ഉണ്ണികുട്ടന്റെ യോഗം – 13 2അടിപൊളി  

ഞാൻ തിരിച്ചു കയറി

പാറിപറന്ന മുടി മുഷിഞ്ഞ വേഷം കരഞ്ഞു തളർന്ന കണ്ണുകൾ വാടിയ മുഖം കവിളിലൂടെ കണ്ണുനീര് ധാരയായി ഒഴുകുന്നു

എന്റെ നെഞ്ച് തകർന്നു പോയി അവളുടെ ആ രൂപം കണ്ട് ഞാനവളുടെ അടുത്തേക്ക് ചെന്നു

മോളെ…..സമീ

പൊട്ടിക്കരഞ്ഞു കൊണ്ടവളെന്റെ നെഞ്ചിലേക്ക് വീണു എന്റെയും കണ്ടു നിന്ന ഇത്തയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി

എന്റെ ഷർട്ടവളുടെ കണ്ണു നീരിൽ കുതിർന്നു

അവളുടെ ദുർബലമായ കൈകൾ എന്നെ ചുറ്റി പിടിച്ചു

ആ ശരീരത്തിനു ഭാരം കൂടുന്ന പോലെ അവൾ തളർന്നു താഴേക്കൂർന്നു

അവളെ താങ്ങി പിടിച്ചു സെറ്റിയിലേക്കിരുത്തി

സമീ……..

മ്മ്മ്മ്മ് അവൾ ഒന്ന് ഞരങ്ങി

ഇത്താ കുറച്ചു വെള്ളമിങ്ങെടുത്തേ

പറയും മുൻപേ ഇത്താ വെള്ളമെടുത്തിരുന്നു

ഞാനതു വാങ്ങി കുറച്ചവളുടെ മുഖത്ത് തളിച്ചു

എഴുനേറ്റിരുന്നേ

എന്നിട്ടീ വെള്ളം കുറച്ചു കുടിച്ചേ

വെള്ളം ഞാനവളുടെ ചുണ്ടോടു ചേർത്തു ഒന്ന് രണ്ട് കവിൾ വെള്ളം കുടിച്ചിട്ട്

മതിയെന്നവൾ തല വെട്ടിച്ചു

അവളുടെ കൈ കാലുകൾ തണുത്ത് മരവിച്ചിരുന്നു

ഞാനവളെ കോരിയെടുത്ത് ബെഡിൽ കൊണ്ടു പോയി കിടത്തി

കാൽപാദങ്ങൾ തിരുമ്മി ചൂടാക്കി കൊണ്ട് ഇത്തയോട് പറഞ്ഞു

ഒരു ഗ്ലാസ്സ് ചെറു ചൂട് വെള്ളത്തിൽ രണ്ട് സ്പൂൺ പഞ്ചസാരയും അര

സ്പൂൺ ഉപ്പും ചേർത്ത് ഇളക്കി കൊണ്ടു വാ

അവളുടെ സൈഡിൽ ഇരുന്നു അവളെ എടുത്തുയർത്തി എന്റെ നെഞ്ചിലേക്ക് ചാരിയിരുത്തി

മോളെ ഈ വെള്ളം കുടിച്ചേ

ഇത്താ ഗ്ലാസ്സ് സമീറയുടെ ചുണ്ടോടു ചേർത്തു

അവൾ ഒരിറക്ക്

കുടിച്ചു

മതിയുമ്മി

കുറച്ചൂടി കുടിക്കു മോളെ

ഒരു കവിൾ വെള്ളം കൂടി ഉള്ളിൽ ചെന്നതും അവൾ കിടക്കയിലേക്കും എന്റെ ജീൻസിലേക്കുമായി ശർദിച്ചു

എന്ത് പണിയാ നീ കാണിച്ചേ

എന്റെ ജീൻസിലല്ലേ വീണേ അതിനു ഇത്താക്കെന്താ

അപ്പൊ ഈ ബെഡിൽ വീണേക്കുന്നതോ

വീണോട്ടെ എന്റെ പെണ്ണിന്റെയല്ലേ ഞാൻ കഴുകിക്കോളാം നിങ്ങളാതോർത്തു വിഷമിക്കേണ്ട

ഓ ഇത്ത ഒന്ന് ചിറി കോട്ടി

സമീറയുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു

സമികുട്ടാ മോള് എഴുനേറ്റ് ഒന്ന് കുളിക്ക് എന്നിട്ട് ഭക്ഷണം കഴിക്ക് എന്റെ കൊച്ചിന്റെ ക്ഷീണമൊന്നു മാറട്ടെ

ഉണ്ണിയേട്ടൻ കുളിപ്പിക്കാവോ

അതേടി നിന്നെയിനി അവൻ കുളിപ്പിച്ചു കൂടി തരും ഞാനൊരു പാള വെട്ടികൊണ്ട് വരാം നിന്നെ കിടത്തി കുളിപ്പിക്കാൻ

അത്രേം വലിയ പാളയൊക്കെ കിട്ടോ ഇത്താ

നിനക്കെന്താ രണ്ട് വയസ്സാന്നാണോ നിന്റെ വിചാരം

എന്റെ പൊന്നിത്താ ഇവൾക്ക് എത്ര വയസ്സാണേലും എന്റെ കൈ തൊടാത്ത ഒരിഞ്ചു സ്ഥലമെങ്കിലും ഈ ദേഹത്തുണ്ടോ

അതല്ലടാ ഞാൻ പറഞ്ഞെ നിന്നെ ബുദ്ധിമുട്ടിക്കുന്നതിനു ഒരു പരിധിയൊക്കെ വേണ്ടേ

ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു പരിധിയുമില്ല പരിമിതിയുമില്ല

അല്ലേടാ മുത്തേ

ഞാനവളെ ഒന്നൂടെ ചേർത്തു പിടിച്ചു തലയിൽ ഒന്നുമ്മ വെച്ചു

കരഞ്ഞു തളർന്ന കണ്ണിൽ ഒരു നക്ഷത്ര തിളക്കമുണ്ടായി

സമി…….

എന്നാ ഉണ്ണിയേട്ടാ

സമയം പോയി ടാ ഞാൻ കോളജിൽ പോയിട്ട് വരട്ടെ

ഇന്ന് പോവണ്ട

എന്റെ കൂടെ ഇരുന്നാ മതി

ക്ലാസ് മിസ്സായാൽ ഇരട്ടിപ്പണിയാ കുട്ടാ

ഉണ്ണിയേട്ടന് ഞാനാണോ ക്ലാസ്സാണോ വലുത്

എന്റെ പെണ്ണിനേക്കാൾ വലുതല്ലടാ എനിക്കീ ലോകത്തൊന്നും

സത്യം

സത്യമായിട്ടും പൊന്നെ

എന്നാ ഉണ്ണിയേട്ടൻ പോയിട്ട് വാ

മോള് പോയി കുളിച്ചു ഭക്ഷണമൊക്കെ കഴിച്ചു മിടുക്കിയായിട്ടിരി ഞാൻ വേഗം വരാം

ഞാൻ കുറച്ചു കഴിഞ്ഞു ഇവിടെ കുളിച്ചോളാം ഇവിടെത്തന്നെയിരുന്നോളാം

ശരി പോയിട്ട് വരാവേ

നേരത്തെ വരണേ

ഒക്കെ ടാ ചക്കരെ കവിളിൽ ഒരുമ്മയും കൊടുത്തു ഞാൻ എഴുനേറ്റു പെട്ടെന്ന് ഡ്രസ്സ് മാറി ഞാനിറങ്ങി

ഉണ്ണി…ഇത്താ എന്റെ പുറകെ വന്നു

എന്തായിത്ത

ഇക്കാക്ക നിന്നോടെന്താ പറഞ്ഞെ

ഒന്നും പറഞ്ഞില്ല ല്ലോ

അവള് പറഞ്ഞല്ലോ നിന്നോടെന്തോ മോശമായി പറഞ്ഞുവെന്നു

അങ്ങനെ മോശമായൊന്നും പറഞ്ഞില്ലിത്ത അവളെ രണ്ട് ദിവസം മുൻപേ വിടാമോ ന്നു ചോദിച്ചു പറ്റില്ല ന്നു പറഞ്ഞു അത്രേയുള്ളു

അന്ന് രാത്രി വീട്ടിൽ എന്നോട് ഭയങ്കര വഴക്കായിരുന്നുടാ

എന്തിനു

വല്ല വീട്ടിലും നിക്കാഹ് ചെയ്തു കൊടുക്കേണ്ട പെണ്ണാ അസമയത്ത് ആണൊരുത്തന്റെ അടുക്കളയിൽ പോയി നിൽക്കുന്നെ അവളെന്തിനാ അവന് വെച്ചുണ്ടാക്കാൻ പോണേ അവൾക്കിവിടെ എന്തേലും ഉണ്ടാക്കിയാൽ പോരെ എന്തൊക്കെയാ അങ്ങേര് പറഞ്ഞെന്നൂ പടച്ചോന് മാത്രേ അറിയൂ

Leave a Reply

Your email address will not be published. Required fields are marked *