അക്ഷയം – 4

അവന്റെ പുറത്ത് തട്ടിയിട്ട് പറഞ്ഞു……

ഞാനവനെ ഒന്ന് കെട്ടിപിടിച്ചു………

എന്റെ മനസ്സിൽ അങ്ങനെ ചെയ്യാനാണ് തോന്നിയത്

അല്ലെങ്കിലും ആയിരം വാക്കുകളെക്കാളും ഒരു കെട്ടിപിടിത്തം തന്നെയാണ് സ്നേഹം കാണിക്കാൻ നല്ലത്……..

……. ആദ്യമായിട്ടാണ് ഞാൻ അവനെ കെട്ടിപിടിക്കുന്നത്

എന്റെ കുഞ്ഞിലേ തൊട്ടേ എന്റെ പലകാര്യങ്ങളും നോക്കി നടത്തുന്നത് അവനാണെങ്കിലും ഒന്ന് കെട്ടിപ്പിടിക്കാൻ അവസരം കിട്ടിയിട്ടില്ലായിരുന്നു എന്നത് വേറൊരു സത്യം

ഞാൻ ബൈക്കിൽ കേറി തൊടുപുഴയിലേക്ക് മാപ് ഇട്ട് യാത്ര തുടങ്ങി……

വിട്ടിൽ നിന്നു മാറിനിൽക്കുന്നതിൽ ഏറ്റവും സങ്കടം തോന്നിയത് അവനെ പിരിഞ്ഞിരിക്കുമ്പോഴായിരുന്നു…..

ഒന്നര മണിക്കൂർ യാത്രക്ക് ശേഷം ഞാൻ വിട്ടിൽ എത്തിച്ചേർന്നു….

കുറച്ചുകാലം മുൻപ് അച്ഛനും മാമനും കൂടി എന്തോ ആവിശ്യത്തിനായി തൊടുപുഴയിൽ വന്നപ്പോ കണ്ടിഷ്ടപ്പെട്ടു മേടിച്ച വീടാണ്…..

ഇപ്പൊ കുറേനാളായിട്ട് വാടകയ്ക്കു കൊടുത്തേക്കുവായിരുന്നു പക്ഷെ അവസാനം വന്ന വാടകക്കാർ എന്തോ തന്തയില്ലാത്തരം കാണിച്ചത് കൊണ്ട് പിന്നെ ആർക്കും വാടകക്ക് കൊടുത്തില്ല

ആ എന്തായാലും അതെനിക്ക് ഉപകാരം ആയി…..

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറന്ന് അകത്തു കേറി…..
വെള്ളയും റോസും പെയിന്റടിച്ച കാണാൻ നല്ല ഭംഗിയുള്ള വീട്

ചെടി ചട്ടിയിൽ നിന്നു വീടിന്റെ താക്കോൽ എടുത്ത് തുറന്ന് അകത്തുകയറി

എല്ലം വൃത്തിയാക്കി ഇട്ടിട്ടുണ്ട്

കഴിഞ്ഞതവണ താമസിച്ച താമസക്കാരുടെ എന്തോ കുറച്ച് സാധനം ഒരു മുറിയിൽ കൂട്ടി വെച്ചിട്ടുണ്ട്….

ഞാൻ പോയി കട്ടിലിൽ കിടന്നതും യാത്രക്ഷീണം കാരണം ഉറങ്ങി പോയി…..

പിന്നീട് എഴുന്നേറ്റ് ഫോൺ എടുത്തു സമയം നോക്കിയപ്പോ രാത്രി പതിനൊന്നു മണി

ഫോണിൽ 6-7 മിസ്സ്‌ കാൾ കെടക്കുന്നത് കണ്ട് ഞാൻ ചേട്ടനെ തിരിച്ചു വിളിച്ചു……

“ഹലോ ഡാ നീ അവിടെ എത്തിയോ??”

“ആ ഞാൻ ഇവിടെ വന്നിട്ട് കൊറേ നേരായി…..

വന്നവഴി കെടന്ന് ഉറങ്ങി പോയി അതാ വിളിച്ചിട്ട് എടുക്കാതിരുന്നത്…..”

“ആ നീ വല്ലോം കഴിച്ചോ?…..”

“ഇല്ല കഴിക്കണം!!…….”

“നീ ഇപ്പൊ പുറത്തുപോയി കഴിക്ക് നാളെതൊട്ട് ഒരു കുക്കിനെ വെക്കാം!…..”

“ഏയ്‌ എനിക്കുവേണ്ടി കുക്കിനെ വെക്കേണ്ട

ഞാൻ തന്നെ ഉണ്ടാക്കി കഴിച്ചോളാം!…..”

“ഡാ നീ കാര്യായിട്ട് പറഞ്ഞതാണോ തന്നെ കുക്ക് ചെയ്ത് കഴിച്ചോളാം എന്ന്??”

“ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞതാ ഇങ്ങനെയൊക്കെയല്ലേ പഠിക്കണത് ”

“അ നീ നിനക്കിഷ്ടം ഉള്ളതുപോലെ ചെയ്….

ഞാനൊരു പതിനായിരം രൂപകൂടി അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് നിനക്കെന്തെങ്കിലും
ആവിശ്യം വരുവണേൽ എടുത്തോ

ശെരി ഞാൻ വെക്കുവാ പോയി ഏതെങ്കിലും പോയി കഴിക്ക്……”

“ഓക്കേ ഡാ….”

ഞാൻ കാൾ കട്ട്‌ ചെയ്ത് മുഖവും കഴുകി വീടിനകത്തുകൂടെ കുറച്ച്നേരം നടന്നു

ഒരു വലിയ വീട്ടിനുള്ളിൽ ഞാൻ ഒറ്റക്ക് ഹോ ചെറിയ പേടിയൊക്കെ വന്നുതുടങ്ങി………

എങ്കിലും അതൊന്നും വകവെക്കാതെ ഞാൻ അതിലാവഴിയൊക്കെ നടന്നു കണ്ടു

……….. മൂന്ന് മുറിയുണ്ട് വീടിന് എല്ലാത്തിലും അറ്റാച്ഡ് ബാത്രൂം വിശാലമായ ഹാൾ നല്ല വലിപ്പവും സൗകര്യവും ഉള്ള അടുക്കള

വീടിനു ചേരുന്ന തരത്തിലുള്ള റോസ് കളർ പെയിന്റ്

……. വീട് എന്തുകൊണ്ടും എനിക്കിഷ്ടപ്പെട്ടു

…….. കുറച്ചുനേരത്തെ വീടുകാണൽ കഴിഞ്ഞ് ഞാൻ വീണ്ടും വന്നുകിടന്നു….

വിശപ്പും ക്ഷീണവും കാരണം പെട്ടെന്നുറങ്ങിപ്പോയി…….

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ നല്ല വിശപ്പ് പെട്ടെന്നൊരു കുളിയും കഴിഞ്ഞ് ബാഗിൽ നിന്നും ഒരു ടീഷർട്ടും ജീൻസും എടുത്തിട്ട് ടൗണിലേക് തിരിച്ചു

ആദ്യം കണ്ടാ ഹോട്ടലിൽ നിന്ന് തന്നെ ഫുഡും കഴിച്ചു ഒരു ഇലക്ട്രോണിക്സ് കട തപ്പി ഇറങ്ങി ആദ്യം കണ്ടാ കടയിൽനിന്ന് തന്നെ ഒരു ഇൻഡക്ഷൻ കുക്കറും വാങ്ങി പലചരക്കു കടയിൽനിന്നും ഫുഡ്‌ ഉണ്ടാക്കാനുള്ള സാധനങ്ങളും വാങ്ങി വീട്ടിലേക്ക് വന്നു

ഇന്നാണ് ഈ സാധനങ്ങൾക്കൊക്കെ ഇത്രേം വിലയുണ്ടെന്ന് ഞാനറിയുന്നത്…….

തിരിച്ചു വീട്ടിൽ വന്നതും ഞാൻ ഇൻഡക്ഷൻ കുക്കർ കൊണ്ടുപോയി അടുക്കളയിൽ വെച്ചു

ആദ്യം തന്നെ ഒരു മുട്ട പൊരിച്ചു ഉൽഘാടനം നടത്തി…..

അവിടെന്നിന്നും ഓരോ കാര്യങ്ങളും ഞാൻ തന്നെ ചെയ്തു പഠിച്ചു തുടങ്ങുവായിരുന്നു……..

ആദ്യം ഹാഫ് കുക്ക്ഡ് ചപ്പാത്തിയും മുട്ടപൊരിച്ചതിലും തുടങ്ങി പിന്നീടത്

ചോറും ചിക്കൻ ഫ്രെയും ആവാൻ അധികം ദിവസം വേണ്ടിവന്നില്ല……
ആദ്യം കുറെ കരിച്ചുകളഞ്ഞെങ്കിലും പിന്നീട് ഉണ്ടാക്കിയതെല്ലാം നല്ല രുചിയുള്ളതായിരുന്നു

അതിനെന്നെ യൂട്യൂബ് ഒരുപാട് സഹായിക്കുകയും ചെയ്തു……..

ഒറ്റക്കുള്ള താമസം ജീവിത രീതിയെ ഒരുപാട് മാറ്റിമറിച്ചു തുടങ്ങി…

എന്ത് കാര്യത്തിനും അമ്മയെ ആശ്രയിച്ചുകൊണ്ടിരുന്ന ഞാൻകുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും സ്വന്തമായിട്ട് എല്ലം ചെയ്യാൻ പഠിച്ചു…..

ഭക്ഷണം ഉണ്ടാക്കും… തുണി കഴുകിയിടും….. ഞാൻ ഉപയോഗിക്കാത്ത മുറികൾ ഉൾപ്പടെ എല്ലായിടവും വൃത്തിയാക്കും……

ഈ പണിയൊക്കെ ഉള്ളത് കൊണ്ടാണ് സമയം പോകുന്നത് എന്നത് വേറെ കാര്യം……

ഏകാന്ത വാസം എന്നെ സിനിമകളോടും സീരിയസുകളോടും കഥകളോടും കൂടുതൽ അടുപ്പിച്ചു….

ഓർമവച്ച കാലം മുതൽ ഫുട്ബോൾ എന്നും പറഞ്ഞു നടക്കുന്നത് കൊണ്ടുതന്നെ ഇത്രേം കാലം സിനിമയോടും സീരിസുകളോടും അത്ര വലിയ താൽപ്പര്യം ഇല്ലായിരുന്നു….

ഗെയിം ഓഫ് ത്രോൻസും….. ലോസുറ്റും…….

അങ്ങനെ ഒട്ടേറെ സീരിയസുകളും സിനിമകളും

പലതും ജീവിതത്തിന്റെ ഭാഗമായി തുടങ്ങിയിരുന്നു…..

….ത്രില്ലർ ഹോറർ സിനിമകളോടായിരുന്നു ആയിരുന്നു ആദ്യമൊക്കെ പ്രിയം ….. പിന്നീടെപ്പോഴോ

ചുമ്മാ ഫോണിൽ ഡൌൺലോഡ് ചെയ്തിട്ടിരുന്ന

One day എന്ന തായി റൊമാന്റിക് മൂവി കണ്ടു

അതെനിക് വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു …..

……പിന്നീട് റൊമാന്റിക് ഡ്രാമ ടൈപ്പ് സിനിമകളുടെ ഒരു ഘോഷയാത്രയായിരുന്നു കുറെ സിനിമകൾ കണ്ടു കൂറേ ചിരിച്ചു കുറെയൊക്കെ സങ്കടപെടുത്തി കുറെയൊക്കെ കരയിച്ചു …..
പല സിനിമകളിലും നായകനെ ഞാനായി സങ്കൽപ്പിച്ചു…..

അങ്ങനിരുന്നപ്പോഴാണ് അർജുൻ റെഡ്‌ഡി എന്ന സിനിമ ഞാൻ കാണുന്നത്..

സാധാരണ തെലുങ്ക് കന്നഡ സിനിമകൾ ഒന്നും കാണാത്ത ഞാൻ ആദ്യമായി കണ്ടാ തെലുങ്കു സിനിമയായിരുന്നു അർജുൻ റെഡ്‌ഡി …..

എന്തോ വല്ലാത്തടുപ്പം ആ സിനിമയോട് എനിക്ക് തോന്നി

അവന്റെ തനിച്ചുള്ള ജീവിതവും പ്രണയ നഷ്ടവും

എല്ലം എന്റെ ജീവിതത്തിനോട് എവിടെയൊക്കെയേ ചെറിയ സാമ്യം തോന്നി…..

ആ സിനിമയേക്കാൾ ഉപരി അർജുൻ എന്ന കഥാപാത്രത്തോട് വല്ലാത്തൊരു അടുപ്പം തോന്നി….

പിന്നെ പിന്നെ ആ സിനിമ ഒന്നും രണ്ടും തവണ കാണാൻ തുടങ്ങി……. പതിയെ പതിയെ അർജുൻ റെഡ്‌ഡി എന്ന കഥാപാത്രമായി ഞാൻ മാറുകയായിരുന്നു…..

ആഴ്ചയിൽ രണ്ടുദിവസം ഞാൻ തൊടുപുഴ ബീവറേജിൽ പോയി കുപ്പിയെടുക്കും

Leave a Reply

Your email address will not be published. Required fields are marked *