പഞ്ചഗുസ്തി ആണെന്ന് തോന്നുന്നു..
എന്നും ഈ ബലം പിടുത്തത്തിൽ ഭഗത്ത് തന്നെയാണ് ജയിക്കുന്നത് അവന്റെ ശരീരത്തെയും കൈ കരുത്തിനെയും കൂടെ ഉള്ള മറ്റൊരാൾക്കും ജയിക്കാൻ പറ്റുന്നതായിരുന്നില്ല…
അപാർറ്റ് മെന്റിന്റെ മുറ്റത്തായി നിർത്തിയിട്ടിരിക്കുന്ന ലക്ഷ്വറി കാറുകൾ..
ഗേറ്റിനു സമീപത്തും ഫ്രണ്ട് ഡോറിനു മുന്നിലുമായി രണ്ടു മൂന്ന് പേര് കയ്യിൽ ഫുൾ ലോഡ് ചെയ്ത മോഡേൺ വെപ്പൻസുമായി കാവൽ നിൽക്കുന്നു..
ശിവ തന്റെ മദ്യം സിപ്പ് സിപ്പ് ആയി എടുത്ത് കൊണ്ടിരുന്നു.. മനസ്സാകെ ടെൻഷനിൽ ആണ് ഭഗത് പറഞ്ഞതുപോലെ ഇപ്പോൾ സാം ബ്രോദെഴ്സ് നൈജീരിയയിൽ നിന്നും ഇങ്ങോട്ട് വന്നിരിക്കുന്നത് വെറുതെയാവില്ല..
എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്നതുപോലെ
താഴെ തന്റെ ആളുകൾ എല്ലാം മറന്ന് ആനന്ദത്തിൽ ആണ്. അവർ പരസ്പരം മത്സരിച്ച് അതൊരു വിനോദമായി കാണുന്നു..
അവരുടെ ചിരി കളികൾ ശിവക്ക് മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തി..
ഒരു യുദ്ധം തുടങ്ങിവച്ചാൽ ഇതിൽ എത്ര പേർ ജീവനോടെ തിരിച്ചു പോകുമെന്ന് തനിക്കറിയില്ല..!!
ഈ ചിരിക്കുന്ന മുഖങ്ങൾ എല്ലാം താൻ കൂടെ ഉണ്ടാകുമെന്നും അവരെ സംരക്ഷിക്കും എന്ന് വിശ്വാസത്തിലാണ് ചോരയുടെ മണമുള്ള ഈ മണ്ണിൽ എത്തിയിരിക്കുന്നത്….
താഴേക്ക് തന്നെ നോക്കി കൊണ്ടിരിക്കുമ്പോൾ ഭഗത്ത് അവിടെ നിന്നും ശിവയെ കൈ ഉയർത്തി കാണിച്ചു..
” ചേട്ടാ…”
ശിവ ഭഗത്തിനോട് ഇപ്പോൾ വരാമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച ശേഷം തന്റെ മദ്യ ഗ്ലാസ് ടേബിളിനു പുറത്തു വച്ച് ഒരു സിഗരറ്റ് കത്തിച്ച് താഴേക്ക് ഇറങ്ങിച്ചെന്നു..
ശിവയെ കണ്ടതും അവൻറെ ആളുകൾ പ്രത്യേകം ബഹുമാനത്തോടെ പുറകിലേക്ക് മാറി നിന്നു..
എല്ലാവരും വെൽ ട്രെയ്ൻഡ് ആയ ബോയ്സ് ആണ് ശിവയോട് സംസാരത്തിലൊ പെരുമാറ്റത്തിലോ ഒരു തരി ബഹുമാനം കുറയാൻ ഭഗത്ത് സമ്മതിക്കില്ല ശിവക്കും അത് അറിയാവുന്ന കാര്യമാണ്
അവൻ താൻ വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് താഴേക്ക് ഇട്ട് കാലുകൊണ്ട് ചവിട്ടി കിടത്തി ശേഷം ഭഗത്തിനു മുന്നിലേക്ക് കയറിനിന്ന് പഞ്ചഗുസ്തിക്ക് അവനെ ക്ഷണിച്ചു…
കൂടെയുണ്ടായിരുന്നവർ എല്ലാം ചുറ്റും നിന്ന് കയ്യടിക്കാൻ തുടങ്ങി രണ്ടുപേരും കൈ ഒന്ന് മുട്ടിച്ച ശേഷം പരസ്പരം കൈ കോർത്തു..
കൂട്ടത്തിൽ ഒരുത്തൻ വിസിൽ അടിച്ചതും രണ്ടുപേരും കൈകൾ മുറുക്കി മത്സരിച്ച് ബലപ്രയോഗം ആരംഭിച്ചു..
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ശിവയുടെ കരുത്തിനു മുന്നിൽ ഭഗത്തിനു തോൽവി ഏറ്റുവാങ്ങേണ്ടി വന്നു എങ്കിലും ശിവയെക്കാൾ സന്തോഷം ഭഗത്തിനു തന്നെ ആയിരുന്നു..
അവൻ തന്നെ മുന്നോട്ടുവന്നു ശിവയുടെ കൈ പിടിച്ചുയർത്തി ആരവം മുഴക്കി
എല്ലാം മറന്ന് അവർ എൻജോയ് ചെയ്ത സമയമായിരുന്നു അപ്പോൾ..
കൈകളിൽ തിര നിറച്ച ആയുധങ്ങൾ പുറകോട്ട് തൂക്കി അവൻറെ ആളുകൾ എല്ലാം മറന്ന് കൈകൾ അടിച്ചു സന്തോഷിച്ചു..
ചുറ്റും ആരവും സന്തോഷവും കൊടിയേറുമ്പോഴും ശിവയുടെ മനസ്സിൽ വല്ലാത്ത ഒരു ടെൻഷൻ തങ്ങി നിൽക്കുന്നുണ്ടായിരുന്നു..
കടലുകൾ താണ്ടി നരഭോജികൾ എത്തിയിരിക്കുന്നത് രക്ത ദാഹം തീർക്കാൻ തന്നെയാണ്..
ചോരയോടുള്ള കൊതി പ്രതികാരത്തിന്റെ തീക്കനലിൽ എരിയുമ്പോൾ സംഭവിക്കാൻ പോകുന്നത് കനത്ത ആൾ നാശം ആവാം..!!
വരുന്നിടത്ത് വച്ച് കാണാം ശിവ എല്ലാം കുറച്ചു സമയം മറക്കാൻ ശ്രമിച്ചു ആ കൂട്ടത്തിൽ ഒരാൾ ആയി മാറി….!!!!
സമയം പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു ഏകദേശം ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ഇന്ന് ആൽബിയുടെ ഓഫീസ് ഗ്രൂപ്പിൽ അവൻറെ കമ്പനി നടത്തുന്ന പാർട്ടിയുടെ ചർച്ച പുരോഗമിക്കുകയാണ്..
പഴയ ബോസ് മാറി പുതിയ ബോസ് വരുന്നതിന്റെ പാർട്ടിയും കമ്പനിക്ക് പുതിയ ക്ലൈന്റിനെ കിട്ടിയതിന്റെ വലിയൊരു ആഘോഷവും എല്ലാം കൂടി വമ്പൻ പാർട്ടി തന്നെയാണ് കമ്പനി ഒരുക്കുന്നത്…
ഓഫീസിനു പുറത്ത് ഒരു ഹാളിലാണ് പാർട്ടി അറേഞ്ച് ചെയ്തിരിക്കുന്നത് ഏകദേശം എട്ടു മണിയോടെ എല്ലാവരും പാർട്ടിയിൽ എത്തണമെന്നും…
പുറത്തുനിന്ന് ബുക്ക് ചെയ്ത ഒരു ബാൻഡിന്റെ പ്രോഗ്രാം ഉണ്ടായിരിക്കുമെന്നതും സ്റ്റാഫിനു കപ്പിൾ ആയി വരാം എന്നതും എല്ലാവരെയും ആകർഷിച്ചിരുന്നു..
