ഉണ്ണികുട്ടന്റെ യോഗം – 13 2അടിപൊളി  

10.45 നു രണ്ട് പേരുടെയും നൂല് കെട്ട് ചടങ്ങ് കഴിഞ്ഞു

വീടിനു

മുറ്റത്ത് ചടങ്ങ് കാണുവാനുള്ളവർക്ക് ഇരിക്കാൻ വേണ്ടി അഞ്ഞൂറോളം കസേരയിട്ടിരുന്നു

അതിനു ശേഷം പടിപ്പുരക്ക് പുറത്തുള്ള പന്തലിൽ നാല് തരം പായസം കൂട്ടിയുള്ള സദ്യ

അതിനിടയിലേക്കാണ് ഇബ്രായിക്കയും ഇത്തയും മൂന്നു സുന്ദരികളും കൂടി എത്തുന്നത്

ഷാഹിനയും ഷബ്നയും ഇത്തയും മുടിഞ്ഞ മേക്കപ്പ് ഒക്കെ ഇട്ടു വന്നപ്പോൾ സമീറ പട്ടു പാവാടയും ബ്ലൗസുമൊക്കെ ഇട്ട് തനി നാടൻ പെൺകൊടിയേ പോലെ അതീവ സുന്ദരിയായി

അവരെ ആദ്യം കണ്ടത് സദ്യ വട്ടങ്ങൾക്ക് നേതൃത്വം കൊടുത്തു പന്തലിൽ നിന്ന സുകുവേട്ടനാണ്

ഏട്ടൻ വേഗം അകത്ത് വന്നു ഏടത്തിയോട് പറഞ്ഞു

ഏട്ടന്മാർ എട്ടു പേരും അവരുടെ ഭാര്യമാരും കൂടി ഒരുമിച്ചിറങ്ങി വരുന്ന കണ്ടതോടെ നൂറു കണക്കിനാളുകൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പന്തലിലെ ഏല്ലാവരുടെയും ശ്രദ്ധ ഇക്കയുടെയും കുടുംബത്തിന്റെയും നേരെയായി

എല്ലാവരും പരസ്പരം ചോദിച്ചു ആരാ അത്

രാജകീയമായ സ്വീകരണം

സമീറയെ കണ്ടതും ഏടത്തിമാരവളെ കെട്ടിപിടിക്കാനും വിശേഷം ചോദിക്കാനും മത്സരിച്ചു

വല്യേടത്തി ആദ്യം സമീറ വന്നപ്പോൾ വാങ്ങി കൊണ്ടു വന്ന തളകൾ എടുത്തു കൊണ്ടു വന്നു അവളുടെ കയ്യിൽ കൊടുത്തു

ഇനി ഇത് മോള് തന്നെ ഇടുവിച്ചോ

നൂല് കെട്ടു കഴിഞ്ഞു മുറ്റത്തെ പന്തലിൽ ഒരുക്കിയ സ്റ്റേജിലെ പഞ്ഞി കിടക്കയിൽ കിടക്കുകയായിരുന്നു രണ്ട് കണ്മണികളും

ചിത്തെ….. ന്നു വിളിച്ചു എന്റെ വാനരപട സമീറയേ കണ്ടതും അവളുടെ കൂടെ കൂടി

ഇതിപ്പോ എങ്ങനാ ഒന്ന് ഇടീക്കുന്നെ

സമീറ ഇത്തയോടു ചോദിക്കുന്നത് അടുത്തു നിന്ന വനജേടത്തി കേട്ടു

അവൾ തളയും കയ്യിൽ പിടിച്ചു സംശയിച്ചു നിൽക്കുവാണ്

എന്താ മോളെ

ഇത് ഇടീക്കാൻ സ്ഥലമില്ല ല്ലോ

സ്വർണ്ണത്തിൽ കുളിച്ചാണ് രണ്ട്

കുരുന്നുകളും കിടക്കുന്നത് രണ്ട് പേരുടെയും കുഞ്ഞിക്കാലിന്റെ മുട്ടു വരെ തളകളും കൈ മുട്ടു വരെ ചെയിനും വളകളും കഴുത്തിലെ മാല എത്രയുണ്ടെന്നു എണ്ണാൻ പറ്റാത്ത വിധം കിടക്കുന്നു

ഗിരിജേടത്തി കുഞ്ഞുങ്ങളുടെ അരികിലേക്കിരുന്നു അരഞ്ഞാണം ഒഴികെ മുഴുവൻ ആഭരണങ്ങളും ഊരി വനജേടത്തിയെ ഏൽപ്പിച്ചു ഞാനിട്ട മാലയും അരഞ്ഞാണവും മാത്രം ബാക്കിയായി

ഇനിയെന്റെ മോളാ തള ഇടുവിച്ചേ

സമീറ തന്നെ രണ്ട് പേരെയും അതണിയിച്ചു

ചിറ്റേടെ തള മാത്രം മതി നമുക്ക് അല്ലേട തക്കുടു

സമീറയോട് ഏടത്തിമാർ കാണിക്കുന്ന കരുതലും വാത്സല്യവും സ്നേഹപ്രകടന ങ്ങളും ഇക്കയുടെ മുഖത്തുണ്ടാക്കുന്ന അസ്വസ്ഥത എനിക്ക് മനസിലായി എങ്കിലും ഞാനത് കണ്ടില്ല എന്ന് നടിച്ചു

കുട്ടി പട്ടാളം സമീറയെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പോയി

ഏടത്തിമാർ ഇത്തയെയും മക്കളെയും കൂട്ടി വീട്ടിലേക്കു കയറി

ഇബ്രായിക്ക മാത്രം അകത്തേക്ക് കയറാതെ പുറത്തെ കസേരയിലിരുന്നു

ഞാനൊരു ഇളനീര് കൊണ്ടു പോയി ഇക്കാക്ക് കൊടുത്തെങ്കിലും അയാളത് വാങ്ങാൻ കൂട്ടാക്കിയില്ല

മൂന്നു മണിയോളമായി തിരക്കെല്ലാം ഒന്ന് കുറഞ്ഞപ്പോൾ

അവർക്കുള്ള ഭക്ഷണം വീടിനുള്ളിലെ ഹാളിലിരുത്തിയാണ് കൊടുത്തത്

ഇക്ക കഴിച്ചുവെന്നു വരുത്തുക മാത്രം ചെയ്തു

തിരക്ക് കൊണ്ട് എന്തെങ്കിലും പോരായക വന്നേൽ ക്ഷമിക്കണം കേട്ടോ കാര്യമായി ഒന്നും സംസാരിക്കാൻ പോലും പറ്റിയില്ല നിങ്ങള് രണ്ട് ദിവസം കഴിഞ്ഞല്ലേ പോകു

ഊണ് കഴിച്ചു കൊണ്ടിരുന്ന ഇക്കയോടു വല്യേട്ടൻ ചോദിച്ചു

എനിക്ക് ലീവില്ല ഇന്ന് തന്നെ മടങ്ങണം

എങ്കിൽ ഇക്കാ പൊയ്ക്കോളൂ ഇവരിവിടെ നിക്കട്ടെ കുറച്ചു ദിവസം കഴിഞ്ഞു വിടാം

സമീറയുടെ ഇലയിലേക്ക് പുളിയിഞ്ചി ഇട്ടു കൊടുത്തു കൊണ്ടിരുന്ന ഏടത്തി പറഞ്ഞു അവൾക്ക് പുളിയിഞ്ചി വല്ല്യ

ഇഷ്ട്ടമാണെന്ന് ഏടത്തിക്കറിയാം

ഇക്കയുടെ മുഖം കറുത്തു അയാൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല

അയാളുടെ മുഖഭാവം മാറിയത് കണ്ട ഇത്ത പറഞ്ഞു

ഞങ്ങൾ പിന്നീടൊരിക്കൽ വരാം ഇപ്പൊ റബ്ബർ വെട്ടാനാളുണ്ട് ഞങ്ങളവിടെ ഇല്ലേൽ ശരിയാവില്ല

എന്നാ ഞങ്ങടെ കൊച്ചിവിടെ നിക്കട്ടെ നിങ്ങള് പൊക്കോ

ഏടത്തി വിടാനുള്ള ഭാവമില്ല

Leave a Reply

Your email address will not be published. Required fields are marked *