അക്ഷയം – 4 1

അതും എന്റെ കൂടെ നിന്നോണ്ട്

ഇന്നലെ ഞങ്ങൾ വെള്ളമടിച്ചോണ്ടിരുന്നപ്പോ

രാഹുൽ ചേട്ടനാണ് ഈ കാര്യം എന്നോട് പറഞ്ഞത്

അത് കേട്ടപ്പോ എനിക്ക് വല്ലാത്ത സങ്കടം ആയി

അടിച്ച കെട്ടും മനസിൽ വന്ന സങ്കടോം അഖിൽ പറഞ്ഞ വാക്കുകളും കൂടി കേട്ടപ്പോ അവളോടുള്ള കലിപ്പിൽ അവളുടെ വിട്ടിൽ ചെന്നു കേറിയതാണ് പക്ഷെ അത് ഇത്രേം സീനവും എന്നെനിക്ക് അറിയില്ലായിരുന്നു”…….

“ആ എന്തായാലും വരാനുള്ളത് വന്നു നീ എങ്ങനേലും അമ്മേനെ പറഞ്ഞു മനസിലാക്കാൻ നോക്ക്”

പിന്നെ ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല

കുറച്ചു നേരം കഴിഞ്ഞ് ഡോക്ടർ വന്ന് ചെക്ക് ചെയ്തു ഡിസ്ചാർജ് എഴുതിത്തന്നു….

വീട്ടിലേക്കുള്ള യാത്രയിൽ അമ്മയോട് എന്ത് പറയും എന്ന ചിന്തയായിരുന്നു മനസ് നിറയെ……..

എന്തായാലും നടന്നത് മുഴുവൻ നടന്നത് പോലെ പറയാം എന്ന് ഞാൻ തീരുമാനിച്ചു………

കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ ശരീരം മുഴുവൻ നല്ല വേദയായിരുന്നു

നേരെ വീടിനകത്തേക്ക് കേറിയതും ഞാൻ അമ്മയുടെയും അച്ഛന്റേം മുറിയിലേക്ക് ചെന്നു

ഞാൻ ചെന്നപ്പോൾ അമ്മ കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു അച്ഛൻ അടുത്തിരുന്നു അമ്മയെ അശ്വസിപ്പിക്കുന്നു
ഞാൻ പെട്ടെന്ന് അമ്മയുടെ കാലിലേക്ക് വീണു

ഞാൻ കാലിൽ തൊട്ടതും അമ്മ കാല് വലിച്ചിട്ടെന്നെ

വെറുപ്പോടെ നോക്കി

“അമ്മേ……”

“……….നീയൊന്നും പറയണ്ട എനിക്കൊന്നും കേൾക്കേം വേണ്ട കേക്കേണ്ടതൊക്കെ ഞാൻ ആ പെങ്കൊച്ചിന്റെ വായിൽ നിന്ന് കേട്ടു……

… എന്നാലും നിനക്കെങ്ങനെ തോന്നി അച്ചുട്ടാ ആ പെങ്കൊച്ചിനെ ഉപദ്രവിക്കാൻ………

…..ഞാൻ നിന്നെ അങ്ങനെയാണോടാ വളർത്തിയത്

…. ആ കൊച്ചു പറയണത് കേട്ടപ്പോ പോയി ചത്താൽ മതിയെന്നായിപ്പോയി……

….. പോ ഈ റൂമിൽനിന്ന് ഇറങ്ങി പോ കള്ളും കുടിച്ചു തോന്നിയവസോം കാണിച്ചു നടക്കാൻ ഞാൻ സമ്മതിക്കില്ല

നീ ഇനി എന്റെ മൂന്നിൽ വന്നുപോകരുത്……”

… എന്റെ മുഖം കാണാൻ താല്പര്യം ഇല്ലാത്തതു പോലെ അമ്മ തിരിഞ്ഞു കിടന്നു

അമ്മ ഓരോ വാക്കുപറയുമ്പോഴും കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു……

എനിക്ക് എനിക്ക് പറയാനുള്ളത് പോലും കേൾക്കാൻ താൽപര്യമില്ലാതെയുള്ള അമ്മയുടെ കിടപ്പ് കണ്ടിട്ട് എനിക്ക് വല്ലാത്ത സങ്കടവും എന്നെ പറ്റി കള്ളത്തരം പറഞ്ഞു കൊടുത്ത റിയയെ കൊല്ലാനുള്ള ദേഷ്യവും എനിക്കുണ്ടായിരുന്നു……

ഞാൻ നിറഞ്ഞ കണ്ണുകളുമായി അവരുടെ റൂമിൽ നിന്നും ഇറങ്ങി ഹാളിൽ വന്നപ്പോൾ ചേട്ടൻ ഹാളിൽ തന്നെ ഇരുപ്പുണ്ടായിരുന്നു

അവന്റെ നിസ്സഹായതയോടെയുള്ള നോട്ടം കണ്ടപ്പോഴേ അവൻ എല്ലാ കേട്ടു എന്നെനിക്ക് മനസിലായി

മാനസികാവസ്ഥ ശരിയല്ലാത്തത് കൊണ്ട് ഞാൻ റൂമിലേക്ക് പോന്നു കട്ടിൽ പോയി കിടന്ന് ഒരുപാട് നേരം കരഞ്ഞു……..
എങ്ങനെയെങ്കിലും അമ്മയുടെയും അച്ഛന്റെയും തെറ്റുധാരണ മാറ്റണം അതായിരുന്നു മനസ് നിറയെ..

അമ്മ ഒരുപാട് ഇമോഷണൽ ആണ് അതുകൊണ്ട് അമ്മയെ പെട്ടെന്ന് പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല എന്ന് ഏറെ നേരത്തെ ചിന്തക്ക് ശേഷമാണ് എനിക്ക് മനസിലായത്….

അച്ഛനോട് സംസാരിക്കണം അച്ഛനാവുമ്പോ പെട്ടെന്ന് കാര്യം മനസിലാവും അച്ഛൻ തന്നെ അമ്മയെ പറഞ്ഞു മനസിലാക്കുകയും ചെയ്യും………

ചിന്തിച്ചുകിടന്ന് എപ്പോഴോ ഉറങ്ങി പോയി

വൈകുന്നേരം ചേട്ടൻ വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്

എനിക്ക് കഴിക്കാൻ ഫുഡും കൊണ്ട് വന്നതായിരുന്നു അവൻ

കഴിച്ചുകൊണ്ടിരുന്നപ്പോ എന്റെ മനസ്സിൽ വന്ന ചിന്ത

ഞാൻ ചേട്ടനോട് പറഞ്ഞു

അച്ഛനും അമ്മയും എവിടെയോ പോയെന്ന് അവൻ പറഞ്ഞു

ഫുഡും കഴിച്ചു വീണ്ടും കട്ടിലിൽ കേറി കിടന്നു

ഒന്നെഴുന്നേറ്റ് നടക്കണം എന്നുണ്ടെങ്കിലും ശരീരം അനുവദിക്കുന്നില്ല….

ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് ഞാൻ എന്റെ ഫോണിനെ പറ്റി ചിന്തിക്കുന്നത്….

ഞാൻ എഴുന്നേറ്റ് നേരെ ചേട്ടന്റെ അടുത്ത് ചെന്നു

“എടാ എന്റെ ഫോൺ നിന്റെ കയ്യിലുണ്ടോ??”

“ഇല്ല ഹോസ്പിറ്റലിൽ ചെന്നപ്പോഴൊന്നും നിന്റെ കൈയിൽ ഫോണില്ലായിരുന്നു….

….അത് നീ എവിടെയാ വെച്ചത്??? ”

“….. എന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു റിയയുടെ വിട്ടിൽ വെച്ച് എനിക്ക് കാൾ
വന്നതാ അതിനു ശേഷം അത് ഞാനെടുത്തു പോക്കറ്റിൽ ഇട്ടു അത് കഴിഞ്ഞ് എനിക്കോർമ്മയില്ല…..

Leave a Reply

Your email address will not be published. Required fields are marked *