അല്ല നീ എന്താ പോകണ്ടുനിന്നെ???”
“”മിനിഞ്ഞാന്ന് എന്നോടൊരാൾ പറഞ്ഞു എനിക്ക് കൂട്ടുകാരൊന്നും ഇല്ല എന്നോടാരും കൂട്ടുകൂടാറില്ലന്ന്
അപ്പൊ അയാൾക്ക് ഒരു കമ്പനി കൊടുക്കാമെന്നോർത്ത് നിന്നതാ…..”
“ആഹാ…..
“””അല്ലടാ നീ എന്താ ഇന്നലെ കളിക്കാൻ വരാതിരുന്നത്
നീ വരുന്നോർത്ത് ഞാൻ ആ ഗ്രൗണ്ടിൽ കാത്തിരുന്നു അവസാനം നിന്റെ ചേട്ടനോട് ചോദിച്ചപ്പോ പുള്ളിയാ പറഞ്ഞത് നീ വന്നില്ലന്ന് “””
“””അത് എന്നെ അമ്മ വിട്ടില്ല”””
ഞാനൊരു ചമ്മിയ ചിരിയോടെ പറഞ്ഞു
പിന്നെ ഓരോന്നും പറഞ്ഞു പറഞ്ഞു എന്റെ വീടെത്തിയപ്പോൾ ഒരു ടാറ്റയും തന്നിട്ടവൾ പോയി
ആ ആഴ്ച മുഴുവൻ അങ്ങനെ തന്നെയായിരുന്നു
അങ്ങനെ നാളുകൾ പോകും തോറും അവളെ കുറിച്ചുള്ള ചിന്തകളും അവളോടുള്ള ഇഷ്ടവും കൂടി കൂടി വന്നു
ഉറങ്ങാൻ കിടക്കുമ്പോഴും ചോറുകഴിക്കുമ്പോഴും
എന്തിന് കക്കൂസിൽ പോകുമ്പോ വരെ അവളുടെ ചിന്തയായിരുന്നു മനസ് നിറയെ
ഒന്ന് രണ്ടാഴ്ച്ച കഴിഞ്ഞ് ഒരു വെള്ളിയാഴ്ച രാത്രി പത്തര ആയിക്കാണും
എന്റെ കൈയിലിരുന്ന അമ്മയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി
അഖിൽ calling……
“ഹലോ ഡാ അച്ചു ”
“ഹലോ
പറയടാ!!!!!!!!! ”
“”””ഡാ അച്ചു നാളെ അമ്പലത്തിൽ പോകാം????””””
“”ഏതമ്പലത്തിൽ??””
“എടാ നമ്മടെ കൃഷ്ണന്റെ അമ്പലത്തിൽ “””
“”എന്താടാ വിശേഷിച്ചൊരു അമ്പലത്തിൽ പോക്ക്???””
“”വിശേഷം ഒന്നുല്ലടാ അവളും റിയയും വരാന്നു പറഞ്ഞിട്ടുണ്ട് നീയും കൂടെ വാ “”
റിയ അമ്പലത്തിൽ വരുന്നുണ്ടെന്നറിഞ്ഞപ്പോ അവളെ കാണാനൊരു ആഗ്രഹം
വേറൊന്നും കൊണ്ടല്ല തിങ്കളും ചൊവ്വയും
പബ്ലിക് ഹോളിഡേ ആണ്
അതുകൊണ്ട് തന്നെ ഞാൻ ഞായറാഴ്ച വൈകുന്നേരം മാമന്റെ വീട്ടിൽ പോകും അവിടെ പോയാൽ തിരിച്ചു വരണമെങ്കിൽ എങ്ങനെ പോയാലും വ്യാഴം കഴിയും
ഇത്രേം ദിവസം അവളെ കാണാതിരിക്കുന്നത് എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു………
“”എപ്പോഴാടാ പോണത്???””
“”രാവിലെ 6.00 മണിയാവുമ്പോ അമ്പലത്തിൽ വരണം ഞാനവിടെ കാണും!!!!”””
“”അപ്പൊ ശെരി രാവിലെ അമ്പലത്തിൽ കാണാം “””
“”ഒക്കെടാ ഗുഡ് നൈറ്റ് “””
നാളെ അമ്പലത്തിൽ പോകാനുള്ളത് കൊണ്ട് ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു
പിറ്റേദിവസം എഴുന്നേറ്റവഴി ഫോണിൽ സമയം നോക്കിയതും 6.00 മണി
കോപ്പ് എഴുന്നേറ്റപ്പോ വൈകിയല്ലോ
ഞാൻ പെട്ടെന്ന് കുളിച്ചൊരുങ്ങി ഇറങ്ങി സമയം നോക്കിയതും 6. 20 ഹാളിലെ പെട്ടിയിൽ നിന്നു വണ്ടിയുടെ കീയും എടുത്ത്
അമ്മയോട് യാത്രയും പറഞ്ഞിറങ്ങി
ഞാൻ വണ്ടിയെടുത്തപ്പോ നോക്കിയോടിക്കണം എന്നും പറഞ്ഞിട്ട് അമ്മ അടുക്കളയിലേക്ക് തന്നെ പോയി
വണ്ടിയൊടിച്ചു തുടങ്ങിയിട്ട് അധികം നാളായിട്ടില്ല
അതുകൊണ്ട് തന്നെ ഞാൻ വണ്ടിയെടുത്ത് പുറത്തേക്കിറങ്ങിയാൽ അമ്മക്ക് പേടിയാണ്
പിന്നെ ഇന്ന് അമ്പലത്തിൽ പോകാനാണെന്ന് പറഞ്ഞതുകൊണ്ടാണ് അമ്മ വണ്ടിയെടുക്കാൻ സമ്മതിച്ചത്
വൈകിയത് കൊണ്ടും വെളുപ്പിനെ റോഡിൽ തിരക്ക് കുറവായതു കൊണ്ടും മാക്സിമം വേഗതയിലാണ് പോയത്
ഒരു പത്തുമിനിറ്റ് കൊണ്ട് ഞാൻ അമ്പലത്തിൽ ചെന്നു
അമ്പലത്തിൽ നല്ല തിരക്ക് അമ്പലത്തിന്റെ ചുറ്റുമതിലിനു ചുറ്റും നടന്നിട്ടും അവരെ കാണാത്തത് കൊണ്ടും എന്റെ പ്രായത്തിലുള്ള ഒരുപാട് പെൺപിള്ളേരുള്ളത് കൊണ്ടും ഞാൻ അമ്പലത്തിന്റെ പുറത്ത് അവരെയും നോക്കിയിരുന്നു
ഒരു രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞതും അഖിലും അനഘയും അവരുടെ പിറകിലായി രണ്ടു മൂന്ന് പെൺപിള്ളേർക്കിടയിലൂടെ റിയയും നടന്നു വരുന്നത് കണ്ടത്
റിയയെ കണ്ടതും ഒരു നിമിഷം എന്റെ ഹൃദയമിടിപ്പ് നിന്നു പോയി
കണ്ണിൽ കണ്മഷിയും എഴുതി
നെറ്റിയിൽ ചന്ദന കുറിയും തൊട്ട് ചുണ്ടിൽ ഒരു നറുപുഞ്ചിരിയോടെ അമ്പലത്തിന്റെ കല്പടവും കടന്ന് അവൾ വരുന്നതും നോക്കി ഞാനവിടെ നിന്നു
നീലയും മഞ്ഞയയും കളറുള്ള ദാവണി അവളുടെ സൗന്ദര്യത്തെ ചെറുതായിട്ട് വർധിപ്പിച്ചോ???
എന്നെ ദൂരെ നിന്ന് കണ്ടപ്പോഴേ ആ ഉണ്ടക്കണ്ണുകൾ
എന്നെ ഉറ്റുനോക്കുന്നതായി എനിക്ക് തോന്നി
അവര് മൂന്നുപേരും എന്റടുത്തുവന്നതും അഖിൽ എന്റെ കൈയിലിരുന്ന വണ്ടിയുടെ കീ അഖിൽ തട്ടി പറിച്ചെടുത്തു
