“തീർച്ചയായും സാർ, ഞ ഞങ്ങൾ വരാം. വളരെ സന്തോഷം,”
ഞാൻ പറഞ്ഞു.
“പിന്നെ ശ്യാം… എന്റെ മകൻ ദേവൻ ഇവിടെ വന്നിട്ടുണ്ട്. അവൻ ഇപ്പോൾ ബാംഗ്ലൂരിലുണ്ട്,”
പെട്ടെന്ന് വർമ്മ അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് അമ്പരന്നു.
ദേവ രാജ വർമ്മ! സുധേവ് വർമ്മയുടെ ഒരേയൊരു മകൻ. പക്ഷേ അച്ഛനേക്കാൾ വലിയ കേമനും ബുദ്ധിരാക്ഷസനുമാണ് അവൻ.
ശാരീരികമായും മാനസികമായും അതീവ ശക്തൻ. ദേവന്റെ കളികൾ കൂടുതലും ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്റർനാഷണൽ ബിസിനസ്സുകളിലും അധോലോക ഇടപാടുകളിലുമാണ്.
അതുകൊണ്ടുതന്നെ അവൻ ഇന്ത്യയിൽ വരുന്നത് വളരെ വിരളമാണ്. കമ്പനിയിൽ ഇത്രയും നാൾ വർക്ക് ചെയ്തിട്ടും ഞാൻ ഇതുവരെ ദേവനെ നേരിൽ കണ്ടിട്ടില്ലായിരുന്നു. അവന്റെ ക്രൂരതകളെക്കുറിച്ചും ബുദ്ധിയെക്കുറിച്ചുമുള്ള കഥകൾ പലതും ഞാൻ കേട്ടിട്ടുണ്ട്. അവൻ ഇപ്പോൾ ഇവിടെയുണ്ടെന്ന കാര്യം എന്റെ ഉള്ളിൽ ചെറിയൊരു ആകാംക്ഷ ജനിപ്പിച്ചു.
“ശരി സാർ, അപ്പോൾ നാളെ കാണാം,”
ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റു.
അദ്ദേഹത്തോട് യാത്ര പറഞ്ഞ് ഞാൻ തിരികെ എന്റെ ക്യാബിനിലേക്ക് നടന്നു. ദേവന്റെ വരവും നാളത്തെ ഡിന്നറുമെല്ലാം മനസ്സിൽ ഓർത്തുകൊണ്ട്, ഞാൻ വീണ്ടും ലാപ്‌ടോപ്പിലേക്ക് നോക്കി എന്റെ ബാക്കി ജോലികളിലേക്ക് ശ്രദ്ധ തിരിച്ചു.
അങ്ങനെ ഓഫീസിലെ ആദ്യ ദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞ് വൈകുന്നേരത്തോടെ ഞാൻ ഫ്ലാറ്റിലേക്ക് തിരിച്ചെത്തി. പുതിയ കുറേ ഫയലുകൾ നോക്കിത്തീർത്തതുകൊണ്ട് നല്ല തളർച്ചയുണ്ടായിരുന്നു. ടോർച്ച് അടിച്ചു കേറുന്നത് പോലെ ക്ഷീണിതനായി ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറി.
ഹാളിലെ സോഫയിൽ എന്നെയും കാത്ത് ഇരിക്കുകയായിരുന്നു വേദു. ഞാൻ വരുന്നത് കണ്ടതും അവളുടെ മുഖം വിരിഞ്ഞു. അവൾ വേഗം എഴുന്നേറ്റ് വന്ന് എന്റെ ബാഗും കോട്ടും വാങ്ങി വെച്ചു.
“നല്ല തളർച്ചയുണ്ടല്ലോ ശ്യാമേട്ടാ… ഓഫീസിൽ ഒത്തിരി വർക്ക് ഉണ്ടായിരുന്നോ?”
എന്റെ മുഖത്തെ ക്ഷീണം കണ്ട് അവൾ ചോദിച്ചു.
ഞാൻ സോഫയിലേക്ക് അല്പം തളർച്ചയോടെ ഇരുന്നുകൊണ്ട് അവളെ അരികിലേക്ക് വിളിച്ചു. അവൾ എന്റെ അരികിലിരുന്നപ്പോൾ ഞാൻ അവളുടെ കൈകൾ കോർത്തുപിടിച്ചു.
“വർക്ക് ഒക്കെ ഉണ്ടായിരുന്നടി… പക്ഷേ അതിനേക്കാൾ വലിയൊരു വിശേഷം ഉണ്ട്. ഇന്ന് എന്നെ ബോസ്സ്—സുധേവ് വർമ്മ അദ്ദേഹത്തിന്റെ പേഴ്സണൽ ക്യാബിനിലേക്ക് വിളിച്ചിരുന്നു.”
“ബോസോ….? “
“വെറും ബോസ് അല്ല. മോളെ ബഡാ ബോസ്…
ചില്ലറക്കാരൻ ഒന്നുമല്ല അദ്ദേഹം..ഒരു പുലിയാ…”
ഞാൻ പറഞ്ഞു..
“എന്നിട്ട്?
പുലി എന്തിനാ വിളിച്ചേ?”
അവൾ ആകാംക്ഷയോടെ ചോദിച്ചു.
“നമ്മുടെ കല്യാണം കഴിഞ്ഞ കാര്യമൊക്കെ അറിഞ്ഞു. വരാൻ പറ്റാത്തതിൽ പുള്ളിക്ക് വിഷമമുണ്ട് എന്നൊക്കെ പറഞ്ഞു… എന്നിട്ട് നാളെ വൈകുന്നേരം നമ്മളെ രണ്ടുപേരെയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചിരിക്കുകയാണ്. ,.”
“അയ്യോ….. അത്രയും വലിയ ആളുകളുടെ അടുത്തേക്ക് ഞാൻ എങ്ങനെ…..”
വേദുവിന്റെ മുഖത്ത് നേരിയൊരു ഭയം നിഴലിച്ചു
.
“എന്റെ കൂടെയല്ലേ നീ വരുന്നത്? പിന്നെന്താ…. നാളെ ഉച്ചയാകുമ്പോഴേക്കും നീ റെഡിയായി നിന്നോ…. നമുക്കൊന്ന് പോയി വരാന്നെ…നീ ഈ കൊട്ടാരം ഒന്നും ഇതുവരെ കണ്ടിട്ടില്ലല്ലോ.. പുള്ളിടെ വീട് അതിനു സമാനമായ ഒന്നാണ്…കണ്ട് നോക്ക്…,”
ഞാൻ അവളെ ചേർത്തുപിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു.
ആ ആശ്വാസത്തിൽ അവൾ പതുക്കെ തലയാട്ടി. രാത്രി ഒന്നിച്ച് ഭക്ഷണം കഴിഞ്ഞ്, നാളത്തെ ദിവസത്തെക്കുറിച്ചുള്ള ചിന്തകളോടെ ഞങ്ങൾ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് ഉച്ചയോടെ ഞങ്ങൾ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പ്ലാൻ ചെയ്തതുപോലെ ഞാൻ അന്ന് ഓഫീസിൽ പോയിരുന്നില്ല.
ഞാൻ ഒരു വെള്ള ഷർട്ടും കാപ്പി നിറത്തിലുള്ള പാന്റും ബ്രൗൺ ലെതർ ഷൂവുമിട്ട് തികച്ചും ഒരു കോർപ്പറേറ്റ് ലുക്കിൽ റെഡിയായത്.
കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുമ്പോൾ പുറകിൽ വേദു വന്ന് നിന്നത് ഞാൻ കണ്ടു….
“ഏട്ട…. ഒരു ചുരിതാർ ഒക്കെ ഇട്ടാ പോരെ…? ഇതൊക്കെ വേണോ…”
