“എനിക്ക് നാളെ കളിക്കാൻ പോണം ”
“അച്ചുട്ടാ നീ നിന്റെ പ്രായം ഉള്ളവരുടെ കൂടെ കളിച്ചാൽ മതി നാളെ കളിക്കാൻ ചേട്ടൻ മാത്രേ പോകു കേട്ടല്ലോ!!!!”
അച്ഛനാണ് പോകണ്ട എന്ന് പറഞ്ഞതെങ്കിൽ കാലുപിടിച്ചെങ്കിലും സമ്മതിപ്പിച്ചേനെ ഇതിപ്പോ അമ്മ പറഞ്ഞത് കൊണ്ട് നാളത്തെ പോക്ക് മുടങ്ങിയ സങ്കടത്തിൽ ഞാൻ തിരിച്ച് എന്റെ മുറിയിൽ പോയി കിടന്നു
നാളെ കളിക്കാൻ പോകാൻ പറ്റില്ല എന്നോർത്തു സങ്കടപെട്ട് കിടന്നിട്ടും എന്റെ മനസ്സിൽ നിറയെ റിയയുടെ മുഖമായിരുന്നു
കണ്ണടക്കുമ്പോ കണ്ണടക്കുമ്പോ അവള് ചിരിച്ചോണ്ട്
എന്റെ മുൻപിൽ വരും
ഇതെന്ത്!!!
ഞാനെന്തിനാണ് അവളെ ഇങ്ങനെ ഓർത്തോണ്ടിരിക്കുന്നത് ഇനി അവളെന്നോട് കൊറേ നേരം വർത്താനം പറഞ്ഞത് കൊണ്ടാണെങ്കിൽ
അനഘയും പൊന്നുവും രേഷ്മയും എല്ലം എന്നോട് ഇതുപോലെ മിണ്ടാറുണ്ട് പക്ഷെ ഞാനിങ്ങനെ ആരെപ്പറ്റിയും ചിന്തിച്ചു കിടന്നിട്ടില്ല
പക്ഷെ എന്നാലും എനിക്കൊരു കാര്യം മനസിലായി
ഞാൻ അനഘയെ കാണുന്നത് പോലെയോ രേഷ്മയെ കാണുന്നത് പോലെയോ പൊന്നുവിനെ കാണുന്നത് പോലെയല്ല റിയയെ കാണുന്നത്
പക്ഷെ അത് ഏതുതരത്തിലാണെന്നറിയാൻ പിന്നെയും ദിവസം എടുത്തു………….
ഓരോന്നും ചിന്തിച്ചു കിടന്നത് കൊണ്ട് ഉറക്കം വളരെ ലേറ്റ് ആയാണ് വന്നത്
പിന്നെ പിറ്റേദിവസം ഞായറാഴ്ച്ച ആയതു കൊണ്ടും പ്രേതെകിച്ചു പരുപാടി ഒന്നും ഇല്ലാത്തത് കൊണ്ടും ആ ദിവസം വെറുതെ കടന്ന് പോയി
തിങ്കളാഴ്ച സ്കൂളിൽ പോണല്ലേ എന്നോർത്തു രാവിലെ എഴുന്നേറ്റ് പ്രഭാതകർമങ്ങളെല്ലാം കഴിഞ്ഞ് ഫുഡും കഴിച്ചു 9.00 മണി കഴിഞ്ഞപ്പോഴാണ് സ്കൂളിലേക്ക് പോയത്
നേരത്തെ പോയിട്ടും കാര്യമില്ല അവന്മാർ അവളുമാരെടെ കൂടെയായിരിക്കും എനിക്കത് കാണുമ്പോ അങ്ങ് ചൊറിഞ്ഞു കേറും
ഹി ഹി ചെറിയൊരു അസൂയ അത്രോ ഉള്ളു
ഞാൻ ചോക്കും ബാക്കി സാധനങ്ങളും എടുക്കാനായി സ്റ്റാഫ് റൂമിലോട്ട് പോകുമ്പോഴാണ് മിനിഞ്ഞാന്ന് കളിക്കിടെ എന്നെ ഇടിച്ചിട്ട വേട്ടവളിയനെ കാണുന്നത്
നാറി ഇവൻ കാരണമാണ് ഞായറാഴ്ച്ച എനിക്ക് കളിക്കാൻ പോകാൻ
പറ്റാണ്ടിരുന്നത്
നീ നശിച്ചു പോകുമെടാന്നും പറഞ്ഞു മനസ്സിൽ പ്രാകിയിട്ട് ഞാൻ അവനുനേരെ ചിരിച്ചു കാണിച്ചു
പക്ഷെ ഞാൻ പ്രതിക്ഷിച്ച പോലെ ഒരു ചിരി അവന്റടുത്തു നിന്ന് ഉണ്ടായില്ല അതും പോരാഞ്ഞിട്ട് അവനെന്നെ കണ്ണുരുട്ടി പേടിപ്പിക്കുകയും ചെയ്തു
ഈ നാറിയെന്തിനാണ് എന്നെ കണ്ണുരുട്ടി പേടിപ്പിക്കണത് ഇവനല്ലേ അന്ന് എന്റെ മേത്ത് വന്ന് കേറിയത്
പിന്നെ ഞാനവനെ മൈൻഡ് ചെയ്യാണ്ട് നേരെ സ്റ്റാഫ് റൂമിൽ കേറി ചോക്കും ബാക്കി സാദനങ്ങളും എടുത്ത് ക്ലാസ്സിലോട്ട് നടന്നു
ഇന്നത്തെ ദിവസത്തെ ക്ലാസ്സാണെൽ അറുബോറും
എത്രയും പെട്ടെന്ന് വൈകുന്നേരം അകണേ എന്നുള്ള പ്രാർത്ഥന ദൈവം കേട്ടെന്ന് തോന്നുന്നു അത് കൊണ്ട് സമയം ഇഴഞ്ഞു നീങ്ങുകയായിരുന്നു
ഈ സമയത്തെല്ലാം കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുകയും ടീച്ചർ ശ്രദ്ധിക്കാത്തപ്പോ എന്തൊക്കെയെ പറയുന്ന അഖിലിനെയും അനഘയെയും, അതുലിനെയും രേഷമയെയും കണ്ടത്
കൂടാതെ ഇതെല്ലാം കണ്ട് കുരുപൊട്ടിയിരിക്കുന്ന അനന്തുവിനെയും ഞാൻ ശ്രദ്ധിച്ചു
അവന്റെ ലൈൻ വേറെ ക്ലാസ്സിലല്ലേ അതിന്റെ കുരുപൊട്ടലാരിക്കും
എങ്ങനെയോ അന്നത്തെ ദിവസത്തെ ക്ലാസ്സ് കഴിഞ്ഞ്
ഞാൻ നേരത്തെ ഞങ്ങള് പോണ വഴിയിൽ ഞാൻ ചെന്ന് നിന്നു
കുറച്ചുനേരം കാത്തുനിന്നതും റിയ ഒറ്റക്ക് നടന്നു വരുന്നത് കണ്ടു
അവള് വരുന്നത് കണ്ടപ്പോ എന്തോ ഒരു പ്രത്യേകതാ
അവൾക്കിത്തിരി ഭംഗി കൂടിയോ…….
അവള് ദൂരെ നിന്നും വരുന്നത് നോക്കി ഞാൻ നിന്നു
മനസിനകത്തു എന്തോരം കുഴിച്ചിട്ടാലും
സ്നേഹം മുളപൊട്ടി പുറത്തേക്ക് വരും എന്ന് മനസിലായത് അവളെ കാണുമ്പോഴയിരുന്നു
എനിക്കവളോട് പ്രേമം ഇല്ല എന്ന് മനസിനെ എത്ര പറഞ്ഞു പഠിപ്പിച്ചിട്ടും അവളെ കാണുമ്പോൾ ഞാനതു മറക്കും
“””അനഘ എന്തെ ഇന്ന് വന്നില്ലേ??””””
അവളെടുത്തു വന്നപ്പോ ഞാൻ ചോദിച്ചു
“””ഇല്ലടാ അവള് ഇപ്പൊ വരുന്നില്ലെന്ന് എന്നോട് പൊക്കോളാൻ പറഞ്ഞു
