ചേച്ചി വീട്ടിൽ വന്നു. അന്നത്തെ ഒരു ദിവസം ചേച്ചി അച്ഛന്റെയും അമ്മയുടെയും കൂടെ കൂടി. ഞാനും കൂടുതൽ ആയി ഒന്നും മൈൻഡ് ചെയ്യാൻ പോയ്യില്ല. ചേച്ചി ആയി ചേച്ചിയുടെ പാട് ആയി. റ്റ്പിറ്റെ ദിവസം ചേച്ചി എന്റെ മുറിയിലേക്ക് കയറി വന്നു.
“എന്ത് കോലം ആണെടാ ഇത്. കുളിയും നനയും ഇല്ല. ഒന്ന് ഷേവ് എങ്കിലും ചെയ്തു കൂടെ.”
ചേച്ചിയുടെ കണ്ണുകളെ നേരിടാൻ വയ്യാതെ ഞാൻ എന്റെ മുഖം താഴ്ത്തി. ചേച്ചി എന്റെ അടുത്തേക്ക് വന്നു. എന്റെ നെറ്റിയിൽ പതിയെ ഉമ്മ വെച്ചു. എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചേച്ചി ചോദിച്ചു.
“അജു കുട്ടാ എന്ത് പറ്റി മോനെ നിനക്ക്. ”
ചേച്ചി അത് ചോദിച്ചപ്പോഴേക്കും ഞാൻ വിങ്ങാൻ തുടങ്ങിയിരുന്നു. എനിക്ക് എന്റെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ കരഞ്ഞു കൊണ്ട് ചേച്ചിയെ കെട്ടിപിടിച്ചു. ആ വിതുമ്പലിനിടയിൽ ഏങ്ങി കൊണ്ട് ലക്ഷ്മിയുമായുള്ള എന്റെ ബന്ധവും അവളുടെ തേപ്പും എല്ലാം പറഞ്ഞൊപ്പിച്ചു. ചേച്ചിയോട് മനസ്സ് തുറന്ന് സംസാരിച്ചപ്പോൾ എന്റെ വിഷമം പകുതി മാറി. എല്ലാം കേട്ട് കഴിഞ്ഞതിനു ശേഷം ചേച്ചി എന്നോട്:
“നിന്നെ ഒരിക്കലും സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി ആണോ അജു നീ ഞങ്ങളെ ഒക്കെ വിഷമിപ്പിച്ചത്. നിനക്ക് നിന്നെ ഒരിക്കലും സ്നേഹിക്കാത്ത ഒരാളെ മാത്രമേ നഷ്ടപ്പെട്ടുള്ളൂ. പക്ഷേ അവൾക്ക് അവളെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരാളെ ആണ് നഷ്ടപ്പെട്ടത്. നിന്നെ പോലത്തെ ഒരാളെ വേണ്ട എന്ന് വെച്ച അവൾക്ക് അല്ലെ നഷ്ടം. ഇത് നിന്റെ മാത്രം കുഴപ്പം അല്ല. കൈയിൽ ഇരിക്കുന്ന പൊന്ന് തിരിച്ചറിയാതെ കാക്കപൊന്നിന്റെ പിന്നാലെ ഓടും. നമ്മളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരെ നമ്മൾ മറക്കും. അച്ഛനും അമ്മയുടെയും സ്നേഹം. അത് നമ്മൾ മഹിമ അറിയാതെ നിസ്സാരവൽകരിക്കും. അതിനെ പുച്ഛിച്ചു തള്ളും. എന്നിട്ട് നമ്മളെ ചതിക്കാൻ ആയി സ്നേഹം നടിച്ചു വന്ന പൂതനമാർക്ക് വേണ്ടി എല്ലാം സമർപ്പിക്കും. നിന്നെ ചതിച്ച ഒരുവൾ പോയി എന്ന് കരുതിയാൽ മതി. കടുക്കൻ ഇട്ടവൾ പോയാൽ കമ്മൽ ഇട്ടവൾ വരും. അത്ര തന്നെ.”
ചേച്ചിയുടെ ഉപദേശം എന്നിൽ ചില മാറ്റങ്ങൾ വരുത്തി. ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങി. കൂടാതെ കുറച്ച് കാലമായി ഇല്ലാതെ ഇരുന്ന ഷേവിങ്, മുടി മുറിക്കൽ തുടങ്ങിയ പരിപാടികൾ നടത്തി പ്രാകൃത കോലത്തിൽ നിന്നും മനുഷ്യ കോലത്തിൽ എത്തി. ചേച്ചി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഞാൻ പോലും അറിയാതെ ചേച്ചി എനിക്ക് ധൈര്യം പകർന്നു തരിക ആയിരുന്നു. കുറച്ച് ദിവസം കൊണ്ട് ഞാൻ നോർമൽ ആയി. എനിക്ക് പ്ലേസ്മെന്റ് കിട്ടിയ കമ്പനിയിൽ നിന്നും ഒരു കത്ത് വന്നു. പരീക്ഷ റിസൽറ്റ് വന്നിട്ട് ജോയിൻ ചെയ്യാൻ പറഞ്ഞു കൊണ്ട്.പക്ഷേ അതിൽ എല്ലാ പരീക്ഷയും പാസ് ആകണം എന്നും സപ്ലി ഒന്ന് പോലും പാടില്ല എന്നും കൃത്യമായി എഴുതിയിട്ടുണ്ട്. അത് കണ്ടപ്പോൾ ഞാൻ പിന്നെയും ഡെസ്പ് ആയി. ഞാൻ S 8ൽ ഒരു പരീക്ഷ പോലും പാസ് ആകില എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. പരീക്ഷ എഴുതിയാൽ അല്ലെ പാസ് ആകുള്ളു. S 8ൽ വാഷ് ഔട്ട് ആകും. എന്റെ ഭാവി ഞാൻ തന്നെ വെള്ളത്തിലാക്കി. ആ ഒരു ലെറ്ററും വെച്ച് ഞാൻ മിണ്ടാതെ ഇരുന്നത് കണ്ട ചേച്ചി എന്നോട് ചോദിച്ചു.
“എന്ത് പറ്റി അജു.”
ഞാൻ ചേച്ചിയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. അത് കേട്ടപ്പോൾ അച്ഛന്റെ മുഖത്ത് അരിശം നിറയുന്നത് ഞാൻ കണ്ടു. ചേച്ചി അച്ഛനോട് കണ്ണ് കൊണ്ട് അരുത് എന്ന് കാണിച്ചു. ചേച്ചി എന്നോട് ആയി പറഞ്ഞു.
“അതിന് ഇപ്പൊൾ എന്താ ചെയ്യാൻ പറ്റുക. ജീവിതം മുന്നോട്ടു മാത്രം അല്ലെ പോവുക ഉള്ളൂ. നമ്മുക്ക് പിന്നോട്ട് പോയി ശരി ആക്കാൻ പറ്റില്ലാലോ. നമ്മൾ ചിലപ്പോൾ ജീവിതത്തിൽ തെറ്റായ തീരുമാനങ്ങൾ എടുക്കും. നമ്മുക്ക് പിന്നോട്ട് പോയി അതൊക്കെ മാറ്റി മറിക്കാൻ പറ്റില്ല. കഴിഞ്ഞു പോയ കാര്യങ്ങള്‍ അവിടെ കിടക്കട്ടെ. ഇനി പുതിയ ഒരു ജീവിതത്തിന് വേണ്ടി പരിശ്രമിക്കുക. എല്ലാവരും ഭൂതകാലത്തിന്റെ ഭാണ്ഡകെട്ട് പേറി മുന്നിൽ ഉള്ള ജീവിതത്തിന്റെ സുന്ദര മുഹൂർത്തങ്ങൾ നഷ്ടപ്പെടുത്തും. അജൂട്ടാ മോനെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിനായി പരിശ്രമിക്കുക. കഴിഞ്ഞ കാലം പൂർണമായി വിട്ടേക്കൂ.”
