അക്ഷയം – 4 1

“….. എനിക്ക് നിന്നോട് കുറച്ചു കാര്യം പറയാനുണ്ട്….”

അപ്പൻ എന്താ പറയുന്നതെന്നറിയാനായി ഞാൻ ഉറ്റുനോക്കി നിന്നു……..

“അച്ചുട്ടാ……

ആ വിളിയിൽ കുറച്ച് വാത്സല്യം ഒക്കെ ഉണ്ടായിരുന്നു…

എനിക്ക് നിന്റെ കാര്യത്തിൽ ഒരുപാട് ആശങ്ക ഉണ്ട്

നീ ഈ കാണിച്ചുകുട്ടുന്നത് കാരണം നാണക്കേട് അനുഭവിക്കുന്നത് ഞാനും നിന്റമ്മേം അപ്പുവും ആണ്……

അതുകൊണ്ട് തന്നെ ഇനി നിന്നെ ഇവിടെ നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല…..

ഇനിയും നീ എന്തെങ്കിലും ഒപ്പിച്ചാൽ എനിക്കൊന്നും ചെയ്യാനും പറ്റില്ല…

അതുകൊണ്ട് നീ ഇവിടുന്ന് എങ്ങോട്ടെങ്കിലും പോണം……”
അച്ഛൻ പറഞ്ഞു നിർത്തി എന്നെ ഇരുത്തിനോക്കി….

അച്ഛൻ പറഞ്ഞതുകേട്ടിട്ട് അമ്മക്ക് യാതൊരു ഭവമാറ്റോം ഇല്ല..

പക്ഷെ ചേട്ടൻ അതിനെതിരു പറഞ്ഞു എങ്കിലും അച്ഛൻ അച്ഛന്റെ വാക്കിൽ ഉറച്ചുനിന്നു

“ഞാൻ എങ്ങോട്ടാ പോവണ്ടത്……”

എന്റെ ചോദ്യം കേട്ടതും അച്ഛനുമായി തർക്കിച്ചുകൊണ്ടിരുന്ന ചേട്ടൻ

നീയെന്താ ഈ പറയുന്നത് എന്ന് ഭാവത്തിൽ എന്നെ നോക്കി………

“ഞാൻ എങ്ങോട്ട് പോണം???……

എങ്ങോട്ട് വേണേലും പോകാം ഞാൻ കാരണം ആരും നാണം കെടേണ്ട…..”

“…… എങ്കി നീ കുറച്ചു നാൾ മാമന്റെ വിട്ടിൽ പോയി നിക്ക്….”

ചേട്ടൻ ഇടക്ക് കേറി പറഞ്ഞു……

“ഇവനെ അവിടെ നിർത്താൻ പറ്റില്ല അവിടെ ഒരു പ്രായം തികഞ്ഞ പെങ്കൊച്ചുള്ളതാ

വേറെ എവിടേലും കൊണ്ടുപോയി നിർത്തിയാമതി……”

അമ്മ പറഞ്ഞതും ചേട്ടൻ അമ്മയെ തുറിച്ചു നോക്കുന്നത് കണ്ടു

ആ പക്ഷെ എനിക്കത് വല്യ കാര്യമായിട്ട് തോന്നിയില്ല

…….. ഞാൻ തിരിച്ചൊന്നും പറയണ്ട് നേരെ റൂമിലേക്ക് പോന്നു…….

റൂമിൽ വന്ന് എന്റെ കുറച്ച് ഡ്രസ്സ്‌ എടുത്ത് ഒരു ബാഗിൽ വെച്ചു……

ഫോണും ചാർജറും പോക്കറ്റിലും ഇട്ട് ബാഗ് എടുത്ത് തോളത്തിട്ട് താഴേക്ക് ചെന്നു….

ആരോടും യാത്ര പറയാനൊന്നും ഇല്ലാത്തത് കൊണ്ട്

നേരെ വീടിനു പുറത്തേക്കിറങ്ങിയതും ചേട്ടൻ ഓടിവന്നു RX ന്റെ താക്കോലും ഒരു ATM കാർഡും കൈയിൽ വെച്ചുതന്നു….

“ഈ വണ്ടി നീയെടുത്തോ പിന്നെ ഈ കാർഡിന്റെ പിൻ നമ്പർ 0934 ഇതിനത്തിപ്പോ മുപ്പത്തിനായിരം രൂപ ഉണ്ട്
പിന്നെ നിനക്കെന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലും

വിളിച്ചാൽ മതി….

ഇപ്പൊ നീ നേരെ നമ്മടെ തൊടുപുഴലെ വീട്ടിലേക്ക് പൊക്കോ അവിടെ എല്ലം സെറ്റാണ്…..

രണ്ട് ദിവസത്തിനുള്ളിൽ ഞാൻ അച്ഛനോട് സംസാരിച്ച് നിന്നെ തിരിച്ചുവിളിപ്പിച്ചോളാം…..”

അവന്റെ പുറത്ത് തട്ടിയിട്ട് പറഞ്ഞു……

ഞാനവനെ ഒന്ന് കെട്ടിപിടിച്ചു………

എന്റെ മനസ്സിൽ അങ്ങനെ ചെയ്യാനാണ് തോന്നിയത്

അല്ലെങ്കിലും ആയിരം വാക്കുകളെക്കാളും ഒരു കെട്ടിപിടിത്തം തന്നെയാണ് സ്നേഹം കാണിക്കാൻ നല്ലത്……..

……. ആദ്യമായിട്ടാണ് ഞാൻ അവനെ കെട്ടിപിടിക്കുന്നത്

എന്റെ കുഞ്ഞിലേ തൊട്ടേ എന്റെ പലകാര്യങ്ങളും നോക്കി നടത്തുന്നത് അവനാണെങ്കിലും ഒന്ന് കെട്ടിപ്പിടിക്കാൻ അവസരം കിട്ടിയിട്ടില്ലായിരുന്നു എന്നത് വേറൊരു സത്യം

ഞാൻ ബൈക്കിൽ കേറി തൊടുപുഴയിലേക്ക് മാപ് ഇട്ട് യാത്ര തുടങ്ങി……

വിട്ടിൽ നിന്നു മാറിനിൽക്കുന്നതിൽ ഏറ്റവും സങ്കടം തോന്നിയത് അവനെ പിരിഞ്ഞിരിക്കുമ്പോഴായിരുന്നു…..

ഒന്നര മണിക്കൂർ യാത്രക്ക് ശേഷം ഞാൻ വിട്ടിൽ എത്തിച്ചേർന്നു….

കുറച്ചുകാലം മുൻപ് അച്ഛനും മാമനും കൂടി എന്തോ ആവിശ്യത്തിനായി തൊടുപുഴയിൽ വന്നപ്പോ കണ്ടിഷ്ടപ്പെട്ടു മേടിച്ച വീടാണ്…..

ഇപ്പൊ കുറേനാളായിട്ട് വാടകയ്ക്കു കൊടുത്തേക്കുവായിരുന്നു പക്ഷെ അവസാനം വന്ന വാടകക്കാർ എന്തോ തന്തയില്ലാത്തരം കാണിച്ചത് കൊണ്ട് പിന്നെ ആർക്കും വാടകക്ക് കൊടുത്തില്ല

ആ എന്തായാലും അതെനിക്ക് ഉപകാരം ആയി…..

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ഗേറ്റ് തുറന്ന് അകത്തു കേറി…..
വെള്ളയും റോസും പെയിന്റടിച്ച കാണാൻ നല്ല ഭംഗിയുള്ള വീട്

ചെടി ചട്ടിയിൽ നിന്നു വീടിന്റെ താക്കോൽ എടുത്ത് തുറന്ന് അകത്തുകയറി

എല്ലം വൃത്തിയാക്കി ഇട്ടിട്ടുണ്ട്

കഴിഞ്ഞതവണ താമസിച്ച താമസക്കാരുടെ എന്തോ കുറച്ച് സാധനം ഒരു മുറിയിൽ കൂട്ടി വെച്ചിട്ടുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *