അഞ്ചന ചേച്ചി – 6അടിപൊളി  

 

ഞാൻ ചോദിച്ചത്‌ കേട്ട് അവളുടെ മുഖം വിളറി വെളുത്തു.

 

അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു.. പക്ഷേ ഒറ്റ വാക്ക് പോലും അവള്‍ക്ക് ഉരുവിടാനായില്ല.

 

“നീയെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്, അല്ലേ?”

ഞാൻ ചോദിച്ചതും അവൾ തലയാട്ടി.

 

“നി എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് നി പോലും പറഞ്ഞിട്ടുണ്ട്, ശരിയല്ലേ?”

അതിനും അവൾ തലയാട്ടി.

“എന്നിട്ട് പോലും നിങ്ങളുടെ കൂട്ടുകെട്ടിനെ എന്നില്‍ നിന്നും നി രഹസ്യമാക്കി വച്ചു. എന്നെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെയും ദിനംപ്രതി നി അവള്‍ക്ക് കൊടുത്തു കൊണ്ടിരുന്നു, അതും രഹസ്യമായി. നമ്മുടെ ആ രഹസ്യത്തെകുറിച്ച്  നമ്മൾ നേരത്തെ സംസാരിച്ച് ഒരു ധാരണയില്‍ വന്നതാണ്. എന്നിട്ടും, എന്റെ അനുവാദം പോലുമില്ലാതെ നി അവളോട് ആ കാര്യത്തെ കുത്തി പൊക്കി. അങ്ങനെയെങ്കിലും അഞ്ചന എന്നെ വെറുക്കുമെന്ന് നി കരുതി… എന്നില്‍ നിന്നും അവള്‍ അകന്നു പോകുമെന്ന് കരുതി.”

 

ഞാൻ അവളെ കുറ്റപ്പെടുത്തിയതും അവള്‍ പെട്ടന്ന് എന്തോ പറയാൻ തുടങ്ങി.

 

“ഇതൊക്കെ നിനക്ക് ന്യായീകരിക്കാനാണ് തോന്നുന്നതെങ്കിൽ, എനിക്ക് നിന്നോട് കൂടുതലായി ഒന്നുംതന്നെ പറയാനില്ല. പിന്നെ, നിന്റെ ആ  കാര്യങ്ങള്‍ ആയാലും, ഞാനും അഞ്ചനയും തമ്മിലുള്ള കാര്യങ്ങള്‍ ആയാലും, അതൊന്നും നിന്നോട് ചർച്ച ചെയ്യാനും ഞാൻ താല്പര്യപ്പെടുന്നില്ല.” ഒരു ദയയുമില്ലാതെ വെട്ടി മുറിച്ചത്‌ പോലെയാണ് ഞാൻ പറഞ്ഞത്.

 

അതുകഴിഞ്ഞ്‌ മറിയ മൂകയ്യായിരുന്നു.

 

മീറ്റിംഗ് കഴിഞ്ഞ് വരുമ്പോളും ഞാനായിട്ട് അവളോട് സംസാരിച്ചില്ല. അവളും വിഷമിച്ച കണ്ണുകളോടെ പുറത്തേക്ക്‌ നോക്കിയിരുന്നു.

 

ഒരു മണിക്കാണ് ഞങ്ങൾ ഓഫീസിൽ എത്തിയത്. മീറ്റിംഗ് അടിസ്ഥാനമാക്കി ചില ജോലികള്‍ എനിക്ക് ചെയ്യാന്നുണ്ടായിരുന്നു.

 

അഞ്ചനയെ എപ്പോഴും കാണാന്‍ ആഗ്രഹം തോന്നിയെങ്കിലും ഓഫീസിൽ വച്ച് എന്റെ മാന്യത ഞാൻ സൂക്ഷിച്ചു. അവളും അനാവശ്യമായി എന്നെ കാണാന്‍ ഒന്നും വന്നില്ല.

 

അതുപോലെ മറിയയും എന്റെ മുന്നില്‍ വന്നില്ല. മീറ്റിംഗ് ബന്ധപ്പെട്ട കാര്യങ്ങളെ അവള്‍ എനിക്ക് മെയിൽ ചെയ്തു.

 

വൈകിട്ട് അഞ്ച് മണിക്ക് അഞ്ചനയും ഞാനും ഇറങ്ങി.

 

പക്ഷേ രാവിലെ കണ്ട അഞ്ചനയെ അല്ലായിരുന്നു ഇപ്പൊ കണ്ടത്. അവള്‍ക്ക് എന്തോ മാറ്റം സംഭവിച്ചിരുന്നു. എന്തോ തീരുമാനിച്ച് ഉറച്ചത് പോലെ.

 

ലിഫ്റ്റിൽ വച്ചും വണ്ടിയില്‍ കേറിയ ശേഷവും എന്റെ മുഖത്ത് നോക്കാതെയാണ് അവള്‍ ഇരുന്നത്… എന്നോട് സംസാരിക്കുക പോലും ചെയ്തില്ല.

 

“എഡി, നീയെന്താ ഇങ്ങനെ ഇരിക്കുന്നേ. ഓഫീസില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായോ..?” സംശയത്തോടെ ഞാൻ ചോദിച്ചു.

 

“പ്രശ്നം ഒന്നുമില്ല.”

 

“പിന്നേ എന്തിനാ ഇങ്ങനെ ഇരിക്കുന്നത്?” ഞാൻ ചോദിച്ചു. പക്ഷേ അവള്‍ മിണ്ടിയില്ല.

 

“എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ?” എന്റെ സംശയം ഞാൻ ചോദിച്ചു.

 

“എനിക്ക് ആരോടും ദേഷ്യമില്ല.” അവള്‍ അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു.

 

“പിന്നേ ഇങ്ങനെ ഇരിക്കാനുള്ള കാരണം പറയടി..” ഞാൻ അല്‍പ്പം ചൂടായി പറഞ്ഞു.

 

“എനിക്ക് എന്നോട് തന്നെയാണ് ദേഷ്യം. മതിയോ?” അവളും ചൂടായി.

 

“നിനക്ക് നിന്നോട് തന്നെ ദേഷ്യമോ? പക്ഷേ എന്തിനാ?”

 

“കുറച്ച് നേരത്തേക്കെങ്കിലും എന്നെ വെറുതെ വിടുമോ, പ്ലീസ്.” അവള്‍ കടുപ്പിച്ച് പറഞ്ഞതും എനിക്ക് സങ്കടം വന്നു.

 

“മറിയ നിന്നോട് എന്തെങ്കിലും പറഞ്ഞോ?” ഞാൻ കോപത്തോടെ ചോദിച്ചു. “അവള്‍ എന്തിനാ വെറുതെ ഓരോന്ന് പറഞ്ഞ്‌ നിന്നെ എന്നില്‍ നിന്ന് അകറ്റുന്നത്? ഞാൻ ആരേ സ്നേഹിച്ചാൽ അവള്‍ക്കെന്താ? അവൾ എന്തിനാ അനാവശ്യമായി ഇടപെടുന്നത്?” ദേഷ്യത്തില്‍ ഞാൻ ഉറക്കെ ചോദിച്ചു.

 

“ഇനി അവൾടെ മെക്കിട്ട് കേറ്!” അഞ്ചന വെറുപ്പോടെ ചീറി. “എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്താൻ മാത്രമേ നിനക്ക് അറിയുകയുള്ളോ…? ആര്‍ക്കും നി സമാധാനം കൊടുക്കില്ലേ? എന്നെ സ്നേഹിച്ച് കൊല്ലാക്കൊല ചെയ്യുന്നത് പോരെ? ഇനി അവളെ വെറുപ്പിച്ച് ദ്രോഹിച്ച് കൊല്ലാക്കൊല ചെയ്യാനാണോ നിന്റെ പുറപ്പാട്? നിനക്ക് ഒന്നും മതിയായില്ല?” ക്ഷമ നശിച്ചത് പോലെ അഞ്ചന അലറി.

 

പെട്ടന്നുള്ള അവളുടെ സ്വഭാവ മാറ്റവും അവളുടെ അലറലും എന്നെ ഞെട്ടിച്ചു. അവളുടെ ഭാവം കണ്ടിട്ട് എനിക്ക് ഭയം തോന്നി. അവളുടെ കുറ്റപ്പെടുത്തലും എന്നെ ശെരിക്കും വേദനിപ്പിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു പോയി.

 

എന്റെ മേല്‍ അടുക്കി വച്ച കുറ്റപ്പെടുത്തലുകളെ ന്യായീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ കുറ്റപ്പെടുത്തലുകൾ എല്ലാം ശെരിയാണോ എന്നുപോലും എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. ചിലപ്പോ എല്ലാം ശരിയായിരിക്കാം.

 

അതിനുശേഷം അവളെ ഞാൻ ശല്യം ചെയ്തില്ല. മിണ്ടാതെ വണ്ടി ഓടിച്ചു. ഒടുവില്‍ വണ്ടി പാർക്ക് ചെയ്തതും എനിക്കു വേണ്ടി കാത്തിരിക്കാതെ അവള്‍ വേഗം ഇറങ്ങി നടന്നുപോയി.

 

പോക്ക് കണ്ടിട്ട് അവളുടെ ഫ്ലാറ്റിലേക്ക് പോകുമെന്ന് ഞാൻ ഊഹിച്ചു. പക്ഷേ എന്റെ ഊഹം തെറ്റി.

അവള്‍ എന്റെ ഫ്ലാറ്റിലേക്ക് തന്നെയാ പോയത്. അതിൽ ചെറിയൊരു ആശ്വാസം തോന്നി.

 

രാത്രി ഫുഡ് ഞങ്ങൾ ഒരുമിച്ച് തന്നെ ഉണ്ടാക്കാൻ തുടങ്ങി… അതും മൗനമായി.

 

പക്ഷേ ഓരോ സെക്കന്‍ഡ് കഴിയുന്തോറും എനിക്ക് ഭ്രാന്ത് പിടിച്ചു കൊണ്ടിരുന്നു.

 

“ഇങ്ങനെ എന്നോട് പിണങ്ങി ഇരുന്നു എന്തിനാ എന്നെ വിഷമിപ്പിക്കുന്നത്?” അവസാനം സഹിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു. “രാവിലെ നമുക്കിടയിൽ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ പ്രശ്നം എന്താണെന്ന് പോലും പറയാതെ നി എന്നോട് ദേഷ്യവും വെറുപ്പും കാണിക്കുന്നു.. എന്നെ കുറ്റപ്പെടുത്തുന്നു.. നമ്മുടെ സമാധാനവും കളയുന്നു. ശെരിക്കും എന്താണ് നിന്റെ പ്രശ്നം? അതെനിക്ക് അറിയണം.”

 

ഞാൻ പറഞ്ഞത് കേട്ട് കുറെ നേരത്തേക്ക് അവളെന്നെ നോക്കി നിന്നിട്ട് തലയാട്ടി.

 

“എന്റെ ഏറ്റവും വലിയ പ്രശ്‌നം നീയാണ് വിക്രം, നി എന്നെ സ്നേഹിക്കുന്നത് തന്നെയാണ് പ്രശ്നം.” അവള്‍ സീരിയസ്സായി പറഞ്ഞു. “പിന്നേ ഇപ്പോഴത്തെ നമ്മുടെ ഈ ബന്ധം ആണ് എന്റെ സമാധാനത്തെ കളയുന്നത്. നിന്റെയും എന്റെയും ജീവിതത്തെ നമ്മുടെ ഈ ബന്ധം തന്നെയാണ് തകർത്തു കൊണ്ടിരിക്കുന്നത്. പക്ഷേ എല്ലാം എറിഞ്ഞു വച്ചിട്ട് കൂടി ഇതില്‍ നിന്നും നി പിന്മാറുന്നില്ല. ഇതൊക്കെയാണ് എന്റെ വലിയ പ്രശ്നങ്ങൾ.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു.

 

ഒന്നും പറയാൻ കഴിയാതെ ഞാൻ അവളെ തന്നെ നോക്കി.

 

“എനിക്ക് കൂടുതലായി ഒന്നും പറയാനില്ല. എല്ലാം സ്വയം മനസ്സിലാക്കേണ്ട വിവരം നിനക്കുണ്ട്. ദയവായി ഇനിയെങ്കിലും എനിക്ക് കുറച്ച് സമാധാനം തരുമോ?” കഠിന കോപത്തോടെ പറഞ്ഞിട്ട് അവള്‍ പാചകം തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *