“””എടാ ഒറ്റ റൈഡ് ഇവിടുന്ന് ഒരു കിലോമീറ്റർ പോയിട്ട് തിരിച്ചു വരാം ഞാനിത് വരെ അവളേം കൊണ്ട് ബൈക്ക് റൈഡ് പോയിട്ടില്ല ഒറ്റത്തവണ പോയിട്ട് വരാം പ്ലീസ്!!!!”””
അവൻ മുഖത്തു ദൈന്യതയും നിറച്ചു എന്റെ മറുപടിക്കായി കാത്തുനിന്നു
കാര്യം അനഘ എന്റെ ബൈക്കിൽ കേറുന്നത് എനിക്കിഷ്ടം അല്ലെങ്കിലും അഖിൽ എന്റെ ചങ്കായി പോയില്ലേ
“”ആ പോയിട്ട് വാ
പക്ഷെ ആ ജംഗ്ഷനിലോട്ട് പോകരുത് ചേട്ടൻ ഓടാൻ വരുന്ന ടൈമാണ് അവനും ഞാനും അല്ലാതെ വേറാരും ആ വണ്ടിയോടിച്ചിട്ടില്ല
വേറാരും ആ വണ്ടിയൊടിക്കണത് കണ്ടാൽ അവനെന്നെ കൊല്ലും “”
“””മം ഞാനവഴി ഒരു കാരണവശാലും പോകില്ല “””
അനഘയും അഖിലും എന്റെ വണ്ടിയെടുത്ത്
പോയി അപ്പോഴാണ് ഞാൻ പിന്നെയും റിയയെ നോക്കുന്നത്
അവൾ എന്റെ മുന്നിൽ നിൽക്കുമ്പോൾ ഒരു ദേവത നിൽക്കുമ്പോലെയാണ് എനിക്ക് തോന്നിയത്
അവളെന്റെ മുന്നിൽ വന്നുനിന്നിട്ടും എനിക്കൊന്നും സംസാരിക്കാൻ പറ്റുന്നില്ലായിരുന്നു
ഒരു രണ്ടുമിനിറ്റു ഞാൻ അവളെ തന്നെ നോക്കി നിന്നു
“ഡാ നീയെന്താ അന്തംവിട്ടു നിൽക്കുന്നത്
ഡാ അച്ചു എന്ത് പറ്റി????”
ഞാൻ അവളെ തന്നെ അന്തംവിട്ടു നോക്കി നിക്കുന്നത് കണ്ടിട്ട് എന്റെ തോളിൽ തട്ടിയിട്ട് അവളെന്നോട് ചോദിച്ചു………
“I love you”
മനസ്സിൽ വന്ന ചിന്ത തലച്ചോറിലേക്കെത്തും മുന്നേ വായിലൂടെ പുറത്തേക്ക് വന്നു
അവളുടെ കണ്ണിൽ നോക്കി പറയാനൊള്ള ശേഷി ഇല്ലാത്തത് കൊണ്ടാണോ ഞാൻ തലകുനിച്ചു നിന്നാണ് പറഞ്ഞത്
മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ ഞാൻ തലയുയർത്തി നോക്കി
പ്രതിക്ഷിക്കാത്തത് എന്തോ അല്ലെങ്കിൽ ഇഷ്ടപ്പെടാത്തത് എന്തോ കേട്ടത് പോലെ അവളുടെ മുഖം മാറി അതൊരു വിതുമ്പലിലേക്കും പിന്നീട് കരച്ചിലിലേക്കും വഴി മാറി…………….
തുടരണോ??????…………………..
