അത് പോലൊരു പെണ്ണിനെ ഇനി ഉണ്ണിക്കു കൂടി കിട്ടിയാ മതിയാരുന്നു
ഇതൊന്നും കാണാനുള്ള ഭാഗ്യം പിള്ളേച്ഛന്നുമില്ലാതെ പോയി
അവരുടെ അച്ഛൻ എങ്ങനാ മരിച്ചേ
ഹിമാലയത്തിൽ തീർത്ഥടനത്തിനു പോയ ആളാ പിന്നെ തിരിച്ചു വന്നത് ഒരു ടെലിഗ്രാമാ
വരാനാസിയിൽ വെച്ചു അദ്ദേഹം ഇഹലോക വാസം വെടിഞ്ഞതായി അറിയിച്ചു കൊണ്ട്
ഇവർ എങ്ങനെയുള്ള ആളുകളാ ചേട്ടാ നല്ല കുടുംബക്കാരാണോ
നിങ്ങളിപ്പോ കണ്ടില്ലേ എന്ത് തോന്നി
അല്ലാ ഞങ്ങടെ ഒരു അകന്ന ബന്ധു ഇവിടെ എവിടെയോ ആണ് താമസം അവരു പറഞ്ഞത് വെച്ചു ഇവരത്ര നല്ല ആളുകളൊന്നുമല്ല എന്നാണറിവ്
അങ്ങനെ ആരേലും പറഞ്ഞെങ്കിൽ അവരുടെ കയ്യിൽ നിന്നു പൈസ കടം വാങ്ങിയിട്ട് കൃത്യ സമയത്ത് കൊടുക്കാത്തവരായിരിക്കും
സ്നേഹിച്ചാൽ
ചങ്കു പറിച്ചു തരും പിള്ളേച്ചന്റെ മക്കളെല്ലാം പക്ഷെ തെറ്റിയാ ഇത്രേം ചെറ്റകൾ ലോകത്തുണ്ടാവില്ല കണ്ടില്ലേ ഒൻപതണ്ണത്തിനും കാട്ടു പോത്തിന്റെ ഊരാ
ഒരെണ്ണത്തിനു പോത്തിന്റെയല്ല ആനയുടെ ഊരാ മൂന്നു പേര് മനസ്സിൽ പറഞ്ഞു
അച്ചായൻ സന്ധ്യക്ക് മുൻപേ അവരെ വീട്ടിലെത്തിച്ചു
വണ്ടിയിൽ നിന്നിറങ്ങിയതും ഇക്ക കുറച്ചു പൈസ എടുത്ത് അച്ചായന്റെ നേരെ നീട്ടി
അത് നിങ്ങടെ കയ്യിൽത്തന്നെ വെച്ചാ മതി ഇതേ വല്യേട്ടന്റെ ഉത്തരവാ നിങ്ങളെ ഇവിടെ കൊണ്ടു വന്നാക്കാൻ
ഇക്ക അത്രയും നേരം മിണ്ടാതിരുന്നതിന്റെ നീരസം അച്ചായന്റെ വാക്കുകളിലുണ്ടായിരുന്നു
അടുത്ത ബന്ധുക്കളൊഴികെ എല്ലാവരും പോയി അവരും ഓരോരുത്തരായി യാത്ര പറഞ്ഞു പിരിയുകയാണ്
വല്യേടത്തിയുടെ അമ്മയും അച്ഛനും പോവാനിറങ്ങി
അച്ഛൻ എന്റടുത്തേക്ക് വന്നു
ഉണ്ണിക്കെന്താ എന്നോടും ദേഷ്യമാണോ
അയ്യോ അങ്ങനെ പറയല്ലേ മാമ എനിക്കൊരു ദേഷ്യവുമില്ല ഈ തിരക്കിനിടയിൽ നേരെ ചൊവ്വേ ഒന്നും മിണ്ടാൻ പോലും പറ്റിയില്ല ല്ലോ എന്നൊരു സങ്കടമേയുള്ളു
അവൾ എന്തെങ്കിലും എടുത്തിട്ടുണ്ടേൽ ഇപ്പോ ചോദിച്ചു നാണം കെടുത്തരുത് എന്തായാലും ഞാനിങ് തിരിച്ചെത്തിച്ചോളാം
ഒന്നും വേണ്ട മാമ നിങ്ങൾ കുറച്ചു ദിവസം ഇവിടെ നിന്നിട്ട് പോയാൽ പോരെ
പോരാ മോനെ അവിടെ ചെന്നിട്ട് കുറെ കാര്യങ്ങളുണ്ട് ഇറങ്ങട്ടെ
സുനിലും വിനോദുമൊക്കെ പോവാൻ തയ്യാറായി നിൽക്കുവാണ് അളിയാ അജയനും പ്രകാശുമെവിടെ അവര് നിന്റെ ചേട്ടന്റെ കൂടെ എങ്ങോ പോയതാ ഇപ്പൊ വരും അവരു വന്നാ ഞങ്ങളും ഇറങ്ങും
നീയിനി എന്നാ വരുന്നേ
ഞാനും വ്യാഴാഴ്ച്ചയേ എത്തു
മച്ചു നീയൊന്നു വന്നേ
വിനോദ് എന്നെ വിളിച്ചു മാറ്റി നിർത്തി ഒരു കവർ എന്റെ കയ്യിൽ പിടിപ്പിച്ചു അളിയാ ഞങ്ങടെ
കയ്യിൽ ഇതേയുള്ളു ഒന്നും തോന്നരുത്
പോടാ നാറി നിന്റെ മൂക്കിടിച്ചു പരത്തും ഇത് നിങ്ങടെ കൂടെ വീടല്ലെടാ പിന്നെ ഈ ഫോർമാലിറ്റി കാണിക്കണോ ഞാനാ കവർ ബലമായി അവന്റെ പോക്കറ്റിൽ തന്നെ വെച്ചു
നല്ല തെങ്ങിൻ കള്ളു കിട്ടും വേണോ രണ്ട് ഗ്ലാസ്സ് അടിച്ചോ പക്ഷെ വാള് പണിത് എന്റെ മാനം കൂടി കളയാതിരുന്നാ മതി
ചേട്ടന്മാർ അറിഞ്ഞാലോ
എങ്കിൽ നിന്നെ ഞാൻ തന്നെ കൊല്ലും
എന്നാ അവരു വരും മുൻപേ നമുക്ക് പോയിട്ട് വരാം
അത് വേണ്ട അവരു കൂടി വരട്ടെ എന്നിട്ട് പോവാം പിന്നെ ആ വഴി നിങ്ങൾക്കങ്ങു പോവാലോ
അത് ശരിയാ മച്ചു അത് മതി
പറഞ്ഞു തീരും മുൻപേ അവരു രണ്ടും വന്നു
ഏട്ടാ ഞാനിവരെ ടൗണിൽ വരെ ആക്കിയിട്ട് വരാം
ഇടയ്ക്കിടെ വരണം കേട്ടോ പിള്ളേരെ
വരാം ചേട്ടാ എന്നാ ഞങ്ങളിറങ്ങുവാ
മെയിൻ റോഡ് സൈഡിൽ മൂന്നു ബൈക്കും ഒതുക്കി വെച്ചു തെങ്ങിന് തോപ്പിലെ ഇടവഴിയിലൂടെ നടന്നു ചെത്തുന്ന തെങ്ങിന്റെ ചുവട്ടിൽ ചെന്നു
കൊതുമ്പു കെട്ടി ഏണി വെച്ചിരുന്ന കൊണ്ട് കയറാൻ വളരെ എളുപ്പമായിരുന്നു നാലു തെങ്ങിൽ നിന്നും കള്ളും കുടമെടുത്ത് നാലു പേർക്കും ഉള്ളം കയ്യിലേക്ക് ഒഴിച്ചു കൊടുത്തു
അളിയാ ഞാനെന്റെ ലൈഫിൽ ആദ്യമായ ഇങ്ങനെ കള്ളു കുടിക്കുന്നെ ഇനി ഞാനും വരും അളിയന്റെ കൂടെ ഇടയ്ക്കിടെ ഇങ്ങോട്ട്
അജയൻ പറഞ്ഞു
അളിയാ നല്ല സൂപ്പർ കള്ള് ഓരോന്നും കൂടി എടുക്കെടാ
ഞാൻ അടുത്ത തെങ്ങിലേക്ക് കയറി
ആ സമയത്താണ് ഒരു ഒറ്റമുണ്ടും അര ബ്ലൗസും ഇട്ട് അതിനു
