ഭിത്തിയിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ
എവിടെയോ കണ്ടിട്ടുള്ള മുഖം
ഞാനതു സൂക്ഷിച്ചു നോക്കി
ഗുരുജിയുടെ നല്ല ഛായയുണ്ട്
പക്ഷെ താടിയും മുടിയും അത്ര നീളമില്ല നല്ല കറുത്ത താടിയും മുടിയുമാണ്
ഇതിൽ ഏതൊക്കെ പരിശീലിച്ചിട്ടുണ്ട്
ഞാനാ ചോദ്യം കേട്ടില്ല
ഞാനാ ഫോട്ടോയിൽ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു
ഈ ഫോട്ടോ ആരുടെയാ
ഫോട്ടോ മാത്രമേ നീ കണ്ടുള്ളോ
ഇതെന്റെ ഗുരുജിയെ പോലെ തോന്നുന്നു
അദ്ദേഹമെന്റെ അരികിലേക്ക് വന്നു
ഇത് എന്റെ ഗുരുവാണ് നീ പറഞ്ഞ അതേയാൾ തന്നെ അദ്ദേഹം തന്നെയാണോ നീ പറഞ്ഞ സത്യ തീർത്ഥ എന്നറിയാനാ ഞാൻ നിന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നത്
ഇനി ഔപചാരികതയുടെ ആവശ്യമില്ല നീ നാളെ വെളുപ്പിനെ വന്നു തുടങ്ങിക്കോ എനിക്കറിയാവുന്ന പോലെ ഞാൻ പറഞ്ഞു തരാം
ശരി ആശാനേ
ഞാനിറങ്ങി
പതിനെട്ടു കളരിക്ക് ആശാനാ എന്നൊക്കെയാണ് പുറത്തു പറഞ്ഞു കേട്ടത്
അതിന്റെയൊരു തണ്ട് ആദ്യ കാഴ്ചയിൽ തന്നെ തോന്നിയിരുന്നു ഗുരുജിയെ കുറിച്ച് പറഞ്ഞതും പുലിയെ പോലിരുന്ന ആള് പൂച്ചയായി
വീട്ടിലേക്കു ചെല്ലുമ്പോൾ രണ്ട് മൂന്നു വലിയ കാറുകൾ ഇക്കയുടെ വീട്ടു മുറ്റത്തും റോഡിലുമായി കിടക്കുന്ന കണ്ടു
ചെന്നപാടെ അത്താഴത്തിനുള്ള കാര്യങ്ങൾ നോക്കി വൈകിട്ടും സമീറയേ കണ്ടില്ല
പിറ്റേ ദിവസം വെളുപ്പിന് മുതൽ എഴുനേറ്റ് കളരി പഠിക്കാൻ പോയി തുടങ്ങി ആദ്യത്തെ ദിവസം നല്ല മേല് വേദന ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ ശരീരം വഴങ്ങി
അതിനിടയിൽ ഗംഗേട്ടൻ വന്നു ഇക്കയെയും കുടുംബത്തെയും നൂല് കെട്ടിനു ക്ഷണിച്ചിട്ട് പോയി ഞാൻ കോളജിൽ ആയിരുന്ന കൊണ്ട് ഏട്ടനെ കണ്ടില്ല
ഇക്കാ തിരിച്ചു
പോവും വരെ അവിടുന്നു ആരും എന്റടുത്തേക്ക് വരികയോ ഞാനങ്ങോട്ട് പോവുകയോ ചെയ്തില്ല എനിക്ക് ഇപ്പൊ ഒന്നിനും സമയം തികയുന്നില്ല എന്നതാ അവസ്ഥ
ഇക്ക പോയ ദിവസം ഞാൻ രാവിലെ കളരിയിൽ നിന്നു തിരിച്ചു വരുമ്പോൾ ഇത്തയും സമീറയും ഗേറ്റിങ്കൽ നിൽപുണ്ടായിരുന്നു ഞാനവരെ മൈൻഡ് പോലും ചെയ്യാതെ നേരെ വീട്ടിലേക്കു പോയി
വീടിനു പുറത്തുള്ള ഒരു അടുപ്പിൽ ഒരു കലം വെള്ളമെടുത്ത് ചൂടാക്കാൻ വെച്ചിട്ടാണ് ഞാൻ വെളുപ്പിന് പോവുന്നത് തിരിച്ചു വന്നതും അതൊരു ബക്കറ്റിൽ പകർത്തി കുളിമുറിയിലേക്ക് കയറി
കുളി കഴിഞ്ഞിറങ്ങി വരുമ്പോൾ സമീറയും ഇത്തയും ഹാളിൽ നിൽപ്പുണ്ട്
രണ്ട് പേരുടെയും മുഖത്ത് വലിയ തെളിച്ചമൊന്നുമില്ല
ഞാനൊന്നും മിണ്ടാതെ
തിരിച്ചു മുറിയിലേക്ക് കയറി
അലമാര തുറന്നു കുറച്ചു പൈസ എടുത്ത് ഇത്തയുടെ നേരെ നീട്ടി
ഇതാ
കഴിഞ്ഞ മാസത്തേയും ഈ മാസത്തേയും വാടക
ഇത്ത അത് വാങ്ങാൻ മടിച്ചു നിന്നു
ഞാനത് ഗ്ലാസ്സ് ടേബിളിന്റെ മുകളിലേക്ക് വെച്ചിട്ട് അടുക്കളയിലേക്ക് നടന്നു
ചോറ് പാത്രത്തിലേക്കു പകർത്തികൊണ്ടിരുന്നപ്പോഴേക്കും ഇത്താ അങ്ങോട്ട് വന്നു
ഉണ്ണീ…..
നിനക്കെന്താ പറ്റിയെ നീയെന്താ അവളോട് മിണ്ടാത്തെ ഇക്കാക്ക എന്തേലും പറഞ്ഞതിന് നീ അവളോട് മിണ്ടാതിരിക്കുന്നതെന്തിനാ എന്തിനാടാ ഞങ്ങളോട് ദേഷ്യം ഞങ്ങളെന്തു ചെയ്തിട്ടാ
എനിക്കാരോടും ദേഷ്യമില്ല
ഞാൻ ചോറുപാത്രം അടച്ചു അടുക്കളയിൽ നിന്നിറങ്ങി ബാഗ് തുറന്നു അതിലേക്കു വെച്ചു
അവിടെ നിന്ന സമീറയുടെ മുഖത്തേക്ക് പോലും ഞാൻ നോക്കിയില്ല
മുറിയിലേക്ക് കയറി വാതിലടച്ചു ഡ്രസ്സ് മാറി പുറത്ത് വന്നു
ഗ്ലാസ്സ് ടേബിളിൽ വെച്ച പൈസ അങ്ങനെത്തന്നെയിരുപ്പുണ്ട്
ഒന്നിറിങ്ങിയിരുന്നേൽ എനിക്ക് വാതിൽ പൂട്ടാമായിരുന്നു
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ബാഗ്
എടുത്ത് പുറത്തേക്കിറങ്ങി
ഉണ്ണിയേട്ടാ……..
ഹൃദയം തകർന്ന ഒരു വിളി
മുന്നോട്ടു വെച്ച കാൽ പറിച്ചെടുക്കാനാവാതെ അങ്ങനെ തന്നെ നിന്നു പോയി
എടാ ഉണ്ണി നീ നിന്റെ മോളെയൊന്നു നോക്കുകയെങ്കിലും ചെയ്യെടാ
മൂന്നു ദിവസമായി ഇവൾ പച്ചവെള്ളം പോലും കുടിക്കുന്നില്ല കുളിക്കുന്നില്ല ഉറങ്ങുന്നില്ല ഇങ്ങനെ കൊല്ലാക്കൊല ചെയ്യാനാണോടാ നീ കഷ്ട്ടപെട്ടു ഇവളെ ഇങ്ങനെയാക്കിയത് ഇത്താ കരയുകയായിരുന്നു
