അക്ഷയം – 4 1

വണ്ടിയും എടുത്ത് നേരെ അമ്മസ് ബേക്കറിയിലേക്ക്……

അവിടുന്ന് 1kg യുടെ ഒരു ബ്ലാക്ക് ഫോറെസ്റ്റ് കേക്കും…..
വാങ്ങി വിട്ടിൽ വന്നു പത്തൊമ്പത് മെഴുകുതിരിയും കത്തിച്ചു വെച്ച് സ്വയം കേക്ക് മുറിച് ഒറ്റക്കാഘോഷിച്ചു…….

ഓരോ ദിവസം മുന്നോട്ട് പോയ്കൊണ്ടിരുന്നപ്പോഴും എനിക്ക് ഭാവിയെ പറ്റി വല്ല്യ ചിന്തയൊന്നും ഇല്ലായിരുന്നു….

ഇനി ചിന്തിച്ചാൽ തന്നെ അടുത്ത സിനിമ ഡൌൺലോഡ് ആകുമ്പോ ഞാനതു മറക്കും……

പിന്നെ ഏഷ്യാനെറ്റിന്റെ വൈഫൈയുള്ളത് കാരണം അതികം ചിന്തിക്കേണ്ടി വരാറില്ല എന്നത് വേറൊരു സത്യം…….

അങ്ങനിരുന്നപ്പോ ഒരുദിവസം രാവിലത്തെ പരുപാടിയൊക്കെ കഴിഞ്ഞ് പതിവുപോലെ ഒരു ബീയറും എടുത്ത് സിനിമ കാണാനിരുന്നപ്പോഴാണ് ആരോ വന്ന് കാളിങ് ബെൽ അടിച്ചത്….

സാധാരണ അയൽവാസികളൊന്നും ഇങ്ങോട്ട് നോക്കാറുപോലും ഇല്ല…

ആദ്യം ഒക്കെ മിണ്ടാൻ വരുമായിരുന്നു എങ്കിലും എന്റെ

നിസ്സഹകരണ മനോഭാവം കണ്ടിട്ട് പിന്നെ എന്നോടാരും മിണ്ടാൻ വന്നിട്ടില്ല…..

ഞാൻ പോയി വാതിൽ തുറന്നതും ഒരു എഴുപത് വയസ്സ് തോന്നിക്കുന്ന ഒരാൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു

എവിടേയോ കണ്ട് നല്ലപ്പരിചയം പക്ഷെ ആരാണെന്ന് പെട്ടന്നങ്ങോട്ട് മനസിലാവുന്നില്ല…..

“അച്ചുമോനെ നിനക്കെന്നെ മനസിലായില്ലേ ”

അന്തംവിട്ടു നോക്കി നിന്ന എന്നെ നോക്കി പുള്ളി ചോദിച്ചു…..

ആ ശബ്ദം കേട്ടപ്പോഴാണ് എനിക്കളെ മനസിലായത്

…… രാജൻ വല്യച്ഛൻ….. അതായത് അമ്മേടെ അച്ഛന്റെ അനിയൻ…..

ഇപ്പൊ അമ്മേടെ കുടുംബത്തിലുള്ള ഏറ്റവും മുതിർന്ന വ്യക്തി …… അമ്മേടെ ബന്ധു ആണെങ്കിലും എന്റെ അച്ഛനുമായിട്ടും വീടുമായിട്ടും പുള്ളിക്ക് നല്ല ബന്ധമായിരുന്നു……….വീട്ടിൽ എപ്പോവേണമെങ്കിലും വരാവുന്ന

ആരെ വേണമെങ്കിലും ഉപദേശിക്കാനും വഴക്കുപറയാനും കഴിയുന്ന ഒരു കാരണവർ……..

“പിന്നെ എനിക്ക് മനസിലാവാതെ രാജൻ വല്യച്ഛൻ അല്ലെ വാ അകത്തിരിക്കാം…..”
ഞാൻ അകത്തേക്ക് നടന്നു എന്റെ പിറകെ പുള്ളി അകത്തേക്ക് വന്നു….

ഞാൻ തിരിഞ്ഞു നോക്കിയപ്പോ പുള്ളി ഹാൾ മൊത്തം കാര്യമായിട്ട് വീക്ഷിക്കുവാണ്…….

“മോനിവടെ ഒറ്റക്കാണോ താമസിക്കണത് ”

“അഹ് വല്യച്ച ”

“പക്ഷെ ഈ റൂമൊക്കെ നല്ല വൃത്തി സാധാരണ ഈ ചെറുപ്പക്കാരൊക്കെ ഒറ്റക്ക് താമസിക്കുമ്പോ

ഇതിന്റെ പകുതി വൃത്തി ഉണ്ടാവാറില്ല അതാ ചോദിച്ചത് ”

പുള്ളിടെ ചോദ്യത്തിന് ഞാനൊരു പുഞ്ചിരി കൊടുത്തു

“…….. ഇത് കുഞ്ഞിലേ തൊട്ടുള്ള ശീലാണ് ഞാൻ ഉപയോഗിക്കുന്ന സാധനങ്ങളും സ്ഥലവും എല്ലം വൃത്തിയായിരിക്കണം…. ”

“അതൊരു നല്ല ശീലം ആട മോനെ……

അല്ല അപ്പൊ നിന്റെ തീറ്റെം കുടിയും ഒക്കെ എങ്ങനാ???”

“ഞാൻ തന്നെ ഉണ്ടാക്കും…..

ഞാനൊറ്റക്കല്ലേ ഉള്ളു അപ്പൊ കൊറച്ചുണ്ടാക്കിയമതിയല്ലോ അതുകൊണ്ട് ഒറ്റക്ക് ഉണ്ടാക്കി തിന്നാം എന്നെനിക്ക് തോന്നി……..

വല്യച്ഛൻ വാ ഇരിക്ക് ഞാൻ ചായ എടുക്കാം ”

“ചായയൊന്നും വേണ്ട എന്തേലും തണുത്തത് മതിയെടാ…..”

ഞാൻ ഫ്രിഡ്ജിൽ നിന്നും കുറച്ച് നാരങ്ങാവെള്ളം ഒരു ഗ്ലാസ്സിലേക്ക് പകർത്തി പുള്ളിക് കൊടുത്തു……..

“ഞാൻ ഇവിടെയാണെന്ന് ആര് പറഞ്ഞു???”

ഞാൻ പുള്ളിക്കാരികിലായിരുന്നുകൊണ്ട് ചോദിച്ചു

“കല്യാണം വിളിക്കാനായിട്ട് നിന്റെ വീട്ടിലോട്ട് വന്നപ്പോ നിന്റെ ചേട്ടനാണ് പറഞ്ഞത് നീ പഠിക്കാൻ വേണ്ടി തൊടുപുഴക്ക് പൊന്നെന്ന് എല്ലാരേം വിളിച്ചിട്ട് നിന്നെ മാത്രം നേരിട്ട് വന്ന് വിളിക്കണ്ടിരുന്ന മോശം അല്ലെ അതാ ഇങ്ങ്
പോന്നത്…..”

“കല്യാണോ…..

ആരുടെ കല്യാണം???…… ”

“ചിക്കുന്റെ കല്യാണം ആട…..

അടുത്ത മാസം 26ന്….

നീയും നിന്റെ ചേട്ടനും കൂടെ നേരത്തെ വരണം….”

“ങേ ചിക്കു ചേട്ടന്റെ കല്യാണം ആയോ…..

പെണ്ണെവിടുന്നാ???”

“അവന്റെ കൂടെ ജോലി ചെയ്യുന്നതാ അമേരിക്കയിൽ

Pediatrician ആയിട്ട്…..

അവര് തമ്മിൽ ഇഷ്ടത്തിലായിരുന്നു…

എന്നോട് ചോദിച്ചു അച്ഛൻ അവളുടെ വിട്ടിൽ പോയി പെണ്ണ് ചോദിക്കുവോന്ന്….

അവന്റെ ആഗ്രഹം പോലെ നടക്കട്ടെന്നോർത്ത് ഞാൻ പോയി ചോദിച്ചു….

അവർക്കും സമ്മതം പിന്നെ വെച്ചുനീട്ടൻ തോന്നിയില്ല അതാ ഇത്ര പെട്ടെന്ന് നടത്തുന്നത്……”

Leave a Reply

Your email address will not be published. Required fields are marked *