രാജാവ് മരിക്കുമ്പോൾ, സിംഹാസനവും രാജസ്ഥാനവും അദ്ദേഹത്തിന്റെ അനന്തരവനോ, അല്ലെങ്കിൽ ദൂരെയുള്ള ഏതെങ്കിലും ഒരു പുരുഷ ബന്ധുവിനോ ലഭിക്കും, ശാപം തുടർന്നു.
ഒരു രാജാവിന്, രാജാവാകുന്നതിന് മുൻപ് കുട്ടികളുണ്ടായിരുന്നുവെങ്കിൽ, അവർ പല കാരണങ്ങളാൽ മരിക്കുമായിരുന്നു.
അങ്ങനെ ആ രാജ്യത്തിന്റെ സിംഹാസനം എപ്പോഴും ഒരു രാജാവിൽ നിന്ന് അദ്ദേഹത്തിന്റെ അനന്തരവനിലേക്കോ അല്ലെങ്കിൽ ഒരു ദൂര ബന്ധുവിലേക്കോ കൈമാറിപ്പോയിരുന്നു.
അഗസ്ത്യ തന്റെ പ്രജകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലായിരുന്നു കൂടുതൽ താൽപ്പര്യം. അദ്ദേഹത്തിന്റെ പ്രജകൾ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു. മഹാമാരിയും യുദ്ധവും കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത് ആരും മറന്നിരുന്നില്ല.
എന്നാൽ അതിനെക്കുറിച്ച് ഒന്നും ചെയ്യാനില്ലെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ട്, അഗസ്ത്യ പ്രജകളും ചേർന്ന് രാജ്യത്തെ പുനർനിർമ്മിക്കാൻ തുടങ്ങി. ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യം പഴയ പ്രതാപത്തിലേക്ക് തിരികെയെത്തി. എല്ലാവരും സന്തോഷത്തിലായിരുന്നു…. രാജാവിനെ കുറിച്ച് പാടി പുകഴ്ത്തി…
എന്നാൽ,
ഒരു ദിവസം അഗസ്ത്യ സ്വന്തം ജോലിയിൽ മുഴുകിയിരിക്കുകയായിരുന്നു… സദസ്സിലെ മന്ത്രിമാരെല്ലാം അദ്ദേഹത്തെ കാണാൻ വേണ്ടി വന്നു…
എന്താണ് എല്ലാവരും എവിടെ…
മന്ത്രിമാരിൽ ഒരാൾ പറഞ്ഞു തുടങ്ങി…
ഒരു സങ്കടം ബോധിപ്പിക്കാൻ ഉണ്ടായിരുന്നു…
എന്താണ് മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ….
എല്ലാ ദൈവങ്ങളുടെ അനുഗ്രഹം കൊണ്ട് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല…പക്ഷേ…
അദ്ദേഹം പറയാൻ വേണ്ടി ഒന്നുമടിച്ചു…
അദ്ദേഹത്തിന് പകരം മറ്റൊരു മന്ത്രി തുടർന്നു…
പക്ഷേ ജനങ്ങൾക്ക് ആകെ ഒരു സങ്കടം.. നമുക്കും…
എന്താണ് സങ്കടത്തിന് കാരണം…
രാജാവിന് ഒരു….ഒരു പിൻതലമുറയില്ലാത്തതും…ഒരു അനാഥൻ….
അത് പറഞ്ഞു തീരുന്നതിനു മുന്നേ അഗസ്ത്യ തുടർന്ന് പറഞ്ഞു….
നാം അനാഥനാണെന്ന് ആരാണ് പറഞ്ഞത്… ഈ ജനങ്ങളാണ് എന്റെ കുടുംബ….
എന്തെങ്കിലും വഴി ഉണ്ടാകും…. അതുവരെ കാത്തിരിക്കുക…..
സത്യത്തിൽ അഗസ്ത്യാക്കും ഈ പ്രശ്നത്തിന് ആരുടെ പക്കലും ഒരു പരിഹാരവുമുണ്ടായിരുന്നില്ല…
അന്ന് രാത്രി അദ്ദേഹം കൃപരെ കാണാൻ വേണ്ടി ചെന്നു….
അദ്ദേഹത് ധ്യാനനിരതനായി ഇരിക്കുകയായിരുന്നു…
കുറേസമയത്തിനുശേഷം അദ്ദേഹം കണ്ണു തുറന്നു…
തന്റെ മുന്നിൽ തൊഴു കൈയോടുകൂടി ഇരിക്കുന്ന അഗസ്ത്യയെ കണ്ടു….
അവന്റെ കണ്ണ നിന്ന് ധാര ധാരയായി വെള്ളമോഴുകി…
എനിക്ക് വയ്യ ഗുരുദേവ…
ഈ ഏകാന്തത എന്നെ ശ്വാസം മുട്ടിക്കുന്നു…
എന്റെ തലയിലെ കിരീടം എനിക്ക് ഭാരമായി വരുന്നു.. രാജകീയ ആഭരണങ്ങൾ എല്ലാം എനിക്ക് കൈവിലങായി തോന്നുന്നു….
ഈ നശിച്ച ജന്മത്തിൽ നിന്നും മോക്ഷം സാധ്യമാകുമോ… മുമ്പ് സമ്പത്തില്ലെങ്കിൽ എനിക്ക് എന്റെ കുടുംബം ഉണ്ടായിരുന്നു….
രാജാവിനെ സ്വന്തം പ്രജ കുടുംബമാണെങ്കിലും സ്വന്തം ചോരയിൽ പിറന്ന ആരെങ്കിലും വേണ്ടേ….. എനിക്കൊരു രക്തത്തെ കിട്ടാൻ ഞാൻ സ്വന്തം രാജ്യം മറ്റാർക്കെങ്കിലും…
കൃപ ഗുരു: അരുത്… അങ്ങനെസ്വപ്നത്തിൽ പോലും ചിന്തിക്കരുത്…
ഈ നമ്മുടെ രാജ്യത്തെ രാജാവായത്തിന് എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ… നിന്റെ ജീവിതം തന്നെ രാജാവാകാൻ വേണ്ടിയാണ്… പക്ഷേ ഇതുവരെ ഒരാളും അനുഭവിക്കാതെ അഗ്നി പരീക്ഷ നീ അനുഭവിച്ചു കഴിഞ്ഞു…
