“എന്താ അജു ഒരു മൈന്‍ഡ് ഇല്ലാതെ.”
ഫോണിലൂടെ രാവിലെ വരെ സൊള്ളുന്ന ഞാന്‍ പെട്ടന്ന്‍ ലെച്ചുവിനെ എന്റെ മുന്നില്‍ കണ്ടപ്പോള്‍ എന്റെ വായിലെ വെള്ളമെല്ലാം വറ്റി. ശരീരം മുഴുവന്‍ വിയര്‍ക്കാന്‍ തുടങ്ങി.
ഡോ അജു കൂള്‍ ആവു.? എന്റെ തോളില്‍ അമര്‍ത്തി പിടിച്ചു കൊണ്ട് കണ്ണുകളില്‍ നോക്കി അവള്‍ പറഞ്ഞു. ആ പേടമാന്‍ പോലുള്ള മിഴികളില്‍ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. അവളുടെ കുസൃതി നിറഞ്ഞ നോട്ടവും പൊടിമീശക്ക് കീഴെ ഉള്ള തുടുത്ത ചുണ്ടുകളും എത്ര കാലം നോക്കിയിരുന്നാലും എനിക്ക് മതി വരില്ല. ആ ദിവസം ഒരു തുടക്കം ആയിരുന്നും പിന്നെ ലൈബ്രറിയുടെ അവസാന ഡസ്ക് ഞങ്ങളുടെ പ്രേമസല്ലാപത്തിന്റെ വേദിയായി.
അങ്ങനെ ഒന്നാം വര്‍ഷ പരീഷയുടെ സമയം ആയി. എല്ലാ ബ്രാഞ്ചുകള്‍ക്കും ഒരു വിഷയം ഒഴിച്ചു ബാകി എല്ലാം വിഷയവും ഒന്ന് തന്നെ ആയിരുന്നു. ലൈബ്രറിയുടെ അകത്തളങ്ങളില്‍ വെച്ചു ഞാന്‍ ലെച്ചുവിനെ വിഷയങ്ങള്‍ പഠിപ്പിച്ചു. ഇത്രയും കാലം അവളുടെ തലയില്‍ കയറാത്ത എഞ്ചിനീയറിംഗ് മാതെമാറ്റിക്സ്, ഗ്രാഫിക്സ് മുതലായ വിഷയങ്ങള്‍ അവളെ ഞാന്‍ ശരിക്കും പഠിപ്പിച്ചു. ഒന്നാം വര്‍ഷ പരീക്ഷ കഴിഞ്ഞു വെക്കേഷന്‍ സമയത്ത് എനിക്ക് വീട്ടില്‍ സമയം പോകുന്നിലായിരുന്നു. പിന്നെ അവളുമായി ഫോണില്‍ സമയം ചെലവഴിക്കാന്‍ പറ്റുന്നത് ആകെ ഉള്ള ഒരു സമാധാനം.
മൂന്നാം സെമസ്റ്റര്‍ അവസാനിക്കാന്‍ ഒരു മാസം മാത്രം ഉള്ളപോള്‍ ആണ് ഒന്നാം വര്‍ഷത്തിന്റെ റിസള്‍ട്ട് വന്നത്. എന്റെ കഠിനധ്വാനത്തിന്റെ ഫലമായി ഒന്നാം വര്ഷം കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ 88% മാര്‍ക്കോടെ ഞാന്‍ കോളേജ് ടോപ്പര്‍ ആയി. ലെച്ചു എല്ലാ വിഷയവും പാസ് ആയി. അന്ന്‍ ലൈബ്രറിയില്‍ വെച്ചു കണ്ടപ്പോള്‍ ലെച്ചു വളരെ സന്തോഷത്തില്‍ ആയിരുന്നു.
“അജു എനിക്ക് ഒരു പുസ്തകം നോക്കാന്‍ ഉണ്ട്. നീ എന്റെ കൂടെ വാടാ.”
“നീ പോയി എടുത്തോ. ഞാന്‍ ഇവിടെ ഇതൊന്നു റെഫര്‍ ചെയ്ത് തീര്‍ക്കട്ടെ.”
“വാടാ.”എന്റെ മറുപടി കാത്ത് നില്‍ക്കാതെ അവള്‍ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ടു പോയി.
“ഏത് പുസ്തകം ആണ്.ഒന്ന്‍ വേഗം നോക്കി എടുക്ക്.” ഞാന്‍ എന്റെ അക്ഷമ മറച്ചു വെച്ചില്ല. പുസ്തകം എടുക്കുന്നതിനു പകരം അവള്‍ ചുറ്റും നോക്കി. ആരും ഇല്ല എന്ന് കണ്ടപ്പോള്‍ എന്നെ നെഞ്ചോട് ചേര്‍ത്ത് എന്റെ കവിളുകളില്‍ അവളുടെ ചുണ്ടുകള്‍ അമര്‍ന്നു. എനിക്ക് എന്റെ ജീവിതത്തില്‍ ലഭിച്ച ആദ്യചുംബനം.
“ഇത് എന്റെ അജുവിനു. എന്നെ മാത്സും ഗ്രാഫിക്സും പാസ് ആക്കി തന്നതിന്.”
“എടോ മാത്സും ഗ്രാഫിക്സും മൂന്നു വിഷയങ്ങള്‍ അല്ലെ.ഇത് ഇപ്പോള്‍ ഒന്നല്ലേ ആയുള്ളൂ. ഫുള്‍ പാസിനു വേറെ വേണ്ടി വരും.”
“ഒന്ന്‍ പോ അജു. ഇപ്പോള്‍ ഇത്രയേ പറ്റുള്ളൂ.”
“തരിക ആണെങ്കില്‍ എനിക്ക് മുഴുവനും വേണം, അല്ലെങ്കില്‍ എനിക്ക് ഇതും വേണ്ട.” ഇതും പറഞ്ഞു ഞാന്‍ എന്റെ ചുണ്ട് അവളുടെ കവിളില്‍ അമര്‍ത്തി. എനിക്ക് എവിടെ നിന്നും ഇത്രയും ധൈര്യം വന്നു എന്ന് എനിക്ക് അറിയില്ല. പക്ഷെ ലെച്ചുവിന്റെ സാമീപ്യം എന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന റൊമാന്റികിനെ ഉണര്‍ത്തുകയായിരുന്നു. അവിടെ നിന്നും മാറാന്‍ തുടങ്ങിയ ലെച്ചുവിനെ ഞാന്‍ തടഞ്ഞു.
“ദേ അജു കഷ്ടമുണ്ട് കേട്ടോ.ഞാന്‍ ഒന്ന്‍ പോട്ടെ.”
“എനിക്ക് തരാന്‍ ഉള്ളത് മുഴുവനും തന്നിട്ട് പോ. കടം എനിക്ക് ഇഷ്ടം അല്ല.”
“ഇങ്ങനെ ഒരു ഉമ്മകൊതിയന്‍.”
എന്റെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങി അവള്‍ എന്റെ രണ്ടു കവിളിലും മാറി മാറി ഉമ്മ വെച്ചു. ഞാന്‍ എന്നിട്ടും വഴിമാറി കൊടുത്തില്ല.
“അജു ഞാന്‍ പോട്ടെ.ഇനി എന്താ.”
“ഫുള്‍ പാസ്സിനുള്ള സ്പെഷ്യല്‍ കിട്ടിയില്ല.” ഞാന്‍ എന്റെ ചുണ്ട് കൂര്‍പ്പിച്ചു കൊണ്ട് പറഞ്ഞു.
“ആദ്യം നിന്റെ കോളേജ് ടോപ്പര്‍ ആയതിനു ഉള്ളത് താ.പിന്നെ എന്റെ ഫുള്‍ പാസിന്റെ തരാം.” അവള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
ഞാന്‍ ലെച്ചുവിനെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്റെ നോട്ടം താങ്ങാന്‍ പറ്റാതെ ലെച്ചു നോട്ടം മാറ്റി. എന്തിനോ വേണ്ടി ദാഹിക്കുന്ന ആ ചുണ്ടുകളിലെക്ക് പതുക്കെ എന്റെ ചുണ്ടുകള്‍ പതിഞ്ഞു. എന്റെ ആദ്യത്തെ ലിപ് ടു ലിപ് കിസ്സ്. ഏതാനും സെക്കന്റ് നേരത്തേക്ക് എന്റെ ചുണ്ടുകളുടെ തടവില്‍ ആയിരുന്നു അവളുടെ ചുണ്ടുകള്‍. അവളുടെ ചുണ്ടുകളെ ഞാന്‍ മോചിപ്പിച്ചപ്പോള്‍ അവള്‍ എന്റെ തോളില്‍ പിടിച്ചു വലിച്ചു കൊണ്ട് എന്റെ ചുണ്ടുകളെ വലിച്ചു കുടിക്കാന്‍ തുടങ്ങി. എന്റെ അധരപാനം ഏതാനും സെക്കന്റ് മാത്രമേ നീണ്ടു നിനുള്ളൂ,
പക്ഷെ അവളുടെ അധരപാനം ഏതാനും മിനുട്ടുകള്‍ ദൈര്‍ഘ്യം നീണ്ടതായിരുന്നു. അപ്പോള്‍ അവിടേക്ക് ആരോ നടന്നു വരുന്ന ശബ്ദം ഞങ്ങള്‍ കേട്ടു. മനസിലാമനസ്സോടെ ഞങ്ങള്‍ ആ ഷെള്‍ഫുകളുടെ ഇടയില്‍ നിന്നും വെളിയില്‍ വന്നു.
