” ഇതിപ്പോൾ എന്താ ഇങ്ങനെ പറയാൻ കാരണം..???? ഞാൻ നിന്നോട് നേരത്തെ തന്നെ ഒരു നൂറുവട്ടം പറഞ്ഞതല്ലേ ????? ”
അവന്റെ സംസാരം ആകെ കനത്തു തുടങ്ങിയിരുന്നു..
” എനിക്കൊന്നും കേൾക്കണ്ട നീ ഇവിടെ എത്തിയ പറ്റൂ..!!!! ”
അവന്റെ ശബ്ദം ശ്രെദ്ധിക്കുമ്പോൾ തന്നെ ജനലിൽ കൂടി പുറത്തേക്ക് നോക്കിയതും മഴ കുത്തി ചാറിപ്പെയ്യുന്നത് കണ്ടു..
കനത്ത മഴ കൊണ്ട് ബംഗ്ലാവും അതിൻറെ ചുറ്റുപാടും വല്ലാതെ മഞ്ഞു മൂടിയ അവസ്ഥയിലേക്ക് എത്തിത്തുടങ്ങി
ഇടി മിന്നലും കോരി ചൊരിയുന്ന മഴയും എങ്ങനെ പുറത്തു കടക്കുമെന്ന് വരെ അവൾ ഒരു നിമിഷം ചിന്തിച്ചു പോയി…
” എന്ന് പറഞ്ഞാൽ എങ്ങനെയാണ് ഇത് ഞാൻ ഇപ്പോൾ പറഞ്ഞ കാര്യമല്ലല്ലോ ഹെലികോപ്റ്റർ എത്തിയേ പറ്റൂ….. മഴയാണോ കാലാവസ്ഥയാണോ ഒന്നും എനിക്കറിയേണ്ട കാര്യമില്ല..”
അവന്റെ സംസാരത്തിൽ എന്തോ പന്തികേട് പോലെ സ്റ്റെല്ലക്ക് തോന്നി..
” ശിവ എന്നാ പ്രശ്നം..?? ”
അവൾ ചോദിച്ചെങ്കിലും അത് മൈൻഡ് ചെയ്യാതെ അവൻ വീണ്ടും സംഭാഷണത്തിൽ തന്നെ ഏർപ്പെട്ടു..
” കാലാവസ്ഥ മാറിയാലും കുഴപ്പമില്ല നീ കുറച്ച് താഴ്ത്തി പറത്തിയാൽ മതി ഐ ഡോണ്ട് വാണ്ട് എനി എക്സ്പ്ലനേഷൻ വൈകുന്നേരം എഴു മണിക്കുള്ളിൽ നീ ഇവിടെ ഉണ്ടായിരിക്കണം…..!!!! ”
” ശിവ എന്താ സംഭവിക്കുന്നത് ??” അപ്പോഴേക്കും എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് സ്റ്റെല്ലക്ക് മനസ്സിലായി… അവൻറെ ഫോൺവിളി കഴിയാൻ വേണ്ടി അവൾ കാത്തുനിന്നു.
” ആണോ ശരി നീ ഒന്ന് നോക്കിയിട്ട് വിളിക്ക് ” ഫോൺ വെക്കുമ്പോഴേക്കും അവന്റെ മുഖം ആകെ കനത്തിരുന്നു..
” ശിവ എന്താ പ്രശ്നം പറ..???? ”
അവളുടെ മുഖത്ത് കനത്ത ആകാംക്ഷയും ചെറിയ ഭയവും..
” സ്റ്റെല്ലാ.. ചെറിയ പ്രശ്നമുണ്ട് ”
” എന്ത് പ്രശ്നം..?? ”
” കാലാവസ്ഥ വളരെ മോശമാണ് കോരിച്ചൊരിയുന്ന മഴയും കൊടുങ്കാറ്റും ആണ് ബാംഗ്ലൂരിലും സെയിം സിറ്റുവേഷൻ ആയത് കൊണ്ട് ഹെലികോപ്റ്റർ എടുക്കാൻ പറ്റില്ല എന്നാ പറയുന്നത് ”
” സോ..???? അതുകൊണ്ട്..??? ”
” 7 മണി വരെ വെയ്റ്റ് ചെയ്ത് നോക്കാം.. മഴ കുറഞ്ഞാൽ നമുക്ക് പുറപ്പെടാം.. ”
” മഴ കുറഞ്ഞില്ലെങ്കിൽ..????? ”
” നമ്മൾ ഇന്ന് രാത്രി ഇവിടെ തന്നെ സ്റ്റേ ചെയ്യേണ്ടി വരും ”
ശിവ പറഞ്ഞ് കഴിഞ്ഞതും സ്റ്റെല്ലയുടെ നെഞ്ചിൽ കൂടി ഒരു മിന്നൽ പിളർ കടന്നുപോയി…
ഒട്ടും പ്രതീക്ഷിക്കാതെ തന്റെ സകല പ്ലാനിനെയും തെറ്റിച്ചു കൊണ്ട് കടന്നുവന്ന ആ വിഷയം അവൾക്ക് തീരെ അംഗീകരിക്കാൻ പറ്റിയില്ല..
” ശിവ നോ നോ നോ…. ശിവ പറ്റില്ല ഇന്ന് ഇവിടെ നിൽക്കുന്നത് ഒട്ടും പറ്റില്ല ഞാൻ ആൽബിയോട് കള്ളം പറഞ്ഞ് ഇറങ്ങിയതാണ് നിനക്ക് തന്നെ അറിയില്ലേ..??? ”
” സ്റ്റെല്ലാ എനിക്കറിയാം നീ പുറത്തേക്കൊന്നു നോക്ക് ഈ കാലാവസ്ഥയിൽ എങ്ങനെയാണ് കോപ്റ്റർ പുറത്തേക്ക് എടുക്കുന്നത്..?? ”
” ശിവ എനിക്ക് ഒന്നും കേൾക്കണ്ട നമുക്ക് പോയേ പറ്റൂ എനിക്കൊരു കുഞ്ഞുണ്ട് ആൽബി എന്നെ കാത്തിരിക്കുന്നുണ്ട് എനിക്ക് പോയ പറ്റുവോള്ളു…!! ശിവ പ്ലീസ് ”
സ്റ്റെല്ല ചെറുതായി കരഞ്ഞു തുടങ്ങിയിരുന്നു.. അവളുടെ കണ്ണുകളിൽ കൂടി കണ്ണുനീർ ഒലിച്ചിറങ്ങി…
” നമുക്ക് ബൈ റോഡ് നോക്കിക്കൂടെ..??? ”
സ്റ്റെല്ല പ്രേതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി..
” ഇട്സ് ടൂ റിസ്ക്കി നോർമൽ ടൈമിൽ തന്നെ അഞ്ചര ആറു മണിക്കൂർ ട്രാവലിംഗ് ഉണ്ട് ഈ കാലാവസ്ഥയിൽ ട്രാഫിക് കൂടി ഉണ്ടെങ്കിൽ അതിലും കൂടും..!! താൻ ടെൻസ്ഡ് ആവല്ലേ ഞാൻ ഒന്നു കൂടി വിളിച്ചു നോക്കട്ടെ ”
ശിവ അതും പറഞ്ഞ് ഫോൺ ചെവിയിലേക്ക് വെച്ച് അപ്പുറത്തേക്ക് മാറിപ്പോയി…
അവൾ വാച്ചിലേക്ക് നോക്കിയതും സമയം ഏകദേശം ആറു മണിയോളം അടുത്തിട്ടുണ്ടായിരുന്നു…
ആകെ 5% മാത്രമാണ് ഫോണിൽ ചാർജ് ബാക്കിയുള്ളത് ‘ എന്ത് ചെയ്യണം ? ‘ വല്ലാത്ത ഒരു ടെൻഷൻ കയറി അവളുടെ നെഞ്ചിലേക്ക് എത്തി…
‘ എൻറെ ദൈവമേ ആൽബിയോട് എന്തു പറയും ‘
‘അന്ന മോൾ എന്നെ കാണാതെ നിൽക്കുമോ..?? ‘
അവളുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നുകൊണ്ടിരുന്നു…!!
