വൈകി എത്തിയ വസന്തം 24അടിപൊളി  

“അല്ലേലും അവന് ഇപ്പോ ലയയെക്കാൾ താല്പര്യം പാർവതി യോട് ആണ് “….

സാറിന്റെ ആ വാക്കുകൾ എന്റെ മനസ്സിൽ ഒരു സന്തോഷതിന്റെ തിരയിളക്കം തന്നേ സൃഷ്ടിച്ചു…

അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി…. അന്ന് സർ ലീവ് ആരുന്നു. അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടെ അവനെ കളിപ്പിച്ചു.. ഇടക്ക് പാല് കൊടുക്കാൻ സമയം അയോ എന്ന് സർ ഇങ്ങോട്ട് ചോതിക്കുക പോലും ഉണ്ടായി..

അതെല്ലാം എനിക് വളരെ സന്തോഷം ആണ് നൽകിയത്….. അങ്ങനെ ഉച്ചക്ക് ഫുഡും കഴിച്ചു ഞാൻ അവനുമായി മുറിയിൽ കയറി… അവന് പാലും കൊടുത്ത് ഉറക്കിയ ശേഷം ഞാനും ചെറുതായി ഒന്ന് ഉറങ്ങി…

ഞൻ എണീറ്റപ്പോളും

കൊച്ച് നല്ല ഉറക്കം ആയിരുന്നു. ഞാൻ അവനെ അവിടെ കിടത്തിയിട്ട് അടുക്കള യിലേക്ക് കയറി ഒരു ചായ ഇട്ടു..

സർ അവിടെ ഹാളിൽ ഫോണും നോക്കി കിടപ്പുണ്ടായിരുന്നു. . ഞാൻ ഒരു ഗ്ലാസിലേക്ക് ചായ പകർന്നു സാറിന് കൊടുക്കാൻ എടുത്തു..

” സർ ചായാ…”

“അഹ് ഹാ ചായ ഇട്ടായിരുന്നോ..”

“ഹാാാ.. സർ ഉള്ള കൊണ്ട് ഇട്ടത് ആണ് ”

ഞാൻ അകത്തു പോയി ഒരു ഗ്ലാസ്സ് ചായ എനിക്കും എടുത്തുകൊണ്ട് വന്നു.. കൊച്ചിന് പോലേ തന്നേ സാറിനും ഇപ്പോ പുള്ളിയെ കേട്ടിരിക്കാൻ ഒരാളെ ആവിശ്യം ആണ് എന്ന് എനിക് തോന്നി.

അങ്ങനെ ഞങ്ങൾ ഒരു കാര്യങ്ങളും പറഞ്ഞിരുന്നു. അന്ന് ആദ്യമയാണ് സർ എന്നോട് ഇങ്ങനെ വർത്തമാനം പറയുന്നത്. എന്റെ ഡിവോഴ്സ് ന്റെ കാര്യങ്ങളും എല്ലാം അദ്ദേഹം ചോതിച്ചു….

അങ്ങനെ അവസാനം ആണ് സർ സാറിന്റെ കാര്യങ്ങൾ പറയാൻ തുടങ്ങിയത്…

“പാർവതി എന്റെയും ലയയുടെയും ഒരു അറെഞ്ചട് മാരെജ് ആരുന്നു.അമ്മയുടെ ഒരു കൂട്ടുകാരിയുടെ മകൾ ആയിരുന്നു ലയ.എനിക് ഈ കല്യാണത്തിൽ ഒട്ടും താല്പര്യ്ം ഉണ്ടായിരുന്നില്ല..

പക്ഷെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ആണ് ഞൻ കല്യാണത്തിന് സമ്മതിച്ചത് തന്നേ…ആദ്യത്തെ കുറേ നാൾ കൂഴപ്പം ഒന്നും ഇല്ലായിരുന്നു.. പക്ഷെ ലയക്ക് സീനിയർ മാനേജർ ആയി പോസ്റ്റ് കിട്ടിയതിന് ശേഷം ആണ് എല്ലാം മാറിയത്.

പുള്ളിക്കാരി ആണ് എല്ലാംഎനള്ള ചിന്താഗദി ആണ്. . അതിനിടയിൽ എങ്ങനെയോ ഒരു കൊച്ചും ഉണ്ടായി… ഇത് ഇനി എത്ര നാൾ മുന്പോട്ട് പോകും എന്ന് എനിക് ഒരു ഉറപ്പും ഇല്ല.

ഇപ്പോൾ ആണ് എന്റെ അമ്മക്ക്

ഇതൊരു തെറ്റായ തീരുമാനം ആണ് എന്ന് മനസിലായത്.. ഞാനും കൊച്ചും ഒകെ ആണോ എന്നു പോലും അവൾക്ക് ചിന്ത ഇല്ല..

എന്റെ കാര്യം പൊട്ടേ . അവൻ കൊച്ച് എന്തു പിഴച്ചു…”

“ഇതെല്ലാം വിധി ആണ് സർ അങ്ങനെ സമാധാനിക്കുക.. എന്റെ അവസ്ഥ ഞാൻ പറഞ്ഞത് അല്ലേ. എത്ര നാൾ സഹിച്ചിട്ടാണ് ഒരു മൊചനം കിട്ടായ്യത്..

പിന്നെ നിച്ചു കുട്ടന്റെ കാര്യം ഓർത്തു സാർ പേടിക്കാണ്ട അവനെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം”

സർ എന്നെ നോക്കി ഒന്നു ചിരിച്ചു. പക്ഷെ ആ ചിരിയിൽ ഒരു വിഷാധാം നിഴലിച്ചിരുന്നു…

ഇതിനിടക്ക് ജാനകി ചേച്ചിക്ക് മേലാതെ വന്നു..അതോടെ സർ എന്നോട് വീട്ടു ജോലികൾ കൂടെ ചെയ്യാമോ ശമ്പളം കൂട്ടി തരാം എന്ന് പറഞ്ഞു.

ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു. നിച്ചു കുട്ടനെ ഒക്കത്തിരുത്തിയും തറയൽ

കളിക്കാൻ ഇരുത്തിയും ഞാൻ ആ വീട്ടിലെ പണികൾ എല്ലാം ചെയ്തു തീർക്കുമായിരുന്നു.. സർ സാറിന്റെ നമ്പർ എനിക്ക് തന്നിട്ടുണ്ടായിരുനന്നു. അത്യാവിശ സാധനങ്ങൾ വേണമെങ്കിൽ വിളിക്കുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്താൽ മതി ആയിരുന്നു.

… എന്നും സർ വൈകുന്നേരം ഒരു അഞ്ചു മണിയോട് കൂടി എത്തും . നല്ല പോലെ മടുത്തു വരുന്ന സാറിന് ആ സമയം നല്ല ചൂടു ഏലക്ക ചായ ഇട്ടു കൊടുക്കും.

ആ സമയം ഞങ്ങൾ ഒരുമിച്ചാണ് ചായ കുടിക്കാർ. അങ്ങനെ ഞങ്ങൾ കൂടുതൽ കമ്പിനി ആയി മാറി.. പതിയെ പതിയെ എല്ലാ കാര്യങ്ങളും പങ്കു വക്കാൻ തുടങ്ങി..

സർ രാവിലെ പോകുമ്പോളും തിരിച്ചു വരുമ്പോളും ഒരു ഉത്തമയായ

ഭാര്യ എന്ന നിലയിൽ ആയി എന്റെ പെരുമാറ്റം. സാറും അത് ആസ്വദിചിരുന്നു..

ഇടക്ക് അത് കൂടുമ്പോൾ ഞൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കുമായിരുന്നു. ഒരു ദിവസം ഇവരെ രണ്ട് പേരെയും എനിക് പിരിയേണ്ടി വരും എന്ന്..

Updated: September 7, 2026 — 10:28 pm

Leave a Reply

Your email address will not be published. Required fields are marked *