അക്ഷയം – 4 1

One day എന്ന തായി റൊമാന്റിക് മൂവി കണ്ടു

അതെനിക് വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു …..

……പിന്നീട് റൊമാന്റിക് ഡ്രാമ ടൈപ്പ് സിനിമകളുടെ ഒരു ഘോഷയാത്രയായിരുന്നു കുറെ സിനിമകൾ കണ്ടു കൂറേ ചിരിച്ചു കുറെയൊക്കെ സങ്കടപെടുത്തി കുറെയൊക്കെ കരയിച്ചു …..
പല സിനിമകളിലും നായകനെ ഞാനായി സങ്കൽപ്പിച്ചു…..

അങ്ങനിരുന്നപ്പോഴാണ് അർജുൻ റെഡ്‌ഡി എന്ന സിനിമ ഞാൻ കാണുന്നത്..

സാധാരണ തെലുങ്ക് കന്നഡ സിനിമകൾ ഒന്നും കാണാത്ത ഞാൻ ആദ്യമായി കണ്ടാ തെലുങ്കു സിനിമയായിരുന്നു അർജുൻ റെഡ്‌ഡി …..

എന്തോ വല്ലാത്തടുപ്പം ആ സിനിമയോട് എനിക്ക് തോന്നി

അവന്റെ തനിച്ചുള്ള ജീവിതവും പ്രണയ നഷ്ടവും

എല്ലം എന്റെ ജീവിതത്തിനോട് എവിടെയൊക്കെയേ ചെറിയ സാമ്യം തോന്നി…..

ആ സിനിമയേക്കാൾ ഉപരി അർജുൻ എന്ന കഥാപാത്രത്തോട് വല്ലാത്തൊരു അടുപ്പം തോന്നി….

പിന്നെ പിന്നെ ആ സിനിമ ഒന്നും രണ്ടും തവണ കാണാൻ തുടങ്ങി……. പതിയെ പതിയെ അർജുൻ റെഡ്‌ഡി എന്ന കഥാപാത്രമായി ഞാൻ മാറുകയായിരുന്നു…..

ആഴ്ചയിൽ രണ്ടുദിവസം ഞാൻ തൊടുപുഴ ബീവറേജിൽ പോയി കുപ്പിയെടുക്കും

ഒരു ലിറ്ററിൽ കൂടുതൽ മേടിക്കാറില്ല

കൂടുതൽ മേടിച്ചാൽ കൂടുതൽ കൂടിക്കും എന്നറിയാവുന്നത് കൊണ്ടായിരുന്നു ആ തീരുമാനം….

പിന്നെ എപ്പോഴും 6-7കുപ്പി ബിയർ ഫ്രിഡ്ജിൽ എപ്പോഴും ഉണ്ടാവുന്നത് കൊണ്ട് ഞാൻ അതുവെച്ചു അഡ്ജസ്റ്റ് ചെയ്യും……

ഡെയിലി കുടിക്കും എന്നിട്ട് ചുമ്മാ ഡിപ്രേഷൻ അടിച്ചിരിക്കും പേര് വരെ ചെറുതായിട്ട് മാറ്റിനോക്കി ‘അക്ഷയ് റെഡ്‌ഡി ‘ അഹ് ഒരു ചേർച്ചയൊക്കെ ഉണ്ട്

പിന്നീട് ഒരു തരം സ്വപ്ന ലോകത്തായിരുന്നു ഞാൻ…….

മൂന്ന് നാല് മാസം കഴിഞ്ഞപ്പോഴായിരുന്നു ഞാൻ എന്റെ ശരീരവും മുഖവും ഞാൻ വീണ്ടും ശ്രദ്ധിച്ചത്

തുടങ്ങിയത്……..

എനിക്ക് പണ്ടത്തെക്കാൾ തടി വെച്ചു

നേരത്തെ മീശ വളർന്നു തുടങ്ങുമ്പോഴേ വടിച്ചുകളയുന്നതായിരുന്നു ഇപ്പൊ മീശ വളർന്നു ഒരുമാതിരി വൃത്തികെട്ട രീതിയിൽ നിൽക്കുന്നു

താടിയാണെങ്കിൽ നല്ലരീതിക് വളർന്നിട്ടുണ്ട്

മുടി വളർന്നു തുടങ്ങിയെങ്കിലും അത്ര വൃത്തികേടായിട്ട് തോന്നിയില്ല….

പക്ഷെ എനിക്കേറ്റവും സങ്കടം തോന്നിയ കാര്യം

വയറു ചെറുതായിട്ട് ചാടി തുടങ്ങിയതായിരുന്നു

……… അന്ന് മുതൽ ഞാൻ ആഴ്ചയിൽ ഒരിക്കൽ മീശയും താടിയും വടിച്ചു തുടങ്ങി
ഡെയിലി വർക്ഔട്ടും തുടങ്ങി അതിന്റെ പ്രതിഫലനം എന്ന രീതിയിൽ വയറു കുറഞ്ഞു തുടങ്ങി……

ജീവിതത്തിലും ജീവിത രീതിയിലും ഒരുപാട് മാറ്റം വന്നുവെങ്കിലും അച്ഛന്റേം അമ്മേടേം തീരുമാനത്തിന് ഒരു മാറ്റോം ഉണ്ടായില്ല….

വിട്ടിൽ നിന്നിറങ്ങിയപ്പോ കുറച്ച് നാള് കഴിയുമ്പോ അവര് തിരിച്ചു വിളിക്കും എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു

അതൊക്കെ വെറും ആഗ്രഹം മാത്രമായിരുന്നു…….

ഇടക്കിടക്ക് ചേട്ടൻ വരുമ്പോഴും ആരെങ്കിലും വീട് കേറി വിൽക്കാൻ വരുമ്പോഴും മാത്രമാണ് ഞാൻ ആരോടെങ്കിലും മിണ്ടുന്നത്….

ആദ്യമൊക്കെ ആരും മിണ്ടാനില്ലാത്തത് വല്ലാത്ത സങ്കടമായിരുന്നെങ്കിലും പിന്നീട് ആ ഏകാന്തതയെ ഞാൻ സ്നേഹിച്ചു തുടങ്ങി……..

ഇപ്പൊ വിട്ടിൽ നിന്നിറങ്ങിയിട്ട് ഒരു കൊല്ലം ആയി……

സത്യം പറഞ്ഞ അച്ഛനേം അമ്മേനേം ഞാൻ മറന്നു തുടങ്ങിയിരുന്നു……

കള്ളുകുടി ഓവറായി തുടങ്ങിയതും ഞാനും ചേട്ടനും തമ്മിൽ വഴക്കായി അതിന്റെ തുടർച്ചയെന്നോണം

ഇടക്കിടക്ക് എന്നെ കാണാൻ വരുന്ന ചേട്ടൻ വരവ് നിർത്തി….

എങ്കിലും ആവിശ്യത്തിൽ കൂടുതൽ ക്യാഷ് പുള്ളി അയച്ചുതരുവായിരുന്നു…..

ഓരോ ദിവസവും മെട്രോ ട്രെയിന്റെ വേഗതയിൽ കടന്നു പൊയ്ക്കൊണ്ടിരുന്നു………..

സാധാരണ എല്ലാവർഷവും കാര്യമായിട്ടാഘോഷിക്കുന്ന എന്റെ പിറന്നാൾ പോലും സാധാരണ പോലെ കടന്നു പോയി എനിക്ക് പതിനെട്ടു വയസ്സായ ദിവസം എന്റെ കൂട്ടുകാരുടെയും ചേട്ടന്മാരുടെയും സ്റ്റാറ്റസുകളിൽ ഞാൻ നിറഞ്ഞു നിന്നിരുന്നു………

ഇന്ന് ഇന്നെനിക്കു പത്തൊമ്പത് വയസായി ആരും വിഷ് പോലും ചെയ്തില്ല……

അതുകൊണ്ട് തന്നെ രാവിലെ തൊട്ട് വൈകുന്നേരം വരെ അതിന്റെ പേരും പറഞ്ഞു ഡിപ്രെഷൻ അടിച്ചിരുന്നു……… പിന്നെ ആരാഘോഷിച്ചില്ലെങ്കിലും എന്റെ ബര്ത്ഡേ ഞാൻ ആഘോഷിക്കണമല്ലോ

Leave a Reply

Your email address will not be published. Required fields are marked *