അഞ്ചന ചേച്ചി – 6 3അടിപൊളി  

എന്റെ ഫ്ലാറ്റിനകത്തുള്ള എല്ലാറ്റിനെയും അടിച്ചു തകര്‍ക്കാന്‍ എന്റെ കൈകൾ തരിച്ചു… എന്റെ മുഖവും ദേഹവും മാന്തി പൊളിക്കാനുള്ള ക്രോധപാരവശ്യം എന്നില്‍ നിറഞ്ഞു.

 

എല്ലാത്തിനേയും നശിപ്പിക്കണമെന്ന ഒരു തരം ഭ്രാന്ത് എന്റെ മനസ്സിനെ ആക്രമിച്ച് എന്റെ നല്ല ചിന്തകളെ മൂടി.

ഉടനെ ടീപ്പോയിൽ വച്ചിരുന്ന എന്റെ മൊബൈലിനെ യാന്ത്രികമായി ഞാൻ എടുത്തു… ടിവിയെ നോക്കി എറിയാനായി എന്റെ കൈയിനെ ഞാൻ ആഞ്ഞതും…!!

 

എന്റെ ഫ്ലാറ്റ് വാതിലിന്‍റെ ലോക്കിൽ ചാവി ഇടുന്ന ശബ്ദം എന്നെ സ്തംഭനാവസ്ഥയിൽ ആക്കി.

 

“അഞ്ചന..!” പെട്ടന്ന് എന്റെ മനസ്സും നാവ് ഒരുപോലെ മൊഴിഞ്ഞു.

 

ആ പേര് ഒരു ഊര്‍ജ്ജമായി എന്റെ ഉള്ളിലേക്ക് പടർന്നു. ദുഷ്ട ശക്തിയെ തുരത്താൻ വന്ന മാലാഖയെ പോലെ ആ ഊര്‍ജ്ജം എന്റെ ഭ്രാന്തിനെ ബഹിഷ്കരിച്ചു.

 

അപ്പോൾ മാത്രമാണ് സാധാരണ ഗതിയിൽ എനിക്ക് ചിന്തിക്കാൻ കഴിഞ്ഞത്. എന്റെ കണ്ണിലെ ഇരുട്ട് മാറി പ്രകാശം നിറഞ്ഞു. എന്റെ മനസിനെ പൊതിഞ്ഞിരുന്ന ആ ഭയവും മന്ദഗതിയിൽ അലിയാൻ തുടങ്ങി.

 

എന്റെ താക്കോലിനെ ലോക്കിൽ തന്നെ തള്ളി വെച്ചിരുന്നത് കൊണ്ട്‌ അവള്‍ക്ക് ഫ്ലാറ്റ് ഡോറിനെ തുറക്കാന്‍ കഴിഞ്ഞില്ല.

 

അതുകാരണം ദേഷ്യം പിടിച്ചത് പോലെ, അഞ്ചന കോളിങ് ബെല്ലിനെ തുടർച്ചയായി അമര്‍ത്തി പിടിക്കുകയും.. അതേ സമയത്ത്‌ വാതിലിനെയും ശക്തിയോടെ ഇട്ട് അടിക്കാനും തുടങ്ങി.

 

ആ ശബ്ദം എന്റെ ചെവിക്കും മനസ്സിനും ഒരു സുഖത്തെ പ്രദാനം ചെയ്തു.

 

ഞാൻ വേഗം ചെന്ന് ചാവി തിരിച്ച് വാതിലിനു മലർക്കെ തുറന്നതും, കോപം പൂണ്ടു നില്‍ക്കുന്ന എന്റെ അഞ്ചനയെ യാണ് കണ്ടത്‌.

 

അവളെ കണ്ട മാത്രയില്‍ എന്റെ മനസ്സ് പൂര്‍ണ ശാന്തമായി.. ആഹ്ലാദം എന്റെ ഉള്ളില്‍ അലയടിച്ചു.. ആശ്വാസം എന്റെ മനസ്സിനെ പൊതിഞ്ഞു മൂടി… വലിഞ്ഞു മുറുകിയിരുന്ന എന്റെ മുഖവും ഹൃദയവും വേഗത്തിൽ അയഞ്ഞു. ഒരു പുഞ്ചിരിയും എന്റെ ചുണ്ടില്‍ വിരിഞ്ഞു.

 

അവളുടെ ആ ദേഷ്യവും ഭാവവും കണ്ടിട്ട് പോലും എനിക്ക് ചിരിയാണ് വന്നത്. എന്റെ മാലാഖയെ വാരി പുണരാൻ എന്റെ കൈയും മനസ്സും വെമ്പി. കോടി ചുംബനങ്ങൾ കൊണ്ടവളെ മൂടാൻ ഞാൻ കൊതിച്ചു.

അവള്‍ക്ക് മുന്നില്‍ മുട്ടുകുത്തി അവളെ കെട്ടിപിടിച്ചു കൊണ്ട്‌ ആർത്തു കരയാൻ എന്റെ ഉള്ളം കല്പിച്ചു. എന്റെ കണ്ണുനീര്‍ കൊണ്ട്‌ എന്റെ മാലാഖയുടെ പാദങ്ങളെ കഴുകാനും ഞാൻ ഒരുങ്ങി.

 

“എന്നെ പുറത്താക്കീട്ട് നി വാതിൽ പൂട്ടും, അല്ലേടാ..?” രണ്ട് മുഷ്ടിയും ചുരുട്ടി പിടിച്ചുകൊണ്ട് അവൾ ദേഷ്യത്തില്‍ ചീറി.

 

അവളുടെ ആ മുഷ്ടി ചുരുട്ടിയുള്ള നില്‍പ്പും, തോളും തലയും മാത്രം അല്‍പ്പം മുന്നോട് തള്ളി പിടിച്ചിരുന്ന രീതിയും, ചുണ്ട് കൂര്‍പ്പിച്ച് കോട്ടിയിരുന്ന കാഴ്ചയും….., എല്ലാം കണ്ട് ചിരിയും സ്നേഹവും വര്‍ധിക്കുകയാണ് ചെയ്തത്… കടുത്ത പ്രണയമാണ് എന്നില്‍ നിറഞ്ഞ് പുറത്തേക്ക്‌ വ്യാപിച്ചത്.

 

പൊട്ടി വന്ന ചിരിയും സന്തോഷവും അടക്കാൻ കഴിയാതെ ഞാൻ പൊട്ടി പൊട്ടി ചിരിച്ചു.

 

“എന്നെ നി കളിയാക്കും അല്ലേടാ…?” വിളിച്ചു കൂവി കൊണ്ട്‌ അവള്‍ എന്റെ മേല്‍ ചാടി വീണു.

 

എന്റെ കഴുത്തിൽ ചുറ്റി പിടിച്ചുകൊണ്ട്… രണ്ട് കാലും എന്റെ അരയിൽ ചുറ്റി മുറുക്കി പിടിച്ചു കൊണ്ട്‌…. എന്റെ കവിളും ചെവിയും താടിയും എല്ലാം കടിച്ചു പറിക്കാൻ അവള്‍ ശ്രമിച്ചു.

 

അപ്പോഴും പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്റെ മുഖത്തെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി അവളുടെ പല്ലുകളിൽ നിന്ന് രക്ഷപ്പെടാന്‍ ഞാനും ശ്രമിച്ചു കൊണ്ടിരുന്നു.

 

എന്നെ എന്തൊക്കെയോ ഭീഷണിപ്പെടുത്തി കൊണ്ട്‌ അവൾ എന്നെ കടിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

 

എന്നെ രക്ഷിച്ച എന്റെ മാലാഖയുടെ ആ കളി ഭീഷണി കൂടെ കേട്ടതും എന്റെ ചിരി അടക്കാനും കഴിഞ്ഞില്ല.

 

അവസാനം, എന്റെ അഞ്ചന കൂടുതൽ ദേഷ്യത്തില്‍ വായും നല്ലോണം തുറന്നു പിടിച്ചിട്ട് എന്റെ എവിടെയെങ്കിലും ഒരു കടി എങ്കിലും തരണം എന്നപോലെ ആവേശം കൂടി ശ്രമിച്ചു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *