രാത്രി പ്രേമേട്ടന്‍ ഒരു കുപ്പിയുമായി വന്നു. ജോണി വാക്കര്‍ ഡബിള്‍ ബ്ലാക്ക്. എന്നോട് ചോദിച്ചു.
“താന്‍ കഴിക്കുമോ?”
“ഞാന്‍ കുറച്ചൊക്കെ കഴിച്ചിട്ടുണ്ട്, പക്ഷെ ശീലമില്ല.”
“എന്നാല്‍ പിന്നെ നമുക്ക് ഒന്ന്‍ കൂടാം. ഇന്ന് കൂടിയില്ലെങ്കില്‍ പിന്നെ എപോഴാ?”
ഞങ്ങള്‍ ആ പൂമുഖത്തിരുന്നു സുരപാനം തുടങ്ങി. രണ്ടെണ്ണം കഴിച്ചപ്പോള്‍ എന്റെ ഉള്ളിലെ സംശയങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങി. ഞാന്‍ പ്രേമേട്ടനോട് ചോദിച്ചു.
“അല്ല പ്രേമേട്ടാ, ഒരു വര്ഷം എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് ഇത്രയും ശമ്പളത്തില്‍ ജോലി തരുമോ?”
“അത് തനിക്ക് ടാലെന്റ്റ് ഉണ്ടായത് കൊണ്ടാണ്. നിങ്ങളുടെ ബ്രദര്‍ ഇന്‍ ലാ വിളിച്ചു നിങ്ങള്‍ക്ക് കരിയര്‍ ഗൈഡന്‍സ് കൊടുക്കണം എന്ന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറും മൂന്ന്‍ മാസത്തേക്ക് എന്ന ഉദ്ദേശത്തില്‍ ആണ് നിങ്ങളെ കൂടെ കൂട്ടിയത്.പക്ഷെ നിങ്ങളുടെ ടാലെന്റും ഡെഡിക്കേഷനും കണ്ടത് കൊണ്ട് ആണ് ഇത്രയും കാലം നിര്‍ത്തിയത്. നിങ്ങള്‍ ആ ജോലിക്ക് ഡിസര്‍വ്ഡ് ആണെടോ. പിന്നെ ഞാനും ഇത്രയും സാലറി പ്രതീക്ഷിച്ചില്ല. ചിലപ്പോള്‍ മാലിനിയുടെ റെക്കമെന്‍ടെഷന്‍ ഉണ്ടാകും. ഷീ ഇസ് ഹൈലി ഇമ്പ്രെസ്സ്ഡ് വിത്ത് യു.”
മാലിനി ചേച്ചിയുടെ പേര് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ ഇത്രയും കാലം അലട്ടിയ ചോദ്യം ചോദിക്കാന്‍ ഉള്ള സമയം ആയി എന്ന് തോന്നി.
“മാലിനി ചേച്ചിയെ കണ്ടത് മുതല്‍ എനിക്ക് എവിടെയോ കണ്ട പരിചയം തോന്നിയിരുന്നു. പക്ഷെ എവിടെ ആണ് എന്ന്‍ എനിക്ക് ഒരു ഓര്‍മയും വരുന്നില്ല.”
“മാലിനി എന്റെ എക്സ് വൈഫ് ആണ്.”
അത് എനിക്ക് ഒരു ഷോക്ക് ആയിരുന്നു. എന്റെ അറിവിൽ ഭാര്യ ഉപേക്ഷിച്ച് പോയാൽ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്തവർ ആണ് എല്ലാവരും. ഇവിടെ പഴയ ഭാര്യയെ സുഹൃത്ത് ആയി കണ്ട് സൗഹൃദം പങ്കിടുന്ന പ്രേമെട്ടൻ ഒരു അത്ഭുതം തന്നെ ആയിരുന്നു. ഞാൻ അത്ഭുതത്തോടെ നോക്കുന്നത് കണ്ട് പ്രേമെട്ടൻ ചോദിച്ചു.
“എന്ത് പറ്റി അർജുൻ.”
“അല്ലാ പ്രേമെട്ടന് എപ്പോൾ മാലിനി ചേച്ചിയോട് യാതൊരുവിധ ദേഷ്യവും ഇല്ലെ.”
“അങ്ങനെ ചോദിച്ചാൽ ദേഷ്യം ഉണ്ടായിരുന്നു. അവളെ കൊല്ലാൻ ഉള്ള ദേഷ്യം. പക്ഷേ അവളോട് എനിക്ക് ക്ഷമിക്കാൻ പറ്റി. അവളോട് ക്ഷമിച്ചപ്പോൾ എനിക്ക് എന്റെ മനസ്സിന്റെ നഷ്ടമായ സമാധാനം ആണ് ലഭിച്ചത്.നമ്മളോട് തെറ്റ് ചെയ്തവരോട് നമ്മൾ ക്ഷമിക്കുക. പക്ഷേ അവർ ചെയ്തത് ഒരിക്കലും മറക്കാൻ പാടില്ല. ഫൊർഗീവ് ബട്ട് ഡോൺട് ഫൊർഗെറ്റ്. അതായിരിക്കണം പോളിസി.”
“പ്രേമെട്ടന് എങ്ങനെ മാലിനി ചേച്ചിയോട് ക്ഷമിക്കാന്‍ കഴിഞ്ഞു.”
“ഞാന്‍ കുറച് കാലം കഴിഞ്ഞു ആലോചിച്ചപ്പോള്‍ ഞങ്ങളുടെ ബന്ധം പിരിയാന്‍ അവള്‍ മാത്രം അല്ല കാരണം എന്ന് മനസ്സിലായി. എനിക്കും അതില്‍ തുല്യ ഉത്തരവാദിത്തം ഉണ്ട് എന്ന് മനസ്സിലായി. ഞങ്ങള്‍ രണ്ടു പേരും ഉത്തരവാദികള്‍ ആയ ഒരു കാര്യത്തില്‍ അവളോട് ഞാന്‍ ദേഷ്യം വെച്ചിട്ട് എന്താ കാര്യം.”
“അത് എങ്ങനെ?” എനിക്ക് എന്റെ ആകാംഷ അടക്കാന്‍ കഴിഞ്ഞില്ല.
“ഞാന്‍ യു എസില്‍ എം എസ് ചെയുമ്പോള്‍ ആണ് മാലതിയെ കാണുന്നത്. ഒരുമിച്ചു ഒരു യൂണിവേര്‍സിറ്റിയില്‍ എം എസ് ചെയുന്ന രണ്ട് മലയാളികള്‍. സ്വാഭാവികമായി ഞങ്ങളുടെ ഇടയില്‍ ഒരു സൗഹൃദം രൂപപെട്ടു. മാലിനി നല്ലവണ്ണം കവിത എഴുതും. എവിടെയും പ്രസിദ്ധീകരിക്കാന്‍ അല്ല. പക്ഷെ അവളുടെ ആത്മസംതൃപ്തിക്കായി. അവളുടെ കവിതകളുടെ ഏറ്റവും വലിയ ക്രിട്ടിക്ക് ഞാന്‍ ആയിരുന്നു. എം എസ് കഴിഞ്ഞതും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ജോലി ലഭിച്ചു. അതിന്റെ കൂടെ തന്നെ വീട്ടുക്കാര്‍ മുന്‍കൈയെടുത്തുഞങ്ങളുടെ കല്യാണവും നടത്തി. ഞാന്‍ ജോലിയില്‍ കയറിയതില്‍ പിന്നെ ഭയങ്കര വര്‍ക്കഹോളിക്ക് ആയിരുന്നു. അതിന്റെ ഭാഗമായി എനിക്ക് ആദ്യത്തെ പ്രമോഷനും ലഭിച്ചു. ഉത്തരവാദിത്വം കൂടിയപ്പോള്‍ ഞാന്‍ ഓഫീസില്‍ ചിലവഴിക്കുന്ന സമയവും കൂടി. മാലിനി എന്നില്‍ നിന്നും അകലുകയായിരുന്നു. ഞങ്ങളെ അടുപ്പിച്ച അവളുടെ കവിതകള്‍ ഞാന്‍ തുറന്നു നോക്കാതെ ആയി. എന്തിനു ഞങ്ങള്‍ തമ്മില്‍ ആഴ്ചകളോളം കാണാതെ ഇരുന്നിട്ടുണ്ട്. ഇതെല്ലാം മാലിനിക്ക് എന്നോടുള്ള അകല്‍ച്ച കൂട്ടുകയായിരുന്നു. ആയിടക്കാണ് അവളുടെ ഓഫീസില്‍ ഒരു മലയാളി ജോലി ലഭിച്ചു വന്നത്. അവള്‍ അവനുമായി സൗഹൃദം തുടങ്ങി. അവള്‍ എനിക്ക് വേണ്ടി എഴുതിയ കവിതകള്‍ അവന്‍ ആയി അതിന്റെ ശ്രോതാവ്. അവര്‍ തമ്മില്‍ അടുത്തു. ഒരു ദിവസം അവള്‍ അവന്റെ കൂടെ ഇറങ്ങി പോയി. അവന്‍ ആണെങ്കിലോ വെറും ഒരു അവസരവാദി ആയിരുന്നു. മാലിനി എന്നില്‍ നിന്നും ഡൈവോഴ്‌സ് വാങ്ങി വരും എന്ന്‍ അവന്‍ പ്രതീക്ഷിച്ചില്ലായിരുന്നു. കുറച്ചു കാലം ഒരുമിച്ച് ജീവിച്ചു വീട്ടുകാരുടെ അടുത്ത് നിന്നും സമ്മതം വാങ്ങി വരാം എന്ന് പറഞ്ഞ അവനെ പിന്നെ മാലിനി കണ്ടിട്ടില്ല. അവന്‍ ആ കമ്പനിയില്‍ ഉള്ള ജോലിയെ വേണ്ട എന്ന് വെച്ചു വേറെ എവിടെക്കോ മുങ്ങി.” ഗ്ലാസില്‍ ഉണ്ടായിരുന്നത് കുടിച്ചു തീര്‍ത്തു പ്രേമേട്ടന്‍ തുടര്‍ന്നു.
