അലീനയോട് പറഞ്ഞു . സലീന വേഗം വസ്ത്രം ധരിച്ചിട്ട് അവളുടെ ബാഗിൽ നിന്നും ഒരു ചുവന്ന തൂവാല എടുത്ത് ജനലിൽ ബന്ധിച്ചു. “നീയെന്തൊക്കെയാ കാണിക്കുന്നത്. പുറത്തുള്ളവർ നമ്മളെ ജീവനോടെ വിടില്ല.” അലീന വസ്ത്രം ധരിച്ചു കൊണ്ട് പറഞ്ഞു. പെട്ടെന്ന് പുറത്ത് ഒരു വിസിൽ മുഴങ്ങി. സലീന ജനലിലേക്ക് നിന്ന് പുറത്തേക്ക് കയ്യിട്ട് രണ്ട് വിരൽ കാണിച്ചു. അകത്ത് രണ്ട് ബോഡി ഗാർഡ്‌സ് ഉണ്ടെന്ന് മനസ്സിലാക്കിയ അവർ ബംഗ്ളാവിൻ്റെ മതിൽ ചാടി അകത്തേക്ക് കയറി. പുറത്ത് ഉലാത്തുന്ന ബോഡി ഗാർഡിൻ്റെ
സ്ഥലം അവൾ കൈ കൊണ്ട് കാണിച്ച് കൊടുത്തു. ഒരാൾ ഉള്ളിലാണെന്നും അവൾ ആംഗ്യം കാണിച്ചു. അകത്തുള്ള ബോഡി ഗാർഡ് സംശയം തോന്നി തോക്കു ചൂണ്ടി മുകളിലേക്ക് കയറി വന്നു. സലീന വേഗം ബാഗിൽ നിന്നും ഒരു കത്തിയെടുത്ത് വാതിലിനു പുറകിൽ മറഞ്ഞിരുന്നു. അയാൾ അകത്തേക്ക് കയറിയതും അവൾ അയാളുടെ കഴുത്തിൽ കത്തി ആഞ്ഞിറക്കി. കഴുത്തിലെ പ്രധാന ഞരമ്പ് മുറിഞ്ഞ് നാലുപാടും ചോര തെറിച്ചു . കഴുത്ത് പൊത്തിപ്പിടിച്ച് അയാൾ നിലത്ത് വീണു. അലീന ഇതെല്ലാം കണ്ട് ഉറക്കെ ആർക്കാൻ തുടങ്ങി. സലീന ചോര പുരണ്ട ആ കത്തി അവളുടെ കഴുത്തിനു നേരെ നീട്ടി. “ശബ്‌ദിക്കരുത്. അല്ലെങ്കിൽ നിന്നെയും ഇവിടെ അരിഞ്ഞു വീഴ്ത്തും. ഇനി ഞാൻ പറഞ്ഞതനുസരിച്ച് നിന്നാൽ നിനക്ക് കൊള്ളാം.” അലീന ഭയന്ന് വിറച്ച് നിന്നു. അപ്പോളേക്കും ഷെട്ടിയുടെ ആൾക്കാർ മുകളിലേക്ക് കയറി വന്നു. “നിങ്ങൾ സ്ഥലം വിട്ടോ. ഇനി ഞങ്ങൾ നോക്കിക്കൊള്ളാം. ഞങ്ങളുടെ രണ്ടുപേർ നിങ്ങളുടെ കാറിൽ കൂടെയുണ്ടാകും. രണ്ട് പേരും പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി. കാറിനടുത്തെത്തിയപ്പോൾ വേറെ രണ്ട് ആളുകൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ അലീനയോട് കാറിൻ്റെ ഡിക്കി തുറക്കാൻ പറഞ്ഞു. രണ്ട് പേരും ഡിക്കിയിൽ കയറി ഒളിച്ചിരുന്നു. കാറോടിക്കുമ്പോളും അലീനക്ക് വിറയൽ മാറിയിരുന്നില്ല. സലീന ഭാവി കാര്യങ്ങളെക്കുറിച്ചുള്ള ആലോചനയിൽ മുഴുകി. അതേ സമയം ഷെട്ടിയുടെ ആളുകൾ ഹീരാലാലിൻ്റെയും ബോഡി ഗാർഡ്സിൻ്റെയും ശരീരങ്ങൾ അവിടെ നിന്നും മാറ്റി ബംഗ്ളാവ് ക്ലീൻ ചെയ്തു. അവിടെ ഒരു കോല നടന്നതിൻ്റെ തെളിവ് ഒന്നും അവശേഷിപ്പിക്കാതെ അവർ അവിടുന്ന് പോയി. നരേന്ദ്ര ഷെട്ടി അയാളുടെ ആളുകളുമായി മംഗലാപുരത്ത് കാത്ത് നിൽക്കുകയായിരുന്നു. ഹീരാലാലിൻ്റെ വാർത്ത അയാളുടെ കൂട്ടാളികൾ ഫോൺ ചെയ്തപ്പോൾ അയാൾ ഹീരാലാലിൻ്റെ താവളത്തിൽ ഇരച്ചു കയറി. ചുരുക്ക സമയത്തിനുള്ളിൽ തന്നെ അവരെ കീഴ്‌പ്പെടുത്തി നരേന്ദ്ര ഷെട്ടി കർണാടകയിലെ ഒരേ ഒരു ഡോൺ ആയി മാറി. ശാന്തിബെന്നിൻ്റെ ബംഗ്ളാവിൽ അലീന കാർ നിർത്തി. അവൾക്ക് കാറിൽ നിന്നും പുറത്തിറങ്ങാൻ ഭയമായിരുന്നു. സലീന പുറത്തിറങ്ങിയപ്പോൾ വരാന്തയിൽ തന്നെ ശാന്തിബെൻ ധൃതിയിൽ ഉലാത്തുന്നത് കണ്ടു. “നിങ്ങൾ ഭായിയുടെ അടുത്ത് നിന്നല്ലേ വരുന്നത്? അങ്ങേരെന്താ ഫോണെടുക്കാത്തത്. അങ്ങേരെ ഫോണിൽ കിട്ടാത്തതു കൊണ്ട് മംഗലാപുരത്ത് നിന്ന് എന്നെ വിളിച്ചിരുന്നു. അവിടെ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് പറഞ്ഞ്. ഈ ഭായി ഇവിടെ പോയി കിടക്കാ.” സലീന ഒന്നും പറയാതെ ശാന്തിബെന്നിൻ്റെ അടുത്തേക്ക് നടന്നു ചെന്നു. അപ്പോളാണ് അവർ സലീനയുടെ മുഖത്തെ ചോരപ്പാടുകൾ ശ്രദ്ധിച്ചത്. അവരുടെ മുഖത്ത് ഒരു ചോദ്യചിഹ്നമുയർന്നപ്പോളേക്കും സലീന അവരുടെ മുഖത്ത് ആഞ്ഞടിച്ചു.
“എടീ ………….. നീ എന്നെ അടിക്കാൻ മാത്രം വളർന്നോ” ശാന്തിബെൻ അലറി. അത് മുഴുമിപ്പിക്കും മുൻപേ സലീന വീണ്ടും അവരെ അടിച്ചു. അടിയുടെ ശബ്ദവും ശാന്തിബെന്നിൻ്റെ അലർച്ചയും കേട്ട് ബംഗ്ളാവിലെ എല്ലാവരും ഓടിക്കൂടി. പുറത്ത് കാവൽ നിന്നവർ എല്ലാവരും ഓടിയടുത്തപ്പോൾ ഡിക്കിയിൽ ഒളിച്ചിരുന്നവർ പെട്ടെന്ന് പുറത്തിറങ്ങി കാവൽക്കാരെയും കാവൽ നായ്ക്കളെയും വക വരുത്തി. ശാന്തിബെൻ സ്തബ്ധയായി നിന്നു. ഷെട്ടിയുടെ ആളുകൾ ശാന്തിബെന്നിൻ്റെ തലക്ക് നേരെ തോക്ക് ചൂണ്ടി. സലീന അവരെ തടഞ്ഞു. “ഇവരെ കൊല്ലേണ്ട. താഴത്തെ നിലയിൽ പൂട്ടിയിട്ടാൽ മതി.” “പക്ഷെ ഷെട്ടി സർ പറഞ്ഞത് ഹീരാലാലുമായി ബന്ധമുള്ള ആരെയും വെറുതെ വിടരുതെന്നാ.” “ഞാൻ അവരുമായി സംസാരിക്കാം. ഇപ്പോൾ ഇവരെ പൂട്ടിയിടൂ.” ഷെട്ടിയുടെ ആളുകൾ ശാന്തിബെന്നെ കൊണ്ട് പോയി. ജാൻസി സലീനയുടെ അടുത്തേക്ക് ചെന്നു. “എടീ…. എന്താടീ ഇവിടെ നടക്കുന്നത്. നീ എന്തൊക്കെ ഗുലുമാലാണാവോ ഉണ്ടാവുന്നത്.” “ഒന്നുമില്ല. നീ പോയി ആ അലീനയെ കാറിൽ നിന്നും വിളിച്ചു വാ.” “ഇനി ഞാനാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. എന്നെ അനുസരിച്ച് ജീവിച്ചാൽ എല്ലാവര്ക്കും നല്ലത്.” സലീന എല്ലാവരോടുമായി പറഞ്ഞു. സലീന അലീനയുടെ അടുത്തേക്ക് ചെന്നു. “നീ പോയി കുളിച്ച് ഫ്രഷ് ആക്. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം.”. കുളിക്കാൻ കയറിയപ്പോളാണ് തൻ്റെ ഒരു കമ്മൽ കാണാനില്ല എന്ന് സലീനക്ക് മനസ്സിലായത്. അത് ഇവിടെ പോയെന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും ഓര്മ വന്നില്ല. മറ്റു കാര്യങ്ങൾ തലയിൽ കയറിയപ്പോൾ അവൾ കമ്മലിൻ്റെ കാര്യം മറന്നു. ആ സംഭവത്തോടെ കുറേ കാര്യങ്ങൾ മാറി മറിഞ്ഞു. വർഗീസ് അവസരം മുതലാക്കി നരേന്ദ്ര ഷെട്ടിയുടെ ആളായി. ഹോസ്പിറ്റൽ മുഴുവൻ ഷെട്ടിയുടെ അധീനതയിലായി. അലീന സിനിമാവസരങ്ങൾ എല്ലാം നഷ്ടപ്പെട്ട് വിഷാദയായി. ശാന്തിബെൻ നടത്തിയിരുന്ന വെടിപ്പുര സലീനയുടെ കയ്യിലായി. നരേന്ദ്ര ഷെട്ടി മംഗലാപുരത്തു തുറമുഖം കൈക്കലാക്കി. ഒരു ദിവസം ഷെട്ടി സലീനയെ അവന്തികയുടെ വീട്ടിലേക്ക് വിളിപ്പിച്ചു. അവൾ അവിടെ എത്തിയപ്പോൾ രണ്ടുപേരും ഗൗരവമേറിയ സംഭാഷണത്തിലായിരുന്നു. സലീനയെ കണ്ടതും ഷെട്ടി എണീറ്റ് അവളുടെ അടുത്തെത്തി അവയുടെ മുഖത്തു ആഞ്ഞടിച്ച് മുടി കുത്തിപ്പിടിച്ചു.
