതും പറഞ്ഞു സൽമ മാഷിന് ഉള്ളിലേക്ക് കയറാൻ വഴി ഒരുക്കി കൊടുത്തു.

 

ഞങ്ങളെ മറികടന്നു മാഷ് സൈഡ് സീറ്റിലേക്ക് ഇരുന്നു. അവിടെ ഇരുന്നും മാഷും സൽമയും വാതോരാതെ സംസാരിച്ച് കൊണ്ടിരുന്നു. ഞാൻ കുറച്ചൊക്കെ അവരുടെ വർത്താനം ശ്രദ്ധിച്ചു. മടുപ്പ് തോന്നിയപ്പോൾ ബാഗിൽ നിന്ന് ഹെഡ്സെറ്റ് എടുത്ത് യൂട്യൂബിൽ വിഡിയോ കാണാൻ തുടങ്ങി.

 

ബസ്സ്‌ ആ സമയം നീങ്ങി തുടങ്ങിയിരുന്നു. കുറച്ചു ദൂരം ബസ്സ്‌ പിന്നിട്ടപ്പോൾ സൽമ എന്നെ ഒന്ന് തോണ്ടി. ഞാൻ ഹെഡ്സെറ്റ് ചെവിയിൽ നിന്ന് എടുത്തു. അവരുടെ സംസാരം ഏറെ കുറെ നിന്നിരുന്നു ആ സമയത്ത്.

 

” മ്മ്…എന്താടി…? ”

 

” ഇക്ക എനിക്ക് ഛർദിക്കാൻ വരുന്നു…. ”

 

“അയ്ശ്… ഞാനപ്പഴേ പറഞ്ഞതാ പോവണ്ടാന്ന്… പണ്ടാരടങ്ങാൻ….”

 

” പ്ലീസ് ഇക്ക ഒന്ന് കണ്ടക്ടറോട് പറയിൻ…. ”

 

” നിക്കൊന്നും വയ്യ…. ഇയ്യന്നെ പറഞ്ഞളാ…. ”

 

അവള് ദേഷ്യത്തോടെ എന്നെ ഒന്ന് നോക്കി… ശേഷം എണീറ്റു കണ്ടക്ടറുടെ അടുത്തേക്ക് നടന്നു..

 

” എന്താ… എന്തു പറ്റി…. ”

 

അവള് പോകുന്നത് കണ്ട് മാഷ് എന്നോട് ചോദിച്ചു…

 

” ഏയ്… ഒന്നുമില്ല… അവൾക്ക് ഛർദിക്കാൻ വരുന്നെന്ന്… കണ്ടക്ടറോട് വണ്ടി എവിടെയെങ്കിലും സൈഡ് ആക്കാൻ പറയാൻ വേണ്ടി പോയിരിക്കാ… ”

 

” എന്നിട്ട് നിങ്ങള് കൂടെ പോയില്ലേ…. എന്ത് മനുഷ്യനാടോ താൻ…”

 

ഞാൻ ഒരു പുച്ഛം നിറഞ്ഞ ഭാവത്തോടെ മുഖം തിരിച്ചു..

 

ആ സമയം മാഷ് എന്നെ മറികടന്നു അവളുടെ അടുത്തേക്ക് നടന്നു. ഒരു ഒഴിഞ്ഞ സ്ഥലം എത്തിയപ്പോൾ ഡ്രൈവർ വണ്ടി നിർത്തി. സൽമയും കൂടെ മാഷും വേഗം ഇറങ്ങുന്നത് കണ്ടു.

 

അവള് ഛർദിക്കുന്ന ഭാഗത്തേയ്ക്ക് ഞാൻ നോക്കിയില്ല. എനിക്കതൊക്കെ കാണുന്നത് ഒരു അറപ്പാണ്… അവളുടെ ഛർദി കഴിഞ്ഞോ എന്ന് അറിയാൻ ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ മാഷ് അവളുടെ പുറം തടവി കൊടുക്കുന്നതാണ് കണ്ടത്.

” ഇയാളെന്തിനാ അവളുടെ പുറമൊക്കെ തടവി കൊടുക്കാൻ പോണേ… അല്ലെങ്കിൽ അവൾക്കൊന്ന് വേണ്ടന്ന് പറഞ്ഞൂടെ… ”

അതും ചിന്തിച്ചു അവളെ നോക്കിയിരിക്കെ അവൾ വീണ്ടും ഓക്കാനിക്കാൻ തുടങ്ങിയതും ഞാൻ വീണ്ടും തല തിരിച്ചു.

 

അല്പ സമയം കഴിഞ്ഞു അവർ രണ്ട് പേരും ബസിനകത്തേക്ക് കയറി സീറ്റിൽ വന്നിരുന്നു. അവൾ അത്യാവശ്യം ക്ഷീണിച്ച പോലെ തോന്നി. ബസ്സ്‌ വീണ്ടും നീങ്ങി തുടങ്ങി.

 

ക്ഷീണം കാരണം അവളുടെ തല എന്റെ തോളിലേക്ക് ചാരിയാണ് അവൾ കിടന്നത്. പക്ഷേ എനിക്കപ്പോൾ അവളുടെ ഛർദിയുടെ മണം ആണ് കിട്ടിയത്. അത് കാരണം ഞാൻ അവളുടെ തല എന്റെ തോളിൽ നിന്ന് മാറ്റി.

 

ഞാൻ അത് ചെയ്തതും അവൾ എന്നെ ദേഷ്യത്തോടെ ഒന്ന് നോക്കി അപ്പുറത്തെ കമ്പിയിലേക്ക് തല ചാരി കിടന്നു.

 

അല്പ സമയം കഴിഞ്ഞപ്പോൾ വീണ്ടും അവൾ ഇരിന്നിരുന്നിടത്ത് നിന്ന് എണീറ്റു മുന്നിലേക്ക് അതിവേഗം നടന്നു. അവൾ പോകുന്നത് കണ്ടതും എന്നെ തള്ളി മാറ്റി മാഷും അവളുടെ കൂടെ പോയി…

 

വീണ്ടും ബസ്സ്‌ നിർത്തി. ഇപ്രാവശ്യം അവൾ ഛർദിച്ചു കഴിഞ്ഞു തിരിച്ചു വരുമ്പോൾ മാഷ് അവളെ താങ്ങി പിടിച്ചിട്ടുണ്ടായിരുന്നു. അവരുടെ കൂടെ കണ്ടക്ടറും ഞങ്ങൾക്കരികിലേക്ക് വന്നു.

 

” സാർ…നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഈ മാഡത്തിനെ ആ സൈഡ് സീറ്റിലേക്ക് ഇരുത്തുന്നതാണ് നല്ലത്. കുറച്ചു കാറ്റും വെളിച്ചവും കിട്ടിയാൽ അല്പം ശെരിയാകും… ”

Leave a Reply

Your email address will not be published. Required fields are marked *