അതിനു മുൻപിൽ വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി.
“സാർ നിങ്ങള് റെസ്റ്റെടുത്തോളൂ… ഞാൻ നിങ്ങൾക്കുള്ള ഫുഡുമായി വരാം..”
അതും പറഞ്ഞു ഡ്രൈവർ വാനുമെടുത്ത് പോയി.. ഞങ്ങൾ മൂവരും ആ വീടിനുള്ളിലേക്ക് കയറി. കയറി ചെല്ലുന്നത് വലിയൊരു ഹാളിലേക്കാണ്. ഹാളിൽ നിന്ന് മൂന്ന് ഡോറുകൾ. രണ്ട് ബെഡ്‌റൂമിലേക്കും നടുവിൽ കിച്ചനിലേക്കും. ഞാനും സൽമയും വലതു വശത്തെ മുറിയിൽ കയറി. മാഷ് ഇടത് വശത്തെ മുറിയിലും.
കയറിയപാടെ ക്ഷീണം കാരണം സൽമ ബെഡിൽ കയറി കിടന്നു. ഞാൻ ഒരു കുളിയൊക്കെ കഴിഞ്ഞു വന്നാണ് കിടന്നത്.
” സാർ.. സാർ…. വാതിലൊന്ന് തുറക്കൂ… ”
പെട്ടെന്ന് ആരുടെയോ വിളി കെട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്. സമയം നോക്കിയപ്പോൾ ഏകദേശം നാല് മണിയോട് അടുത്തിട്ടുണ്ട്.. സൽമയേ നോക്കിയപ്പോൾ അവളെ അവിടെ എങ്ങും കാണുന്നുമില്ല..
” സാർ… ”
വീണ്ടും പുറത്ത് നിന്ന് വിളി വന്നതും ഞാൻ എണീറ്റു പുറത്തെ വാതിലിന് അടുത്തേക്ക് പോയി വാതിൽ തുറന്നു.
“സോറി സാർ.. ഞാൻ ഒരുപാട് വൈകിയല്ലേ…. വീട്ടിൽ ചെറിയൊരു അത്യാവശ്യം ഉണ്ടായിരുന്നു. നിങ്ങൾക്ക് ഇപ്പോഴും രാത്രിയും കഴിക്കാനുള്ള ഭക്ഷണം ഇതിനകത്തുണ്ട്…. എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്… നാളെ രാവിലെ ഞാൻ ബ്രേക്ക് ഫാസ്റ്റ്മായി വരാം…”
അതും പറഞ്ഞു ഡ്രൈവർ ഒരു സഞ്ചി എന്നെ ഏല്പിച്ച് വാനുമെടുത്ത് പോയി.
ഞാൻ പോയി മാഷിന്റെ ഡോർ തട്ടി..
കുറെ കഴിഞ്ഞിട്ടും ഡോർ തുറക്കാത്തത് കണ്ടിട്ട് വീണ്ടും ഞാൻ ഡോറിൽ തട്ടി..
അല്പം കഴിഞ്ഞപ്പോൾ മാഷ് ഒരു ഉറക്കച്ചുവാടോടെ വന്ന് വാതിൽ പാതി തുറന്നു ഒരു കോട്ടു വാ ഇട്ടു.
” ഹ്ഹാ…എന്താ… ഇക്കാ.. എന്ത് പറ്റി..? ”
” ഏയ്… ഒന്നുമില്ല… ആ ഡ്രൈവർ ഫുഡ് കൊണ്ട് തന്ന് പോയി… ഇനി നാളെയെ വരൂ എന്ന് പറഞ്ഞു പോയി… ”
” ആ .. ഇക്ക അത് കിച്ചണിൽ കൊണ്ട് പോയി വെചോളൂ.. ഞാൻ ഇപ്പൊ
വരാം ”
അതും പറഞ്ഞു അയാൾ വാതിൽ അടച്ചു. പെട്ടെന്ന് ഞാൻ ആ ഗ്യാപ്പിലൂടെ നോക്കിയപ്പോൾ ഒരു കറുത്ത തുണി ബെഡിൽ നിന്ന് ആരോ വലിച്ച് മാറ്റുന്ന പോലെ തോന്നി.. ഞാൻ അത് സൂക്ഷിച്ച് നോക്കാൻ നിന്നപ്പോഴേക്കും വാതിൽ അടഞ്ഞു..
ഞാൻ കിച്ചൺ തുറന്നു ഉള്ളിലേക്ക് കയറിയതും കിച്ചണിന്റെ ഡോർ തനിയെ അടഞ്ഞു.ഈ കോട്ടേജിലെ എല്ലാ ഡോറുകൾക്കും ഡോർ ക്ലോസർ വെച്ചിട്ടുണ്ട്.
ഞാൻ ഡ്രൈവർ തന്ന സഞ്ചിയിൽ നിന്നും ഫുഡ് കൊണ്ട് വന്ന പത്രങ്ങൾ
എടുത്ത് കിച്ചണിലെ ഒരു മേശയ്ക്ക് മുകളിൽ വയ്ക്കാൻ തുടങ്ങി. പെട്ടെന്ന് ഏതോ ഒരു മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. രണ്ട് സെക്കന്റ് കഴിഞ്ഞപ്പോൾ വീണ്ടും ഒരു ഡോർ തുറക്കുന്നതും അടക്കുന്നതുമായ സൗണ്ട് കേട്ടു.
ഞാൻ ഫുഡ് കൊണ്ട് വന്ന പാത്രങ്ങളെല്ലാം അവിടെ വെച്ച ശേഷം കിച്ചണിന്റെ ഡോർ തുറന്നു പുറത്തിറങ്ങി. മാഷിന്റെ മുറി അടഞ്ഞു തന്നെ കിടക്കുന്നുണ്ടായിരുന്നു.
ഞാൻ തിരിഞ്ഞ് ഞങ്ങളുടെ മുറിയിലേക്ക് കയറി. അപ്പഴാണ് എനിക്ക് സൽമയുടെ ഓർമ്മ വന്നത്..
“സൽമാ…”
ഞാൻ അവളെ നീട്ടി വിളിച്ചു..
” ഞാൻ ബാത്‌റൂമിലുണ്ട് ഇക്കാ…. ഇതാ വരുന്നു…. ”
എനിക്ക് സമാധാനമായി… ഞങ്ങൾ കിടന്നിരുന്ന റൂം ബാത്ത് അറ്റാച്ചിട് ആയിരുന്നു. അല്പം കഴിഞ്ഞു അവൾ പർദ്ദ കയ്യിൽ പിടിച്ച് ഒരു മെറൂൺ ചുരിദാറുമിട്ട് ബാത്‌റൂമിൽ നിന്നിറങ്ങി വന്നു.
” ആരാ… വിളിച്ചിരുന്നത് ഇക്കാ…? ”
” ഓഹ്… അതോ.. അതാ ഡ്രൈവറാ.. നമുക്ക് ഫുഡുമായി വന്നതാ… ”
” ആണോ… ഭയങ്കര വിശപ്പ് നമുക്ക് പോയി കഴിക്കാം…. ”
” എടി.. ആ പർദ്ദ എടുത്തിട്.. ആ മാഷൊക്കെ ഉള്ളതല്ലേ…. ”
“ഒന്ന് പോ ഇക്കാ…. അല്ലെങ്കിൽ തന്നെ മനുഷ്യന് ചൂടെടുക്കാ… അപ്പഴാ ഒരു പർദ്ദ….”
” എന്നാ.. ആ ഷാളെങ്കിലും ഇട്… ”
” ആ… ഇട്ടോളാം… നിങ്ങൾ പോയി മാഷിനെ വിളിക്ക്… ഞാൻ ഫുഡ് വിളമ്പി വെക്കാം… ”
