എടാ ഇവളുടെ കഴുത്തിനും പുറത്തിനും രണ്ട് മൂന്നു വർഷമായി വേദന തുടങ്ങിയിട്ട് ആദ്യം ഒരാശുപത്രിയിൽ പോയി മരുന്ന് വാങ്ങിയതാ അന്നേരം കുറച്ചു കുറഞ്ഞു പിന്നെയും വേദന വന്നപ്പോ ഇവള് മെഡിക്കൽ സ്റ്റോറിന്നു ഗുളിക വാങ്ങിച്ച്
തിന്നോണ്ടിരിക്കുവാ ഇപ്പൊ ഗുളിക കഴിച്ചാലും വേദനക്ക് കുറവമൊന്നുമില്ല
ഇത്താ കലുഷിതമായ അന്തരീക്ഷത്തിനു ഒരു മാറ്റമുണ്ടാക്കാൻ എന്നവണ്ണം പറഞ്ഞു
ഞാൻ സമീറയുടെ കണ്ണിൽ പടർന്ന കൺമഷി വിരലു കൊണ്ടു തുടച്ചു നേരെയാക്കുകയായിരുന്നു
അന്ന് ഡോക്ടറെ കണ്ടപ്പോ തന്നെ പറഞ്ഞതല്ലെ തലയിണ ഉപയോഗിക്കരുത് ഭക്ഷണം കുറക്കണം വ്യായാമം ചെയ്യണമെന്നൊക്കെ എന്നിട്ടത് ചെയ്യാനുള്ള മടി കൊണ്ട് പിന്നെ അങ്ങോട്ട് പോയില്ല ഇപ്പോഴും മൂന്നോ നാലോ തലയിണ വെച്ചാണ് ഉറങ്ങാൻ കിടക്കുന്നത് വൈകുന്നേരം ആവുമ്പോഴേക്കും രണ്ട് കാലിനും നീര്
അതല്ലേ അവസ്ഥ ഞാൻ മുഖം ഉയർത്തുകയോ അവരെ ഒന്ന് നോക്കുകയോ പോലും ചെയ്യാതെ പറഞ്ഞു
സീനത്തു അവിശ്വസനീയതയോടെ ഇത്തയെ നോക്കി
പറയുമ്പോൾ ഒന്നും തോന്നരുത്
ഇതൊന്നും ചികിത്സിക്കാനുള്ള അറിവോ കഴിവൊ എനിക്കില്ല അതുകൊണ്ടിതിൽ എനിക്കൊന്നും ചെയ്യാനില്ല ഇത്താ ഏതെങ്കിലും മെഡിക്കൽ കോളേജിൽ കൊണ്ടു പോയി കാണിക്കുന്നതാ നല്ലത്
എടാ നീ സ്വാമിയുടെ അടുത്തൊന്നു ചോദിച്ചിട്ട് ചെയ്താ മതി
ഇത്താ പിന്നെയും നിർബന്ധിച്ചു നോക്കി
ഞാൻ മുഖമുയർത്തി ഇത്തയെ നോക്കി
ഇത്താ ഗുരുജി നോക്കിയാ സിമ്പിളായി മാറ്റാവുന്ന അസുഖമെ ഇവർക്കുള്ളു ഇതിനിയും ചികിത്സിച്ചില്ല എങ്കിൽ ഒരു വർഷത്തിനുള്ളിൽ ഇവർ കിടപ്പിലാവും പിന്നെ ആയുസ്സ് തീരും വരെ ആ കിടപ്പിൽ നിന്നു എഴുനേൽക്കില്ല പക്ഷെ ഗുരുജി പറയുന്ന പഥ്യമെല്ലാം നോക്കാനൊന്നും ഇവർക്ക് പറ്റില്ല ഇവർക്ക് ഏതു നേരവും തിന്നണം എവിടേലും കിടന്നുറങ്ങണം ഇതൊന്നും ഗുരുജിയുടെ അടുത്തു പറ്റില്ല
സീനത്തിന്റെ മുഖത്തുണ്ടായ നടുക്കം പൂർണ്ണമായി
ഇത്താ ഇവളെ ചികിത്സിക്കാൻ തുടങ്ങും മുൻപേ ഞാൻ നിങ്ങളോട് കാര്യങ്ങൾ പറഞ്ഞപ്പോൾ ഇവളെന്താ പറഞ്ഞത് എന്നോർമ്മയുണ്ടോ നിങ്ങൾക്ക്?
മ്മ്മ്മ്…. ഉണ്ണിയേട്ടൻ എന്ത് വേണേലും ചെയ്‌തോ എനിക്ക് വിശ്വാസമാ എന്ന്
അതേ ആ വിശ്വാസമാണ് ആദ്യം രോഗിക്ക് ഉണ്ടാവേണ്ടത് എനിക്കെല്ലാം അറിയാം എന്നെ കഴിഞ്ഞേ ഈ ലോകത്തു വേറെ ആരുമുള്ളു എന്നൊരു വിചാരമുണ്ട് ഇത്തയുടെ അനിയത്തിക്കു ഈ സ്വാഭാവവും കൊണ്ട് ഗുരുജിയുടെ അടുത്തേക്ക് ചെന്നാൽ നിങ്ങളിത് വരെ കാണാത്ത ഒരു മുഖമുണ്ട് അദ്ദേഹത്തിനു അത് നിങ്ങൾ താങ്ങില്ല
ഞാൻ പറഞ്ഞു നിർത്തി
സമീ… എഴുനേൽക്കെടാ ഇനി നമുക്കൊരു ചായ കുടിക്കാം
ചായ ഞാൻഎടുത്ത് വെച്ചിട്ടുണ്ട്
ഉണ്ണിയേട്ടാ ഞാൻ പോയി ഇങ്ങോട്ട് എടുത്തോണ്ട് വരട്ടെ
പറഞ്ഞു തീരും മുൻപേ അവളിറങ്ങി ഓട്ടവും കഴിഞ്ഞു
എനിക്കൊന്നു കുളിക്കണമായിരുന്നു വേറൊന്നും പറയാനില്ല ല്ലോ
ഞാൻ സെറ്റിയിൽ നിന്നു എഴുനേറ്റു
കാര്യം മനസിലായ ഇത്താ അനിയത്തിയുടെ കയ്യിൽ പിടിച്ചു വാടി നമുക്കിറങ്ങാം
അവർക്കെന്തോ എന്നോട് ചോദിക്കാനുണ്ട് എന്നവരുടെ മുഖം കണ്ടാലറിയാമായിരുന്നു ഞാനവരെ മൈൻഡ് പോലും ചെയ്യാതെ അകത്തെ മുറിയിലേക്ക് കയറി അവരുടെ മുഖത്തടിക്കും പോലെ വാതിൽ ആഞ്ഞടച്ചു
കുളി കഴിഞ്ഞിറങ്ങുമ്പോൾ ആവി പറക്കുന്ന ചായയും ഒരു പ്ലേറ്റിൽ ചൂട് പഴം പൊരിയുമായി സമീറകുട്ടി കാത്തു നിൽക്കുന്നു
ഞാൻ ചായ കപ്പ് വാങ്ങി പഴംപൊരി ഇത്തിരി മുറിച്ചെടുത്ത് അവളുടെ നേരെ നീട്ടി അവൾ വാ തുറന്നു ഞാനതു എന്റെ വായിലേക്ക് വെച്ചു അവളെന്റെ കവിളിൽ പിടിച്ചു ഞെക്കി ഞാൻ വാ തുറന്നു ഞാൻ ചവച്ച പഴം പൊരി വായിൽ നിന്നെടുത്ത് അവൾ തിന്നു
അടുത്ത കഷ്ണം മുറിച്ചു ഞാൻ കടിച്ചു പിടിച്ചു അവളതു ചുണ്ടോടു ചുണ്ടു ചേർത്ത് കടിച്ചെടുത്തു
ചായ കുടി കഴിഞ്ഞതും അവൾ പ്ലേറ്റും കപ്പും എടുത്ത് തിരിച്ചോടി നടന്നു പോടീ പെണ്ണെ ഞാൻ വിളിച്ചു പറഞ്ഞു
അവളതു കേട്ടോ എന്ന് പോലുമറിയില്ല അതിനു മുൻപേ അവൾ അങ്ങേ അറ്റത്ത് എത്തിയിരുന്നു
