അക്ഷയം – 4 1

രോമാഞ്ചം വരും……..

പക്ഷെ ആ രോമാഞ്ചത്തിന് ആയുസ് വെറും നാല് മണിക്കൂറായിരുന്നു………

ഞാൻ കടയിൽ നിന്നു വീട്ടിൽ വന്നുകേറി കൈയിൽ ഉണ്ടായിരുന്ന മൊട്ട വറുത്തു എനിക്കുള്ളത് കഴിച്ചിട്ട് ബാക്കി കുറച്ച് അച്ഛനും അമ്മയ്ക്കും വെച്ചു ടീവി കണ്ടിരുന്നു

ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞതും അമ്മയും അച്ഛനും ചേട്ടനും പോയിട്ട് വന്നു……..
അങ്ങനെ ടീവിയും കണ്ടിരുന്നപ്പോഴാണ് ആരോ വീടിന്റെ കാളിങ് ബെൽ അടിക്കുന്നത്

ചേട്ടൻ പോയി തുറന്നപ്പോഴേക്കും

കുറച്ച് പോലീസുകാർ വന്ന് വീടിനു മുന്നിൽ നിൽക്കുന്നു ……

ചേട്ടൻ വാതിൽ തുറന്നപ്പോഴേക്കും രണ്ട് മൂന്ന് പോലീസുകാർ വീടിനകത്തേക്ക് കേറി

പോലീസിനെ കണ്ടതും അടുക്കളയിൽ നിന്നു അമ്മയും റൂമിൽ നിന്ന് അച്ഛനും ഹാളിലേക്ക് വന്നു….

“വാ സാറെ ഇരിക്ക്….”

അച്ഛൻ ആദിത്യമര്യാദ എന്ന രീതിയിൽ SI യോട് പറഞ്ഞു…..

അത് കേൾക്കേണ്ട താമസം പുള്ളി സെറ്റിയിലോട്ട് ഇരിക്കുകേം ചെയ്തു……

“എന്താ സാറെ വന്നത് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ???”

പോലീസ് വന്നത് എന്തിനാണെന്നറിയാനുള്ള ആകാംഷ കൊണ്ട് ചേട്ടൻ ചോദിച്ചു…….

“മം കുറച്ചു പ്രശ്നം ഉണ്ട് നിങ്ങടെ ഇളയമോനെ പറ്റി കുറെ കഥകൾ നാട്ടിൽ പറഞ്ഞു നടപ്പുണ്ടല്ലോ…..

നിങ്ങളൊന്നും അറിഞ്ഞില്ലേ???”

അച്ഛനെ നോക്കി SI ചോദിച്ചു……

“അറിയുന്നുണ്ട് സാറെ എന്ത് ചെയ്യാനാ പറ്റി പോയി

ഇനി ഇവന്റെ ഭാഗത്തു നിന്ന് യാതൊരു പ്രശ്നവും

ഉണ്ടാവില്ലെന്ന് ഞാനവർക്ക് ഉറപ്പ് കൊടുത്തതാണ്…

അല്ല സാറെ അവരെന്തെങ്കിലും പരാതി തന്നോ???……..”
അച്ഛന്റെ ചോദ്യം കേട്ടതും ഞാനുൾപ്പെടെയുള്ള എല്ലാവരുടെയും മുഖത്ത് ഒരു ഭയം വന്നു ചേർന്നു…….

“അവരുടെ ഭാഗത്തു നിന്ന് കേസ് പരാതിയോ ഒന്നും ഉണ്ടായിട്ടില്ല പക്ഷെ ഇപ്പോഴുള്ള പ്രശ്നം ഇതല്ല

ഇവന്റെ പേരിൽ വേറൊരു പരാതി കിട്ടിയിട്ടുണ്ട്…..

ചെറിയ പരാതിയല്ല വധശ്രമം ആണ് ഇവനെതിരെ

തന്നിരിക്കുന്ന പരാതി……

ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ നോക്കുക

ദേഹോപദ്രവം ഏല്പിക്കുക എന്നിവയാണ് ചാർജ് ചെയ്തിരിക്കുന്നത്………..

ഒരു പതിനെട്ടുകാരനെ പറ്റി ഇങ്ങനൊരു പരാതികിട്ടിയപ്പോ ഇവനെ പറ്റി ഒന്ന് അന്വേഷിക്കണമല്ലോ അങ്ങനെ അന്വേഷിച്ചു ചെന്നപ്പോ ഇതിലും വലുതാണ് ഇവൻ ചെയ്തു കൂട്ടിയിരിക്കുന്നതെന്ന് അറിഞ്ഞത്…..

എല്ലം കൂടി കൂട്ടി മോനൊരു അഞ്ചാറ് കൊല്ലം അകത്തുകിടക്കാനൊരു വകുപ്പ് ഞാൻ കാണുന്നുണ്ട്

അപ്പൊ എന്ത് ചെയ്യണം….?????”

“സാറെ എങ്ങനെയെങ്കിലും ഈ കേസ് ഒന്ന് ഒഴിവാക്കി തരണം ഇനി ഇവനെക്കൊണ്ട് ഒരു കുഴപ്പോം ഉണ്ടാവില്ല

ഈ ഒരു തവണ സാറൊന്ന് ക്ഷമിച്ചിട്ട് ഈ കേസ് ഒഴിവാക്കാൻ എന്തെങ്കിലും ഒരു വഴി കാണിച്ചുതരണം????””

അച്ഛൻ അപേക്ഷിക്കുന്നത് പോലെ പറഞ്ഞു…..

“ഇതിലിപ്പോ എനിക്കൊന്നും ചെയ്യാനോ പറയാനോ ഇല്ല പരാതി കിട്ടി…. കേസ് ചാർജ് ചെയ്യുകേം ചെയ്തു

ഇനി ഇവനെ കേസിൽ നിന്നു രക്ഷിക്കണമെങ്കിൽ പരാതി തന്നയാൾ കേസ് പിൻവലിക്കണം……….

ഞാൻ വേണമെങ്കിൽ അയാളെ ഇവിടെ വരുത്തി സംസാരിക്കാം…..

അയാൾക്ക് ഒത്തുതിർപ്പാക്കാൻ സമ്മതമാണെങ്കിൽ ഓക്കേ…….”

പുള്ളി ഫോണെടുത്ത് ആരെയോ വിളിച്ചു

ഒരു വണ്ടി വന്നപ്പോൾ അച്ഛനും SI യും കൂടി പുറത്തേക്കിറങ്ങി പോകുകയും ചെയ്തു…….
അച്ഛൻ തീരിച്ചു വന്നപ്പോൾ മുഖത്ത് ചെറിയൊരു ആശ്വാസഭാവം ഉണ്ടായിരുന്നു അത് കണ്ടപ്പോഴാണ് എന്റെ ജീവൻ നേരെ വീണത്

അച്ഛൻ ഹാളിലേക്ക് വന്നു പുറകെ SI യും

ആ SI നേരെ വന്നത് എന്റടുത്തേക്കായിരുന്നു……….

“ഇപ്പൊ രക്ഷപെട്ടെന്നോർത്ത് ഒരുപാട് സന്തോഷിക്കണ്ട

നിന്റെ പ്രായം ഓർത്തുമാത്രം വെറുതെവിട്ടതാ നിന്നെ

പക്ഷെ ഇനിയും നീ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി എന്നറിഞ്ഞാൽ ഇപ്പൊ ഒതുക്കിത്തീർത്ത അതുൾപ്പടെ കുത്തിപ്പൊക്കി നിന്നെ ഞാൻ അകത്തുകേറ്റും അതുകൊണ്ട് മോനിത്

പശ്ചാത്തപിക്കാനും പ്രയിശ്ചിത്തം ചെയ്യാനുമുള്ള അവസരമായി കണ്ടാൽ മതി…….”

അച്ഛനോട് യാത്രയും പറഞ്ഞു SI ഇറങ്ങി പോയി

എന്തോ ഭാഗ്യത്തിന് വന്ന പണി ഒഴിവായി പോയി എന്ന ആശ്വാസത്തിൽ റൂമിലേക്ക് വലിഞ്ഞ എന്നെ അച്ഛൻ പുറകിൽ നിന്ന് വിളിച്ചു നിർത്തി…….

Leave a Reply

Your email address will not be published. Required fields are marked *