അക്ഷയം – 4 1


ബോധം കേട്ട് താഴേക്ക് വീണ എന്നെ അമ്മ വന്നു പിടിച്ചു മടിയിലേക്കിരുത്തി

അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളി തുള്ളിയായി എന്റെ മുഖത്തേക്ക് പതിച്ചു

……..ആ കണ്ണുനിറഞ്ഞു കണ്ടപ്പോഴാണ് ഞാൻ ചെയ്തതെല്ലാം മണ്ടത്തരമായിരുന്നു എന്നെനിക്ക് മനസിലായത്…….

……ഒരു പെണ്ണിന്റെ പേരും പറഞ്ഞു സ്വന്തം മാനം കളഞ്ഞു ഇടി കൊണ്ടു…..

… ഇനി നാളെ ഇത് നാട്ടിലറിയുമ്പോ

അച്ഛൻ ഉണ്ടാക്കിവെച്ച ബഹുമാനം ഇല്ലാതാവും

നാട്ടുകാർ അച്ഛനെ പുച്ഛിക്കും സ്വന്തം മകനെ മര്യതക്ക് നോക്കാൻ സാധിക്കാത്തവൻ എന്നും പറഞ്ഞു കളിയാക്കും…….

……അമ്മയുടെ അവസ്ഥയും അതുതന്നെ ആയിരിക്കില്ലേ

….. സാധാരണ മക്കൾ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അമ്മമാർക്കാണ് കുറ്റം

ഞാൻ ഈ കാണിച്ചതിന് ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ ഏൽക്കേണ്ടി വരുന്നത് അമ്മയല്ലേ!!…..

നീണ്ട ചിന്തകൾക്ക് ശേഷം കണ്ണ് തുറന്നപ്പോൾ ഞാൻ

ഹോസ്പിറ്റലിൽ ആയിരുന്നു

തലയിൽ നിന്നും ചോരവരുന്നതും ബോധംകെട്ടു വിഴുന്നതും കണ്ടുപേടിച്ചിട്ടാണ് അച്ഛനും ചേട്ടനും കൂടി എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്

ഞാൻ കണ്ണ് തുറന്നത് കണ്ടതും ചേട്ടൻ എന്റടുത്തു വന്നു
“ഡാ തലക്കിപ്പോ എങ്ങനെയുണ്ട്??”

“കൊഴപ്പം ഇല്ലടാ ”

തലപൊട്ടി പിളരുന്ന വേദനയുണ്ടെങ്കിലും ഇല്ലെന്ന് ഞാൻ ചുമ്മാ തട്ടിവിട്ടു

“എടാ അവളുടെ വിട്ടിൽ വെച്ച് എന്നെ തല്ലിയ ആ നാറി ഏതാടാ??? ”

…..എന്തോ ഓർത്തിട്ടെന്നപോലെ ഞാൻ പെട്ടെന്ന് ചോദിച്ചു…….

“അതവൾടെ ചെറിയച്ഛനാണ് SI റിജേഷ്…..”

പുള്ളിടെ തല്ലും തെറിയും കേട്ടപ്പോഴേ എനിക്ക് തോന്നിയതാ പുള്ളി പോലീസിലാണെന്ന്….

ഞാൻ മനസിൽ പറഞ്ഞു

“ഹ്മ് നിനക്ക് വിശക്കുന്നുണ്ടോ??”

“ചെറുതായിട്ട് അത് കൊഴപ്പം ഇല്ല ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യുവോ??”

“ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാന്നാടാ ഡോക്ടർ പറഞ്ഞത് ”

“അമ്മേം അച്ഛനും എന്തെടാ??”

കുറെ നേരം പുറത്തേക് നോക്കിയിരുന്നിട്ടും അവരെ കാണാത്തത് കൊണ്ട് സംശയം തോന്നി ഞാൻ ചോദിച്ചു

” നിന്നെ ഹോസ്പിറ്റലിൽ കൊണ്ടുവന്നാക്കിയിട്ട് അവര് പോയി
അമ്മ പറഞ്ഞത് നിന്നെ ഇനി കാണണ്ടന്ന ”

അത് പറയുമ്പോ ചേട്ടന്റെ സ്വരം ചെറുതായിട്ട് ഇടറുന്നുണ്ടായിരുന്നു

“അതെന്താടാ അമ്മ അങ്ങനെ പറഞ്ഞത് ”

എന്റെ കണ്ണൊക്കെ നിറഞ്ഞു തുടങ്ങിയിരുന്നു

“നീ പ്രേമിച്ച ആ പെണ്ണില്ലേ അവള് കാരണം

നിന്റെ ബോധം പോയപ്പോ അവളെന്തൊക്കെയാ പറഞ്ഞതെന്നറിയാവോ

നീ രണ്ട് കൊല്ലമായിട്ട് അവളുടെ പുറകെ നടക്കുവാണെന്നും അവളെത്ര പറഞ്ഞിട്ടും നീ അവളെ ശല്യം ചെയ്യുവാണെന്നും

പക്ഷെ ഇതൊന്നും അല്ലടാ പ്രശനം ആയത്

നീ നമ്മടെ ശവപറമ്പില്ലേ അവടെ വെച്ച് അവളെ കേറിപ്പിടക്കാൻ നോക്കിയെന്ന് അവള് പറഞ്ഞു

അതിനവൾ തെളിവും കാണിച്ചു

നീ കേറി പിടിച്ചപ്പോ ഉണ്ടായതാണെന്നും പറഞ്ഞൊരു മുറിവ് ഉണങ്ങി കരുവാളിച്ച ഒരു പാട് അവള് കാണിച്ചു അതും വയറ്റത്ത്…..

അതും കൂടി കണ്ടപ്പോ അമ്മ തകർന്നു പോയെടാ

രാവിലെ വരെ ഇരുന്ന് കരച്ചിലായിരുന്നു

ഇത്തിരി മുൻപാണ് അച്ഛൻ അമ്മേനേം വിളിച്ചോണ്ട് വീട്ടിലേക്ക് പോയത്

അമ്മ ഓർത്തിരിക്കുന്നത് നീ അവളെ കേറി പിടിച്ചെന്നാണ്……

നീ എങ്ങനെയെങ്കിലും അമ്മേനെ പറഞ്ഞു മനസിലാക്കാൻ നോക്ക് അല്ലെങ്കിൽ ഇത് കൂടുതൽ പ്രശ്നം ആവും…..”

“ഞാൻ പറഞ്ഞാൽ അമ്മ വിശ്വസിക്കുമോടാ????”

“എന്താ ഉണ്ടായതെന്ന് വെച്ചാൽ അമ്മേട് പറ……

അല്ലേടാ നിങ്ങൾ തമ്മിൽ എന്താ പ്രോബ്ലം

അവളെന്താ അങ്ങനെ പറഞ്ഞത്

വിട്ടുകാരുടെ തല്ലിൽ നിന്ന് രക്ഷപെടനാണെങ്കിൽ
അവൾക് നിങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് മാത്രം പറഞ്ഞ പോരാരുന്നോ അതിന് പകരം നീ അവളെ കേറി പിടിച്ചെന്നൊക്കെ അവള് പറഞ്ഞത് എന്തിനാണ്????”

“അവള് എന്നെ കൂടെ നിന്ന് ഊമ്പിക്കുവാരുന്നു

അവള് ഒരു അഞ്ചാറ് മാസം മുൻപ് നിന്റെ കൂടെ പഠിച്ച സനൂപ് ചേട്ടനും ആയിട്ട് റിലേഷൻ സ്റ്റാർട്ട്‌ ചെയ്തു…..

Leave a Reply

Your email address will not be published. Required fields are marked *