കൊട്ടാരം വൈദ്യൻ: മഹാമാരി…
പ്രഭോ…. എത്രയും പെട്ടന്നു അങ്ങ് മുറിയിലേക്ക് പോവണം…
പക്ഷെ…
സമയമില്ല,, ഒരു അഭ്യർത്ഥനയാണിത്…
ആ ദിവസത്തിന് ശേഷം പണ്ഡിതനെന്നോ പാമാരനെന്നോ നോക്കാതെ കാലം അതിന്റെ കൃത്യം നിർവഹിച്ചു…
ശ്വാസം മുട്ടിക്കുന്ന നിശബ്ദത വായുവിൽ തങ്ങിനിന്നു….. കാലത്തിന്റെ കൊയ്ത്തുകാരനെപ്പോലെ മഹാമാരി വ്യാപിച്ചു, ജീവൻ അലക്ഷ്യമായി കവർന്നെടുത്തു, അത് അവശേഷിപ്പിച്ചത് വിജനമായ ഗ്രാമങ്ങൾ മാത്രമായിരുന്നു
കുറച്ചു ദിവസത്തിന് ശേഷം കൃപാചര്യൻ അടുക്കൽ വന്നു…
രാജൻ…
അങ്ങയുടെ അമ്മ…പോയി….
എന്റെ മനസ്സ് മരവിച്ച അവസ്ഥ…
അഞ്ച് വർഷം മുൻപേ ഏറ്റെടുത്ത സിംഹാസനം….
ചടങ്ങുകൾ…. ഞാൻ…
വേണ്ട…അത് നമ്മൾ നടത്തികൊള്ളാം…
ഗുരോ…എന്താണീ പറയുന്നത്?
മഹാമാരി അങ്ങനെയും ബാധിക്കാൻ സാധ്യത ഉണ്ട്, അതാണ്…
എനിക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല…
ചന്ദ്ര. അവൻ ഇത്…
അറിഞ്ഞു….
എന്നിട്ട്…
അങ്ങയുടെ തീരുമാനത്തിന് വിട്ടു….
കുറെ നേരത്തെ മൗനത്തിനു ശേഷം…
അങ്ങ് പൊക്കൊളു….
അഗസ്ത്യയുടെ മനസ്സ് മുഴുവൻ ചോദ്യങ്ങൾയിരുന്നു
അവന്റെ സ്ഥാനാരോഹണം വലിയ പ്രതീക്ഷയോടെ കണ്ട ജനങ്ങൾ…..
ഒരുകാലത്ത് ഊർജ്ജസ്വലമായിരുന്ന കൊട്ടാരം ഇപ്പോൾ നഷ്ടങ്ങളുടെ ഒരു നിശ്ശബ്ദ സ്മാരകമായി മാറി…..
രാജകീയ ഹാളുകളുടെ ശൂന്യത അഗസ്ത്യന്റെ ഹൃദയത്തിൽ ഒരു സ്ഥിരമായ വേദനയായി അവശേഷിച്ചു. അവൻ നഷ്ടപ്പെടുത്തിയ എല്ലാറ്റിന്റെയും ഒരു ഓർമ്മപ്പെടുത്തൽ.
എന്നാൽ ഏറ്റവും വലിയ ശൂന്യത അവന്റെ ഇളയ സഹോദരൻ ചന്ദ്രന്റെ അഭാവമായിരുന്നു….
മഹാമാരിയുടെ രാജ്യം വീണ്ടും ശ്വാസം എടുക്കാൻ തുടങ്ങിയപ്പോൾ, മറ്റൊരു അപകടം കാത്തിരിക്കുന്നുണ്ടായിരുന്നു….
മഹാമാരിയുടെ നഷ്ടക്കണക്ക് ധനമന്ത്രിയുമായി സംസാരിക്കുമ്പോൾ..
പ്രഭോ, സേനപതി അങ്ങയെ മുഖം കാണിക്കുവാൻ ആഗ്രഹിക്കുന്നു….
വരാൻ പറയു…
വൈകാതെ സേനാപതി എന്റെ മുന്നിൽ നിന്നു…
എന്താണ്?…
അത്… മഹിഷയുടെ സൈന്യം നമ്മെ ആക്രമിക്കാൻ….
യുദ്ധം……
അടിയന്തിര യോഗം വിളിച്ചു കൂട്ടി…
ധന മന്ത്രി: മഹാമാരി കഴിഞ്ഞ നമ്മുക്ക് ഒരു യുദ്ധം കൂടി താങ്ങാൻ കഴിയില്ല..
സേനാപതി: അവരുടെ അത്രയും അംഗബലമോ ഇല്ല…
അവരുടെ അത്രയും ഭൂവിസ്‌തർത്തി ഇല്ല….
പ്രധാന മന്ത്രി: നമുക്ക് അവരുമായി സന്ധി സംഭാഷണം ചെയ്യാമല്ലോ…അവരുടെ ആവശ്യമെന്താണെന്ന് അറിയണം…
തീരെ താല്പര്യം ഇല്ലെങ്കിലും ഞാൻ അതിന് സമ്മതം മൂളി…
അധികം വൈകാതെ സന്ധിസംഭാഷണത്തിനുള്ള നീക്കങ്ങൾ തുടങ്ങി….
ദൂതൻ വന്നു…
ദൂതൻ:രാജൻ, മഹിഷയ്ക്കു നൽകുന്ന കപ്പം ഇരട്ടിയാകാനാണ് സമാധാന സന്ധിക്കുള്ള ഏക മാർഗം…
ഞാനൊന്ന് ചിരിച്ചുകൊണ്ട് തിരിച്ചു മറുപടി പറഞ്ഞു… ഈ യുദ്ധത്തിന് ആവശ്യം എന്താണ്? നമ്മുടെ ഒരു ചെറിയ രാജ്യമാണ്… മഹിഷാ രാജ്യം നമ്മുടെ യുദ്ധം ചെയ്യുന്നത് അവർക്ക് ശോഭനീയും അല്ല… ഒരു ദുരന്തം മുഖം കണ്ടുകഴിഞ്ഞു… സാമ്പത്തികമായി യാതൊരുവിധ അഭിവൃതിയും നമുക്കില്ല..
