പരീക്ഷ ഉള്ളതല്ലേ നാളെ പോയിട്ട് പരീക്ഷ കഴിഞ്ഞു വന്നാ മതി അപ്പോഴേക്കും വീട്ടിലേക്കു പോരും
ശരി ഏടത്തി
ഞാനും പുറത്തിറങ്ങി
വീട്ടിൽ ചെന്നത് മാത്രമേ ഓർമ്മയുള്ളു
കണ്ണു തുറക്കുമ്പോ പിറ്റേ ദിവസം ഉച്ചയായിരുന്നു
കണ്ണുകൾക്ക് വല്ലാത്ത പുളിപ്പ്
ടോയ്‌ലെറ്റിൽ പോയിട്ട് വന്നു പല്ലു തേച്ചു കുളത്തിൽ മുങ്ങി കുളിച്ചിട്ട് കാലമൊരുപാടായി നേരെ കുളത്തിങ്കലേക്കു
ഉച്ച സമയം ആയ കൊണ്ടു ആരുമില്ല അവിടെയെങ്ങും
കുറച്ചധികം സമയം വെള്ളത്തിൽ മുങ്ങി കിടന്നപ്പോഴാണ് തലയ്ക്കു ഒരു വെളിവ് വീണത്
വീട്ടിൽ ചെന്നപ്പോ മീനാക്ഷിയമ്മയെ കണ്ടു
കുഞ്ഞു ഇന്നലെ എപ്പോഴാ വന്നേ
ഇന്ന് വെളുപ്പിനാ മീനാക്ഷിയമ്മേ ഞാൻ വന്നത്
രണ്ട് മൂന്നു വട്ടം ഞാൻ വന്നു നോക്കി കുഞ്ഞു നല്ല ഉറക്കമായിരുന്നു അതാ വിളിക്കാഞ്ഞേ
അത് നന്നായി ഞാൻ ശരിക്കുമൊന്നു ഉറങ്ങി
ചോറെടുക്കട്ടെ
എടുത്തു വെച്ചോളൂ ഞാനിപ്പോ വരാം
നേരെ വനജേടത്തിയുടെ മുറിയിലേക്ക് നടന്നു
വലിയ വയറും താങ്ങി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ഏട്ടത്തി
നമസ്കാരം തമ്പുരാട്ടി എന്നാണിനി ഈ തിരു വയറൊഴിയുന്നത്
മര്യാദക്ക് നടന്ന എന്നെ ഈ ഗതിയിലാക്കി മുങ്ങിയ ദുഷ്ട്ടാ
ഞാൻ മുങ്ങിയതല്ലല്ലോ നിങ്ങളെല്ലാം ചേർന്നു നാട് കടത്തിയതല്ലേ
ഉവ്വ്.. ഉവ്വ്
അവിടെ ചിലർക്ക് നിന്നെ കാണാതെ ഇരിപ്പുറക്കാതെ ആയിട്ടുണ്ട് ഇത്ര നേരം കൊണ്ടു പന്ത്രണ്ടു തവണത്തെ വിളി കഴിഞ്ഞു
ആര് വിളിച്ചു??
നിന്റെ മാനസ പുത്രിയാന്നാ പറഞ്ഞെ സത്യം പറ വേറെ എന്തേലും ഇടപാടുണ്ടോ അവളുമായിട്ട്
ഒന്ന് പോയെ അവൾ തന്നെ പറഞ്ഞില്ലേ എന്റെ പുത്രിയാണ് ന്ന് വേറെ ഒരു ഇടപാടുമില്ല
മ്മ്മ്മ്മ്മ്….. നടക്കട്ടെ നടക്കട്ടെ എന്നിട്ട് കന്നി പുത്രനെ കണ്ടോ അച്ഛൻ
ഒന്ന് പതുക്കെ പറ ആരേലും കേട്ടാൽ തീർന്നു
ഞാനാ ആദ്യം കണ്ടേ എന്റെ കയ്യിലാ അവനെ ആദ്യം തന്നെ
ഉത്തരവാദിത്വമുള്ള അച്ഛൻ
എനിക്ക്
ഇനി 12 ദിവസം കൂടി കഴിഞ്ഞാ ഡേറ്റ് തന്നേക്കുന്നെ അന്നെങ്ങനാ ഈ ഉത്തരവാദിത്വം അപ്പോഴും കാണുമോ
നോക്കാം ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു
എനിക്ക് വല്ല്യ പ്രതീക്ഷയൊന്നുമില്ല
അതെന്താ അങ്ങനെ പറഞ്ഞെ?
അവളോടുള്ളതിന്റെ പകുതി സ്നേഹം പോലും എന്നോടില്ല എന്നെനിക്കറിയാവുന്നതല്ലേ
എന്റെ മുഖം വാടി
ഓ അപ്പോ അങ്ങനെയാണല്ലേ എന്നെ കരുതിയെക്കുന്നെ
എന്റെ കയ്യെടുത്തു അതിലൊന്നു ഉമ്മ വെച്ചു
ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ പൊന്നെ
എനിക്കറിയില്ലേ എന്റെയീ കള്ളകുട്ടനെ നീ സമയം പോലെ എപ്പോഴേലും വന്നാ മതി എനിക്കറിയാം നീ എത്ര ദൂരെയാണേലും ഈ മനസ്സിൽ ഞാനുണ്ട് എന്ന് എനിക്കതുമാത്രം മതിയെടാ മുത്തേ
ഞാനാ വീർത്തു നിൽക്കുന്ന വയറിൽ ഒന്നുമ്മ വെച്ചു
പോയിട്ട് വരാട്ടോ
മീനാക്ഷിയമ്മ വിളമ്പിതന്ന ചോറുണ്ടു പോരാൻ നേരം കുറച്ചു നൂറിന്റെ നോട്ടുകൾ ചുരുട്ടി അവരുടെ കയ്യിൽ വെച്ചു കൊടുത്തു
അയ്യോ വേണ്ട കുഞ്ഞേ പറഞ്ഞതിലും കൂടുതൽ പൈസ എനിക്ക് തരുന്നുണ്ട് ഇവിടന്നു
അത് വാങ്ങിച്ചോ ഇത് എന്റെ സന്തോഷത്തിനു
അടുത്ത ദിവസം ഏട്ടത്തിയും കുഞ്ഞും കൂടി വരും അത് കഴിഞ്ഞാ അടുത്തയാളും
മീനാക്ഷിയമ്മ ഒറ്റക്ക് കൂട്ടിയാൽ കൂടില്ല സഹായത്തിന് ആരെ വേണേലും വിളിച്ചോ ഏടത്തിമാർക്കും കുഞ്ഞുങ്ങൾക്കും ഒരു കുറവും ഇവിടെ ഉണ്ടാവരുത് എന്റമ്മ ഉണ്ടായിരുന്നേൽ എങ്ങനെ നോക്കുമോ അത് പോലെ നോക്കിക്കോണം
അതിനു എന്ത് ചെലവ് വന്നാലും ആരോടും ചോദിക്കണ്ട ഞാൻ തന്നു കൊള്ളാം
ഞാൻ വേണ്ട വിധം ചെയ്‌തോളാം കുഞ്ഞേ
എന്റെ ഏട്ടത്തിമാരു മാത്രമല്ല എനിക്കവർ
അറിയാം കുഞ്ഞേ അവരെപ്പോഴും പറയാറുണ്ട് അവരുടെ മൂത്ത മോനാ കുഞ്ഞെന്നു
എന്നാ ഞാനിറങ്ങുവാ ഹോസ്പിറ്റലിൽ പോയി ഏടത്തിയെ കണ്ടിട്ട് വേണം പോവാൻ
ശരി കുഞ്ഞേ
ചെറിയേടത്തിയെ ശ്രദ്ധിച്ചോണേ
മോൻ സമാധാനമായി പൊക്കോ
ഹോസ്പിറ്റലിൽ ചെന്നു വല്യേടത്തിയേം മോനേം കണ്ടു കുറച്ചു നേരം അവിടെ ചെലവഴിച്ചു തിരികെ റൂമിൽ എത്തിയപ്പോൾ രാത്രി 11 മണി ആയി
ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും ഇക്കയുടെ വീട്ടിലെ മുകൾ നിലയിൽ ലൈറ്റ് തെളിഞ്ഞു
