ജന്മാന്തരങ്ങൾ Like

ഇത് ഒരു സാങ്കല്പിക നോവലാണ്, ജീവിച്ചിരിക്കുന്നവരുമായോ ജീവിച്ച് കഴിഞ്ഞവരുമായോ യാതൊരു ബന്ധവുമില്ല.

നോവൽ” ജൻമാന്തരങ്ങൾ ( reincarnation)

ഇത് മൂന്ന് ജന്മങ്ങളായി തുടരുന്ന ഒരിക്കലും വേർപിരിയാത്ത രണ്ടു ഹ്രദയങ്ങളുടെ പ്രണയത്തിന്റെ കഥയാണ്.

“””ഉമ്മാ ….,.

ഉമ്മാ,…,.. ആ….

എന്താടാ….,..

ഈ ചെക്കൻ നേരം വെളുക്കുമ്പോൾ തന്നെ ചീറി നാട്ടുകാരെ മുഴുവൻ വിളിച്ചു കൂട്ടൂലോ…

“””പെണ്ണ് കെട്ടാൻ ഉള്ള പ്രായം ആയി എന്നിട്ടും കിടക്കപായയിൽ കിടന്നു ചീറുന്നു “””
ഉമ്മ പറഞ്ഞു …

ദുസ്വപ്നത്തിന് അങ്ങനെ പ്രായം ഒക്കെ ഉണ്ടോ ഉമ്മ?
ഞാൻ ചോദിച്ചു.
“””ഏയ്.. ഇല്ല …ഇല്ല ..എണീറ്റ് പോയി പല്ല് തേച്ചു കോളജിൽ പോകാൻ നോക്ക് ചെക്കാ ….

, അവന്റെ ഒരു ദുസ്വപ്നം”””

സംഭവം ഒന്നും മനസിലായില്ല അല്ലേ!

ഞാൻ ഷഹ്സാദ് വീട്ടിൽ ഷഹു എന്ന് വിളിക്കും.
M.A history രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

പതിവുപോലെ എന്റെ ഒരു ദിനാരംഭമാണ് നിങ്ങൾ ആദ്യം കണ്ടത്
ബാക്കി കഥാപാത്രങ്ങളെ വഴിയെ പരിചയപ്പെടാം.

“ഇന്നിനി കോളേജിൽ പോണോ”
എന്തായാലും പോയേക്കാം വർഷം പതിനായിരം ഹോസ്റ്റൽ ഫീസ് എണ്ണി കൊടുത്തു പഠിക്കുന്നതല്ലെ എന്ന് വിചാരിച്ചു ഞാൻ ബെഡിൽ നിന്നും ഇറങ്ങി…

ലീവ് കഴിഞ്ഞു പോകാൻ ചെറിയ ഒരു മടി തോന്നുമെങ്കിലും ഒരുദിവസം പോലും മനപ്പൂർവ്വം കോളേജ് മുടക്കിയിട്ടില്ല.

പ്രാതലും എല്ലാം കഴിഞ്ഞ് ഞാൻ കോളേജിലേക്ക് ഇറങ്ങി.
കാഞ്ഞിരക്കുളം കായലിന് കുറുകെ കെട്ടിയ പാലവും കടന്ന് കുറേ ദൂരം നടന്നാൽ മാത്രമേ ബസ്സ് കിട്ടുകയൊള്ളു അത് കൊണ്ട് നടത്തത്തിനിടയിൽ ഒരു പാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടാൻ കഴിയും.

“എന്നാലും ഇത് ഇപ്പോൾ ഒരുപാട് തവണ ആയല്ലോ!
ഞാൻ ഇന്ന് രാവിലെ ഞെട്ടിയുണർന്ന സ്വപ്നത്തെ പറ്റി ഓർക്കുക ആയിരുന്നു.

പിന്നെ അതികം ചിന്തിച്ചു സമയം കളയാതെ കോളേജിലേക്ക് പുറപ്പെട്ടു
വഴികളിൽ ഉടനീളം ഞാൻ ആസ്വപ്നത്തെ പറ്റി തന്നെ
ആലോചിക്കുകയായിരുന്നു.

കിഴക്കോട്ട് ഒഴുകുന്ന ഒരു നദി.
അതിന്റെ മധ്യത്തിലൂടെയുള്ള വിജനമായ പാതയിലൂടെ ഞാൻ നടത്തം തുടങ്ങി.
നടത്തം തുടങ്ങുമ്പോൾ മഴ പോയിട്ട് മഴക്കാറ് പോലും ഉണ്ടായിരുന്നില്ല.

ഞാൻ പാതയുടെ നടുവിൽ എത്തിയപ്പോൾ ആകാശം ഇരുണ്ടു കൂടി.

ചുറ്റിലും ഇരുട്ട് പരന്നു, എങ്ങും കാറ്റിന്റെ ഇരമ്പം മാത്രം.

ഇടിമിന്നൽ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു .

ഭൂമി താഴ്ന്നു ഇറങ്ങുന്ന പോലെ.

നാനാ ദിക്കുകളിൽ നിന്നും ഭീകരമാം ജലം ഇരച്ചെത്തി .

കാൽ ചുവട്ടിലേ മണ്ണ് ഒലിച്ചു പോകുന്നു ,….
പ്രാണരക്ഷാർത്ഥം ഞാൻ അലറി വിളിച്ചു.

ഈ അലറൽ കേട്ടിട്ടാണ് ഉമ്മ അടുക്കളയിൽ നിന്ന് ഓടി വന്നത്.

ഇതേ സ്വപ്നം ഒരുപാട് തവണ ആവർത്തിച്ച് വന്നതോടെ എനിക്ക് ഈ സ്വപ്നവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചിന്താകുഴപ്പത്തിലായി.

ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കോളേജിൽ എത്തിയതെ അറിഞ്ഞില്ല.
ക്ളാസിൽ ഒരുവിധം എല്ലാവരും എത്തിയിരുന്നു.

കോളേജിൽ എനിക്ക് വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കൾ മാത്രമാണ് പീ.ജി ഒന്നാം വർഷം ആദ്യ അഞ്ച് മാസങ്ങളിൽ ഉണ്ടായിരുന്നത്.

അന്നത്തെ എന്റെ ചങ്കായിരുന്നു അമീർ എന്ന് വിളിക്കുന്ന അമീർ ഇബ്രാഹിം.

അഞ്ച് മാസങ്ങൾ കഴിഞ്ഞു അവൻ പഠനം നിർത്തിയതോടെ ഞാൻ ഒന്ന് മൂടോഫ് ആയെങ്കിലും അവൻ പോയ ശേഷമാണ് ഞാൻ പുതിയ സൗഹൃദങ്ങൾ കണ്ടത്തിയതും കലാലയ ജീവിതം അടിച്ചു പൊളിച്ചു ആഘോഷം ആക്കാൻ തുടങ്ങിയതും.

ഇവിടെ കുന്നംകുളം അടുത്ത് ഒരു പള്ളിയിൽ താമസിച്ചു മതം പഠിക്കുകയാണ് അവൻ.

“അവനെ അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ല ഞങ്ങൾ രണ്ടുപേരും introvert ആയിരുന്നു അങ്ങനെയാണ് ഞങ്ങൾ സുഹൃത്തുക്കൾ ആയത്”

പിന്നീട്, ശരത്ത്, വൈശാഖ്, റോഷൻ പ്രിൻസ് എന്ന റോഷനും എന്റെചങ്കുകൾ ആയി.

കലാലയ ജീവിതത്തെ കൂടുതൽ വർണാഭമാക്കി.

അമീറുമായി ഞാൻ ജിന്ന്, റൂഹാനി തുടങ്ങിയ പ്രേത,ഭൂത, പൈശാചിക കാര്യങ്ങളെ പറ്റി സംസാരിക്കാറുണ്ട്
ചില സമയങ്ങളിൽ അവൻ” ഞാൻ നിന്റെ കാലുപിടിക്കാം ഒന്ന് നിർതുമോ” എന്ന് പറയും.

എപ്പോഴും ജിന്ന്കളെ പറ്റി സംസാരിക്കുന്നത് കൊണ്ട് എനിക്ക് ജിന്ന് എന്ന പേരും കിട്ടി പിന്നീട് അത് ബംഗാളി,ബുജു എന്നൊക്കെയായിമാറി ആ കഥ വഴിയേ പറയാം.

ഒരു ദിവസം വൈകീട്ട് ഏഴുമണിയോട് അടുത്ത സമയം വീട്ടുകാരെല്ലാം കൂടിയിരുന്ന് വർത്തമാനം പറയുമ്പോൾ ഞാൻ ഉമ്മയോട് ചോദിച്ചു.

ഉമ്മാ …
ഞാൻ വിളിച്ചു
“””എന്താടാ”””
ഉമ്മ മറുപടി നൽകി
ഉമ്മ എപ്പോഴെങ്കിലും കിഴക്കോട്ട് ഒഴുകുന്ന നദി സ്വപ്നം കണ്ടിട്ടുണ്ടോ?
ഞാൻ ചോദിച്ചു!

“””ഉം.. കണ്ടിട്ടുണ്ട് എന്തേ”””
ഉമ്മ തിരിച്ചു ചോദിച്ചു.

ഞാൻ ഇന്ന് അങ്ങനെ ഒരു നതിയുടെ നടുവിൽ ഒറ്റപ്പെടുന്നത് സ്വപ്നം കണ്ടായിരുന്നു ഞാൻ പറഞ്ഞു.

ഉമ്മപറഞ്ഞു ഇത്തരത്തിൽ ഒരു നതിയുടെ നടുവിൽ ഒറ്റപ്പെടുന്നത് ഉമ്മയും സ്വപ്നം കാണാറുണ്ടെന്ന്.

ഞാൻ അനിയെത്തിയോടും ചോദിച്ചു.
“””എടീ നീ ഇങ്ങനെ വല്ല സ്വപ്നങ്ങളും കാണാറുണ്ടോ “””

അവൾ പറഞ്ഞു.
ഏയ് ഇല്ലല്ലോ എന്താ അങ്ങനെ ചോദിക്കാൻ!

ഏയ് ഒന്നൂല്ല ചുമ്മാ!
ഞാൻ മറുപടി നൽകി.

ഞങ്ങളുടെ ചർച്ച പണ്ടുകാലങ്ങളിൽ എങ്ങോ കാഞ്ഞിരക്കുളത്തും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്ന ആണ്ടമരത്തെ കുറിച്ചായി.

ആണ്ടമരമോ? അതെന്താ !

ഞാൻ ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരു മരത്തെ പറ്റി കേൾക്കുന്നത്.

ഉമ്മ പറഞ്ഞു തുടങ്ങി…
“””അതായത് എന്റെ ഒക്കെ ചെറുപ്പകാലത്ത് കായലിലെ വെള്ളം വറ്റിയാൽ വർഷങ്ങളായി ചേറിൽ പുതഞ്ഞു കിടക്കുന്ന ആണ്ടമരത്തിന്റെ തടികൾ മാന്തിയെടുക്കാൻ അടുത്ത പ്രദേശങ്ങളിൽ നിന്നും ദൂരസ്ഥലങ്ങളിൽ നിന്ന് പോലും കരിവാൻമാർ വരുമായിരുന്നു “””

ഇരുമ്പ് ചുട്ടെടുക്കാനുള്ള കരി തെയ്യാറാകുന്നതിന് ആണ്ടമരത്തിന്റെ തടികൾ അത്യുത്തമം എത്രേ!

എന്നിട്ട് വല്യുപ്പ ഇങ്ങനെ
പറയുമായിരുന്നത്രെ.

“””മക്കളേ ആ കായൽ നിൽക്കുന്ന സ്ഥലം എല്ലാം പുരാതന കാലങ്ങളിൽ വൻ മരങ്ങൾ തിങ്ങി നിറഞ്ഞ കരപ്രതേഷം ആകും അല്ലാതെ പുഴയുടെ നടുക്ക് ആരെങ്കിലും മരം വെക്കുമോ”””

ഞാൻ ഈ സാദ്ധ്യത തള്ളിക്കളഞ്ഞില്ല.

ഒരു പക്ഷെ മറ്റു പല കാരണങ്ങൾ കൊണ്ടും ആകാം.

ഇതിനെ പറ്റി ആലോചിച്ചു ഒരുപാട് തല പുണ്ണാക്കിയെങ്കിലും വ്യക്തമായ ഒരു ഉത്തരം കിട്ടാത്ത കാരണം ആണ്ടമരം എന്ന വിഷയം അതോടെ ഒഴിവാക്കി.

കൂട്ടുകാർകിടയിൽ ഞാൻ മാത്രമായിരുന്നു പ്രണയം ഇല്ലാത്തവൻ
അതിന്റെ ഒരു നിരാശ എന്റെ മുഖത്ത് എപ്പോഴും കാണും.

ഏകാന്ത നിമിഷങ്ങളിൽ എന്റെ കൂട്ടായി ഉണ്ടായിരുന്നത് അതാഉല്ലാ ഖാന്റെ ഏകാന്തതയുടെ വേർപാടിന്റെ ദുഃഖം നിഴലിച്ചു നിന്ന ദർദ് ഭാരീ ഗസലുകൾ ആയിരുന്നു.

“ഇദർ സിംദഗീ കാ ജനാസാ ഉടേഗാ ഉദർ സിംദഗീ ഉൻ കീ ദുൽഹൻ ബനേഗീ”

Leave a Reply

Your email address will not be published. Required fields are marked *