ഗിരിജ ശശിധരന്റെ കൂടെയുള്ളതാരാ
ഞാനാണ് സിസ്റ്റർ
കുഞ്ഞിനെ കണ്ടോളു ആൺകുട്ടിയാണ്
എന്റെ കണ്ണുകൾ കണ്ണുനീർ നിറഞ്ഞു മൂടി കാഴ്ച്ച മറച്ചു ഒരു തുള്ളി കണ്ണു നീര് ആ കുഞ്ഞു മുഖത്തേക്ക് പതിച്ചു
വേറെ ആരുമില്ലേ കൂടെ
സിസ്റ്റർ ചോദിച്ചത് ഞാൻ കേട്ടില്ല ഞാൻ മറ്റേതോ ലോകത്തായിരുന്നു ലോകത്തിനു മുന്നിൽ ശശിയേട്ടന്റെ മകനാണ് എങ്കിലും എനിക്കും ഏട്ടത്തിമാർക്കും മാത്രമറിയാവുന്ന രഹസ്യം ഞാനൊരു അച്ഛനായിരിക്കുന്നു
സിസ്റ്റർ കുഞ്ഞിനെക്കൊണ്ട് അകത്തേക്ക് കയറിപോയതൊന്നും ഞാൻ അറിഞ്ഞില്ല
എടാ…അകത്ത് നിന്നു വിളിച്ചോ
വല്യേട്ടന്റെ ചോദ്യമാണ് എന്നെ ബോധമണ്ഡലത്തിലേക്ക് തിരികെയെത്തിച്ചത്
എന്താ ഏട്ടാ
അവരു വല്ലോം വിളിച്ചാരുന്നോ
ഏട്ടാ ഏടത്തി പ്രസവിച്ചു ആൺകുട്ടി
എന്റെ പരദേവതമാരെ ഏട്ടൻ നെഞ്ചിൽ കൈ വെച്ചു പ്രാർത്ഥിച്ചു
കോറിഡോറിന്റെ അങ്ങേയറ്റത്ത് സ്റ്റെപ് തുടങ്ങുന്നിടത്തു നിന്നു ആരൊക്കെയോ സംസാരിക്കുന്ന ഒച്ച കേട്ടു തുടങ്ങി
ഏട്ടന്മാർ ഏട്ടത്തിമാർ കുട്ടികൾ ചേർന്നൊരു വലിയ പട
തന്നെ അങ്ങോട്ട് എത്തിച്ചേർന്നു
എല്ലാവരോടും ഏട്ടൻ സന്തോഷ വാർത്ത പങ്കുവെച്ചു
നീയെങ്ങെനടാ ഇത്രേം ദൂരത്തു നിന്നു ഞങ്ങളെക്കാൾ മുൻപ് ഇങ്ങെത്തിയെ
ഒരേട്ടൻ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു
എനിക്ക് സംസാരിക്കാവുന്ന ഒരവസ്ഥ ആയിരുന്നില്ല എന്തെന്നറിയാതെ എനിക്ക് കരച്ചിൽ വരും പോലെ
അത്
വരെ ഞാനും വല്യേട്ടനും നിശബ്തതയും മാത്രമായിരുന്ന ആ ഒരു ഇടനാഴി കുട്ടികളുടെ കളിയും ചിരിയും എല്ലാവരുടെയും വിശേഷം പറച്ചിലുമായി ശബ്ദ മുഖരിതമായി മാറി ഞാൻ ടോയ്‌ലെറ്റിലേക്കു നടന്നു അവിടെ പുറത്ത് സ്ഥാപിച്ച വാഷ് ബേസിനിലെ ടാപ്പ് തുറന്നു മുഖത്ത് കുറെ വെള്ളം കോരിയൊഴിച്ചു മുഖം കഴുകി തിരിച്ചു വന്നു മൂന്നാമത്തെ ഏട്ടന്റെ ഭാര്യയുടെ സാരിത്തുമ്പ് എടുത്തു മുഖം തുടച്ചു ഏടത്തി എന്നെ സ്നേഹപൂർവം ഒരു അടി വെച്ചു തന്നിട്ട് പറഞ്ഞു
ഇവന്റെ ഈ സ്വാഭാവം സർവ്വ മക്കൾക്കുമുണ്ട്
എല്ലാവരുടെയും ചിരി മുഴങ്ങി
ഡോർ തുറന്നു ഒരു തല പിന്നെയും പുറത്ത് വന്നു
സൈലൻസ് പ്ലീസ്
തല അകത്തേക്ക് വലിഞ്ഞതും
ഏറ്റവും ഇളയവളുടെ കയ്യിലിരുന്ന പൊടിമോൻ വിളിച്ചു പറഞ്ഞു
സയണിസ് പ്ലീച്ച്
കൂട്ടച്ചിരി വീണ്ടും മുഴങ്ങി
ഏട്ടന്മാരിൽ ആരോ പോയി ഒരു റൂം റെഡിയാക്കി വല്യേട്ടാ ഏട്ടൻ പോയി കുറച്ചു നേരം കിടന്നോളു സമയം പതിനൊന്നു മണിയായി ഇവിടുത്തേ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം
വല്യേട്ടനെയും മക്കളെയും റൂമിലാക്കി ബാക്കിയുള്ളവർ ഇടനാഴിയിൽ കിടന്ന കസേരകളിലുമൊക്കെയായി ഇരിപ്പുറപ്പിച്ചു ഏടത്തിമാർ മൂന്നു പേരും ഞാനും ലേബർ റൂമിനു മുന്നിൽ കാത്തു നിന്നു
സമയം ഇഴഞ്ഞു നീങ്ങി 1 മണി ആയപ്പോഴേക്കും ഏടത്തിമാർ ഉറക്കം തൂങ്ങി ഏടത്തി നിങ്ങളും പോയി കിടന്നോളു ഞാനിവിടെ നിന്നോളം
വെളുപ്പിന് രണ്ടര മണി ആയപ്പോൾ ഒരു സ്‌ട്രെചെറിൽ അമ്മയും കുഞ്ഞും കൂടി പുറത്തേക്ക് വന്നു
ഏടത്തി……ഞാൻ പതിയെ വിളിച്ചു
ഏടത്തി കണ്ണു തുറന്നു
മോനെ കണ്ടോ
തളർന്ന ശബ്ദത്തിൽ എന്നോട് ചോദിച്ചു
മ്മ്മ്മ്മ്….കണ്ടു
ഞാനും സിസ്റ്ററും കൂടി സ്ട്രച്ചർ തള്ളി മുറിയിലേക്ക് കൊണ്ടു പോയി
കുഞ്ഞിനെ എടുത്ത് എന്റെ കയ്യിലേക്ക് തന്നു ഏട്ടനും കൂടി പിടിച്ചു ഏടത്തിയെ ബെഡിലേക്ക് കിടത്തി
ഞാനവനെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു ആരെയോ ഇടിക്കാനെന്ന പോലെ കൈ ചുരുട്ടി ഉയർത്തി പിടിച്ചാണ് കിടപ്പ്
ഉറങ്ങിക്കൊണ്ടിരുന്നവർ എല്ലാം ചാടിയെണീറ്റ് വന്നു ആ കുഞ്ഞു കണ്ണുകൾ ചെറുതായി ഒന്ന് തുറന്നു എന്നെ നോക്കി പിന്നെ ചുണ്ടു പിതുക്കി കരയാൻ തുടങ്ങിസിസ്റ്റർ എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി
ഏടത്തിയുടെ അരികിൽ കിടത്തി
സ്ത്രീകൾ ആരെങ്കിലും രണ്ടോ മൂന്നോ പേരൊഴികെ എല്ലാവരും പുറത്ത് പോവണം
സിസ്റ്റർ കല്പിച്ചു
അമ്മയേം കുഞ്ഞിനേയും കണ്ട ഓരോരുത്തരായി പുറത്ത് പോയി
മോൻ എപ്പോഴാ വന്നേ
ഏടത്തിയെ ഇങ്ങോട് കൊണ്ടു വന്ന പുറകെ ഞാനും വന്നേരുന്നു
