അഞ്ചന ചേച്ചി – 6അടിപൊളി  

 

എന്റെ പ്രസംഗം കഴിഞ്ഞതും അഞ്ചന കുറെ നേരം എന്നെ തന്നെ വിഷമത്തോടെ നോക്കി ഇരുന്നു.

 

“അപ്പോ നി മാത്രം എന്താണ് ചെയ്തത്..!?”

അവൾ വേദനയോടെ ചോദിച്ചതും ഞാൻ അവളെ മിഴിച്ചു നോക്കി.

 

“മറ്റൊരുത്തന്റെ ഭാര്യയായ എന്നെ നി സ്നേഹിച്ചത് മാത്രം ശരിയാണോ? പോരാത്തതിന് ആ സ്നേഹം എന്നെ അറിയിച്ചത് തെറ്റൊന്നും അല്ല, അല്ലേ..?”

 

ആ കുറ്റപ്പെടുത്തൽ കേട്ട് ഞാൻ അന്തംവിട്ടു.

 

“വേറെ ഒരാളുടെ ഭാര്യയായ എന്റെ കൂടെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എത്ര വലിയ പുണ്യ കര്‍മ്മം..? എന്റെ ഭർത്താവിനെ കളഞ്ഞിട്ട് നിന്റെ കൂടെ വരാൻ നിര്‍ബന്ധിച്ചത് നല്ലോരു വചനമായി തന്നെ സ്വീകരിക്കണം. പിന്നെ നിന്റെ പൂര്‍വ്വ ചരിത്രം നോക്കിയാൽ, ഇതേ ഫ്ലാറ്റിൽ വച്ച് മറ്റൊരുത്തന്റെ ഭാര്യയായ മറിയയുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചത് എത്ര വലിയ അന്തസ്സ്..?” അവസാനത്തെ വാക്കിനെ അസൂയയോടെ അല്‍പ്പം കടുപ്പിച്ചാണ് അവള്‍ പറഞ്ഞത്.

 

അവളുടെ അധിക്ഷേപവും അപമാന വാക്കുകളും കേട്ട് ഞാൻ ചൂളിപ്പോയി. ബിൽഡിംഗ് ഇടിഞ്ഞ് എന്റെ തലയിൽ മാത്രം വീണെങ്കിലെന്ന് ആശിച്ചു.

 

പക്ഷേ അവസാനം മറിയയുടെ കാര്യം പറഞ്ഞതും ഞാൻ ഞെട്ടി പോയി. അപ്പോ മറിയ എല്ലാ കാര്യവും ഇവളോട് പറഞ്ഞിരിക്കുന്നു. പക്ഷേ അതൊക്കെ അഞ്ചനയോട് പറയാനുണ്ടായ കാരണം എന്തായിരിക്കും എന്ന് മനസ്സിലായില്ല.

 

എനിക്ക് മറിയയോട് കടുത്ത ദേഷ്യമുണ്ടായി.

 

അഞ്ചന പെട്ടന്ന് വേദനയോടെ എന്നെ നോക്കി. ഒരു ദയനീയ ഭാവം അവളുടെ മുഖത്ത് പടർന്നു. എന്തോ യാചിക്കാനെന്ന പോലെ അവൾ എന്നെ നോക്കി.

 

പെട്ടന്ന് അവള്‍ കണ്ണീരോടെ സംസാരിച്ചു, “ഞാൻ കാരണം നിന്റെ ജീവിതം തകർന്ന് കൊണ്ടിരിക്കുന്ന സത്യം എനിക്ക് സ്വസ്ഥത തരുന്നു എന്നാണോ നി കരുതുന്നത്…? മറ്റൊരുത്തന്റെ ഭാര്യയായ ഞാൻ നിന്റെ സ്നേഹത്തിന് മുന്നില്‍ കീഴടങ്ങി പോയതും എനിക്ക് സ്വസ്ഥത തരുന്ന കാര്യമാണ്, അല്ലേ..? എത്രതന്നെ ശ്രമിച്ചിട്ടും വേറെ ഒരുത്തന്‍റെ ഭാര്യയായ എനിക്ക് നിന്നെ സ്നേഹിക്കാതിരിക്കാൻ കഴിയുന്നില്ല എന്നതും എത്ര വലിയ സ്വസ്ഥതയാണ്…? അതോ നമ്മുടെ ഈ അവിഹിതബന്ധം ആണ് എനിക്ക് ഏറ്റവും വലിയ സ്വസ്ഥതയെ തരുന്നുവെന്നാണോ നി കണ്ണുമടച്ച് വിശ്വസിക്കുന്നത്..?” അത്രയും പറഞ്ഞിട്ട് അവള്‍ പൊട്ടിക്കരഞ്ഞു.

 

“ചേച്ചി—”

 

“വേണ്ടട… ഇനി മുതൽ നമുക്കിടയിൽ ഒന്നും തന്നെ വേണ്ട. അതാണ്‌ എനിക്കും നിനക്കും നല്ലത്.” അത്രയും പറഞ്ഞിട്ട് അവൾ ഏങ്ങി കരഞ്ഞു.

 

അവൾടെ ഓരോ വാക്കും എന്റെ ഹൃദയത്തിലാണ് തറച്ചത്. തീ കോരിയിട്ടതു പോലെ എന്റെ മനസ്സും ഹൃദയവും കത്തിയെരിഞ്ഞു. എന്റെ രണ്ടു കണ്ണും നിറഞ്ഞു നീറി.

ഒടുവില്‍ അവളോട് എന്ത് പറയണം എന്നറിയാതെ എന്റെ തലയ്ക്ക് കൈയും കൊടുത്തു ഞാൻ ഇരുന്നു. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഇറ്റിറ്റു വീഴാന്‍ തുടങ്ങിയതും എന്റെ കണ്ണുകളെ ഞാൻ ഇറുക്കിയടച്ചു.

 

ശെരിക്കും ഞാനും സ്ത്രീലമ്പടൻ ആണോ? മറിയയെ ഞാൻ ചിലതൊക്കെ ചെയ്തു… അഞ്ചനയെ ഞാൻ എല്ലാം ചെയ്തു…!! പോരാത്തതിന് രണ്ടുപേരും അന്യരുടെ ഭാര്യമാര്‍. അപ്പോ എനിക്കും പ്രഷോബ് ചേട്ടനും തമ്മില്‍ എന്താണ് വ്യത്യാസം? അയാളെ കുറ്റം പറയാൻ എന്ത് യോഗ്യതയാണ് എനിക്കുള്ളത്?

 

ചേച്ചിയെ ഉപദേശിക്കാനും, അവള്‍ ആരുടെ കൂടെ ജീവിക്കണം എന്നതിനെ തീരുമാനിക്കാനും എന്ത് അവകാശമാണ് എനിക്കുള്ളത്? എന്റെ സ്വാര്‍ത്ഥത കാരണം എന്നെ സ്വീകരിക്കാന്‍ അവളെ നിര്‍ബന്ധിക്കുന്നതിൽ എന്ത് ന്യായമാണ് ഞാൻ കണ്ടത്!!

 

ചിലപ്പോ അവള്‍ പറഞ്ഞതാവും ശെരി…!! അവളോട് സ്നേഹം കാണിച്ച് അവളെ വശീകരിച്ച് ഒരു പൂച്ച കുട്ടിയെ പോലെ അവളെ എന്റെ പിന്നാലെ ഞാൻ വരുത്തിയിരിക്കുന്നു.

 

അവളുടെ ഭർത്താവ് ഒരു തരത്തില്‍ അവളെ മാനസികമായി പീഡിപ്പിക്കുന്നു എങ്കിൽ, ഞാൻ മറ്റൊരു തരത്തില്‍ അവളെ മാനസികമായി പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്?

 

കമിഴ്ന്നു കിടന്ന് കരയുന്ന എന്റെ അഞ്ചനയെ ഞാൻ ദുഃഖത്തോടെ നോക്കി.

 

അവളോട് എന്ത് പറയണം എന്നോ അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നോ എനിക്ക് അറിയില്ലായിരുന്നു. സമാധാനിപ്പിക്കാൻ ശ്രമിച്ചാലും ചിലപ്പോ അവളെന്നെ കടിച്ചുകീറാൻ വരുമെന്ന ഭയവും എന്നെ അലട്ടി.

 

സങ്കടം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്നോട് തന്നെ ദേഷ്യവും വെറുപ്പും എല്ലാം തോന്നി. എന്തിനു ഞാൻ ജീവിച്ചിരിക്കുന്നെന്നും മനസ്സിലായില്ല.

 

മുമ്പേ സമാധാനം നഷ്ട്ടപ്പെട്ട് ജീവിക്കുന്ന അവളെ കൂടുതലായി വേദനിപ്പിക്കാനാണോ ഞാൻ പിറന്നത്? ശെരിക്കും ഞാൻ അവളുടെ ശാപമാണോ?

 

അവളുടെ കരച്ചില്‍ എന്റെ ഹൃദയത്തെ കീറി മുറിക്കാൻ തുടങ്ങി… അവളുടെ വേദന എന്റെ മനസ്സിനെ തകര്‍ത്ത് കൊണ്ടിരുന്നു.

 

“ചേച്ചി..!!” വിളിച്ചുകൊണ്ട് അവളെ തൊട്ടതും എന്റെ കൈയിനെ തട്ടി തെറിപ്പിച്ചു.

ഇനിയും ഇവിടെ ഇരുന്നാല്‍ ഞാൻ ഭ്രാന്തനായി മാറുമെന്ന് തോന്നിയതും ഞാൻ വേഗം എഴുനേറ്റ് ബാൽക്കണിയിൽ പോയി നിന്നു.

 

മണിക്കൂറുകൾ കഴിഞ്ഞാണ് ഞാൻ അകത്തേക്ക് വന്നത്. ചേച്ചി ബെഡ്ഡിന് നടുക്കായി മൂടി പുതച്ച് ഉറങ്ങി കഴിഞ്ഞിരുന്നു.

 

ലൈറ്റ് നന്നായി ഡിം ചെയ്തിട്ട് നീറുന്ന മനസ്സോടെ ഞാൻ സോഫയിൽ പോയി കിടന്നു.

 

എന്തിനാണ് മറിയ അഞ്ചനയോട് ആ കാര്യമൊക്കെ പറഞ്ഞത്? അതൊക്കെ പറഞ്ഞപ്പോൾ മറിയയ്ക്ക് എന്ത് ഗുണമാണ് ലഭിച്ചത്‌?! പക്ഷെ ഒന്നിനും ഉത്തരം കിട്ടിയില്ല.

 

എന്തെങ്കിലും ആവട്ടെ. അറിയാത്ത കാര്യത്തിന് തല എന്തിന്‌ പുണ്ണാക്കണം?

എന്തായാലും, പിന്നീട് എപ്പോഴെങ്കിലും, എനിക്കും മറിയയ്ക്കും ഇടയില്‍ നടന്ന ആ കാര്യത്തെ പറയാൻ തന്നെയാണ് ഞാനും വിചാരിച്ചിരുന്നത്. പക്ഷേ പറയുന്നതിനു മുന്‍പ് മറിയയുടെ സമ്മതം കൂടി വാങ്ങിയ ശേഷം മാത്രം പറയാനായിരുന്നു വിചാരിച്ചത്.

 

എന്റെ കലുഷിതമായ മനസ്സ് എന്റെ നിയന്ത്രണത്തിൽ ഇല്ലായിരുന്നു. ഓരോ ചിന്തകളും എന്നെ കൊല്ലുന്നത് പോലെ അനുഭവപ്പെട്ടു.

 

അവസാനം എങ്ങനെ ഞാൻ ഉറങ്ങി എന്നുപോലും എനിക്ക് അറിയില്ലായിരുന്നു.

****************

 

രാവിലെ എഴുന്നേറ്റപ്പോ ഹാളില്‍ ചേച്ചി ഇല്ലായിരുന്നു. റൂമിൽ പോയി നോക്കി.. അവിടെയും ഇല്ലായിരുന്നു.

 

എന്റെ ഫ്ലാറ്റാകെ നോക്കിയിട്ടും ചേച്ചിയെ കണ്ടില്ല. എനിക്കെന്തൊ ഭയം തോന്നിയതും അവള്‍ക്ക് ഞാൻ കോള്‍ ചെയ്തു. ഉടനെ അവൾ എടുത്തപ്പോഴാണ് ശ്വാസം നേരെ വീണത്.

 

‘ഡ്രസ് മാറാനും എന്റെ പാസ്പോര്‍ട്ട് എടുക്കാനും വേണ്ടി ഞാൻ ചേട്ടന്റെ ഫ്ലാറ്റിൽലേക്ക് വന്നു..’ ചേച്ചി ഫോണിൽ പറഞ്ഞു. ‘പിന്നേ എന്റെ വിസ കാര്യത്തിനു വേണ്ടി എത്ര മണിക്കാ  ഇറങ്ങേണ്ടത്?” അവള്‍ തിരക്കി.

Leave a Reply

Your email address will not be published. Required fields are marked *