വൈകി എത്തിയ വസന്തം 24അടിപൊളി  

ചോതിച്ചിട്ട് ഡോർ തുറക്കേണ്ടത് ആരുന്നു..”

“അത് കുഴപ്പം ഇല്ല സർ ഇങ് തന്നോളൂ”

സർ മേടിച്ച ഉള്ളി വട എനിക് തന്നു.. പിന്നെ വണ്ടി എടുത്ത് വീട്ടിലോട്ട് വിട്ടു… പിന്നെ ഒന്നും

നടന്നിട്ടില്ലാത്ത പോലെ ഞാൻ അങ്ങോട്ട് പെരുമാറി. അപ്പോളേക്കും സാറും നോർമൽ ആയി…

അങ്ങനെ സാറിന്റെ പിറന്നാൽ ദിവസം എത്തി..

“പാർവതി ഇങ്ങോട്ട് ഒന്നു വരാമോ”

സാറിന്റെ ചോദ്യം കേട്ടാണ് ഞാൻ ഹാളിലേക്കു വന്നത് നോക്കുമ്പോൾ ഞൻ എടുത്തുകൊടുത്ത സെലക്ട് ചെയ്ത ഡ്രെസ്സ് ആണ് ഇട്ടിരിക്കുന്നത്. പക്ഷെ പിറന്നാൾ ആണെന്ന് പുള്ളി പറഞ്ഞിട്ടില്ല..

“അഹ് ഹാ കൊള്ളാം സൂപ്പർ ആയിട്ടുണ്ട്.

സാറിന് നല്ല പോലെ ചേരുന്നുണ്ട്.അല്ല ഇന്ന് എന്തുപറ്റി ഇതിട്ടേ”..

” സെലക്ട് ചെയ്ത ആൾ ഒട്ടും മോശമല്ലല്ലോ..

പിന്നെ ഇത് ഇടണം എന്ന് തോന്നി അപ്പോ ഇട്ടത് ആണ്. എന്നാൽ ഞാൻ പോട്ടെ വൈകുന്നേരം കാണം. ”

അതും പറഞ്ഞു സർ വെളിയിലോട്ട് ഇറങ്ങി.

“കള്ളൻ എന്നാലും ഇന്ന് പിറന്നാൾ ആണെന്ന് പറയരുത്. വല്ലാത്ത സ്വഭാവം തന്നെ ഈ ആണുങ്ങളുടെ”. ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു.

സാറ് പോകുന്നതും നോക്കി ഞാൻ വതിലിനടുത്തു നിന്നു. വണ്ടിയിൽ കയറി കഴിഞ്ഞ് എനിക്ക് ഒരു ടാറ്റായ തന്നിട്ടാണ് കഷി പോയത്.. അറിയാതെ തന്നേ ഒരു ഭാര്യ ഭർതൃ ബന്ധത്തിലേക്ക് ഞങ്ങൾ മാറുകയായിരുന്നു.

അങ്ങനെ ബ് ഡേ ആഘോഷിക്കാൻ വേണ്ടി ഞാൻ ഓൺലൈനിൽ ഒരു കേക്ക് ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു.. അങ്ങനെ വൈകുന്നേരം സർ വരാൻ വേണ്ടി ഞാൻ കാത്തിരുന്നു.

അങ്ങനെ സർ വന്നു വണ്ടി പോർച്ചിലേക്ക് ഇട്ടപ്പോൾ തന്നെ

ഞാൻ വാതിൽ പതിയെ തുറന്നു വച്ചു എന്നിട് അകത്തു പോയി മേശക്ക് മകളിൽ ഉള്ള കേക്കിൽ ഒരു മെഴുകുതിരി കത്തിച്ചു വച്ചു .

എന്നിട്ട് കൊച്ചിനെയും എടുത്തു സാറിന്റെ വരവിനായി നിന്നു.. അകത്തേക്ക് കയറിയ സർ കണ്ടത് മെഴുകുതിരി കത്തിച്ചുവച്ച കേക്കും അതിനു പുറകിൽ നിക്കുന്ന ഞങ്ങളെയും ആണ്. .

” ഹാപ്പി ബർത്ത് ഡേ സർ”

സർ ഒരു നിമിഷം സ്തബ്ദനായി നിന്നു പോയി. എന്നിട് ഞങ്ങളെ നോക്കി. പുള്ളിയുടെ മുഖത്തു അശ്ചര്യവും. സന്തോഷവും എല്ലാം നിറഞ്ഞിരുന്നു… ആ കണ്ണ് രണ്ടും നിറയുന്നത് ഞാൻ കണ്ടു..

ഞാൻ സാറിനെ അടുത്തേക്ക് കേക്ക് മുറിക്കാൻ വിളിച്ചു.. സാറ് എന്റെ അടുത്തു വന്നു നിന്ന് കേക്ക് കട്ട് ചെയ്തു.. എന്നിട്ട് ആദ്യത്തെ കഷണം എന്റെ നേരെ നീട്ടി.

ഞാൻ സാറിനെ നോക്കി. ആദ്യം കൊച്ചിന് കൊടുക്കും എന്നാണ് ഞാൻ വിചാരിച്ചത് പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അത് എനിക് തന്നെ തന്നു..

ഞാൻ സാറിനെ നോക്കി കൊണ്ട് വാ തുറന്ന് ആ കേക്ക് പകുതി കടിച്ചെടുത്തു.. ബാക്കി സർ മോന്റെ വായിലേക്കും വച്ചു.. അവൻ ഉടനെ എന്റെ കൈൽ നിന്നും ഇറങ്ങി താഴക്കു നിന്നു അവൻ അവിടെ ഇരുന്നു കളിച്ചു തുടങ്ങി.

ഞൻ പിന്നെ കക്കിന്റെ ഒരു കഷ്ണം മുറിച്ചെടുത്ത് സാറിന് നേരെ നീട്ടി. സർ അത് മുഴുവനും കടിച്ചെടുത്തു.. രണ്ട് പേർക്കും മുഖത്തേക്ക് നോക്കാൻ ഒരു നാണം പോലെ.

ഞാൻ അവിടെ നിന്ന് എന്റെ റൂമിലേക്ക് പോയി എന്നിട്ട് സാറിന് വേണ്ടി മേടിച്ച ആ ഷർട്ട് എടുത്തുകൊണ്ട്

വന്നു സാറിന് നേരെ നീട്ടി..

“ഇത് പിറന്നാളുകാരന് എന്റെ വക ചെറിയ ഒരു സമ്മാനം ആണ് ”

“സാറിന്റെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു. ആൾക്ക് അത് അത്ര മാത്രം സന്തോഷം ആയി എന്ന് മുഖത്തു നിന്ന് അറിയാൻ പറ്റുമായിരുന്നു..

” എന്നാലും പാർവതി എന്റെ പിറന്നാൾ എങ്ങനെ അറിഞ്ഞു.”

“അത് അന്ന് ഇവിടെ ലൈസൻസ് കിടപ്പുണ്ടായിരുന്നല്ലോ. അതിൽ നോക്കിയപ്പോൾ കണ്ടത് ആണ്. അപ്പോ ഒരു സർപ്രൈസ് തരാം എന്നു വിചാരിച്ചു. .

” നന്ദി പാർവതി ഞൻ ഇത് ഒട്ടും പ്രതീക്ഷിച്ചത് അല്ല”.

ഞാൻ കൊടുത്ത ഷർട്ട് ആയി സർ റൂമിന് ഉള്ളിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് കുളി ഒകെ ഒകെ കഴിഞ്ഞ് ആ ഷർട്ടും ധരിച്ചാണ് സർ ഇറങ്ങി വന്നത്

“ഇത് കൊള്ളാം കേട്ടോ എനിക് ഇഷ്ടപ്പെട്ടു”.

” സാറിനിത് നന്നായി ചേരുന്നുണ്ട്”

“അതെ എന്നെ ഈ സർ എന്നു വിളിക്കണ്ട ഹരി എന്ന് വിളിച്ചാൽ മതി. സർ എന്നു വിളിക്കുമ്പോൾ എന്തോ പോലെ”

Updated: September 7, 2026 — 10:28 pm

Leave a Reply

Your email address will not be published. Required fields are marked *