“അയ്യോ അത് വേണോ.. പേര് വിളിക്കുക എന്ന് പറഞ്ഞാൽ.”
“അത് സാരം ഇല്ല പാർവതി.. എന്നെ മിക്കവരു അങ്ങനെ ആണ് വിളിക്കാറ്”
“എന്തി എനിക് അങ്ങനെ പറ്റും എന്ന് തോന്നുന്നില്ല. എങ്കി ഞാൻ ഹരിയേട്ടാ എന്ന് വിളിക്കട്ടെ”
സാറിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പാർവതിക്ക് എങ്ങനെ വേണലും വിളിക്കാം”.
“ഹരിയേട്ടൻ അത് മതി. പിന്നെ എന്നെ വീട്ടിൽ പാറു എന്നാണ് വിളിച്ചോണ്ടിരുന്നത്. ഇനി മുതൽ സാറും … അല്ല ഹരിയേട്ടനും അങ്ങനെ വിളിച്ചാൽ മതി..
” അങ്ങനെ
ആകട്ടെ പാറു.. ഇനി ഇങ്ങനെ വിളിക്കുന്നുള്ളു. പോരേ”
“മതി മതി ഏട്ടൻ അങ്ങനെ വിളിച്ചാൽ മതി.
അതോടെ ഞങ്ങടെ ബന്ധം വേറെ ഒരു തലത്തിലേക്ക് മാറുകയായിരുന്നു..
ഞാൻ ഹരിയേട്ടന്റെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്തു കൊടുത്തുകൊണ്ടിരുന്നു.. ഇതിനിടയിൽ ഹരിയേട്ടന്റെ ലയയും ആയുള്ള ഡിവോഴ്സ് കഴിഞ്ഞിരുന്നു. പുള്ളി ആശിച്ച പ്രകാരം ഉള്ള ജീവിതം അല്ലാത്തതിനാലും എന്റെ ഇപ്പോളത്തെ സമീപനങ്ങളും കാരണം ഏട്ടന് അതിൽ അത്ര വിഷമം ഉണ്ടായില്ല.. ..
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഏട്ടന് ഞാൻ അത്ര മേൽ പ്രീയപെട്ടവൾ ആയി മാറിയിരുന്നു… എന്നാലും എന്റെ മനസ്സിൽ ഞാൻ ഏട്ടന് ചേരുമോ എന്ന യുദ്ധം നടന്നുകൊണ്ടിരിക്കുകയായിരുന്നു…
എന്നാലും ഏട്ടനോട് ചേരാൻ എന്റെ ശരീരവും കൊതിക്കുന്നുണ്ടായിരുന്നു…
ഒരു ദിവസം വൈകുന്നേരം ഏട്ടൻ ഞങ്ങളെ കൊണ്ട് കറങ്ങാൻ ഇറങ്ങി.. ബീച്ചിലും പാർക്കിലും ഒകെ കറങ്ങി രാത്രിയോട് കൂടി ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്.
വീട്ടിൽ വന്നപ്പോളേക്കും കൊച്ചുറങ്ങിയിരുന്നു.. ഞാൻ അവനെ കട്ടിലിൽ കിടത്തി.. ഞാൻ ഏട്ടനെ നോക്കി ഹാളിലേക്ക് ചെന്നു. പക്ഷെ അവിടെ കണ്ടില്ല.. ഞാൻ നേരെ സാറിനെ തപ്പി മുകളിലേക്കു പോയി.
സാറിന്റെ റൂം അവിടെ ആണ്. . അപ്പോൾ ബാൽണിയിൽ ഉണ്ടായിരുന്നു കഷി. ..
” അഹ് ഹാ ഇവിടെ ഇരുക്കുവായിരുന്നൊ..ഞാൻ താഴെ ഒകെ നോക്കി”
“നല്ല മഴക്കാർ ഉണ്ട് അത് നോക്കി നിക്കുവായിരുന്നു. എന്താ പാറു”..
” അല്ല നാളെ എന്താ ചോറിന് കറി വേണ്ടത് എന്ന് അറിയാൻ ആയിരുന്നു..
“പാറു ഇഷ്ടം ഉള്ളത് ഉണ്ടാക്കിക്കോ.. ഒരു കുഴപ്പവും ഇല്ല”
“ശരി ശരി…”
“പാറു നീ
നിച്ചു കുട്ടനെ സ്വന്തം മകനെ പോലെ തന്നെ ആണ് നോക്കുന്നെ..നിനക്ക് എന്നേം അതുപോലെ ഇഷ്ടപ്പെട്ടൂടെ. ഞാൻ നിന്നെ പോലെ ഒരു ഭാര്യ യെ ആണ് ആഗ്രഹിച്ചത്.. ”
“സർ അത്”
സർ അതും പറഞ്ഞ് എന്റെ നേരെ തിരിഞ്ഞു. ഒരു തണുത്ത കാറ്റ് ഞങ്ങളെ തഴുകി പോയി. ഏട്ടന്റെ മുഖം എന്റെ മുഖത്തോട് അടുത്തു.
ഏട്ടന്റെ ചുടു നിശ്വാസം എന്റെ മുഖത്തേക്ക് അടിച്ചു. ഞൻ എന്റെ കണ്ണ് രണ്ടും മുറുക്കെ അടച്ചു. ഏട്ടന്റെ ചുണ്ട് എന്റെ ചുണ്ടുകളിൽ ചേർന്നു.ഞാൻ പോലും അറിയാതെ ഞാൻ എന്റെ വാ പതിയെ തുറന്നു.
എന്റെ ചുണ്ടുകളെ ഏട്ടൻ വിഴുങ്ങി. ഞാൻ കൈകൾ രണ്ടും കൊണ്ട് എന്റെ ചുരിദാറിൽ മുറുകെ കൂട്ടി പിടിച്ചു.. പെട്ടന്ന് എന്തോ ബോധേദയം വന്ന പോലെ ഞാൻ കണ്ണ് തുറന്നു.
ഞൊടി ഇടയിൽ ഞാൻ ഏട്ടനെ തള്ളി മാറ്റി…എന്തോ എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി…
“ഏട്ടാ പ്ലീസ് .. ഇങ്ങനെ പെരുമാറരുത്.. ഞാൻ ഏട്ടന് ചേരുന്ന ആൾ അല്ല.. എനിക് സ്വന്തം എന്ന് പറയാൻ ആരുമില്ല.. പ്ലീസ്. എന്നോട് ഒന്നും തോന്നരുത്..”
ഇത്രയും പറഞ്ഞു ഞാൻ അവിടെ നിന്ന് ഓടി. എന്റെ റൂമിൽ വന്നു… ഞൻ ഓടി വന്നു കട്ടിലിലേക്ക് കിടന്നു നിച്ചു കുട്ടനെയും ചേർത്തു പിടിച്ചു.. എന്റെ കണ്ണുകൾ അപ്പോളും ഒഴുകുന്നുണ്ടായിരുന്നു…
“ഏട്ടൻ എന്നെ ഇഷ്ടം ആണോ അതോ എന്റെ ദേഹത്തിന് വേണ്ടി ഉള്ള താല്പര്യം ആണോ.. ഞാൻ ഏട്ടന് ചേരുന്ന ആൾ ആണോ”…
അങ്ങനെ ഒരു പറ്റം ചോദ്യങ്ങൾ എന്റെ മനസ്സിൽ കൂടെ കടന്നുപോയി…. അങ്ങനെ
എപ്പോളോ ഞൻ ഉറക്കത്തിലേക്ക് വീണു.. രാവിലെ ഞാൻ എണീറ്റപ്പൊൾ 8 30 കഴിഞ്ഞിരുന്നു..
ഞാൻ പെട്ടന്ന് ഹാളിലേക്കു ചെന്നു . സാറിന് കൊണ്ടുപോകാൻ ഒന്നും ഉണ്ടാക്കിയില്ല. പക്ഷെ അവിടെ എങ്ങും ഞാൻ സാറിനെ കണ്ടില്ല ഞാൻ മുറ്റത്ത് ചെന്ന് നോക്കി അവിടെ കാറും കണ്ടില്ല..
