നീയതൊന്നും മനസ്സിൽ വെച്ചേക്കല്ലേടാ
ഇല്ലിത്താ ഞാനതപ്പോഴേ മറന്നു
ആഹ് പിന്നെ നിന്റേട്ടൻ വന്നിരുന്നു
ഞാനറിഞ്ഞു ഞാൻ വീട്ടിലേക്കു വിളിച്ചായിരുന്നു
ലീവ് കിട്ടില്ല എന്നാലും നോക്കട്ടെ എന്നൊക്കെ പറഞ്ഞാ വിട്ടത്
അയാളെങ്ങും വരുമെന്ന് തോന്നുന്നില്ല ഞങ്ങളെയും വിടില്ല
സാരമില്ലിത്താ
ഞാനെന്തേലും കള്ളം പറഞ്ഞോളാം
ഇക്കാക്കിപ്പോ അങ്ങേരുടെ ഒരു വകേലെ മാമ്മാടെ മോനെ കൊണ്ടു സമീറയെ കെട്ടിക്കാനുള്ള പ്ലാനാ
എന്റെ നെഞ്ചിലൊരു
ഇടിവാൾ മിന്നി
എന്നിട്ട് സമീറ സമ്മതിച്ചോ
സമീറയും സമ്മതിച്ചില്ല ഞങ്ങളാരും സമ്മതിച്ചില്ല ഇത്ര കാലവും ഷാഹിനയെ കെട്ടണമെന്നായിരുന്നു ഇപ്പൊ സമീറ എഴുനേറ്റു നടന്നു തുടങ്ങിയപ്പോ അവർക്ക് സമീറയെ മതി പോലും
രാവിലേ ഇങ്ങോട്ട് പോരാൻ തുടങ്ങിയപ്പോ അങ്ങേരു സമീറയെ വഴക്കു പറഞ്ഞു
നീയാണേൽ അന്ന് അങ്ങോട്ടൊന്നു നോക്കുക കൂടി ചെയ്യാതെ പോയി അവൾ മോളിൽ നിന്നെയും നോക്കിയിരുപ്പായിരുന്നു
അതോടെ വാപ്പയും മോളും തമ്മിൽ പൊരിഞ്ഞ വഴക്ക് പിറ്റേ ദിവസം അവരെല്ലാം കൂടി അവളെ പെണ്ണ് കാണാൻ വന്നു അവളാ മുറി വിട്ടു പുറത്തിറങ്ങിയത് പോലുമില്ല ഒരേ ഇരുപ്പ് അവിടിരുന്നു
അവരു വൈകിട്ട് പോയി കഴിഞ്ഞാ അവളാ മുറിയിൽ നിന്നിറങ്ങിയത്
അങ്ങേര് അതേതാണ്ട് ഉറപ്പിച്ച മട്ടാ അവളെ ഒരുപാടു തല്ലി ഞാനിടയിൽ കയറിയ കൊണ്ട് കൂടുതലും കിട്ടിയത് എനിക്കിട്ടാ
അവളുടെ മയ്യത്തിലെ അവനെ കെട്ടിക്കു എന്നവൾ വാപ്പയുടെ മുഖത്ത് നോക്കി പറഞ്ഞു
ആ ചെറുക്കൻ വെളിലെങ്ങാണ്ടും പോയി കുറെ പൈസ ഉണ്ടാക്കിയിട്ടുണ്ട് അത് കണ്ടിട്ടുള്ള നെഗളിപ്പാ അങ്ങേർക്ക്
ശരിയിത്താ നിങ്ങൾ കൊച്ചിന്റെ അടുത്തേക്ക് ചെല്ലു ഞാൻ പോവട്ടെ നേരമൊരുപാടായി
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു
കോളജിലേക്ക് പോയി
ക്ലാസ് തുടങ്ങിയിരുന്നു
ക്ലാസ്സിലേക്ക് കയറിയതും ലത എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു പതിവില്ലാത്ത വിധം മൂന്നു തരം കുറികളുണ്ട് നെറ്റിയിൽ ഏതോ അമ്പലത്തിൽ പോയിട്ടാണ് വന്നേക്കുന്നത്
ഉച്ചക്ക് ബാക്കി മൂന്നു ചങ്കുകളും കൂടി എന്നെ ഒരേ ചീത്തവിളി
പത്രോസിനെ തല്ലാൻ പോയപ്പോ അവരോടു പറഞ്ഞില്ലെന്നു പറഞ്ഞു
എന്റെ പൊന്നളിയന്മാരെ ഞാനയാളെ തല്ലാൻ പോയതൊന്നുമല്ല നിവൃത്തിയില്ലാതെ ചെയ്തു പോയതാ
എന്നിട്ട് നീയെന്തിനാ ഞങ്ങളെ
ഒഴിവാക്കി ഇവനെ കൂടെ കൊണ്ടു പോയെ
ഇവനെ ആര് കൊണ്ടു പോയി അവൻ വലിഞ്ഞു കേറി വന്നതല്ലേ
ഡാ നാറി കാര്യം കഴിഞ്ഞപ്പോ ഞാൻ വലിഞ്ഞു കേറി വന്നവനായോടാ
ഹാ ചുമ്മാ പറഞ്ഞതല്ലേ നീ വിടളിയാ
നീയതവൾക്കു കൊടുത്തോടാ
ഏതു
അവൾടപ്പന്റെ ആരാതം
ആരാതമല്ലെടാ കുണ്ണേ ആധാരം
ങ്ഹാ ആ ധാരം കൊടുത്തോ ന്നാ ചോദിച്ചേ
അത് കൊടുത്തെടാ
ആരുടെ കയ്യിലാ കൊടുത്തേ അമ്മയുടെയോ മോളുടെയോ
നിനക്കത്ര വെളിവില്ലായിരുന്നോടാ ഊളെ
അതെന്നാടാ
എടാ നമ്മള് രണ്ടും കൂടിയല്ലേ അന്നത് അവളുടെ അമ്മയുടെ പേരിൽ അയച്ചു കൊടുത്തേ
സോറിയളിയാ അന്നെന്റെ കണെക്ഷൻ കട്ടായി പോയെരുന്നു
അതെന്താ സംഭവം
അത് ശരി അതപ്പോ നീ ഇവരോട് പറഞ്ഞില്ലേ
നിങ്ങളവിടെ പോയി അയാളേം ഗുണ്ടകളേം അടിച്ചു നിരത്തി യ കാര്യം മാത്രമേ പറഞ്ഞുള്ളു
എന്നാ അത് കഴിഞ്ഞല്ലേ ശരിക്കുള്ള കഥ
ധീര വീര പരാക്രമിയായ ശ്രീമാൻ വിനോദ് കുമാരൻ ഒരു മൂന്നെണ്ണം അടിച്ചു ഒരു ബാറു മുഴുവൻ വാള് വീശി അവസാനം ഞാനിവനെ പൊക്കിയെടുത്ത് സ്വിമ്മിങ് പൂളിൽ കൊണ്ടു പോയിട്ട് മുക്കിഎടുത്തിട്ടാ ബോധം വന്നേ
എല്ലാവരും കൂടി വിനോദിനെ കളിയാക്കി കൊന്നു
ഹും അതെന്റെ കുഴപ്പമൊന്നുമല്ല അവിടുത്തെ മാട്ടസാധനത്തിന്റെയാ
ശരി രാജാവേ
താങ്കളുടെ ഉടവാൾ ഏറ്റു വാങ്ങുവാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ബാറുകാര്
കൂട്ടച്ചിരി മുഴങ്ങി
വൈകിട്ട് ബസ് സ്റ്റോപ്പിൽ ലത കാത്തു നിൽപുണ്ടായിരുന്നു എന്നെ കണ്ടതും അവൾ റോഡിലേക്കിറങ്ങി വന്നു കൈ നീട്ടി
ഞാൻ ബൈക്ക് നിർത്തി
എന്ത് പറ്റി ബസ് പോയോ
ബസ് പോയി പക്ഷെ ഞാനൊരു കാര്യം അറിയാൻ
വേണ്ടി നിന്നതാ
എന്താണാവോ കാര്യം
പത്രോസ് മുതലാളിയുടെ വീട്ടിൽ പോയി അയാളേം ഗുണ്ടകളേം തല്ലിയത് ഉണ്ണിയാണോ
