അക്ഷയം – 4

സ്‌ക്രീനിൽ വൈഫ്‌ എന്ന് തെളിഞ്ഞു വന്നതും

നടക്കട്ടെ നടക്കട്ടെ എന്നും പറഞ്ഞു ഞാൻ അവിടെന്നിറങ്ങി……

കല്യാണം കഴിഞ്ഞില്ല അതിനു മുൻപേ വൈഫെന്നൊക്കെ സേവ് ചെയ്ത് വെച്ചിരിക്കുന്നത്…..

കൊറേ റൂം കേറി നടന്ന് ആരും ഉപയോഗിക്കാത്ത ഒരു റൂം ഞാൻ കണ്ടുപിടിച്ചു…..

റൂം നിറച്ചും പൊടിയാണെങ്കിലും എനിക്കതൊക്കെ കൂടുതലായിരുന്നു…..

അവിടെ കിടന്ന കട്ടിലിൽ ബാഗും വെച്ച് കുറച്ചുനേരം അവിടെത്തന്നെ കിടന്നു…….

ഞാൻ എന്തിനാണോ ഇപ്പൊ ഇങ്ങോട്ട് വന്നതെന്നുള്ള ചിന്തായിലായിരുന്നു ഞാൻ……..

കുറച്ച് നേരം കഴിഞ്ഞതും ഒന്ന് രണ്ട് വണ്ടി വന്ന് നിൽക്കുന്ന സൗണ്ട് ഞാൻ കേട്ടു……

ആരെക്കെയാണെന്നറിയാൻ വേണ്ടി ഞാൻ പുറത്തേക്കിറങ്ങി………
വന്ന ആളുകളെ കണ്ടതും പുറത്തേക്കിറങ്ങേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി….

അമ്മയും അച്ഛനും ചേട്ടനും രാജൻ വല്യച്ഛനും രതീഷ് അച്ഛനും മുന്നിൽ വന്ന വണ്ടിയിലും

പുറകിലെ വണ്ടിയിലായി പൊന്നുവും ശ്യാമളമ്മയും

മാമനും……

എന്നെ കണ്ടതും അമ്മേടേം അച്ഛന്റേം അമ്മായിയുടെയും മാമന്റെയുമൊക്കെ മുഖഭാവം

മാറുന്നത് ഞാൻ ശ്രദ്ധിച്ചു……

“നീ എപ്പോ വന്നു…….?”

എന്നെ കണ്ടതും രാജൻ വല്യച്ഛൻ ചോദിച്ചു…..

“കുറച്ച് നേരായി…..”

“ആ എന്ന വാ നമുക്ക് ഈ സാധനങ്ങളൊക്കെ എടുത്തകത്തേക്ക് വെക്കാം…..”

ഞങ്ങളെല്ലാം കൂടി അരിയും പച്ചക്കറിയും ഉൾപ്പെടെ എല്ലാ സാധനവും എടുത്ത് അകത്തേക്ക് വെച്ചു……

ഇന്ന് വൈകുന്നേരം തൊട്ട് ബന്ധുക്കൾ വന്നുതുടങ്ങും

എന്നോർത്തപ്പോ എനിക്കുണ്ടായിരുന്ന കോൺഫിഡൻസും കൂടി പോയി……

എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊന്നും അധികം ബന്ധുക്കളൊന്നും അറിഞ്ഞിട്ടില്ല…….

പക്ഷെ ആരെക്കെയോ അറിഞ്ഞിട്ടുണ്ട്

അതിനുശേഷം വരുന്ന ആദ്യത്തെ ഫങ്ക്ഷനായതു കൊണ്ട്….. കല്യാണ വിട്ടിൽ അതൊരു ചർച്ചയാവാൻ സാധ്യത ഉണ്ട്…..

അതോർത്തപ്പൊത്തന്നെ കല്യാണത്തിൽ പങ്കെടുക്കാൻ വല്ലാത്ത മടി….
തിരിച്ചു പോയാലോ എന്ന് വരെ ചിന്ത വന്നു

അമ്മേനേം അച്ഛനേം കൂടി കണ്ടപ്പോ അത് ഇരട്ടിയായി…..

ഇവിടെ തന്നെ നിന്നാൽ എങ്ങനെയെങ്കിലും അമ്മേടേം അച്ഛന്റേം മുന്നിൽ പോയി ചാടും എന്നറിയാവുന്നത് കൊണ്ട് ഞാൻ വണ്ടിയും എടുത്ത് പുറത്തേക്കിറങ്ങി…….

നേരെ പോയത് ബാറിലേക്കായിരുന്നു രണ്ട് ബീറും വാങ്ങി നേരെ കായലിനരികിലേക്ക്……….

നല്ല കുറച്ച് പാട്ടുകളും വെച്ച് ബീറും കുടിച്ചവിടെ കിടന്നു………

നല്ലരീതിക് ഇരുട്ടി തുടങ്ങിയപ്പോഴാണ് ഞാൻ തിരിച്ചു ചെന്നത്…….

വൈകുന്നേരം കുറെ ആളുണ്ടാവും എന്ന് വിചാരിച്ച എനിക്ക് തെറ്റി…..

അവിടെ ആകെ ഉണ്ടായിരുന്നത് എന്റെ വീട്ടുകാരും മാമനും ഫാമിലിയും പിന്നെ കുറച്ചു പന്തൽ പണിക്കാരും മാത്രമായിരുന്നു…..

ഞാൻ നൈസായിട്ട് വണ്ടിയും പുറത്ത് വെച്ചിട്ട്

പമ്മി പമ്മി വീടിനകത്തേക്ക് കേറിയതും ആരോ പുറകിൽ നിന്നും വിളിച്ചു……..

“നീ ഏതാ ഇത്ര അധികാരത്തോടെ വീടിന്റെ അകത്തേക്ക് കേറാൻ മാത്രം ………”

നിങ്ങളെതാണ് തള്ളേ എന്ന് ചോദിക്കാനാണ് തോന്നിയതെങ്കിലും

പ്രായത്തെ ബഹുമാനിച്ചു ഞാൻ അവരോടൊന്നും തിരിച്ചു പറഞ്ഞില്ല……

“ഞാൻ അക്ഷയ്…..

രശ്മിടെ മോനാ……”
“ഓ നീ രശ്മിടെ മോനായിരുന്നോ…….

നിന്നെ കണ്ടാ മനസിലാവില്ലല്ലോടാ…

മുടിയൊക്കെ വളർത്തി ഒരുമാതിരി കാടൻ സ്റ്റൈൽ ആയിപോയല്ലോ……..”

“ഏയ്‌ ഇതാ ഇപ്പോഴത്തെ ഫാഷൻ……

ഞാൻ അകത്തേക്ക് പൊക്കോട്ടെ…..”

അവരോട് അധികം സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ ചോദിച്ചിട്ട് പൊക്കത്തേക്ക് നടന്നു….

എതിരെ അമ്മയെ കണ്ടെങ്കിലും അമ്മ എന്റെ മുഖത്ത് പോലും നോക്കിയില്ല……. അത് പ്രതീക്ഷിച്ചതു കൊണ്ട്

എനിക്ക് വല്യ സങ്കടമൊന്നും തോന്നിയില്ല…….

അല്ലെങ്കിൽ തന്നെ ഓരോ നിമിഷവും ഞാൻ അവരെ വെറുത്തു തുടങ്ങിയിരുന്നു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം മക്കളെ അമ്മമാർക്ക് വിശ്വാസം ഉണ്ടാവില്ലേ……… കുറച്ചെങ്കിലും…… പക്ഷെ അച്ഛനും അമ്മേം ഞാൻ പറയുന്നതൊന്നും കേൾക്കാൻ കൂടി കൂട്ടാക്കിയില്ല…….. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട ………

എല്ലാവരും ഓരോ പണികളിലും മുഴുകിയപ്പോ

ഞാൻ ആരും കാണാതെ മുറിയിൽ വന്നിരുന്നു……

ചേട്ടനുൾപ്പടെ പലരും എന്നെ തിരക്കി വന്നെങ്കിലും ഞാൻ ആരോടും മിണ്ടാൻ പോയില്ല

കുറെ നേരം ഫോണിൽ കളിച്ചിരുന്നതിന് ശേഷം ഞാൻ കിടന്നു നാളത്തെ നാളത്തെ കല്യാണത്തിനെ പറ്റി ചിന്തിച്ചുകൊണ്ട്………..

പിറ്റേ ദിവസം ആരോ രാവിലെ തന്നെ വാതിലിൽ മുട്ടി വിളിക്കുന്നതും കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്……

ഫോൺ എടുത്ത് സമയം നോക്കിയപ്പോ 5.58AM എന്നാലും ഏത് മൈരാണ് ഈ സമയത്ത് വിളിക്കാൻ……

…….. ഞാൻ കണ്ണും തിരുമി എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നപ്പോ ചേട്ടനാണ് വാതിലിൽ മുട്ടിയത്…..

… ഈ മൈരൻ ആയിരുന്നോ……
“എന്താടാ രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് വന്നതാണോ…….”

ഉറക്കം പോയ കലിപ്പിൽ ഞാൻ ചോദിച്ചു……

“ഡാ നീ വേഗം കുളിച്ചു റെഡിയായി വാ നമുക്ക് കുറച്ച് സ്ഥലം വരെ പോകാനുണ്ട്……”

ഞാനെങ്ങോട്ടും ഇല്ലെന്ന് പറഞ്ഞു വാതിലടക്കാൻ ഒരുങ്ങിയതും അവനകത്തു കേറി……

…… നീ എന്റെ കൂടെ വരും പോയി കുളിയെടാന്നും പറഞ്ഞു അവൻ തനി ചേട്ടനായി…..

…….. ഇനിയെന്തായാലും കെടന്നാൽ ഉറക്കം വരില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ പോയി കുളിച്ചൊരുങ്ങി ഇറങ്ങി…….

……മുറ്റത്തു കിടന്ന ഹോണ്ട സിറ്റിയിൽ കേറാൻ പോയതും അതിലല്ല ഇതിൽ എന്നും പറഞ്ഞ് അവൻ അടുത്ത് കിടന്ന പോളോ കാറിലേക്ക് കേറി…….

…….. പുത്തൻ കാർ……

“എടാ ഇത് അരടെ വണ്ടിയ??????”

“ഇതാണ് എന്റെ പുത്തൻ വണ്ടി…….”

അവൻ സ്റ്റീയറിങ്ങിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു……

“അപ്പൊ മറ്റേ സ്വിഫ്റ്റാ???”

“അത് വിറ്റു ഈ വണ്ടിയെടുത്തു…. ”

വണ്ടി പതിയെ പുറത്തേക്കിറക്കിയതും പൊന്നു എവിടെന്നോ ചാടി വണ്ടിക്കു മുന്നിൽ വന്നു

“എങ്ങോട്ടാ രണ്ടും കൂടി “
അവള് വണ്ടിയിൽ കേറിയിരുന്നു ചോദിച്ചു…..

“ഞങ്ങളെങ്ങോട്ടെങ്കിലും പോകും ഇതൊക്കെ ചോദിക്കാൻ നീയാരാ “..

സാധാരണ അവളെന്തു ചോദിച്ചാലും ഞാൻ അവളെ കളിയാക്കിയേ സംസാരിക്കാറുള്ളു ആ ചിന്തയിൽ പറഞ്ഞതായിരുന്നു ഞാൻ……

” ഞാനാരായാലും……. നിന്നെപ്പോലെ ക്രിമിനൽ അല്ല…… ”

എടുത്തടിച്ചത് പോലെ അവളുടെ മറുപടി കിട്ടിയതും എനിക്കെന്തോ പോലെയായി……..

………….അങ്ങനെ പറഞ്ഞതുകൊണ്ടാണെന്ന് തോന്നുന്നു ചേട്ടൻ അവളെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു…….

“എന്നെ നോക്കി പേടിപ്പിക്കാനൊന്നും നോക്കണ്ട….

ഞാൻ പറഞ്ഞത് സത്യമല്ലേ…….

അല്ലെങ്കിൽ അല്ലെന്ന് പറയടാ ക്രിമിനലെ…….”

അവള് വീണ്ടും എന്നെ ക്രിമിനൽ എന്ന് വിളിച്ചു കളിയാക്കിക്കൊണ്ടിരുന്നു……

അവസാനം ചേട്ടൻ അവളെ വണ്ടിയിൽ നിന്നു ഇറക്കി വിടും എന്ന് പറഞ്ഞതും സ്വിച്ചിട്ടപോലെ അവളുടെ കളിയാക്കലും കുറ്റപ്പെടുത്തലും നിന്നു …..

Leave a Reply

Your email address will not be published. Required fields are marked *