കേട്ടിരുന്നു. ഹീരാലാലിൻ്റെ പ്രധാന ശത്രുവാണ് അയാളെന്നും സലീനക്ക് അറിയാമായിരുന്നു. എന്നിരുന്നാലും അന്നായിരുന്നു അവൾ ആദ്യമായി നരേന്ദ്ര ഷെട്ടിയെ നേരിട്ട് കാണുന്നത്. അവൾ അവരുടെ സംഭാഷണം ചെവി കൂർപ്പിച്ച് കേട്ടു. “ഭായ്… എനിക്ക് സ്വർണം ഇറക്കാൻ ഇപ്പോൾ വലിയ പാടാണ്. ആ ഹീരാലാൽ വലിയ കമ്മീഷനാണ് ചോദിക്കുന്നത്. അയാൾക്ക് നമ്മൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചോക്കെ നന്നായി അറിയാം. അത് വച്ച് അയാൾ കളിക്കുകയാണ്. ഭായ് ഒരു വഴി ഉണ്ടാക്കി തരണം. ഈ കാശിനു എൻ്റെ ജ്വല്ലറികളിലേക്ക് സ്വർണം എടുത്താൽ പിന്നെ ഞാൻ എന്ത് ലാഭം ഉണ്ടാക്കാനാണ്” അത് കേട്ടപ്പോളാണ് സലീനക്ക് പെട്ടെന്ന് ഓർമ്മ വന്നത്.. “അവന്തിക ജ്വെല്ലേഴ്സ്. അത് അപ്പോൾ ഇവരുടെതാണോ? കർണാടക മുഴുവൻ ബ്രാഞ്ച് ഉള്ള ജ്വെല്ലറി ഉടമ”. “ഉം.. മംഗാലാപുരം തുറമുഖം മുഴുവൻ അവൻ്റെ കയ്യിലാ. ഇപ്പൊൾ അവന് എൻ്റെ റിയൽ എസ്റ്റേറ്റിലാ കണ്ണ്. ഗോവ വഴി ഞാൻ നോക്കട്ടെ. നിനക്ക് എവിടുന്നാ സ്വർണം വരുന്നത്?” “ദുബായിയിൽ നിന്ന് കറാച്ചി വഴി” അവന്തിക പറഞ്ഞു. “അത് ബുദ്ധിമുട്ടാവും.. കറാച്ചിക്കാർ മംഗലാപുരത്തേ ഇറക്കൂ. അവരും ഹീരാലാലും തമ്മിലുള്ള ഡീൽ ആണ്. എല്ലാം ആ ഹീരാലാൽ കാരണമാ. അവൻ ഇല്ലാതായാൽ എല്ലാ പ്രശനവും തീരും. പക്ഷെ അവനെ മംഗലാപുരത്ത് വച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല. പുറത്ത് വച്ച് അവനെ കിട്ടാനും പാടാണ്. ഒരു ദിവസം അവനെ ഞാൻ തീർക്കും. പിന്നെ മുഴുവൻ സൗത്ത് ഇന്ത്യയും എൻ്റെ കാൽക്കീഴിൽ വരും. നോക്കിക്കോ” നരേന്ദ്ര ഷെട്ടി പല്ലുറുമി. “എന്തെങ്കിലും പെട്ടെന്ന് ചെയ്തേ പറ്റൂ ഭായ്. എനിക്ക് ഈ വര്ഷം തന്നെ കേരളത്തിൽ ഒരു ബ്രാഞ്ച് തുടങ്ങണമെന്നുണ്ട്. ഞാൻ അന്വേഷിച്ചപ്പോൾ അവിടെ ഒന്നുകിൽ ദുബായിൽ നിന്നും എയർപോർട്ട് വഴി കടത്താം, അല്ലെങ്കിൽ പുറം കടലിൽ എത്തിച്ചിട്ട് അവിടുന്ന് കരയിൽ ഇറക്കണം. നേരായ വഴി സ്വർണം വാങ്ങി ബിസിനെസ്സ് ചെയ്ത് എങ്ങനെ ലാഭം ഉണ്ടാക്കാനാ.” “നീ പറഞ്ഞത് മനസ്സിലായി. പക്ഷെ കേരളത്തിലും ഇപ്പോൾ ഹീരാലാൽ വഴിയേ സാധനം കിട്ടൂ. അവിടെയുള്ള ഡിസ്‌ട്രിബ്യുട്ടറുമായി അയാൾക്ക് ഡീൽ ഉണ്ട്. ഞാൻ പറഞ്ഞില്ലേ. ആദ്യം അവൻ ഇല്ലാതാവണം.” അപ്പോളാണ് അയാൾ സലീനയെ ശ്രദ്ധിച്ചത്. അവളെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു. “ഇതേതാ ഈ ചരക്ക്. എവിടുന്നൊപ്പിച്ചു?” “ഇത് മറ്റേ ലേലം വിളി ഇല്ലേ. ശാന്തിബെന്നിൻ്റെ. അവിടുന്ന് ഒരാഴ്ച്ചക്കെടുത്തതാ. എടീ ഇങ്ങോട്ട് വാ. ഭായ് നിന്നെ ഒന്ന് കാണട്ടെ.” ശാന്തിബെൻ എന്ന പേര് കേട്ടതും നരേന്ദ്ര ഷെട്ടി പെട്ടെന്ന് ജൂബയിൽ തിരുകിയ തോക്കെടുത്ത് സലീനയുടെ നേരെ ചൂണ്ടി. അവരുടെ അടുത്തേക്ക് മടിച്ച് മടിച്ച് നടന്നു വന്ന സലീന പെട്ടെന്ന് തോക്ക് കണ്ട് ഭയന്ന് നിന്നു.
“നീ ഇവളുടെ മുൻപിൽ വച്ചാണോ ഇതൊക്കെ വിളമ്പിയത്. ഇവൾ ഇതെല്ലാം ആ ശാന്തിബെന്നിന് പറഞ്ഞു കൊടുക്കും, അവർ ഹീരാലാലിനും. നീ ഇത്രക്ക് മണ്ടിയായോ? ഇനിയേതായാലും ഇവളെ ജീവനോടെ ഇവിടുന്ന് പറഞ്ഞയക്കാൻ പറ്റില്ല.” “ഏയ്. ഇവിടുന്ന് ഒന്നും ചെയ്യല്ലേ. നമുക്ക് ആലോചിച്ചിട്ട് തീരുമാനിക്കാം.” അവന്തിക പറഞ്ഞു. സലീനയുടെ തലയിലൂടെ ഒരായിരം ചിന്തകൾ കടന്നു പോയി. അവൾ രണ്ടും കൽപ്പിച്ച് അവരുടെ നേരെ നടന്നു ചെന്നു. “ഞാൻ നിങ്ങൾ പറഞ്ഞതൊക്കെ കേട്ടു. എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും.” “സഹായിക്കാനോ.. നീയോ. എടീ ഉടുതുണിപോലും ഇല്ലാതെയാണ് നീ ഇവിടെ നിൽക്കുന്നത് എന്ന ഓർമ വേണം” നരേന്ദ്ര ഷെട്ടി പുഛിച്ചു. “എന്നെ കൊന്നാൽ നിങ്ങൾക്ക് ഒന്നും നേടാനില്ല. നിങ്ങൾക്ക് വേണ്ടി ഞാൻ അയാളെ കൊല്ലാം.” “നീ എങ്ങനെ കൊല്ലും. നിനക്ക് ആളുകളെ കൊന്ന് പരിചയമുണ്ടോ?” അയാൾ ചോദിച്ചു. “ഇല്ല. പക്ഷെ ധൈര്യമുണ്ട്. ഞാൻ അയാളെ കൊന്നാൽ എനിക്കെന്ത് കിട്ടും.” സലീന ധൈര്യം സംഭരിച്ച് ചോദിച്ചു. ആ ചോദ്യം നരേന്ദ്ര ഷെട്ടിയെ ചൊടിപ്പിച്ചു. അയാൾ പെട്ടെന്ന് എണീറ്റ് സലീനയുടെ കഴുത്തിന് കുത്തിപ്പിടിച്ച് നെറ്റിയിൽ തോക്കിൻ മുന മുട്ടിച്ചു. “നീ എന്നോട് വില പേശുന്നോ…. രണ്ടി സാലി.” “ഭായ് അവൾക്ക് പറയാനുള്ളത് കേൾക്ക്.” അവന്തിക ഇടപെട്ടു. “ഞാൻ അയാളെ കൊല്ലാം. അയാൾ എന്നെ ഇടക്കിടെ വിളിപ്പിക്കാറുണ്ട്.” സലീന അവളുടെ പ്ലാൻ വിശദമായി പറഞ്ഞു കൊടുത്തു. “നീ ദിവസം മുൻകൂട്ടി അറിയിച്ചാൽ ഞാൻ എൻ്റെ ആളുകളുമായി മംഗലാപുരം ചെല്ലാം. നീ അയാളെ തട്ടിയാലുടൻ അവിടെ അയാളുടെ താവളങ്ങൾ ആക്രമിക്കണം. പക്ഷെ നിനക്ക് പകരമായി എന്താണ് വേണ്ടത്?” “ശാന്തിബെൻ.. അവരുടെ ബിസിനെസ്സ് മുഴുവൻ.” “കൊള്ളാം. വെടിയിൽ നിന്നും കൂട്ടിക്കൊടുപ്പിലേക്ക്. ശരി സമ്മതിച്ചിരിക്കുന്നു. പക്ഷെ ഞാൻ ആവശ്യപ്പെടുമ്പോളെല്ലാം നീ വന്ന് കിടന്ന് തരണം. സമ്മതിച്ചോ?” “സമ്മതിച്ചു” “എനിക്കും. ഞാനും ഇതിൽ പങ്കാളി അല്ലെ.” അവന്തിക ചിരിച്ചിട്ട് പറഞ്ഞു.
