യവനസുന്ദരി 32അടിപൊളി 

 

 

 

മഹിഷയുടെ രാജാവിനോട്….ദേവേന്ദ്രനോട്….പറഞ്ഞേക്ക് നിങ്ങളുടെ ആവശ്യങ്ങൾക്കുള്ള സൗകര്യം എടുക്കാൻ നമുക്ക് കഴിയില്ല…

 

 

 

 

 

 

ദൂതൻ കൂടുതൽ ഒന്നും സംസാരിച്ചില്ല തിരിച്ചു പോയി…

 

 

 

അന്ന് രാത്രി കൃപ ഗുരു എന്നെ കാണുവാൻ മുറിയിലേക്ക് വന്നു…

 

 

 

അദ്ദേഹം സംസാരിച്ചു തുടങ്ങി:

അയൽരാജ്യമായ മഹിഷ, അതിന്റെ ദൗർബല്യം മനസ്സിലാക്കി, ഒരു അവസരം കണ്ടു… അതാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്

 

 

 

എനിക്കറിയാം ഗുരുദേവ.. ഞാൻ അങ്ങയുടെ ഒരു സഹായം ചോദിച്ചുകൊള്ളട്ടെ…

 

 

 

എന്നിൽ നിന്ന് സേവനമാണ് അങ്ങേയ്ക്ക് വേണ്ടത്…

 

 

 

ഇത്രയും കാലം മഹിഷ നഗരത്തിൽ താമസിക്കുന്ന ചാരന്മാരെ നമ്മുടെ ചാരന്മാരെ തിരികെ വിളിക്കണം അവരിൽ നിന്നും ആരാധ്യത്തെക്കുറിച്ച് സകലമാന വിവരങ്ങൾ നേടണം….

 

 

 

ഇത് കേട്ട് കൃപ ഗുരു അമ്പരന്നു…

ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് അങ്ങേയ്ക്കെങ്ങനെ അറിയാം?…

 

 

 

ഇവിടെ വന്നപ്പോൾ ഉള്ള ഒരു ഓർമ്മ… അച്ഛന്റെ കൂടെ…

 

 

 

അത് കേട്ട് കൃപൻ ചിരിച്ചു…

 

 

 

എന്റെ തീരുമാനത്തിനു തെറ്റ് പറ്റിയിട്ടില്ല..

 

 

 

അദ്ദേഹം പറഞ്ഞു…

 

 

 

 

 

 

________________

 

 

 

 

 

 

. അവരുടെ അത്യാഗ്രഹിയായ രാജാവ് ദേവേന്ദ്രൻ, വിദർഭ കീഴടക്കാൻ പറ്റിയ സമയമാണെന്ന് വിശ്വസിച്ചു…..

 

 

 

അവൻ ഒരു അപ്രതീക്ഷിത ആക്രമണം തുടങ്ങി, വിദർഭയെ അതിന്റെ ഏറ്റവും ദുർബലമായ അവസ്ഥയിൽ പിടികൂടിയ ഒരു ക്രൂരവും കുബുദ്ധിയേറിയതുമായ യുദ്ധം.

 

 

 

എന്നാൽ ദേവേന്ദ്രൻ മനസ്സിലാക്കിയില്ല, അഗസ്ത്യയുടെ കൂര്മബുദ്ധിയെ കുറിച്ച്…..

 

 

 

സ്വന്തം അച്ഛന്റെ ശിക്ഷണത്തിൽ, അഗസ്ത്യൻ യുദ്ധതന്ത്രത്തിന്റെ ഒരു പ്രഗൽബനായിരുന്നു….

 

 

 

, അവൻ യുദ്ധത്തിന്റെ ഗതി മാറ്റിയ മികച്ചതും പരമ്പരാഗതമല്ലാത്തതുമായ സൈനിക തന്ത്രങ്ങൾ വിന്യസിച്ചു…. ശതൃരാജ്യത്തിന്റെ വലിപ്പം തന്നെ അവർക്കുനേരെ പ്രയോഗിച്ചു….

 

 

 

മഹാമാരിയിൽ വന്ന നാശനഷ്ടങ്ങൾ അവൻ അവന്റെ നേട്ടത്തിനായി ഉപയോഗിച്ചു….

മഹിഷ സൈന്യത്തെ വിജനമായ ഗ്രാമങ്ങളിലേക്ക് സൈന്യത്തെ നയിച്ചു, അവിടെ അവരുടെ സാധനങ്ങൾ വിതരണം ചെയ്യുന്ന വഴികൾ എളുപ്പത്തിൽ ച്ചെദിക്കാൻ കഴിഞ്ഞു…

 

 

 

അവരുടെ സൈനികരെ ചെറിയ, ഉയർന്ന വൈദഗ്ധ്യമുള്ള സംഘങ്ങൾ ഉപയോഗിച്ച് പതിയിരുന്ന് ആക്രമിക്കാനും കഴിഞ്ഞു…..

 

 

 

 

 

 

. അഗസ്ത്യന്റെ നേതൃത്വം ഇരുട്ടിൽ ഒരു പ്രകാശസ്തംഭം പോലെയായിരുന്നു.

 

 

 

വൈക്കാതെ തന്നെ ശാന്തി പ്രസ്താവനവുമായി അവിടുത്തെ ദൂതൻ വന്നു… അപ്പോഴേക്കും മഹിഷയുടെ പകുതി പ്രദേശങ്ങളും വിദർഭയുടെ കീഴിൽ ആയിക്കഴിഞ്ഞു…

 

 

 

പക്ഷേ അവർ ശാന്തിചർച്ചകായി ഒരുക്കിയിരിക്കുന്ന സ്ഥലം അവരുടെ രാജ്യത്തായിരുന്നു….

 

 

 

ഈ ചർച്ചയ്ക്ക് പോകുമെന്ന് ആചാര്യൻ വിലക്കി..

 

 

 

പക്ഷേഎനിക്ക് ഈ യുദ്ധം ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ താല്പര്യമില്ലായിരുന്നു..

 

 

 

ജ്യേഷ്ഠ… ഞാൻ പോകാം…

 

 

 

ചന്ദ്രാ നീ….

 

 

 

ഒന്നും പറയണ്ട…എന്നെ ഇതിന് അനുവദിക്കണം ഇങ്ങനെയെങ്കിലും ഞാനും ജ്യേഷ്ഠനെ സഹായിക്കട്ടെ….

 

 

 

നീ ഇപ്പോഴും ചെറുപ്പമാണ്….

 

 

 

എന്നെ അങ്ങനെയാണോ കണ്ടത്…

 

 

 

ഒരുപാട് നേരം സംസാരിച്ചിട്ടും തീരുമാനിച്ചതിന് ഒരു മാറ്റവുമില്ല…

 

 

 

വേറെ വഴിയല്ലാതെ ഞാനന്തിന് സമ്മതമൂളി…

 

 

 

ശാന്തി ചർച്ചക്കായി എനിക്ക് പകരം ചന്ദ്ര പുറപ്പെട്ടു…..

Leave a Reply

Your email address will not be published. Required fields are marked *