അഞ്ചന ചേച്ചി – 6അടിപൊളി  

 

“എന്തുകൊണ്ട്‌ കഴിയില്ല? എന്തിനാ നി ഇങ്ങനെ പേടിക്കുന്നത്..?” ദേഷ്യത്തില്‍ തന്നെ ഞാൻ ചോദിച്ചു.

 

“ശെരിയാ, എനിക്ക് പേടി തന്നെയാണ്.” അവള്‍ നിസ്സഹായതയോടെ പറഞ്ഞു. “ഈ സമുദായം എന്നെ കുറ്റപ്പെടുത്തും എന്ന് പേടിയാ.., ഈ ലോകം എന്നെ കാർക്കിച്ച് തുപ്പും എന്ന് പേടിയാ…, നമ്മുടെ വീട്ടുകാരും കൂട്ടുകാരും എന്നെ മനസ്സിലാകില്ല എന്ന് പേടിയാ.., അയാളെ ഒഴിവാക്കാൻ ശ്രമിച്ചാലും എന്റെ ഭര്‍ത്താവ് എന്നെ വെറുതെ വിടില്ല എന്നും പേടിയാ.” അവള്‍ പൊട്ടിക്കരഞ്ഞു.

 

ആ കരച്ചിലിന് മുന്നില്‍ എനിക്കൊന്നും ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.

 

ഒന്നും പറയാൻ കഴിയാതെ നിസ്സഹായനായി അവളെ ചേര്‍ത്തു പിടിച്ച്, ഒരു കുഞ്ഞിനെ ഉറക്കാൻ എന്നപോലെ തട്ടിക്കൊടുത്ത് കൊണ്ടിരുന്നു. എത്ര മണിക്കൂര്‍ അവള്‍ കരഞ്ഞു കൊണ്ട്‌ കിടന്നു എന്ന് അറിയില്ല. പക്ഷേ അവസാനം സങ്കടവും ക്ഷീണവും എന്റെ തട്ടുന്ന താളത്തിലും അവള്‍ എങ്ങനെയോ ഉറങ്ങി.

 

“എന്നെങ്കിലും ഒരു ദിവസം നി എന്റെ സ്വന്തമാകും, അഞ്ചന. അതുവരെ ഞാൻ കാത്തിരിക്കും… എന്റെ മരണം വരേയും ഞാൻ കാത്തിരിക്കും. അപ്പോഴും നിന്നെ എനിക്ക് കിട്ടിയില്ലെങ്കില്‍ എന്റെ മരണത്തിന് ശേഷവും ഞാൻ കാത്തിരിക്കും.” ശബ്ദം താഴ്ത്തി ഞാൻ സ്വയം പറഞ്ഞു.

 

രാത്രി മുഴുവനും എന്റെ അഞ്ചനയുടെ മുടിയിഴകളിലൂടെ എന്റെ വിരലുകളെ ഓടിച്ചു കൊണ്ട്‌ ഞാൻ കിടന്നു.

 

രാവിലെ നാല് മണി കഴിഞ്ഞാണ് ഉറങ്ങി പോയത്.

 

എന്റെ ചുണ്ടില്‍ വിരൽ ഓടിക്കുന്നത് അറിഞ്ഞ് ഞാൻ ഉണര്‍ന്നു. ഉറക്കം മാറാത്തത് കൊണ്ട്‌ കണ്ണുകൾ നീറി. ബ്ലാങ്കറ്റ് എന്റെ നെഞ്ച് വരെ മൂടി കിടന്നു. മുള്ളാന്‍ മുട്ടി ബ്ലാങ്കറ്റിനെ തള്ളി കൊണ്ട്‌ എന്റെ സാധനം കുത്തനെ നില്‍ക്കുന്നത് ഞാൻ അറിഞ്ഞു.

 

എങ്ങനെയോ കണ്ണ് തുറന്നു നോക്കിയത് അവളുടെ പുഞ്ചിരിക്കുന്ന മുഖത്ത്. അത് കണ്ടതും മനസ്സിൽ ആഹ്ലാദം നിറഞ്ഞ് ഞാനും വലുതായി പുഞ്ചിരിച്ചു.

 

കുളിയൊക്കെ കഴിഞ്ഞ്, ഞാൻ എടുത്തു കൊടുത്ത ഫുൾ സ്ലീവ് ബനിയനും ഒരു മുക്കാല്‍ പാന്റും അവള്‍ അണിഞ്ഞിരുന്നു.

 

“സമയം ഏഴ് കഴിഞ്ഞു, നമുക്ക് ഓഫീസില്‍ പോകണ്ടേ..?” അവൾ ചോദിച്ചു. “പിന്നേ ഇന്ന്‌ നിനക്കൊരു മീറ്റിംഗ് ഉള്ളതല്ലേ?”

 

“ഓഫീസില്‍ പോണം..”

 

ഞാൻ പറഞ്ഞതും ബ്ലാങ്കറ്റിനെ കുത്തി പിടിച്ചു നില്‍ക്കുന്ന എന്റെ സാധനത്തെ നോക്കി അവള്‍ ചിരിച്ചു.

 

“വെറുതെ നമ്മുടെ ബെഡ്ഡിൽ മുള്ളാതെ എന്റെ മോന്‍ വേഗം ബാത്റൂമിലേക്ക് പോയാട്ടെ..!!” അവള്‍ ചിരിയോടെ പറഞ്ഞു.

 

നമ്മുടെ ബെഡ് എന്ന് പറഞ്ഞത് കേള്‍ക്കാന്‍ നല്ല സുഖമുണ്ടായിരുന്നു.

 

“നി കണ്ണടയ്ക്ക്.. ഞാൻ ബാത്റൂമിലേക്ക് പോട്ടെ..” അല്‍പ്പം ജാള്യതയോടെ ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു.

 

“നിനക്കതിന് എന്നു മുതലാ നാണമൊക്കെ തുടങ്ങിയത്..?” അവസാനം ചിരി നിർത്തി അവള്‍ ചോദിച്ചു.

 

“പോടി പൂച്ച കുട്ടി….” ഞാൻ ചിരിച്ചു. “രാത്രി മാത്രം എനിക്ക് നാണമില്ലാ…! പക്ഷെ പകലൊക്കെ കൂട്ടിന് ആളില്ലെങ്കിൽ മാത്രം എനിക്ക് നാണമാ”

 

“മതി.. മതി… വേഗം എണീറ്റേ..” അതും പറഞ്ഞ്‌ ബ്ലാങ്കറ്റിനെ അവൾ വലിച്ചു മാറ്റിയതും എന്റെ സാധനത്തെ പൊത്തി പിടിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ ബാത്റൂമിലേക്ക് ഓടി. അവൾ ഉറക്കെ ചിരിച്ചു.

*************

 

അഞ്ചനയ്ക്ക് ഓഫീസില്‍ എല്ലാം സെറ്റാക്കി കൊടുത്ത ശേഷം ഞാനും മറിയയും ഒരുമിച്ചാണ് ഇറങ്ങിയത്. മറിയ അവളുടെ വണ്ടി എടുക്കാതെ എന്റെ വണ്ടിയില്‍ തന്നെ കേറി. ഒന്നും പറയാതെ ഞാനും വണ്ടി എടുത്തു.

 

“എടാ വിക്രം..?” അല്‍പ്പം കഴിഞ്ഞ് മറിയ വിളിച്ചു. ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു.

 

“എടാ, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ നി എന്നോട് ഇങ്ങനെ പിണങ്ങിയിരിക്കുന്നത്..?” വിഷമത്തോടെ അവള്‍ ചോദിച്ചു.

 

“അതിനു ഞാൻ പിണങ്ങീല്ലല്ലൊ!!”

 

“കമ്പനി കാര്യങ്ങള്‍ക്ക് മാത്രമല്ലേ എന്നോട് നി സംസാരിക്കാറുള്ളത്!”

 

അതിന്‌ മറുപടി ഞാൻ പറഞ്ഞില്ല.

 

“അഞ്ചനയോട് നമ്മുടെ ആ കാര്യം പറഞ്ഞത് കൊണ്ടാണോ നി പിണങ്ങിയത്?” ഒരു ദീര്‍ഘ നിശ്വാസത്തോടെ അവള്‍ ചോദിച്ചു.

 

മറുപടിയായി അവളെ ഞാൻ ദേഷ്യത്തില്‍ നോക്കി.

 

“അത്.. പിന്നെ… ഞങ്ങൾ പരസ്പരം ഓരോ കാര്യങ്ങളെ പറഞ്ഞു വന്നപ്പോ… എന്റെ എല്ലാ കാര്യവും ഞാൻ പറഞ്ഞു പോയി. സത്യത്തിൽ… നിന്റെ മേല്‍ അവള്‍ക്ക് കൂടുതൽ സ്വാധീനം ഉണ്ടെന്ന ചിന്തയും, നി അവളെ ഇത്രയധികം സ്നേഹിക്കുന്ന കാര്യവും എല്ലാം എന്നെ ശെരിക്കും അസൂയാലുവാക്കി. അതുകൊണ്ട്‌ നി എന്റെ ശരീരത്തെ എങ്കിലും സ്നേഹിച്ചു എന്ന കാര്യത്തെ അവളോട് പറഞ്ഞപ്പോൾ മാത്രമാണ് ആ അസൂയ മാറിയത്. സോറിടാ…!!” ചെയ്ത കാര്യത്തെ ഓര്‍ത്തു അപമാനിതയായത് പോലെ അവള്‍ പറഞ്ഞു.

 

ഒരു ദീര്‍ഘ നിശ്വാസം ഉതിർത്തു കൊണ്ട്‌ ഞാൻ മിണ്ടാതെ വണ്ടി ഓടിച്ചു.

 

“പക്ഷേ അവളോട് പറഞ്ഞതിൽ എന്താണ് കുഴപ്പം..?” മറിയ പെട്ടന്ന് ചോദിച്ചു. “അവൾ നിന്റെ ഭാര്യ ഒന്നുമില്ലല്ലോ?! പിന്നെ അവളെ കെട്ടാനും അവള്‍ ഇതുവരെ സമ്മതിച്ചിട്ടുമില്ല.” മറിയ ഗൗരവത്തിൽ പറഞ്ഞു.

 

അഞ്ചന എന്നെ കെട്ടില്ല എന്ന് ഇവൾക്കെങ്ങനേ അറിയാം? അഞ്ചനയാണോ പറഞ്ഞത്? അപ്പൊ ഒറ്റ കാര്യം വിടാതെ ഇവർ എല്ലാം ചർച്ച ചെയ്യുകയാണോ? എനിക്ക് പെട്ടന്ന് ദേഷ്യം കേറി, പക്ഷേ ആ ദേഷ്യം ആരോടാണെന്ന് മാത്രം മനസ്സിലായില്ല.

 

“കെട്ടാൻ സമ്മതിക്കില്ലെങ്കിലും എന്റെ മനസ്സിൽ അഞ്ചന തന്നെയാണ് എന്റെ ഭാര്യ. എനിക്ക് അവളുടെ സ്നേഹം കിട്ടുന്നുണ്ട്.. അതുകൊണ്ട്‌ ഞാൻ ഇങ്ങനെ തന്നെ ജീവിച്ചോളാം.” ദേഷ്യത്തില്‍ ഞാൻ ചീറിയതും മറിയ പെട്ടന്ന് ഞെട്ടി പിന്നോട്ട് ആഞ്ഞു.

 

ഒന്നും സംസാരിക്കാന്‍ കഴിയാതെ അവള്‍ വായ അടയ്ക്കുകയും തുറക്കുകയും മാത്രം ചെയ്തു.

 

“പിന്നേ നി അഞ്ചനയോട് അങ്ങനെ പറഞ്ഞത് കുഴപ്പമില്ലെങ്കിൽ, അതേ കാര്യങ്ങളെ ഞാൻ നിന്റെ ഭര്‍ത്താവിനോട് പറഞ്ഞാലും കുഴപ്പമുണാടാവില്ല, അല്ലേ? നിന്റെ അനുവാദം ഇല്ലാതെ നിന്റെ ഏതെങ്കിലും കൂട്ടുകാരിയോട് ഞാൻ പറഞ്ഞിരുന്നെങ്കിൽ നി സഹിക്കുമായിരുന്നോ?”

കലി അടങ്ങാതെ ഞാൻ ചോദിച്ചതും അവള്‍ പേടിയോടെ നോക്കിയിരുന്നു.

 

“അന്ന് നമ്മൾ പൂര്‍ണമായ സെക്സ് ചെയ്യാൻ ഒരുങ്ങിയതാണ്, പക്ഷേ നിന്റെ കുറ്റബോധവും നിന്റെ മാനസിക അവസ്ഥയും മനസിലായത് കൊണ്ട്‌ ഞാനായിട്ട് ഒഴിഞ്ഞുമാറി. എന്നാല്‍ നമ്മൾ മാത്രം അറിയാവുന്ന കാര്യം ആയിരുന്നിട്ട് പോലും, എന്റെ വികാരത്തെ ഞാൻ അന്ന് ദേഷ്യത്തില്‍ പറഞ്ഞപ്പോൾ നീ എന്നെ തല്ലുകയാണ് ചെയ്തത്. അങ്ങനെയിരിക്കെ, ഇക്കാര്യം നി മൂന്നാമത് ഒരാളോട് പറഞ്ഞത് മാത്രം നിനക്കെങ്ങനെ ന്യായീകരിക്കാൻ കഴിഞ്ഞു?”

Leave a Reply

Your email address will not be published. Required fields are marked *