അത്രമേൽ സ്നേഹിക്കയാൽ – 1 1

രണ്ടാമത്തെ ദിവസം എന്നെ ഞെട്ടിച്ചു കൊണ്ട് എനിക്ക് ലെച്ചുവിന്റെ ഒരു മെസ്സേജ് (sms) വന്നു.

“Cngrts, exptng a grnd treat :-)”

ഞാന്‍ കോളേജില്‍ പോയി നോക്കുമ്പോള്‍ ആണ് കമ്പനി സെലക്ട്‌ ചെയ്തവരുടെ ലിസ്റ്റ് ഇട്ടിട്ടുണ്ട്. ഞാനും ഇലക്ട്രോണിക്സ് ആന്‍ഡ്‌ കമ്മ്യുണിക്കെഷന്‍ എഞ്ചിനീയറിംഗിലെ ഒരു പയ്യനും. ഞാൻ തിരിഞ്ഞ് എന്റെ ക്ലാസ്സിലേക്ക് നടക്കുമ്പോൾ മുന്നിൽ ലെച്ചുവിനെ കണ്ടു. അവളെ കണ്ടതും എന്റെ മുഖം വിടർന്നു. അവളോട് സംസാരിക്കാനായി ഞാൻ അടുത്തേക്ക്‌ നടന്ന്. എന്നെ കണ്ടത് അവള് വേഗം തിരിഞ്ഞു നടന്നു. ജോലി കിട്ടിയ സന്തോഷം ഉണ്ടായിരുന്നെങ്കിലും ലെച്ചുവിന്റെ അവഗണന എന്നെ വേദനിപ്പിച്ചു.

കാലം മുന്നോട്ട് തന്നെ ഒഴുകി കൊണ്ടേ ഇരുന്നു. ഞാന്‍ ഏഴാം സെമസ്റ്റര്‍ കഴിഞ്ഞു എട്ടാം സെമസ്ററിലേക്ക് കാലെടുത്തു വെച്ചു. ലെച്ചുവും ഞാനും തമ്മില്‍ ഇപ്പോള്‍ നല്ല അടുപ്പത്തില്‍ ആണ്. ഞാനും അവളും പരസ്പരം നാലാം സെമസ്ററില്‍ വെച്ചു ഇഷ്ടം സമ്മതിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങി. അവളെ പ്ലേസ്മെന്റിനായി ഞാന്‍ സഹായിക്കാം എന്നറിയിച്ചു. അവള്‍ക്ക് ഇപ്പോള്‍ പ്ലേസ്ഡ് ആയില്ല എന്ന ഒരു സങ്കടം മാത്രമേ ഉള്ളൂ.

ഞങ്ങള്‍ വീണ്ടും പഴയ പോലെ ലൈബ്രറിയില്‍ കണ്ടുമുട്ടാന്‍ തുടങ്ങി. ഞാന്‍ അവള്‍ക്ക് ആപ്ടിട്യൂഡ് പഠിപ്പിച്ചു കൊടുക്കാന്‍ തുടങ്ങി. എട്ടാം സെമസ്റര്‍ കഴിയാന്‍ ഇനി ഒരു മാസം കൂടിയേ ഉള്ളൂ. ഞങ്ങളുടെ ഭാവി ഭദ്രമാക്കാനായി അവള്‍ക്കും ജോലി കിട്ടി. കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. ഇപ്പോള്‍ അവള്‍ക്കും ജോലി ആയി. ആ സന്തോഷം അവളുമായി പങ്കിടാന്‍ പോകുമ്പോള്‍ ആണ് എന്റെ ജീവിതം തുലച്ച സംഭവങ്ങള്‍ നടക്കുന്നത്.

പ്ലേസ്മെന്റ് ഓഫീസില്‍ ലെച്ചുവിനു ജോലി കിട്ടി എന്നത് നോട്ടീസ് ബോര്‍ഡില്‍ കണ്ടു സന്തോഷത്തില്‍ ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ ആണ് എന്റെ റൂംമേറ്റ്‌ മനോജ്‌ ഓടി വന്നത്. ഞാനും ലെച്ചുവുമായി ഉള്ള പ്രേമം അറിയാവുന്ന ഒരേ ഒരാള്‍ മനോജ്‌ ആണ്. അവന്‍ എന്നെയും കൂട്ടി സിവില്‍ എഞ്ചിനീയറിംഗ് ബ്ലോക്കിലേക്ക് നടന്നു. അതിനിടയില്‍ അവന്‍ കാര്യങ്ങള്‍ എന്നെ ധരിപ്പിച്ചു. ലക്ഷ്മിയും വിപിനും കൂടി കാറില്‍ കയറി പോകുന്നത് അവന്‍ കണ്ടു. എനിക്ക് അതില്‍ അസ്വാഭാവികത തോന്നിയിലെങ്കിലും പിന്നെ അവന്‍ പറഞ്ഞ കാര്യം ആണ് എന്നെ തകര്‍ത്തത്. ലെച്ചുവും വിപിനും കൂടി കാറില്‍ വെച്ചു ചുണ്ടോട് ചുണ്ട് ഉമ്മ വെക്കുന്നതും അവന്‍ കണ്ടു. ഇത് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.
ഞങ്ങള്‍ സിവില്‍ എഞ്ചിനീയറിംഗ് ബ്ലോക്കില്‍ എത്തി മനോജ്‌ എന്നെ ഒരു പെണ്‍കുട്ടിയെ പരിചയപെടുത്തി. ജ്യോതി. ലെച്ചുവിന്റെ ക്ലാസ്സ്‌മേറ്റും വളരെ അടുത്ത സുഹൃത്തും. അവളില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ എന്നെ ഞെട്ടിച്ചു. സെക്കന്ഡ് ഇയറില്‍ എന്നെ ഇഷ്ടമാണ് എന്ന്‍ പറഞ്ഞതും ഞങ്ങള്‍ തമ്മില്‍ ഉള്ള ഫോണ്‍ വിളി ഒന്നും അവള്‍ ആരോടും പറഞ്ഞിട്ടില്ല. അവളുടെ ജീവിതത്തില്‍ ഞാന്‍ എന്നെ കഥാപാത്രം ഉള്ളതായി തന്നെ ആരും അറിഞ്ഞിട്ടില്ല. റ്റ്വിപിനും അവളും കൂടി കഴിഞ്ഞ ഒരു വര്‍ഷത്തിനു മേലെ ആയി റിലേഷനില്‍ ആണ്. അവര്‍ രണ്ടു പേരും കൂടി പല സ്ഥലത്തും കറങ്ങിയിട്ടും ഉണ്ട്. എന്റെ കൂടെ ഗ്രൌണ്ടിലോ കാന്റീനിലോ വരാത്ത ലെച്ചു വിപിന്‍റെ കൂടെ പല സ്ഥലത്തും കറങ്ങി എന്നത് എനിക്ക് ഒരു ഷോക്ക്‌ ആയിരുന്നു.

വിപിനെ പറ്റി പറഞ്ഞെതെല്ലാം കള്ളം ആയിരുന്നു എന്ന്‍ തെളിഞ്ഞ സ്ഥിതിക്ക് ഇനി വീട്ടുക്കാരെയും പറ്റി പറഞ്ഞെതെല്ലാം കള്ളമാകുമോ. അവള്‍ പറഞ്ഞ പ്രകാരം വീട്ടില്‍ ഇത്ര സ്ട്രിക്ക്ട്ട് ആണെങ്കില്‍ അവള്‍ എങ്ങനെ ആണ് ഇങ്ങനെ വിപിനുമായി കറങ്ങി നടക്കുന്നത്. ഞാന്‍ അവളുടെ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു.

അവള്‍ പറഞ്ഞു തന്നത് കാരണം അവളുടെ വീട് എവിടെ ആണ് എന്ന്‍ എനിക്ക് ഒരൂഹം ഉണ്ടായിരുന്നു. അത് കൊണ്ട് അവളുടെ വീട് കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ അവളുടെ അമ്മ ആണ് എനിക്ക് വതി തുറന്നു തന്നത്.

Leave a Reply

Your email address will not be published. Required fields are marked *