പക്ഷെ പോലിസുക്കാര്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ അല്ല. അവര്‍ അവിടെ ഉണ്ടായിരുന്ന ജഗ്ഗില്‍ നിന്നും വെള്ളം എടുത്ത് ലക്ഷ്മിയുടെ മുഖത്ത് തെളിച്ചു. ലക്ഷ്മിക്ക് ബോധം തെളിയുന്നത് കണ്ടപ്പോള്‍ വിപിന്‍ അവിടെ നിന്നും സ്കൂട്ട് ആകാന്‍ ശ്രമിച്ചെങ്കിലും പോലിസുക്കാര്‍ അതിനു സമ്മതിച്ചില്ല. അപ്പോഴേക്കും ബീറ്റ് പോലീസ് വിവരം കൊടുത്തത് അനുസരിച്ച് ബാക്കി ഉള്ള പോളിസുക്കാരും എത്തിയിരുന്നു. ലക്ഷ്മിക്ക് ബോധം തെളിഞ്ഞപ്പോള്‍ അവള്‍ ഇത്രയും കാലം വിപിനില്‍ നിന്നും നേരിട്ട ശാരീരികവും മാനസികവും ആയ പീഡനങ്ങള്‍ മുഴുവന്‍ വിവരിച്ചു. പോലീസുകാര്‍ വിപിന്‍റെ ബാഗ് പരിശോദിച്ചപ്പോള്‍ അതില്‍ നിന്നും കഞ്ചാവും മയക്കുമരുന്നിന്‍റെ ആമ്പ്യൂളുകളും കിട്ടി. ആ ഒരു തെളിവും വെച്ചു കൊണ്ട് അവര്‍ വിപിനെ കൊണ്ടു പോയി. ലക്ഷ്മി ആശ്വാസത്തോടെ ഒരു ദീര്‍ഘനിശ്വാസം വിട്ടു, പിന്നെ എന്നെ വന്ന്‍ കെട്ടിപിടിച്ചു കരഞ്ഞു.
വെള്ളിയാഴ്ച മഡിവാളയില്‍ നിന്നും കല്ലടയുടെ വോള്‍വോയില്‍ ഞാനും ലക്ഷ്മിയും കൂടി ലക്ഷ്മിയുടെ നാട്ടിലേക്ക് ബസ് കയറി. ബസ്സില്‍ ലക്ഷ്മി എന്റെ തോളില്‍ തല വെച്ചു ഉറങ്ങുന്നു. വാളയാര്‍ കഴിഞ്ഞു കേരളത്തില്‍ കയറിയപ്പോള്‍ ലക്ഷ്മി എഴുനേറ്റു. ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവളുടെ സ്ഥലം എത്താറായി. ലക്ഷ്മി എന്നോടായി.
“അജു, ഞാന്‍ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്ന്‍ എനിക്കറിയാം. എല്ലാത്തിനും സോറി. അഹങ്കാരം കൊണ്ട് എനിക്ക് കണ്ണ്‍ കാണുന്നിലായിരുന്നു. അജു ചെയ്തു തന്ന എല്ലാ സഹായത്തിനും നന്ദി.”
“അത് സാരമില്ല ഒരു ഫ്രണ്ട് എന്നാ നിലയില്‍ ഞാന്‍ എന്റെ കടമ മാത്രം ആണ് ചെയ്തത്.”
“അജു, എനിക്ക് ഇപ്പോള്‍ എന്റെ തെറ്റുകള്‍ മനസ്സിലാവുന്നു. എനിക്ക് എല്ലാം ശരിയാക്കാന്‍ ഒരു ചാന്‍സ് കൂടി തരുമോ?”
“മനസ്സിലായില്ല.”
“അജുവിനോട് ഞാന്‍ ചെയ്ത തെറ്റുകള്‍ ശരിയാക്കാന്‍ അജുവിന്‍റെ പെണ്ണ്‍ ആവാന്‍ എനിക്ക് ഒരു അവസരം കൂടി തരുമോ.”
“ബന്ധങ്ങള്‍ പൊട്ടി തകര്‍ന്നാല്‍ വിളക്കി ചേര്‍ക്കാന്‍ ബുദ്ധുമുട്ട് ആണ്. വിലക്കി ചേര്‍ത്താലും ചിലപ്പോള്‍ പഴയ ബലം കാണില്ല. ഞാന്‍ ഇപ്പോള്‍ എന്റെ കരിയര്‍ മാത്രം ആണ് നോക്കുന്നത്. ഇപ്പോള്‍ ഒരു പുതിയ ബന്ധത്തിന് താല്പര്യം ഇല്ല. നിനക്ക് എന്തു ആവശ്യത്തിനും ഒരു ഫ്രണ്ട് എന്ന നിലയില്‍ ഞാന്‍ ഉണ്ടാവും. അതില്‍ കൂടുതല്‍ ഒന്നും എക്സ്പെക്റ്റ് ചെയരുത്. നിന്റെ നിസ്സഹായാവസ്ഥ ഞാന്‍ മുതലെടുത്തത് ഞാന്‍ ചെയ്ത തെറ്റ് ആണ് അതിനു നീ എന്നോട് ക്ഷമിക്കണം.”
“ഏയ്, ഒരിക്കലും അത് നിന്റെ തെറ്റ് അല്ല. എനിക്ക് അത് നടക്കണം എന്നുണ്ടായിരുന്നു. അത് കൊണ്ട് ആണ് നീ പിന്മാറിയിട്ടും ഞാന്‍ മുന്‍കൈ എടുത്ത് നിന്റെ കൂടെ എല്ലാം ചെയ്തത്. ലീവ് ഇറ്റ്.”
ഞങ്ങള്‍ ബസിറങ്ങി. ഞാന്‍ അവളെ സുരക്ഷിതയായി അവളുടെ വീട്ടില്‍ എത്തിച്ചു. ഞാന്‍ എല്ലാവരോടും യാത്ര പറഞ്ഞു ഇപ്പോള്‍ ഞാന്‍ എന്റെ നാട്ടിലേക്കുള്ള ബസ്സില്‍ ഇരിക്കുകയാണ്.
ഇപ്പോള്‍ ആണ് എനിക്ക് പ്രേമേട്ടനും മാലിനി ചേച്ചിയും പറഞ്ഞതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാവുന്നത്. “ഫോര്‍ഗിവ് ബട്ട് ഡോണ്ട് ഫോര്‍ഗെറ്റ്.” കളഞ്ഞു പോയതിന്റെ മൂല്യം ജീവിതം പഠിപ്പിക്കും.” ചിലപ്പോള്‍ ഞാന്‍ കളഞ്ഞതിന്റെ മൂല്യം എന്നെ ജീവിതം പഠിപ്പിക്കുമായിരിക്കും പക്ഷെ ഇപ്പോള്‍ എനിക്ക് ആ ബന്ധം വിളക്കാന്‍ പറ്റാത്തത് ആണ്.
