എന്റെ കണ്ണ് രണ്ടും നിറഞ്ഞൊഴികൊണ്ടിരുന്നു….ഞാൻ നിച്ചു കുട്ടനെ ചേർത്തു പിടിച്ചു..
“സർ എനിക്ക് ഒരിക്കലും സാധിക്കില്ല എന്നു കരുതിയ കാര്യമാണ് നിച്ചു കുട്ടനിലൂടെ സാധിക്കുന്നത്.. അതുകൊണ്ട് കുഞ്ഞിനെ മുല കൊടുക്കുവാൻ എന്നെ അനുവദിക്കേണം സർ ഇത് ഇനി ഒരു അമ്മ ആകാൻ പറ്റാത്ത ഒരു സ്ത്രീയുടെ അപേക്ഷ ആണ്. .”
ഞാൻ കരഞ്ഞു കൊണ്ട് സാറിനോട് അപേക്ഷിച്ച്. .
“പാർവതി താന്റെ അവസ്ഥ എനിക്ക് മനസിലാകും. ഇത്രയും വലിയ അവസ്ഥ ഒക്കെ നേരീട്ടിട്ടാണ് താൻ ഇവിടെ വന്ന് നിക്കുന്നത് എന്ന് എനിക്കറിയില്ലാരുന്നു…
എന്റെ കുട്ടി കുപ്പി പാല് കുടിക്കാതെ ആരോഗ്യപരമായ മുലപ്പാൽ കുടിക്കുന്നതിനോട് ആണ് എനിക്ക് താല്പര്യം. എന്തോ എന്റെ വൈഫ് ന് എന്നോടും ഇവനോടും അത്ര താല്പര്യം പോര.
എന്തായലും തന്റെ ആഗ്രഹത്തിനു ഞാൻ എതിര് നിക്കുന്നില്ല. തനിക്ക് ഇനിയും ആവനു എപ്പോൾ വേണമെങ്കിലും മുലപ്പാൽ കൊടുക്കാം. .. എനിക് അതിൽ യാതൊരു എതിർപ്പും ഇല്ല.
പിന്നെ ഒരു കാര്യം ഇതെല്ലാം ലയ അറിയാതെ നോക്കണം. അവൾ ഉള്ളപ്പോൾ ഇത് ചെയ്യരുത്.. ഇല്ലേ അതിന്റെ പേരിൽ മറ്റൊരു ബഹളം കാണേണ്ടി വരും..
ഇന്നലെ തന്നേ പാർവതിക്ക് അത് മനസിലായി എന്ന് തോന്നുന്നു.
മനസിലായി സർ. നന്ദി ഉണ്ട് . ഞാൻ കാരണം ഒരിക്കലും ഇത് മാഡം അറിയാൻ ഇട വരുത്തത്തില്ല. .”..
ഞാൻ സാറിനെ നോക്കി
പറഞ്ഞു. അപ്പോളേക്കും കുഞ്ഞ് ഉറങ്ങിയിരുന്നു..
” അവൻ ഉറങ്ങി പാർവതി. എന്തായലും നിങ്ങൾ കിടന്നുകൊള്ളു”..
ഞാൻ അവിടെ നിന്ന് കൊച്ചിനെയും എടുത്തുകൊണ്ട് എണിറ്റ് ഞങ്ങടെ മുറിയിലേക്ക് ഉറങ്ങാനായി കയറി……
ഞാൻ അവനെ എന്റെ നെഞ്ചോട് ചേർത്തു കിടത്തി.. ഞാൻ ആലോചിച്ചത് മുഴുവൻ സാറിനെ കുറിച്ച് ആയിരുന്നു… എന്താല്ലാമൊ വിഷാമങൾ പുള്ളിയെ അലട്ടുന്നുണ്ട്…
ആരോടും ഒന്നും പറയുന്നില്ല എന്ന് മാത്രം….. അല്ലേലും നൊന്തു പെറ്റ കുട്ടിയെ പോലും നോക്കാൻ സമയം ഇല്ലാത്ത ആൾ എങ്ങനെ ഭർത്താവിന്റെ കാര്യം നോക്കും…
ഇതെല്ലാം ചിന്തിച്ചു കൊണ്ട് ഞാൻ ഉറക്കത്തിലേക്ക് വീണു…
പിറ്റേ ദിവസം മാഡം വന്നു. പക്ഷെ കൊച്ചിന്റെ കൂടെ ഇരിക്കുവാനോ അതിനെ കളിപ്പിക്കുവാനോ പുള്ളിക്കാരിക്ക് സമയം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു വയസ് കഴിഞ്ഞിട്ടും കൊച്ചിന് സംസാര ശേഷി അതികം വന്നിട്ടില്ലായിരുന്നു…അങ്ങനെ ആ കാര്യം ഞാൻ മാഡത്തിനോട് പറഞ്ഞു..
“മാഡം കൊച്ച് ഇതുവരെ നേരെ ചൊവ്വേ സംസാരിച്ചു തുടങ്ങിയിട്ടില്ലല്ലോ.നമ്മക് ഒരു ഡോക്ടറെ കാണിച്ചാല്ലോ…”
പക്ഷെ അവരുടെ മറുപടി ആണ് എന്നെ ശെരിക്കും ഞെട്ടിച്ചത്
” ആ അതിപ്പോ ഒരു വയസ് കഴിഞ്ഞതല്ലേ ഒള്ളു സംസാരിക്കുവാരിക്കും…..
ഇല്ലേ ഒരു കാര്യം ചെയ്യ് ഞാൻ ഹരിയോട് പറയാം നിങ്ങൾ അവനെ കൊണ്ട് കാണിക്ക്”
ഞാൻ മനസ്സിൽ ഓർത്തു ഇവര് തന്നേ പെറ്റത് അല്ലേ അതിനെ… ഇങ്ങനയും ഉണ്ടോ സ്ത്രീകൾ…
എന്റെ കാഴ്ച്ചപാടുകൾ എല്ലാം മാറുകയായിരുന്നു. ഇവിടുത്തെ താമസത്തിൽ നിന്ന് എനിക്ക് മനസിലായത്..
“ആണുങ്ങൾ എല്ലാവരും മോശക്കാരും അല്ല പെണ്ണുങ്ങൾ എല്ലാവരും നല്ലവരും അല്ല”.
ഞാൻ കൊച്ചിന്റെ കാര്യം സാറിനോട് പറഞ്ഞു. അങ്ങനെ പിറ്റേ
ദിവസം രാവിലെ ഞാനും സാറും കൊച്ചിനെ കൊണ്ട് ഡോക്ടറെ കാണാൻ പോയി…മാഡം രാവിലെ തന്നേ ഓഫീസിലേക്ക് പോയിരുന്നു.
അങ്ങനെ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു.. നിച്ചു കുട്ടന്റെ അമ്മ ഞാൻ ആണ് എന്ന രീതിയിൽ ആണ് ഡോക്ടർ എന്നോട് സംസാരിച്ചത്.
കൊച്ചിനോട് ഒപ്പം ഉള്ള സമയം കുറവ് മൂലം ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്.. കൊച്ചിന്റെ ഒപ്പം കൂടുതൽ സമയം ചിലവഴിക്കുകയും അവനോട് കൂടുതൽ വർത്തമാനം പറയുവാനും ഡോക്ടർ നിർദ്ദേശിച്ചു…
അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. ഞാൻ കൊച്ചിനേം കൊണ്ട് കാറിന്റെ പുറകിൽ ആണ് കയറിയത്…
” പാർവതി ഡോക്ടറുടെ കൈൽ നിന്ന് വഴക്ക കെട്ടല്ലേ.. ക്ഷേമിക്കനം. ലയക്ക് വരാൻ പറ്റാത്ത കൊണ്ട് ആണ് ”
“അത് സാരം ഇല്ല സർ. ഞാൻ നിച്ചു കുട്ടനെ ഞാൻ നോക്കിക്കൊള്ളാം… അവനെ സംസാരിപ്പിക്കാൻ ഞാൻ ശ്രെമിക്കാം”
