യവനസുന്ദരി 32അടിപൊളി 

 

 

 

 

 

 

​ധൈര്യശാലിയായ മറ്റൊരു സൈനികൻ ആക്രമിച്ചു. അഗസ്ത്യൻ ഒഴിഞ്ഞുമാറി, അവന്റെ കൈത്തണ്ടയിൽ പിടിച്ച് മൃദുവായി തിരിച്ചു.. മർമപ്രധാനമായ സൈനികന്റെ ഭാഗത്തു പിടിച്ചപ്പോൾ അയാൾ സ്വന്തം ശക്തിയിൽ കറക്കത്തോടെ വീണു ചെയ്തു – അവനെ നിരായുധനാക്കുകയും കുന്തം നിലത്തേക്ക് വീഴ്ത്തി….. ആയുധം എടുക്കുന്നതിന് പകരം, അഗസ്ത്യൻ അത് ദൂരേക്ക് വലിച്ചെറിഞ്ഞു,

 

 

 

യഥാർത്ഥത്തിൽ ദ്രോഹിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

 

ഇതിനോടകം തന്നെ തങ്ങളുടെ ലക്ഷ്യം ഒരു സാധാരണ മനുഷ്യന്നല്ലെന്നു അവർക്കു മനസിലായി..

 

 

 

​മൂന്നാമൻ തന്റെ കുന്തം ഉപയോഗിച്ച് അഗസ്ത്യന്റെ കാലുകളിലേക്ക് വേഗത്തിൽ വീശിയെറിഞ്ഞ്…

 

 

 

 

 

 

എന്നാൽ അഗസ്ത്യൻ വായുവിലൂടെ ഉയർന്നുചാടി, മറിഞ്ഞു. അവൻ കുനിഞ്ഞിരുന്ന്, ഒന്നു ഉരുണ്ട് നീങ്ങി, താഴ്ന്ന ഒരടിയിലൂടെ ആക്രമണകാരിയുടെ കാലുകൾക്ക് അടി നൽകി…..ആ സൈനികൻ ഒരലർച്ചയോടെ വേദനിച്ചു കരഞ്ഞു കൊണ്ട് നിലത്തു വീണു.

 

 

 

​ഇപ്പോൾ, ബാക്കിയുള്ള സൈനികർ കുന്തങ്ങളിലുള്ള തങ്ങളുടെ പിടി മുറുക്കി, മടിച്ചുനിന്നു. അഗസ്ത്യൻ ഒരു പൂച്ചയെപ്പോലെ സൂഷ്മതയോടെ കുന്തക്കുത്തുകൾക്കിടയിലൂടെ കുതിച്ചു, രണ്ടെണ്ണത്തിനെ ഒരേസമയം കുത്താൻ നിർബന്ധിച്ചു……

 

 

 

അവരുടെ കുന്തമുനകൾ വായുവിൽ കൂട്ടിമുട്ടി, അവരെ ആശ്ചര്യത്തോടെ ഒരുമിപ്പിച്ചു. അഗസ്ത്യൻ അവരുടെ കൈകൾക്കടിയിലൂടെ കുനിഞ്ഞ്, അവരെ ശക്തിയായി തള്ളിമാറ്റി….

 

 

 

 

 

 

​ഒരു സൈനികൻ ശക്തമായ ഒരു മുകളിലെറിഞ്ഞുള്ള ആക്രമണത്തിലൂടെ മുന്നോട്ട് വന്നു. കുന്തം അതിന്റെ ചാപത്തിനിടയിൽവെച്ച് അഗസ്ത്യൻ പിടിച്ചെടുത്ത്, ആക്രമണകാരിയുടെ ആക്കത്തെ അവനെതിരായി തിരിച്ചുവിട്ടു, അവൻ മറ്റൊരാളുടെ വഴിയിലേക്ക് വന്നു നിന്നു…. പെട്ടന്നുള്ള പ്രത്യക്രമണത്തിൽ ഇരുവരും തലയിടിച്ചു വീണു…

 

 

 

 

 

 

​രണ്ട് സൈനികർ കൂടി അവനെ വശങ്ങളിൽ നിന്ന് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, അഗസ്ത്യൻ അടുത്തായി ഒരു പരിച ചുവരിനോട് ചാരിവെച്ചിരിക്കുന്നത് കണ്ടു. തൽക്ഷണം, അവൻ അത് നിലത്തുകൂടി തട്ടിമാറ്റി, അവരെ ശ്രദ്ധ തെറ്റിക്കാൻ അത് മതിയായ സമയം നൽകി, ആ സമയംകൊണ്ട് അവരുടെ കാലുകൾക്കിടയിലൂടെ വഴുതിമാറി… നിലം തെറ്റിയ ഇരുവരും പിന്നിലേക്ക് വീണു, പരിക്കേൽക്കാതെ…..

 

 

 

 

 

 

​അവസാന സൈനികൻ ശബ്ദമുയർത്തികൊണ്ട് പാഞ്ഞടുത്തു. അഗസ്ത്യൻ ഒഴിഞ്ഞുമാറി, അവനെ ഒരു പിടിയിൽ ഒതുക്കി, വലതു കൈ കൊണ്ട് നല്ല അടി കൊടുത്തു.. ആ അടിയിൽ നിന്ന് അയാൾ പുളഞ്ഞു…

 

 

 

ആ സൈനികൻ പിടിവിടുവിക്കാൻ ശ്രമിച്ചപ്പോൾ, അഗസ്ത്യൻ അവനെ പരിക്കേൽപ്പിക്കാതെ വിട്ടയച്ചു….

 

 

 

നിനക്ക് വീണുകിടക്കുന്ന മുഖ്യഭടൻ അപമാനിതനായി കുനിന്നു….

 

 

 

ആഗ്നാപിച്ചവരോടെ പറഞ്ഞേക്ക്…. അവരുടെ അധികാരത്തിനു മുകളിൽ ആണ് ഞാൻ…

 

 

 

എല്ലാവരും പോയി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം…. തിരിച്ചു വീട്ടിനുള്ളിൽ ചെന്നു…

 

 

 

അമ്മയുടെ കരഞ്ഞു കൊണ്ടിരിക്കുകയാണ് ചന്ദ്ര സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു….

 

 

 

അമ്മേ….

മോനെ, നമുക്കിവിടം വിട്ട് പോവാം…

 

 

 

ആ കണ്ണുകളിൽ ഭയം കൂടുതൽ നിഴലിചിരിക്കുകയായിരുന്നു….

 

 

 

അമ്മേ, ഇത് നമ്മുടെ മണ്ണല്ലേ…..ഈ മണ്ണ് വിട്ട് നമ്മൾ എങ്ങനെയാണ്…

 

 

 

അമ്മ പറഞ്ഞു,’ ഈ രാജ്യത്തെ രാജാവിനെ നഷ്ടപ്പെട്ടപോലെ എന്റെ ഭർത്താവ് നഷ്ടപ്പെട്ടിരിക്കുന്നു നിങ്ങളെ കൂടെ നഷ്ടപ്പെടാൻ എനിക്ക് വയ്യ… ഇവിടെ നിന്ന എന്തും സംഭവിക്കാം’….

 

 

 

ഞാൻ ചന്ദ്രനോട് ചോദിച്ചു, നീ എന്തു പറയുന്നു ചന്ദ്ര….

Leave a Reply

Your email address will not be published. Required fields are marked *