അത്രമേൽ സ്നേഹിക്കയാൽ – 1 1

“ആരാ. എന്തു വേണം.”

“ഇത് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന ലക്ഷ്മിയുടെ വീടല്ലേ. ഞാന്‍ ലക്ഷ്മിയുടെ ഒരു ഫ്രണ്ട് ആണ്. പേരു അര്‍ജുന്‍.”

ലെക്ഷ്മിയുടെ ഫ്രണ്ട് ആണ് എന്ന്‍ കേട്ടപ്പോള്‍ അമ്മ ഉള്ളിലേക്ക് ഇരുത്തി.

“മോൻ അല്ലെ ലക്ഷ്മിയെ ഫസ്റ്റ് ഇയർ പഠിപ്പിച്ചേ.”

ഞാൻ അതേ എന്ന് തലയാട്ടി.

“മോൻ ഒന്ന് അവളോട് പറയണം വിപിനുമായി ഉള്ള കൂട്ട് വിടണം എന്ന്. അവൻ മഹാവൃത്തികെട്ടവൻ ആണ്. ഞാനും അവളുടെ അച്ഛനും പറഞ്ഞു മടുത്തു. ഒരേ ഒരു മോൾ അല്ലെ എന്ന് വെച്ചു ലാളിച്ചു വളർത്തിയത് കൊണ്ട് അവൾക്ക് നല്ല വാശിയാണ്.”

പിന്നെയും കുറെ നേരം അമ്മയുമായി സംസാരിചു. അച്ഛൻ വന്നപ്പോൾ അച്ഛനെയും പരിചയപെട്ടു. അവളുടെ അച്ഛനെയും അമ്മയെയും പരിചയപ്പെട്ട് വർത്തമാനം പറഞ്ഞപ്പോൾ ആണ് അവൾ അവരെ പറ്റി പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്ന് മനസ്സിലായത്. തകർന്ന മനസ്സോടെ ഞാൻ അവളുടെ വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക്‌ മടങ്ങി.
പിറ്റേന്ന് രാവിലെ ഞാൻ ലെച്ചുവിന്റെ ക്ലാസ്സിലേക്ക് ചെന്നു. അവിടെ നിന്നും ലെച്ചുവിനെ വിളിച്ച് കൊണ്ട് ഞാൻ ഗ്രൗണ്ടിന്റെ അപ്പുറത്ത് ഉള്ള മരതണലിലേക്ക്‌ നടന്നു. നടക്കുന്നതിനിടെ ലക്ഷ്മി എന്നോട്.

“അജു ഇന്നലെ വീട്ടിൽ പോയിരുന്നു അല്ലെ.”

ഞാൻ ഒന്ന് മൂളി. അവളുടെ മുഖത്തേക്ക് കോപം ഇരച്ചു കയറുന്നത് എനിക്ക് കാണാമായിരുന്നു.

“അജുവിനോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ വീട്ടിലേക്ക് പോകരുത് എന്ന്. പിന്നെ എന്തിനാ പോയത്. ”

“നിനക്ക് ജോലി കിട്ടിയ സന്തോഷം നിന്റെ കൂടെ ചെലവിടണം എന്ന് തോന്നി. അപ്പോഴേക്കും നീ വിപിന്റെ കൂടെ പോയിരുന്നു. പിന്നെ നിന്നെ കാണാൻ തോന്നിയത് കൊണ്ട് ഞാൻ പോയി.”

“അജു എനിക്ക് അത് ഇഷ്ടമല്ല. അജുവിനെ ഞാൻ അങ്ങനെ ഒന്നും അല്ല കണ്ടിരിക്കുന്നത്.”

“നീയും വിപിനും തമ്മിൽ എന്താണ്. നിനക്ക് സഹായം വേണ്ടി വരുമ്പോൾ ഓടി വന്ന് കയറാൻ പറ്റിയ ഒരു ചാഞ്ഞ മരം മാത്രം അല്ലെ ഞാൻ.”

“അജു ഞാൻ അങ്ങനെ ഒന്നും കരുതീയിട്ടില്ല. നിന്നെ എനിക്ക് ഇഷ്ടം ആണ്. പക്ഷേ എപ്പോഴോ ഞാൻ പോലും അറിയാതെ ഞാൻ വിപിനെ സ്നേഹിച്ചു പോയി. നിന്നെ കല്യാണം കഴിക്കണം എന്ന് ഞാൻ ആഗ്രഹിച്ചത് ആണ്. പക്ഷേ എന്നെ പോലുള്ള ഒരു പെണ്ണ് നിനക്ക് ചേരില്ല. നിനക്ക് എന്നെക്കാളും നല്ല ഒരു പെൺകുട്ടിയെ കിട്ടും.”

ഇത് തേപ്പിന്റെ സമയത്ത് എല്ലാ പെൺപിള്ളേരും പറയുന്ന സ്ഥിരം ഡയലോഗ് ആണ്. പക്ഷേ എനിക്ക് അങ്ങനെ അങ്ങ് വിടാൻ കഴിഞ്ഞില്ല. ഞാൻ പറഞ്ഞു

“എനിക്ക് അങ്ങനെ വേറെ നല്ല പെൺപിള്ളേരെ ഒന്നും വേണ്ടാ. ഞാൻ ഇഷ്ടപെട്ടത് നിന്നെയാണ്.”

അപ്പോഴേക്കും വിപിൻ അങ്ങോട്ടേക്ക് വന്നു ലെച്ചുവിനോടായി:

“ലെക്‌സ് വാ നമുക്ക് പോകാം.”

“വിപിൻ നീ നടന്നോ ഞാൻ ഇപ്പോൾ വരാം.” ലെച്ചു വിപിനോടായി മറുപടി പറഞ്ഞു.

“അജു എനിക്ക് നിന്നെ സ്നേഹിക്കാൻ പറ്റുന്നില്ല. നീ മനസ്സിലാക്കൂ.”

ആ നിമിഷത്തിൽ എനിക്ക് ലെച്ചു പൂർണമായും നഷ്ടപ്പെട്ടതായി മനസ്സിലായി.
അവിടുന്ന് നടക്കാൻ തുടങ്ങിയ ലെച്ചുവിനെ ഞാൻ തടഞ്ഞു. വിപിൻ അപ്പോഴേക്കും വേറെ ഒരുത്തന്റെ ബൈക്കിൽ കയറി പോയിരുന്നു. ഞാൻ ലെച്ചുവിനോടായി:

“നിനക്ക് എന്നെ സ്നേഹിക്കാൻ പറ്റുന്നില്ലെങ്കിൽ വേണ്ട. പക്ഷേ ആ വിപിനേ നീ വിട്ടേക്ക്. അവൻ നിന്നെ ചതിക്കും. കള്ളും കഞ്ചാവും അടിച്ചു അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ ആണ്. ഇലക്ട്രിക്കലിലെ നന്ദനയെ നോക്ക്. എങ്ങനെ നടന്ന കുട്ടി ആയിരുന്നു. അവൻ ചതിചത് കാരണം ഇപ്പൊൾ ആകെ തകർന്ന് സൈലന്റ് ആയി പോയി. ഞാൻ ഇത് നിന്റെ നന്മക്കായി ആണ് പറയുന്നത്.”

എന്നെ തുടരാൻ അനുവദിക്കാതെ ലെച്ചു ഇടയിൽ കയറി.

“നിർത്തൂ അജു. നിനക്ക് അവനെ ഇഷ്ടം അല്ല എന്ന് എനിക്കറിയാം. അത് കൊണ്ട് ഇല്ലാവചനം പറയരുത്. അവള് ഒരു അട്രാക്ഷനെ പ്രേമം എന്ന് തെറ്റിദ്ധരിച്ചത് ആണ്. വിപി എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. എങ്ങനെ നിനക്ക് ഇത്രയും തരം താഴാൻ പറ്റുന്നു. കഷ്ടം! ഞാൻ നിന്നെ ആണല്ലോ ഒരു ഫ്രണ്ട് ആയി കണ്ടത്. ഇനി മേലാൽ ഇത് പോലത്തെ എന്തെങ്കിലും പറയാൻ ആണെങ്കിൽ എന്നെ കാണാനോ വർത്തമാനം പറയാനോ നിൽക്കണ്ട.”

Leave a Reply

Your email address will not be published. Required fields are marked *